വിശ്വാസം നഷ്ടപ്പെടുന്നു..! ഇന്ത്യൻ കോഫി ഹൗസിലെ മ​സാ​ല​ദോശ കഴിച്ച വിദ്യാർഥിയുടെ തൊണ്ടയിൽ ഇ​രു​മ്പു കഷണം കുടങ്ങി ; ഉടൻ ആശുപത്രിയിൽ എത്തിയതിനാൽ രക്ഷപ്പെട്ടു

masala-sമു​​​ള​​​ങ്കു​​​ന്ന​​​ത്തു​​​കാ​​​വ് (തൃ​​​ശൂ​​​ർ): ഗ​​​വ​​ണ്മെ​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​​സി​​​ൽ​​​നി​​​ന്നു മ​​​സാ​​​ല​​​ദോ​​​ശ ക​​​ഴി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​യു​​ടെ തൊ​​ണ്ട​​യി​​ൽ ദോ​​​ശ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​രു​​​മ്പു​​​ക​​​ഷ​​​ണം കു​​​ടു​​​ങ്ങി. എ​​​ട​​​മു​​​ട്ടം സ്വ​​​ദേ​​​ശി അ​​​റു​​​മു​​​ഖ​​​ന്‍റെ മ​​​ക​​​നാ​​യ പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി ഹ​​​രി​​​ച​​​ന്ദി​​​ന്‍റെ തൊ​​ണ്ട​​യി​​ലാ​​ണ് മ​​​സാ​​​ല​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​​രു​​​മ്പു​​ക​​​ഷ​​​ണം  കു​​​ടു​​​ങ്ങി​​​യ​​​ത്.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന വ​​​ല്യ​​​മ്മ​​​യ്ക്കു കൂ​​​ട്ടി​​​രി​​​പ്പി​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഹ​​​രി​​​ച​​​ന്ദ്. ദോ​​​ശ ക​​​ഴി​​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഉ​​​ട​​​ൻ​​ത​​ന്നെ ഹ​​​രി​​​ച​​​ന്ദി​​​നെ  അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു. ശ്വാ​​സ​​ത​​ട​​സം ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ എ​​​ൻ​​​ഡോ​​​സ്കോ​​​പ്പി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് തൊ​​​ണ്ട​​​യി​​​ൽ ഇ​​​രു​​മ്പു​​​ക​​​ഷ​​​ണം കു​​​രു​​​ങ്ങി​​​യ​​​താ​​​യി മ​​​ന​​​സി​​​ലാ​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ഡോ. ​​​സ​​​ജി സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​റെ​​​നേ​​​ര​​​ത്തെ പ​​​രി​​​ശ്ര​​​മ​​​ത്തി​​​നു ശേ​​​ഷം ഇ​​​രു​​​മ്പു​​​ക​​​ഷ​​​ണം പു​​​റ​​​ത്തെ​​​ടു​​​ത്തു. വി​​​ദ്യാ​​​ർ​​​ഥി അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​സ്ഐ സേ​​​തു​​​മാ​​​ധ​​​വ​​​ൻ ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​​സി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

Related posts