പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച സംഭവത്തിൽ മൂത്ത പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും വസ്ത്രങ്ങളിൽ ചിലതും മരണാനന്തര ചടങ്ങിനിടെ തീയിട്ടു നശിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് അമ്മ ഈ സംഭവം പറഞ്ഞത്. കേസിന്റെ അന്വേഷണത്തിനുപകരിക്കുന്ന ചിലതും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടികളുടെ മരണത്തിനുശേഷം മൂത്ത കുട്ടിയുടെ പുസ്തകത്തിലുണ്ടായിരുന്ന ചില വിവരങ്ങളെപ്പറ്റി അധ്യാപകർ പോലീസിനോടു പറഞ്ഞെങ്കിലും കുട്ടിയുടെ സ്കൂൾ ബാഗ് മാത്രമാണ് കിട്ടിയതെന്നും പുസ്തകങ്ങൾ കിട്ടിയില്ലെന്നുമാണ്്് കേസ് ആദ്യം അന്വേഷിച്ച പോലീസ് പറഞ്ഞത്. അവയെല്ലാം കത്തിച്ചുകളഞ്ഞെന്നാണ് പോലീസിനു ലഭിച്ച മൊഴി. ഇതിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ തെളിവെടുപ്പിനിടെ നാട്ടുകാർ കൈയേറ്റം ചെയ്തു. പ്രതികളെ അടിക്കുകയും വലിച്ചിഴയ് ക്കുകയും ചെയ്തു. പോലീസ് തക്ക സമയത്ത് ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി കുട്ടികളുടെ വീട്ടിൽ…
Read MoreCategory: Palakkad
രക്തബന്ധങ്ങൾക്ക് എന്തുവില..! രക്ത ബന്ധങ്ങൾ മറന്ന് കുടുംബ സ്വത്തിനു വേണ്ടിയുള്ള തകർക്കങ്ങളും കേസുകളും വർധിച്ചുവരുന്നതായി വനിതാ കമ്മീഷൻ
തൃശൂർ: രക്തബന്ധുക്കൾ തമ്മിലുള്ള കുടുംബ-സ്വത്ത് തർക്കങ്ങളും കേസുകളും വർധിക്കുന്നതായി വനിതാ കമ്മീഷൻ. വിട്ടുകൊടുക്കാൻ മനസില്ലാതെ ഇവർ കേസുമായി മുന്നോട്ടുപോകുന്പോൾ തർക്കപരിഹാരം അകുന്നുപോകുകയാണെന്ന് അംഗങ്ങൾ പറയുന്നു. കമ്മീഷൻ ഇന്നലെ പരിഗണിച്ച 90 പരാതികളിൽ ഭൂരിഭാഗവും ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമായിരുന്നു. സഹോദരൻ സഹോദരിയെ വീട്ടിൽനിന്നും ഇറക്കിവിട്ടതും സ്വത്ത് ഭാഗം ചെയ്തതിലെ പോരായ്മകളും സംബന്ധിച്ച പരാതികൾ നിരവധിയാണ്. അംഗങ്ങളുടെ മുന്നിലിരുന്ന് ഒരു വയോധിക നിസഹായയായി കരഞ്ഞപ്പോൾ കമ്മീഷൻ അംഗങ്ങൾ പോലും നിസഹായരായി. എതിർകക്ഷിയെക്കുറിച്ച് തിരക്കിയപ്പോഴാണ് ഇത് അവരുടെ സ്വന്തം സഹോദരനാണെന്ന് മനസിലാകുന്നത്. നേരത്തേ ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ഇടപെട്ട് തീർത്തിരുന്ന ഇത്തരം കുടുംബപ്രശ്നങ്ങൾ ഇപ്പോൾ കമ്മീഷന്റെ മുന്പിൽ കെട്ടിക്കിടക്കുകയാണ്. 45 പരാതികൾ തീർപ്പാക്കി. കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 90 പരാതികളാണ് പരിഗണിച്ചത്. കുടുംബസ്വത്തുതർക്കം സംബന്ധിച്ച പരാതികളായിരുന്നു ഇവയിൽ ഏറെയും. 21 കേസുകൾ പോലീസ് റിപ്പോർട്ടിനായി അയച്ചതായി…
Read Moreഉച്ചയ്ക്ക് പണിയെടുക്കേണ്ട..! സംസ്ഥാനത്ത് പകൽ ചൂട് വർധിച്ചു വരുന്നതിനാൽ തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം
പാലക്കാട്: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വർധിച്ചു വരുന്ന താപനില കണക്കിലെടുത്ത് നിർമാണ മേഖലയിൽ ഉൾപ്പെടെ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറാണ് പകൽ ജോലി ചെയ്യേണ്ടത്. ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമം അനുവദിക്കും. രാവിലെയും വൈകീട്ടുമായി ഷിഫ്റ്റ് സമ്പ്രദായത്തിൽ ജോലിചെയ്യുന്നവരുടെ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. ഉത്തരവ് പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
Read Moreകൂടുതൽ കരുത്തോടെ തിരിച്ചുവരും..! ജനാധിപത്യത്തെക്കുറിച്ച് അജ്ഞരായ മണിപ്പൂരുകാർക്ക് വേണ്ടി വീണ്ടും രാഷ്ട്രീയ ത്തിൽ സജീവമാകുമെന്ന് ഇറോം ഷർമിള
അഗളി: തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറിയതു പണവും അക്രമവും കൊണ്ടാണെന്ന് ഇറോം ശർമിള. അട്ടപ്പാടി മട്ടത്തുകാട് ശാന്തിഗ്രാമിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ ബിജെപി അധികാരത്തിലെത്തിയത് എംഎൽഎമാരെ വിലകൊടുത്തുവാങ്ങിയാണെന്നും ശർമിള പറഞ്ഞു. തന്റെ സമരപോരാട്ടം തുടരും. തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ഒളിച്ചോടിയതല്ല. ജനാധിപത്യത്തെക്കുറിച്ച് മണിപ്പൂർ ജനത ഇപ്പോഴും അജ്ഞരാണെന്നും താൻ രാഷ്ട്രീയരംഗത്തു വീണ്ടും സജീവമാകുമെന്നും ശർമിള വ്യക്തമാക്കി. കേരളീയരെ വളരെയധികം സ്നേഹിക്കുന്നതുകൊണ്ടാണ് ഇവിടെയെത്തിയതെന്നും ഇവിടത്തെ വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ മുന്നേറ്റം രാജ്യത്തിനു മാതൃകയാണെന്നും അവർ പറഞ്ഞു. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വിശ്രമത്തിനായി കേരളത്തിലെത്തിയ മനുഷ്യാവകാശപ്രവർത്തകയും മണിപ്പൂരിന്റെ ഉരുക്കുവനിതയുമായ ഇറോം ശർമിള ഒരു മാസം കേരളത്തിലുണ്ടാകും. അട്ടപ്പാടി മട്ടത്തുകാട്ടെ ശാന്തി ആശ്രമത്തിലെത്തിയ ശർമിള വിശ്രമകാലയളവിൽ നാച്ചുറോപ്പതി ചികിത്സയും പരിശീലിക്കും. സുഹൃത്തും മാധ്യമപ്രവർത്തകനുമായ ബഷീർ മാടാലയുടെ ക്ഷണം സ്വീകരിച്ചാണ് ശർമിള അട്ടപ്പാടിയിലെത്തിയത്.
Read Moreവിശ്വാസം നഷ്ടപ്പെടുന്നു..! ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശ കഴിച്ച വിദ്യാർഥിയുടെ തൊണ്ടയിൽ ഇരുമ്പു കഷണം കുടങ്ങി ; ഉടൻ ആശുപത്രിയിൽ എത്തിയതിനാൽ രക്ഷപ്പെട്ടു
മുളങ്കുന്നത്തുകാവ് (തൃശൂർ): ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫി ഹൗസിൽനിന്നു മസാലദോശ കഴിച്ച വിദ്യാർഥിയുടെ തൊണ്ടയിൽ ദോശയിലുണ്ടായിരുന്ന ഇരുമ്പുകഷണം കുടുങ്ങി. എടമുട്ടം സ്വദേശി അറുമുഖന്റെ മകനായ പ്ലസ്ടു വിദ്യാർഥി ഹരിചന്ദിന്റെ തൊണ്ടയിലാണ് മസാലയിലുണ്ടായിരുന്ന ഇരുമ്പുകഷണം കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വല്യമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ഹരിചന്ദ്. ദോശ കഴിച്ചതിനെത്തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻതന്നെ ഹരിചന്ദിനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ശ്വാസതടസം ഗുരുതരമായതിനാൽ എൻഡോസ്കോപ്പി പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് തൊണ്ടയിൽ ഇരുമ്പുകഷണം കുരുങ്ങിയതായി മനസിലായത്. തുടർന്ന് ഡോ. സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏറെനേരത്തെ പരിശ്രമത്തിനു ശേഷം ഇരുമ്പുകഷണം പുറത്തെടുത്തു. വിദ്യാർഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാർഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്ഐ സേതുമാധവൻ ഇന്ത്യൻ കോഫി ഹൗസിലെത്തി പരിശോധന നടത്തി.
Read Moreഞാന്‍ മാത്രമോ തെറ്റുകാരന്‍? വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന അഭ്യർഥന നിരസിച്ചതിനെ തുടർന്ന് കാമുകി ആത്മഹത്യ ചെയ്തു
പാലക്കാട്: പാലന ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കാമുകൻ അറസ്റ്റിൽ. ചിറ്റൂർ അത്തിക്കോട് സ്വദേശിയായ ഇരുപതുകാരി തൂങ്ങിമരിച്ച കേസിലാണ് കാമുകനായ പൊൽപ്പുള്ളി നരംകുഴി വേപ്പങ്കോട് ഷിബു(28)വിനെ അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ അയൽവാസിയായ ഷിബു ഓട്ടോറിക്ഷ ഡ്രൈവറാണ്. കഴിഞ്ഞമാസം 21 ന് പുലർച്ചെയാണ് ചെറിയച്ഛന്റെ വീട്ടിൽ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പക്ഷേ, ബന്ധുക്കൾ പരാതിപ്പെട്ടിരുന്നില്ല. അതിനാൽ കേസ് അന്വേഷണം നിലച്ച അവസ്ഥയിലായിരുന്നു .എട്ടുമാസത്തോളമായി പെണ്‍കുട്ടി പാലന ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ആശുപത്രിയിലെ മുൻ ജീവനക്കാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികൾ മാനേജ്മെന്റിനെതിരേ മാർച്ചും ധർണയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. മുൻ ജീവനക്കാരുടെ ആത്മഹത്യാശ്രമം ആശുപത്രി മാനേജ്മെന്റിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ചിലരുടെ ഗൂഢനീക്കങ്ങൾ നടക്കുന്നതിനിടെയാണ് മാർച്ചും ധർണയും നടത്തിയവർക്കു പൊല്ലാപ്പായി ഇന്നലത്തെ അറസ്റ്റുണ്ടായത്. വർഷങ്ങളായി ഷിബു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി…
Read Moreപേടിച്ചൊരു ഗ്രാം..! കല്ലൂരിൽ മണ്ണിനടിയിൽ നിന്ന് തീയും പുകയും; സ്ഫോടന സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ; മണ്ണ് പരിശോധനയ്ക്ക് കൊച്ചിയിലേക്ക് അയച്ചു
കല്ലൂർ: പാടം വഴിയിൽ മണ്ണിനടിയിൽ നിന്ന് തീയും പുകയും ഉയരുന്നത് പ്രതിഭാസം കണ്ട സ്ഥലത്തെ മണ്ണ് പരിശോധനയ്ക്കായി കാക്കനാട്ടെ ലബോറട്ടറിയിലേക്ക് അയച്ചു. മണ്ണ് പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമെ ഈ സ്ഥലം കുഴിച്ചുനോക്കാൻ സാധിക്കുകയുള്ളൂവെന്ന് സ്ഥലം സന്ദർശിച്ച തഹസിൽദാർ പറഞ്ഞു. സ്ഥലം കുഴിച്ചു നോക്കുന്പോൾ സ്ഫോടന സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്ന് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടു വർഷം മുൻപ് മേഖലയിലെ ടയർ നിർമാണ കന്പനിയിൽ നിന്നുള്ള രാസമാലിന്യം ഇവിടെ വൻതോതിൽ തള്ളിയതാകാം ഇപ്പോൾ തീയും പുകയുമുണ്ടാകാൻ കാരണമെന്ന് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ഇൻസ്പെക്ടർ രാജീവ് പറഞ്ഞു. കൽക്കരി വേസ്റ്റിൽ കാർബണും പൊട്ടാഷും സൾഫറും അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെ ന്നും ഇവ കത്തുന്നതിനിടയുള്ള രാസപ്രവർത്തനത്തിലൂടെ കത്താനും പുകയുയരാനും സാധ്യതയുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇതുപോലെ പലയിടത്തും രാസവസ്തുക്കൾ അടിഞ്ഞു കിടപ്പുണ്ടാകാമെന്നും സ്ഥലം കുഴിച്ചു നോക്കുന്പോൾ സ്ഫോടനത്തിനുള്ള…
Read Moreചോദിച്ചതിന് ഉത്തരം പറ..! വാളയാർ പെൺ കുട്ടികളുടെ മരണം; ആദ്യം പിടിയിലായ പ്രതി യെ സംരക്ഷിക്കുന്നതാര്; അനാസ്ഥ കാട്ടിയ പോലീസുകാർക്കെതിരെ നടപടി വേണം
പാലക്കാട്: വാളയാർ അട്ടപ്പള്ളത്തു ദുരൂഹസാഹചര്യത്തിൽ രണ്ടു പിഞ്ചു പെണ്‍കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികൾ പോലീസും സംസ്ഥാന സർക്കാരുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാർ സംഭവത്തിൽ മൂന്നുതവണയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. ഇതു കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നത്. ഒരിക്കൽ പോലും ഇതു സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. സംഭവം നിയമസഭയിൽ ഉന്നയിച്ചപ്പോൾ എസ്ഐയെ സസ്പെൻഡു ചെയ്തുവെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ച, കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച എല്ലാ പോലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മൂത്ത പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണം ശരിരായ രീതിയിൽ ആയിരുന്നെങ്കിൽ രണ്ടാമത്തെ പെണ്കുഞ്ഞു മരിക്കില്ലായിരുന്നു. കേസിൽ ആദ്യം പിടിയിലായ പ്രതികളെ ആരാണു സംരക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചു…
Read Moreഅനുരാഗ കരിക്കിൻ വെള്ളം..! കേരനാട്ടിൽ കരിക്കിനു സുവർണകാലം; കോള വിൽപന നിർത്തുന്നു; ആരോഗ്യകര മായ തീരുമാനം ആരോഗ്യമുള്ള വരും തലമുറയ്ക്ക്
സ്വന്തം ലേഖകൻ തൃശൂർ: കേരനാട്ടിൽ കരിക്കിനു സുവർണകാലം വരുന്നു. സംസ്ഥാനമൊട്ടാകെ കോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങളുടെ വില്പന വ്യാപാരികൾ നിർത്തലാക്കുന്നതോടെ കല്പവൃക്ഷത്തിന്റെ നാട്ടിൽ ഇളനീർ കൂടുതൽ പ്രിയപ്പെട്ട ആരോഗ്യ പാനീയമാകും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തു കോള, പെപ്സി തുടങ്ങിയ പാനീയങ്ങൾ വില്‍ക്കില്ലെന്നാണ് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദിൻ കഴിഞ്ഞ ദിവസം അറിയിച്ചത്. തമിഴ്നാട് സർക്കാർ കോള, പെപ്സി തുടങ്ങിയവയുടെ വിപണനം നിരോധിച്ചിരുന്നു. ഇതിനു ജനങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ ചുവടുപിടിച്ചാണ് കേരളത്തിലെ വ്യാപാരികൾ “നാടൻ വിപ്ലവത്തിനു’ കളമൊരുക്കുന്നത്. പ്രകൃതിദത്തമായ ആരോഗ്യ പാനീയമെന്ന നിലയിൽ ഏതാനും വർഷമായി കരിക്കിന് ആവശ്യക്കാർ ഏറെയാണ്. വില താരതമ്യം ചെയ്താലും ഇളനീരാണു മെച്ചം. കോള അര ലിറ്ററിനു 35 രൂപയാണു വിലയെങ്കിൽ ഇളനീരിനു മുപ്പതു രൂപയേയുള്ളൂ. ഇളനീർ കുടിച്ച്, അകത്തെ രുചിയേറിയ…
Read Moreകൃഷിയെ കുറ്റപ്പെടുത്തി എംപി..! സ്ത്രീ രണ്ടാം പൗരനെന്ന ധാരണ ഉണ്ടായത് കൃഷി കണ്ടുപിടിച്ച കാലം തൊട്ടാണെന്ന് എം.ബി രാജേഷ് എംപി
പാലക്കാട്: സ്ത്രീ രണ്ടാം പൗരനെന്ന തരത്തില്‍ സമൂഹത്തിലും പുരുഷന്മാര്ക്കിടയിലും നിലനില്‍ക്കുന്ന വിവേചനപര മായ ധാരണയും മനോഭാവവും മാറിയാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുള്ളൂവെന്ന് എം.ബി.രാജേഷ്എംപി പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനാചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. സമൂഹത്തിന്റെ ഈ പരിവര്‍ത്തിത മനോഭാവത്തിലൂടെയും സാമ്പത്തിക സാശ്രയത്വത്തിലൂടെയും മാത്രമെ സ്ത്രീയ്ക്ക് ശാക്തീകരണം സാധ്യമാകൂ. മനുഷ്യര്‍ കൂട്ടമായി താമസിച്ചിരുന്ന ഗോത്ര സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയായി രുന്നു ഗോത്ര തലവന്‍. പിന്നീട് കൃഷി കണ്ടു പിടിച്ച് കുടുംബവ്യവസ്ഥയിലേയ്ക്ക് കടന്നപ്പോള്‍ പുരുഷന്മാര് സ്വത്ത് സമ്പാദനത്തിനുള്ളവരും സ്ത്രീകള്‍ വീട്ടുകാര്യം നോക്കുന്നവരുമായി മാറി. ആ മാറ്റമാണ് ഇപ്പോഴും തുടരുന്നത്. ഇന്ന് ഔദ്യാഗിക തലങ്ങളിലും മറ്റും സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിച്ചിട്ടും സാക്ഷരതയിലും സാമൂഹികപുരോ ഗതിയിലും പ്രബുദ്ധതയിലും രാഷ്ട്രീയ ബോധത്തിലും മുന്നിട്ട് നി ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള…
Read More