വേലൂപ്പാടം: കള്ളിച്ചിത്ര പുനരധിവാസസമരത്തിന്റെ ഭാഗമായി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പാലപ്പിള്ളി റേഞ്ച് ഓഫീസ് പടിക്കൽ അനിശ്ചിതകാല കുടിൽകെട്ടി സമരം ആരംഭിച്ചു. ആനപ്പാന്തം ആദിവാസി ഉൗരിൽനിന്നാരംഭിച്ച പ്രചരണജാഥ സമരസമിതി കോ-ഓർഡിനേറ്റർ എം.എൻ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പാലപ്പിള്ളിയിൽ കുടിൽകെട്ടി സമരം മനുഷ്യാവകാശപ്രവർത്തകൻ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി.വി. സജീവൻ കള്ളിച്ചിത്ര അധ്യക്ഷത വഹിച്ചു. എം.എൻ. പുഷ്പൻ, പി.കെ. വേണു, കടപ്പറ്റ ഉൗരുമൂപ്പൻ വേലായുധൻ എന്നിവർ പ്രസംഗിച്ചു. ചിമ്മിനി ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഡാമിന്റെ നിർദ്ദിഷ്ട പ്രദേശത്ത് നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന കള്ളിച്ചിത്ര ഉൗരുവാസികൾക്ക് പുനരധിവാസവും കൃഷിഭൂമിയും സർക്കാർ ജോലിയും വാഗ്ദാനം ചെയ്ത് മാറ്റിപ്പാർപ്പിച്ചെങ്കിലും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ആരോപിച്ചു. 1986 മുതൽ നടത്തിയ സമരങ്ങളുടെ ഭാഗമായി ഒന്നാംഘട്ടത്തിൽ പുനരധിവാസപ്രശ്നം പരിഹരിക്കപ്പെട്ടു. തുടർന്നു നടന്ന സമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഒടുവിൽ 2016ൽ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭൂമിയും…
Read MoreCategory: Palakkad
ഓർമ്മയുണ്ടോ പ്രകടന പത്രിക..! നിയമസഭ യിലെ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേ ധിച്ച് പ്ലാച്ചിമട കൊക്കകോള സമരക്കാർ മന്ത്രി എ.കെ.ബാലന്റെ വീട്ടിലേക്ക് മാർച്ച് നടത്തും
പാലക്കാട്: നിയമസഭയിൽ പ്ലാച്ചിമട ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പ്ലാച്ചിമട സമര ഐക്യദാർഡ്യ സമിതി മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് 28ന് മാർച്ച് നടത്തും. ഇതിനു പുറമേ സമരവുമായി സഹകരിക്കാത്ത ജില്ലയിലെ മുഴുവൻ ഭരണപക്ഷ എം.എൽ.എമാരുടെ വീടുകളിലേക്കും മാർച്ച് നടത്തും.വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന സമരം 28 ദിവസം പിന്നിട്ടിട്ടും സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവുമെല്ലാം പ്ലാച്ചിമടക്കാരെ വഞ്ചിക്കുകയാണ്.കൊക്കക്കോള കമ്പനിയെ രക്ഷിക്കാനാണ് സി.പി.എം,ബി.ജെ.പി,കോൺഗ്രസ് മുതലായ രാഷ്ര്ടീയ പാർട്ടികളെല്ലാം തന്നെ ശ്രമിക്കുന്നത്. എസ്.സി,എസ്.ടി ആക്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ട് ഒരു വർഷമായി.ഇതുവരെയും കൊക്കക്കോള കമ്പനികെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലെ എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പ്ലാച്ചിമട നഷ്ടപരിഹാര ബിൽ യാഥാർഥ്യമാക്കുമെന്ന് പറഞ്ഞിരുന്നു.ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് ഒരു…
Read More1986 മുതൽ മാറിമാറിപറ്റിക്കുന്നു..! കള്ളിച്ചിത്ര കോളനി ആദിവാസികൾ സമരമുഖത്തേക്ക്; ചമ്മിനി ഡാം നിർമാണത്തിന്റെ പേരിൽ മാറ്റി പ്പാർപ്പിച്ചവരാണ് സമരത്തിനൊരുങ്ങുന്നത്
വരന്തരപ്പിള്ളി: കള്ളിച്ചിത്ര കോളനി ആദിവാസികൾ സമരത്തിനൊരുങ്ങുന്നു. ചിമ്മിനി ഡാം നിർമാണത്തിന് നടാന്പാടത്തേക്ക് മാറ്റി പാർപ്പിച്ച കള്ളിച്ചിത്ര കോളനിയിലെ ആദിവാസികളാണ് സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ അനിശ്ചിതകാലം കുടിൽകെട്ടി സമരം ചെയ്യാനൊരുങ്ങുന്നത്. 1986 മുതലുള്ള സർക്കാരുകൾ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. ആദിവാസികളുടെ പുനരധിവാസ പ്രശ്നം 2016 നവംബർ 16 നു മുന്പ് പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ ഉറപ്പുകൾ കൂടാതെ ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുക, പുലിക്കണ്ണി- കവരന്പിള്ളി – നടാന്പാടം റോഡ് സഞ്ചാരയോഗ്യമാക്കുക, പാലപ്പിള്ളി പട്ടികവർഗ്ഗ സഹകരണ സംഘം തുറന്നു പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച രാവിലെ പാലപ്പിള്ളി റേഞ്ച് ഓഫീസിനു മുന്നിൽ കുടിൽകെട്ടി സമരം ചെയ്യും. 1986 ലെ ഒന്നാം ഭൂസമരത്തെ തുടർന്ന് 1992 ആദിവാസികളുടെ ആവശ്യങ്ങൾ ഭാഗികമായി പരിഹരിക്കപ്പെട്ടു. അന്നത്തെ ധാരണ പ്രകാരം പതിനേഴ് ആദിവാസി കുടുംബങ്ങൾക്ക്…
Read Moreഅഭിനയമോഹം ബാക്കിയാക്കി അമൃത യാത്രയായി..! നാടക പരിശീലനത്തിന് എത്തിയ അമൃത സ്കൂളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു
പട്ടിക്കാട്: സ്കൂൾ വരാന്തയിൽ 12വയസുകാരി കുഴഞ്ഞു വീണു മരിച്ചു. പീച്ചി കോമാട്ടിൽ ശശിധരൻ-രാജി ദന്പതികളുടെ മകൾ അമൃതയാണ് ഇന്നുരാവിലെ പട്ടിക്കാട് ഗവ.ഹയർ സ്ക്കെണ്ടറി സ്കൂളിലെ വരാന്തയിൽ കുഴഞ്ഞുവീണു മരിച്ചത്. സ്കൂളിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കാനായി രാവിലെ ഒന്പതേമുക്കാലോടെയാണ് അമൃത വീട്ടിൽ നിന്നും പോയത്. കോഴ്സിന്റെ ഭാഗമായ നാടകം പരിശീലിക്കാനായി മറ്റുള്ളവരോടൊപ്പം ക്ലാസിന് പുറത്തു നിന്നും വരാന്തയിലേക്ക് കയറി ഇരുന്ന് അൽപസമയത്തിനകം പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സ്കൂളിന് തൊട്ടടുത്തുള്ള അമൃതയുടെ വീട്ടിൽ സ്കൂൾ അധികൃതർ വിവരമറിയിക്കുകയും അമൃതയുടെ അച്ഛനും സ്കൂൾ അധികൃതരും ചേർന്ന് ഉടൻ പീച്ചീസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജൻമന അമൃതയ്ക്ക് ഹൃദയസംബന്ധമായ ചില തകരാറുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എട്ടാം ക്ലാസിലേക്ക് ജയിച്ചിരിക്കുകയായിരുന്നു അമൃത. സഹോദരൻ അനിൽ. തൃശൂരിലെ ജ്വല്ലറിയിൽ…
Read Moreഇളംകാറ്റിലാടി സ്വർണകതിർ..! ചൂടും വരൾച്ചയും പഴങ്കഥ; പുറത്തൂർ കോൾപടവ് പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം കൃഷി മന്ത്രി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും
ആലപ്പാട്ട്: വേനലിനോടു പടവെട്ടി ഇരുപ്പൂകൃഷിയിറക്കിയ പുറത്തൂർ കോൾപടവിൽ കൊയ്ത്തുത്സവം 21ന്. വെള്ളം കിട്ടില്ലെന്നു പറഞ്ഞ് ജില്ലയിലെ മറ്റു പടവുകാർ ഇരുപ്പൂകൃഷിയിറക്കാതെ മാറിനിന്നപ്പോഴാണു പുറത്തൂർ പടവിലെ 214 കർഷകർ രണ്ടുംകല്പിച്ച് കൃഷിയിറക്കിയത്. ഒരു ഹെക്ടറിൽനിന്ന് 5300 കിലോയോളം നെല്ല് ലഭിക്കുമെന്നാണു കർഷകരുടെ പ്രതീക്ഷ. രണ്ടാംപൂവിൽ 200 ഏക്കർ മാത്രമുള്ള കോൾപ്പടവിൽനിന്ന് 420 ടണ് കൂടുതൽ നെല്ല് കൊയ്തെടുക്കാമെന്ന പ്രതീക്ഷയിലാണു കർഷകർ. 2008നുശേഷം രണ്ടാംതവണയാണു പുറത്തൂർപടവിൽ ഇരുപ്പൂകൃഷിയിറക്കുന്നത്. ആലപ്പാട്- പുള്ള് സർവീസ് സഹകരണ ബാങ്കിന്റെ പിന്തുണയും കർഷകർക്കുണ്ടായിരുന്നു. ഒന്നാംവിള ജനുവരി എട്ടോടെ കൊയ്തിരുന്നു. തുടർന്ന് 31നാണ് ഇരുപ്പൂകൃഷിയിറക്കിയത്. സർക്കാരിൽനിന്ന് സൗജന്യമായി കിട്ടിയ ജ്യോതി നെൽവിത്താണ് ഉപയോഗിച്ചത്. 75 ശതമാനം സബ്സിഡിയിൽ കിട്ടിയ കുമ്മായവും കണ്ടങ്ങളിലിട്ടു. ഹെക്ടറിനു 10,000 രൂപ നൽകാമെന്നു കൃഷിവകുപ്പ് ഉറപ്പു നൽകിയെങ്കിലും കിട്ടിയില്ല. എന്നാൽ ഇതു കർഷകരെ തളർത്തിയില്ല. വെള്ളമില്ലാതെ പൊരിയുന്പോൾ കിട്ടിയ രണ്ടു വേനൽമഴ കൃഷിക്കു…
Read Moreമീനാക്ഷിപുരത്തിനടുത്ത് ട്രെയിൻ പാളംതെറ്റി; ഒഴിവായതു വൻ ദുരന്തം
പാലക്കാട്: മീനാക്ഷിപുരത്തിനു സമീപം ട്രെയിൻ പാളംതെറ്റിയ സംഭവത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. ട്രെയിനിൽ നാനൂറിലധികം യാത്രക്കാരുണ്ടായിരുന്നു. ചിലർക്കു മാത്രമാണ് നിസാര പരിക്കേറ്റതെന്നും അധികൃതർ അറിയിച്ചു. വൻമരം കടപുഴകി പാളത്തിലേക്കു വീണതിനെ തുടർന്നാണ് തിരുനെൽവേലി-പൂനെ സ്പെഷൽ ട്രെയിൻ (നന്പർ 01322) പൊള്ളാച്ചി-പാലക്കാട് പാതയിൽ മീനാക്ഷിപുരത്തിനു സമീപം പാളംതെറ്റിയത്. ആനമല- മീനാക്ഷിപുരം റെയിൽവേ സ്റ്റേഷനുകൾക്കിടെ വാളകൊളന്പ് നാഗൂർ കെസിബി മില്ലിനരികേ ഇന്നലെ രാത്രി പത്തോടെയായിരുന്നുഅപകടം. മരക്കൊന്പിൽ ഇടിച്ച് ഇരുനൂറുമീറ്ററോളം മുന്നോട്ടു നീങ്ങിയ ട്രെയിന്റെ എൻജിനും തുടർന്നുള്ള ഏഴുകോച്ചുകളും പാളത്തിൽനിന്ന് ഏറെ തെന്നിമാറി. ട്രെയിൻ മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. മെഡിക്കൽ സംഘത്തിന്റെ വാഹനവും ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമുള്ള ബ്രേക്ക് ഡൗണ് സ്പെഷൽ ട്രെയിനും എണ്പതോളം ഉദ്യോഗസ്ഥരും ഷൊർണൂരിൽനിന്ന് ഇവിടെയെത്തി യാത്രക്കാർക്കു പ്രഥമ ശുശ്രൂഷ നല്കി. ആംബുലൻസ് അടക്കമുള്ള തയാറെടുപ്പുകളുമായി നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. പാളംതെറ്റിയ കോച്ചുകൾ നീക്കിയശേഷം പിന്നിലുള്ള പാളം തെറ്റാത്ത…
Read Moreതമിഴ്നാടൻ കൊള്ളപലിശസംഘം വീണ്ടും അതിർത്തിഗ്രാമങ്ങളിൽ
ചിറ്റൂർ: രണ്ടുവർഷംമുമ്പ് യുഡിഎഫ് സർക്കാർ ഓപ്പറേഷൻ കുബേര ആവിഷ്കരിച്ചതോടെ അതിർത്തികടന്ന കൊള്ളപലിശസംഘം വീണ്ടും താലൂക്കിൽ തിരിച്ചെത്തിയിരിക്കുകയാണ്.മുമ്പ് കുടുംബനാഥൻമാർക്കാണ് വായ്പ നൽകിയിരുന്നത്.ഇപ്പോൾ ഗ്രാമീണ മേഖലയിലുള്ള വീട്ടമ്മമാർക്കാണ് കൊള്ളപലിശ നിരക്കിൽ പണം നൽകിവരുന്നത്. വീട്ടമ്മമാരോട് പലിശയ്ക്കു പണം നൽകുന്നത് പുറത്തറിയിക്കാൻ പാടില്ലെന്ന് സത്യം ചെയ്യിക്കാറുമുണ്ട്.ആഴ്ചയിലൊരു ദിവസമാണ് പണപ്പിരിവിന് ഗ്രാമങ്ങളിൽ ഇരുചക്രവാഹനങ്ങളിലെത്തുന്നത്. കൃത്യമായി തിരിച്ചടവു നടത്താത്തവരെ ഭീഷണിപ്പെടുത്താനായി പണം പിരിവിനെത്തുന്നയാൾ സഹായത്തിനു മറ്റൊരാളേയും കൊണ്ടുവരികയാണ്.500 രൂപ മുതൽ 3000 രൂപവരെയാണ് കൂട്ടുപലിശ നിരക്കിൽ പണം നൽകുന്നത്. താലൂക്കിനകത്ത് ചെക്ക്ലീഫ്,വാഹനങ്ങളുടെ ആർ.സി ബുക്ക് എന്നിവ പണയവസ്തുവായി സ്വീകരിച്ച് പണം നൽകുന്നവരെ പിടികൂടാൻ പോലീസ് ജാഗ്രത പാലിക്കാറുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ നിർധന കുടുംബങ്ങളിൽ നിന്നും കൊള്ളപലിശ ഈടാക്കി ബുദ്ധിമുട്ടിക്കുന്ന തമിഴ്നാട് വ്യാപാരികളെ പിടികൂടാൻ ഉത്സാഹം കാണിക്കാറില്ലെന്നും പരക്കെ ആരോപണമുണ്ട്. മുതലമട നെണ്ടൻകീഴായയിൽ പണം തിരിച്ചടയ്ക്കാനാവാതെ പലിശക്കാരന്റെ ഭീഷണിഭയന്ന് ദമ്പതിമാർ ഒരുകുട്ടിയുമൊന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നു.…
Read Moreദാഹജലത്തിന്റെ തെളിനീരായി ജനമൈത്രി പോലീസ്..! കാരിക്കടവ് മലയകോളനിയിലെ ജലക്ഷാമം പഴങ്കഥയാക്കി വെള്ളിക്കുളങ്ങര ജനമൈത്രി പോലിസ്
വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമത്തിന് ശാശ്വതപരിഹാരവുമായി വെള്ളിക്കുളങ്ങര ജനമൈത്രി പോലിസ്. ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദർശനന്റെ നേതൃത്വത്തിലുള്ള മെഴ്സി കോപ്സിന്റെ സഹായത്തോടയാണ് വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് ആദിവാസി കുടുംബങ്ങൾക്ക് ദാഹജലത്തിന്റെ തെളിനീരായി മാറിയത്. മുപ്ലിപ്പുഴയുടെ കരയിലുള്ള കാരിക്കടവ് മലയൻകോളനിയിൽ 16 ആദിവാസികുടുംബങ്ങളാണുള്ളത്. വേനലാരംഭത്തിലേ പുഴ വറ്റുന്നതിനാൽ കോളനിയിലെ രണ്ടുകിണറുകളും മാർച്ചിനു മുന്പേ വറ്റും. പുഴയിലെ മണൽപ്പരപ്പിൽ ആഴത്തിൽ കുഴിയെടുത്തും വനത്തിനുള്ളിലെ വെള്ളക്കുഴികളെ ആശ്രയിച്ചുമാണ് വേനൽക്കാലത്ത് കാരിക്കടവ് കോളനിക്കാർ കഴിഞ്ഞുകൂടുന്നത്. ഇവരുടെ ദുരിതം ശ്രദ്ധയിൽപെട്ടതോടെ മെഴ്സി കോപ്സ് സഹായ ഹസ്തവുമായി കോളനിയിലെത്തുകയായിരുന്നു. കോളനിയിൽ വറ്റിക്കിടക്കുന്ന രണ്ടുകിണറുകളും പാറപൊട്ടിച്ച് നീക്കി ആഴം കൂട്ടിയാണ് കാരിക്കടവിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണ്ടത്. കൂടാതെ കോളനിയിൽ ഇരുപതിനായിരം ലിറ്ററിന്റെ ജലസംഭരണി സ്ഥാപിച്ച് കിണറിൽ നിന്ന് വെള്ളം പന്പ് ചെയ്ത് 16 കുടുംബങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമവും തുടങ്ങി. കൊടകര സിഐ…
Read Moreഅട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ആറു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; അമ്മയ്ക്ക് ആവശ്യമായ പോഷകാഹാര ത്തിന്റെ കുറവാണ് കുഞ്ഞിന്റെ മരണത്തിന് കാരണം
മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ കുറവാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്നാണ് സൂചന. ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് മരണം സംഭവിക്കുകയായിരുന്നു.
Read Moreസൂക്ഷിച്ചാൽ ദുഖിക്കേണ്ട..! പിതാവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയശേഷം യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
കോയമ്പത്തൂർ: പത്തൊമ്പതുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനായി പോലീസ് അന്വേഷ ണം തുടങ്ങി. തിരുപ്പൂർ സ്വദേശിയായ പത്തൊമ്പതുകാരിയായ യുവതി ജോലിക്കു പോകുന്നതിനിടെ പിന്നാലെ കാറിലെത്തിയ യുവാവ് പിതാവിന്റെ സുഹൃത്താണെന്നു പരിചയപ്പെടുത്തി ജോലി സ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ഊത്തുകുളി റോഡിനരികേയുള്ള വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ നല്ലൂർ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ഇറക്കിവിട്ടു. തുടർന്ന് പെൺകുട്ടി നല്കിയ പരാതിയിൽ പോലീസ് യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
Read More