സ്വന്തം ലേഖകൻ തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ യുവാവിനെ ഒറ്റപ്പാലം പോലീസ് പിടികൂടി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി പ്രതാപനെയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ജൂണിൽ പോലീസി പരാതി നൽകിയെങ്കിലും ഒന്പതു മാസത്തിനുശേഷമാണു പ്രതിയെ അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച പ്രതി യുവതിയെ വിവാഹം കഴിക്കുമെന്നു വീണ്ട ും പ്രതീക്ഷ നൽകിയിരുന്നു. ആറു മാസത്തിലേറെക്കാലം അറസ്റ്റ് ഒഴിവാക്കാൻ ഇതുമൂലം കഴിഞ്ഞു. എന്നാൽ വിവാഹത്തിനു തയാറായില്ല. ഇതോടെ, കഴിഞ്ഞ ഡിസംബർ 30 നകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ, പരാതിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും മറ്റും യുവതിയേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനും ബന്ധുവിനുമെതിരേ പാലക്കാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ട്.പ്രതിക്കെതിരേ തൃശൂർ ജില്ലയിലെ…
Read MoreCategory: Palakkad
എല്ലാവരം ഒരേ സ്വരത്തിൽ പറയുന്നു..! അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണം; 140 ഹെക്ടർ വനഭൂമി വെള്ളത്തിലാകും
ഇരിങ്ങാലക്കുട: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് തപസ്യ കലാസാഹിത്യവേദി ചാലക്കുടി ഉപജില്ല സമിതി യോഗം ആവശ്യപ്പെട്ടു. ജലവൈദ്യുതി പദ്ധതികൾ നിർമിക്കുന്നതുവഴി ആയിരകണക്കിന് വനവാസികൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നും, 140 ഹെക്ടർ വനഭൂമി വെള്ളത്തിലാകുമെന്നും, ഒരു ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും ഇതെല്ലാം ജൈവവൈവിധ്യത്തോടെയുള്ള ആവാസവ്യവസ്ഥയെ അപ്പാടെ തകർക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി. സുരേഷ്, ജില്ല സംഘടന സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ,രഞ്ചിത്ത് എൻ. മേനോൻ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി: ചാലക്കുടി പുഴയെ ഇല്ലാതാക്കുന്ന നിർദിഷ്ട അതിരപ്പിള്ളി പദ്ധതി മറ്റൊരു ലാവ്ലിൻ സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അതിരപ്പിള്ളി പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനവും സമരജ്വാല തെളിയിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി ഷോൺ പെല്ലിശേരി ഉദ്ഘാടനം ചെയ്തു.…
Read Moreഒന്നു ശ്രദ്ധിക്കു, ഇല്ലെങ്കിൽ പണം നഷ്ടപ്പെടും..! സിംകാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നും പണം മോഷ്ടിക്കപ്പെടുമെന്ന് സൈബർ സെല്ലിന്റെ മുന്നറിയിപ്പ്
കോയമ്പത്തൂർ: ഒരു മണിക്കൂറിനുമേൽ മൊബൈൽ ഫോണിൽ സിഗ്നൽ ഇല്ലാതിരുന്നാൽ ഫോൺ ഉടമ ജാഗരൂകരാകണമെന്നും ഇല്ലെങ്കിൽ സിം കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നും പണം മോഷ്ടിക്കപ്പെടുമെന്നും സൈബർ സെൽ ഉപഭോക്താക്കൾക്കു മുന്നറിയിപ്പുനല്കി. സൈബർ സെൽ അധികൃതർ അടുത്തിടെ പിടികൂടിയ മോഷണസംഘത്തിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. ബാങ്കിൽനിന്നും പണം എടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഫോണിലേക്കുവരുന്ന മെസേജുകൾ നോട്ടമിട്ട് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഫോൺ സിം താത്കാലികമായി കട്ടാക്കി അക്കൗണ്ടിൽനിന്നും പണമെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി സിം കാർഡ് വില്ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരും തട്ടിപ്പുകാരെ സഹായിക്കും.ഈ സാഹചര്യത്തിൽ ഫോണിൽ സിഗ്നൽ ഇല്ലെങ്കിൽ ഉടമസ്ഥർ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ ഇത്തരം തട്ടിപ്പു നടക്കാൻ സാധ്യതയുണ്ടെന്നും സൈബർ സെൽ അധികൃതർ പറഞ്ഞു.
Read Moreഅളിയനും അളിയനും ഏറ്റുമുട്ടി..! വിവാഹ ബന്ധം വേർപ്പെടുത്താൻ സഹോദരിക്കൊ പ്പമെത്തിയ സഹോദരനും അളിയൻനും തമ്മിൽ കൂട്ടയടി; പിന്നെ സംഭവിച്ചത്
ഇരിങ്ങാലക്കുട: കുടുംബകോടതിയിൽ രണ്ടുപേർ തമ്മിൽതല്ലി, ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തു. പിച്ചി മയിലാടുംപാറ ദേശത്തു കുനിൽവീട്ടിൽ സജീവൻ, ഭാര്യാ സഹോദരൻ വരന്തരപ്പിള്ളി പാലപ്പിള്ളി ദേശത്ത് അന്തിക്കാടൻ സുനോജ് എന്നിവർക്കെതിരേയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ കുടുംബകോടതിയിൽ കേസ് നടക്കുന്നതിനിടെയായിരുന്നു സംഭവം. സജീവനും ഭാര്യയും കുറെ കാലമായി അകന്നുകഴിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട കേസിനാണു സജീവനും സഹോദരിക്കൊപ്പം സുനോജും എത്തിയത്. കോടതിയിൽ കേസിനായി കാത്തുനിൽക്കുന്നതിനിടെ സജീവൻ ഭാര്യയുടെ വക്കീലിനെ ഭീഷണിപ്പെടുത്തുകയും സഹോദരിയോടു രൂക്ഷമായി സംസാരിച്ചതുമാണു സുനോജിനെ ചൊടിപ്പിച്ചത്. സജീവനോട് ഇതു സുനോജ് ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്. പോലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. സജീവനെതിരേ മർദിച്ചതിനും വക്കിലിനെ ഭീഷണിപ്പെടുത്തിയതിനും സുനോജിനെതിരേ മർദനത്തിനുമാണു കേസെടുത്തതെന്നു എസ്ഐ സുബിഷ് അറിയിച്ചു.
Read Moreമദ്യത്തിൽ എൽഡിഎഫിൻെ വിശ്വാസം..! ലഹരി വർജന ബോധവത്കരണത്തിലൂടെ മദ്യഉപയോഗം കുറയ്ക്കാമെന്ന വിശ്വാസമാണ് സർക്കാരിനുള്ളതെന്ന് എക്സൈസ് മന്ത്രി
പാലക്കാട്: മദ്യഷാപ്പുകളുടെ എണ്ണം കുറച്ചത്കൊണ്ടും ബാറുകൾ നിരോധിച്ചതുകൊണ്ടും മദ്യ. ഉപഭോഗത്തി കുറവ് വന്നിട്ടില്ലെന്നും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാൻ കഴിയൂയെന്നും എക്സൈസ്–തൊഴി വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കേരള സർക്കാർ ലഹരി വർജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടുകൾ വിതരണം ചെയ്ത് സംസാരിക്കുകയാരിന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. മദ്യനിരോധനം നടപ്പിൽ വരുത്തിയ രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ ജനങ്ങളെ പൂർണമായും മദ്യ ഉപഭോഗത്തിൽ നിന്ന് മോചിപ്പിക്കാനായിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ’ വിമുക്തി’ പദ്ധതിയിലൂടെ സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കാമെന്ന വിശ്വാസമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. ചെമ്പൈ സ്മാരക ഹാളി നടന്ന പരിപാടിയിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ, അസി.കമ്മീഷണർ എം.എസ്.വിജയൻ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreകുപ്പിവെള്ളം ആരോഗ്യത്തിന് ഹാനികരമോ? വേനൽ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികൾ പെരുകി; ഉപയോഗി ച്ച കുപ്പികൾ വീണ്ടും ഉപയോഗിക്കുന്നു
ഷൊർണൂർ: വേനൽ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികൾ കൂണുപോലെ പെരുകി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള വില്പന നടക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരും ഇതുകണ്ടില്ലെന്നു നടിക്കുകയാണ്.ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് നിലവിൽ വിപണിയിലുള്ളതെന്നു പറയപ്പെടുന്നു. കുപ്പിവെള്ള വില്പനവഴി വൻലാഭമാണ് ഈ മേഖലയിലുള്ളവർ നേടുന്നത്. ലൈസൻസുപോലും ഇല്ലാതെയാണ് ഭൂരിഭാഗവും വിപണിയിൽ കുപ്പിവെള്ളം വില്ക്കുന്നത്. കത്തുന്ന വേനലിനെ മറയാക്കി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് കുപ്പിവെള്ള മാഫിയകളുടെ ശ്രമം. മതിയായ രീതിയിൽ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശാസ്ത്രീയ പ്രക്രിയകൾ നടത്തേണ്ടതുമായ കാര്യങ്ങളൊന്നും ചെയ്യാതെയാണ് ഇത്തരക്കാർ പൊതുവിപണിയിൽ കുപ്പിവള്ളം വില്ക്കുന്നത്. ഏറ്റവും ലാഭകരമായതും കാര്യമായ മുതൽമുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്പന. പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ കുപ്പിവെളളമാണ് ഇപ്പോൾ വിപണിയലധികവും. ഈ സാഹചര്യം ആദ്യം തിരിച്ചറിഞ്ഞത് റെയിൽവേയാണ്. ഇതുകൊണ്ടുതന്നെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പുറമേനിന്നുള്ള കുപ്പിവെള്ളവില്പന നിരോധിക്കുകയും ചെയ്തു.…
Read Moreആത്മസുഹൃത്തിന്റെ ശില്പ സമർപ്പണം; കലാഭവൻ മണിയുടെ ഒന്നാം ചരമവാർഷികത്തിൽ എട്ടടി ഉയരമുള്ള ശില്പം തീർത്ത് ആത്മസുഹൃത്ത് ഡാവഞ്ചി സുരേഷ്
കൊടുങ്ങല്ലൂർ: കേരളത്തിലെ കലാ ആസ്വാദകരുടെ മനസുകളിൽ ഇനിയും ഉണങ്ങാത്ത മുറിവായ കലാഭവൻ മണിയുടെ സ്മരണയ്ക്കായി ആത്മസുഹൃത്തിന്റെ ശില്പ സമർപ്പണം. മണിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണിയുടെ വീടിനടുത്തുള്ള വായനശാലയ്ക്കു മുന്നിൽ സ്ഥാപിക്കുന്ന എട്ടടി ഉയരമുള്ള ശില്പം നാട്ടുകാർക്കു മണിയുടെ നേർകാഴ്ചയാകും. മണിയുടെ സുഹൃത്തും ശില്പകലാകാരനുമായ കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷാണ് ഫൈബറിൽ പൂർണകായ പ്രതിമ നിർമിച്ചിട്ടുള്ളത്. മണിയുമായി വർഷങ്ങളായുള്ള സൗഹൃദമാണ് പ്രതിമാനിർമാണത്തിനു പ്രേരണയായതെന്നു ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചാലക്കുടിക്കാർക്കായി മണി സംഘടിപ്പിച്ചിട്ടുള്ള മിക്ക പരിപാടികളിലും സുരേഷിന്റെ സൃഷ്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വായനശാലയ്ക്കുമുന്പിൽ സ്ഥാപിക്കാൻ ശില്പനിർമാണ ആവശ്യവുമായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ സുരേഷിനെ സമീപിച്ചപ്പോൾ പ്രതിമയുടെ നിർമാണചെലവ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.വർഷങ്ങൾക്കുമുന്പ് മണിയുടെ മുഖത്തുനിന്നും അച്ചെടുത്തുവച്ചിരുന്നതു പ്രതിമാ നിർമാണത്തിനു സുരേഷിന് ഏറെ സഹായകമായി. നിരവധി ചലിക്കുന്ന ഭീമാകാരമായ ശില്പങ്ങൾ തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ കിംഗ്കോംഗ് ചെണ്ട കൊട്ടുന്ന വലിയ ശില്പത്തിനു മുന്നിൽ…
Read Moreനിങ്ങൾക്കും പരീക്ഷിച്ചു നോക്കാം..! റബർ തൈകളെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ വേയ്സ്റ്റ് വാട്ടർബോട്ടിൽ വിദ്യയുമായി കോട്ടൂർ ജോസ്
വടക്കഞ്ചേരി: റബർതൈകളെ വരൾച്ചയിൽനിന്നും രക്ഷിക്കാൻ തോട്ടങ്ങളിൽ വേയ്സ്റ്റ് വാട്ടർബോട്ടിലുകൾ ഉപയോഗിച്ചുള്ള നനപ്രയോഗം. റബർതൈയ്ക്കു സമീപം കുഴിയുണ്ടാക്കി അതിൽ ചകിരി അടുക്കി നിറയ്ക്കും. പിന്നീട് മണ്ണിട്ടു മൂടും. ഇതിനുമുകളിൽ വേയ്സറ്റ് വാട്ടർ ബോട്ടിൽ തലകീഴായി നിർത്തിയാണ് തൈയുടെ വേരുകളിലേക്ക് എത്തുംവിധം നന നടത്തുന്നത്. തലകീഴായി സ്ഥാപിക്കുന്ന കുപ്പിയുടെ അടിഭാഗം ആദ്യം മുറിച്ചുമാറ്റിയാണ് കുഴിച്ചിടുന്നത്. ഇതിൽ രണ്ടോ മൂന്നോദിവസം കഴിയുമ്പോൾ വെള്ളം നിറയ്ക്കും. ഈ വെള്ളം തുള്ളിയായി കുപ്പിയുടെ അടപ്പിലുണ്ടാക്കുന്ന ചെറിയ ദ്വാരത്തിലൂടെ ചകിരിയിലെത്തി അതുവഴി ചെടിയുടെ വേരിലും ഏതുസമയവും ഈർപ്പമുണ്ടാകുകയും ചെയ്യും. കരിപ്പാലിയിൽ കോട്ടൂർ ജോസിന്റെ വീടിനു പിറകിലെ തോട്ടത്തിലാണ് ഇത്തരത്തിൽ റബർതൈകളെ കഠിനവേനലിൽനിന്നും രക്ഷിച്ചെടുക്കുന്നത്. ജലനഷ്ടം കുറയ്ക്കുന്നതിനൊപ്പം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുപ്പിയിൽ വെള്ളം നിറച്ചുവച്ചാൽ മതിയെന്നതും ഇതിന്റെ മേന്മകളാണെന്ന് ജോസ് പറഞ്ഞു. അടിയിൽ ചകിരിയുള്ളതിനാൽ ഏതുസമയവും ഈർപ്പം നിലനില്ക്കും. തൈയുടെ കടയ്ക്കൽ മാത്രം വെള്ളം…
Read Moreമണ്ണുണ്ണികൾ..! മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ വന്ധീകരിച്ചു; സിപിഎം ബിജെപി നേതാക്കൾക്ക് കശാപ്പുകാരന്റെ മനോഭാവമാണു ള്ളതെന്ന് വി.എം സുധീരൻ
തൃശൂർ: മദ്യനയമല്ല, സ്ത്രീകൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അരക്ഷിതാവസ്ഥയാണ് കേരളത്തിൽ വിദേശസഞ്ചാരികളുടെ വരവിനെ ഇല്ലാതാക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. യുഡിഎഫ് മദ്യനയമാണ് വിദേശസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കിയതെന്നാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. യുഡിഎഫ് മദ്യനയം പ്രഖ്യാപിച്ച കാലത്തു വിദേശസഞ്ചാരികൾ വർധിച്ചിട്ടേയുള്ളൂ. ഇപ്പോൾ വരാൻ മടിക്കുന്നു എന്നുമാത്രമല്ല, രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്. സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു നേരിട്ട് നേതൃത്വം നല്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ സ്ത്രീസുരക്ഷാ വീഴ്ചയ്ക്കെതിരേ തൃശൂർ കോർപറേഷൻ പരിസരത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ മനോഭാവമാണ് സിപിഎം ബിജെപി നേതാക്കൾക്ക്. കേരളം മനുഷ്യകശാപ്പുശാലയായി മാറുന്ന അതിഭീകരമായ കാഴ്ചയാണ് കാണുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ വന്ധീകരിച്ചിരിക്കുകയാണ്. തെളിവുകൾ ശേഖരിക്കുന്നതിനു പകരം പ്രാഥമിക ഘട്ടത്തിൽ തന്നെ തെളിവുകൾ നശിപ്പിക്കുന്നതിലും പ്രതിഷേധ…
Read More