തൃശൂർ: അന്തരീക്ഷ ഊഷ്മാവ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സുഹിത നിർദേശിച്ചു. 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്നതു കഴിയുന്നതും ഒഴിവാക്കണം. പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും, ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യുന്നതും ഗുണം ചെയ്യും. ക്ഷീണം, തലകറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെകുറയുകയും, കടും മഞ്ഞനിറത്തിൽ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റവർക്കു കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനുപോലും ഇതു കാരണമാകാറുണ്ട്. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണൽ ഉള്ളിടത്തോ, എസിയിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങൾ നീക്കം…
Read MoreCategory: Palakkad
മതസൗഹാർദ സന്ദേശം..! താലപ്പൊലി മഹോത്സവത്തിന് ആശംസകളുമായി പള്ളി വികാരി; ക്ഷേത്രം തന്ത്രി ടി.എൻ.ശങ്കരൻ നമ്പൂതിരി സ്വീകരിച്ചു
ചാലക്കുടി: താലപ്പൊലി മഹോത്സവം ആഘോഷിക്കുന്ന കണ്ണന്പുഴ ഭഗവതി ക്ഷേത്രത്തിൽ ആശംസയുമായി പള്ളി വികാരിയെത്തി. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പാലാട്ടിയാണു മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണ ത്തിൽ എത്തിയത്. അസി. വികാരി ഫാ. ലിന്റോ പാറേക്കാടനോടൊപ്പം എത്തിയ വികാരിയെ ക്ഷേത്രം തന്ത്രി ടി.എൻ.ശങ്കരൻ നമ്പൂതി രിയും ജനറൽ കണ്‍വീനർ കെ.എം.ഹരിനാരായണനും ചേർന്നു സ്വീകരിച്ചു. ആനച്ചമയ പ്രദർശനം തന്ത്രി ശങ്കരൻനന്പൂതിരി ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പാലാട്ടി ആശംസാപ്രസംഗം നടത്തി. ആനച്ചമയ പ്രദർശനം കണ്ടശേഷമാണു വൈദികർ മടങ്ങിയത്. ട്രസ്റ്റി ഷിബു എലുവത്തിങ്കൽ, ജോഷി മാളിയേക്കൽ, ഗുരുവാ യൂർ മുൻ മേൽശാന്തി ശ്രീഹരി മുർക്കന്നൂരും സന്നിഹിതരായി രുന്നു.
Read Moreസ്വാദിഷ്ടം രുചികരം പെക്കിന് കട്ലറ്റുകൾ..! പെക്കിൻ താറാവുകൾക്ക് പ്രിയമേറുന്നു; രണ്ടരമാസംകൊണ്ട് മൂന്നുകി ലോയിലേറെ ഭാരം; ഇറച്ചി മൃദുത്വമുള്ളതും സ്വാദിഷ്ടവും
മണ്ണാര്‍ക്കാട്: ഇറച്ചിക്കായി വളര്‍ത്തുന്ന താറാവിനമാണ് വിഗോവ എന്ന പേരിലറിയപ്പെടുന്ന വൈറ്റ് പെക്കിനുകള്‍ കൗതുകമാകുന്നു. രണ്ടരമാസംകൊണ്ട് മൂന്നുകിലോയിലേറെ ഭാരം വരുന്ന ഇവയുടെ ഇറച്ചി മൃദുത്വമുള്ളതും സ്വാദിഷ്ടവുമാണ്.പെക്കിന് കട്ലറ്റ്, ടോസ്റ്റഡ് പെക്കിന് സാന്‍വിച്ച് തുടങ്ങിയ രുചികരമായ പുതു ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇവയുടെ മാംസം അനുയോജ്യമാണ്. വെറ്ററിനറി സര്‍വകലാശാലയുടെ തിരുവാഴാംകുന്ന് വളര്‍ത്തുപക്ഷി ഗവേഷണ കേന്ദ്രത്തിലെ പ്രജനന കേന്ദ്രത്തില്‍ നിന്നും ഇറച്ചി ആവശ്യത്തിനുള്ള വൈറ്റ് പെക്കിന് താറാവുകളെ ലഭിക്കും. ഏവിയന്‍ സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുത്തന്‍വിഭവങ്ങളുടെ പാചകവിധിയും നിര്‍ദേശങ്ങളും നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 04924 208 206 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സ്പെഷല്‍ ഓഫീസര്‍ ഡോ. ബി.അജിത് ബാബു അറിയിച്ചു. മുതിര്‍ന്ന താറാവുകള്‍ക്ക് കിലോഗ്രാമിന് 130 രൂപയാണ് വില.
Read Moreപോലീസുകാരിക്കും രക്ഷയില്ല! ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ എസ്ഐയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവിനു രണ്ടുവര്‍ഷം കഠിന തടവ്
തൃശൂർ: ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വനിതാ എസ്ഐയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്കു രണ്ടുവർഷം കഠിനതടവ്. ചേലക്കര പുലാക്കോട് സ്വദേശി വടക്കേക്കര വീട്ടിൽ രതീഷി(26)നെയാണ് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം.വനിതാ എസ്ഐ ജോലി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുന്പോൾ പ്രതി പിന്നിൽനിന്നെത്തി കെട്ടിപ്പിടിക്കുകയും, താഴെ തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കെ നിലവിളിച്ചതിനെതുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോൾ രതീഷ് ഓടിരക്ഷപ്പെട്ടു. ചേലക്കര സിഐ ഹംസയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. 11 സാക്ഷികളെയും 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും തെളിവായി സമർപ്പിച്ചിരുന്നു.
Read Moreകണ്ടത് പറഞ്ഞതിന് കിട്ടി..! കുമാർ നൽകി യത് 500 അല്ല 100 ; തര്‍ക്കത്തില്‍ പക്ഷം ചേര്‍ന്നയാളെ കത്രികകൊണ്ടു കുത്തി പരിക്കേൽപ്പിച്ചു: പ്രതിയെ അറസ്റ്റു ചെയ്തു
ആലത്തൂര്‍: കടക്കാരനും സാധനം വാങ്ങിയ ആളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പക്ഷംചേര്‍ന്ന ആള്‍ക്ക് കത്രികകൊണ്ട് കുത്തേറ്റു. പുതിയങ്കം പള്ളിക്കല്‍വീട്ടില്‍ മുഹമ്മദിനാണ് (53) കുത്തേറ്റത്. ഇയാളെ ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയങ്കം ബസ് സ്റ്റോപ്പിനടുത്ത് കരീം എന്നയാളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം കൊടുത്ത നോട്ടിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മുഹമ്മദിന് കുത്തേറ്റത്പുതിയങ്കം കിഴക്കേക്കാട് തോട്ടിങ്കല്‍ വീട്ടില്‍ കുമാര്‍ (36) എന്നയാള്‍ മുഹമ്മദിനെ കുത്തിയതെന്നാണ് കേസ്. ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്ത കുമാറിനെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കരിമിന്റെ കടയില്‍നിന്ന് സാധനം വാങ്ങിയശേഷം കുമാര്‍ നല്‍കിയത് 500 രൂപയുടെ നോട്ടാണെന്ന് കുമാറും 100 രൂപ നോട്ടാണെന്ന് കരീമും തര്‍ക്കിക്കുന്നതിനിടയില്‍ കുമാര്‍ നല്‍കിയത് 100 രൂപയാണെന്നു മുഹമ്മദ് പറഞ്ഞുവെന്ന വിരോധമാണ് ആക്രമണ ത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Read Moreവീണ്ടും “മണി’ മുഴങ്ങി..! അതിരപ്പിള്ളി പദ്ധതിയിൽ സിപിഎം-സിപിഐ കൊമ്പുകോർക്കൽ; പദ്ധതി നടപ്പാക്കാൻ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് സിപിഐ
സ്വന്തംലേഖകൻ തൃശൂർ: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി നിയമസഭയിൽ പ്രസ്താവിച്ചതോടെ സിപിഐ-സിപിഎം തർക്കത്തിന് വീണ്ടും “മണി’ മുഴങ്ങി. ലോ കോളജ് സമരത്തെ തുടർന്നുണ്ടായ പരസ്പര കൊമ്പുകോർക്കൽ ഏതാണ്ട് അവസാനിച്ചതോടെയാണ് പുതിയ വിഷയത്തിൽ ഏറ്റുമുട്ടാൻ മന്ത്രി മണി വഴിമരുന്നിട്ടിരിക്കുന്നത്. അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. എൻ. ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് തുടങ്ങിയെന്ന് എഴുതിത്തയാറാക്കിയ മറുപടി മന്ത്രി സഭയിൽ വായിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോർഡ് തയാറാക്കിയിരിക്കുന്നത്. മന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയ ഉടൻ തന്നെ ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന…
Read Moreപകലുറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്..! പട്ടാപകൽ വാതിൽതകർത്ത് അകത്തുകടന്ന മോഷ്ടാ ക്കൾ ദമ്പതികളെ ആക്രമിച്ച് സ്വർണം കവർന്നു; ഇരുവരുടെയും മുഖത്തിനാണ് പരിക്ക്
പെരിങ്ങോട്ടുകര: സഹോദരവീഥി വെണ്ടരയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വർണം കവർന്നു. ചെറുത്തുനിന്ന ദമ്പതികളെ മോഷ്ടാക്കൾ തല്ലി. പരിസരത്തെ വീടുകളിലും മോഷണശ്രമം. ചുള്ളിയിൽ മുരളി (48), ഭാര്യ സിന്ധു (36) എന്നിവർക്കാണ് മോഷ്ടാക്കളുടെ ആക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിന്ധുവിന്റെ നാലര പവൻ മാലയിൽനിന്ന് പകുതി ഭാഗം മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മുൻ പഞ്ചായത്തംഗം ചിറ്റാപറമ്പിൽ രാജന്റെ വീട്ടിൽ ഉൾപ്പെടെ മൂന്നു വീടുകളിലാണ് മോഷണശ്രമം നടന്നത്. കാഞ്ഞാണിയിലെ ഓട്ടോഡ്രൈവറായ മുരളിയും ഭാര്യ സിന്ധുവും വീടിന്റെ ഹാളിലും വിദ്യാർഥികളായ മക്കൾ മുറിയിലും ഉറങ്ങുകയായിരുന്നു. രണ്ടംഗ മോഷണസംഘത്തിലെ ഒരാൾ പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ പൊളിച്ച് അകത്തുകടന്ന് സിന്ധുവിന്റെ സ്വർണമാല പൊട്ടിച്ചു. ഈ സമയം ഭർത്താവ് മുരളി ഉറക്കത്തിനിടെ തങ്ങളെ കണ്ടാണ് ഉണർന്നതെന്നു കരുതി മോഷ്ടാവ് കൈയിൽ കരുതിയിരുന്ന മരവടികൊണ്ട് മുരളിയേയും ഭാര്യയേയും തല്ലുകയായിരുന്നു. പുറത്തു കാത്തുനിന്നിരുന്ന…
Read Moreഇങ്ങനെ ആരോടും ചെയ്യരുത്..! വീട് തകർ ന്നു വീണു; താമസം വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ ; വീടിനായി പഞ്ചായത്ത് കയറി യിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളെന്ന് ഷാജി
അഗളി: ഷോളയൂർ പത്താംവാർഡ് മേലേകുറവൻപാടിയിൽ ഷാജിയും കുടുംബവും വസിക്കുന്നത് മരത്തിലേക്ക് വലിച്ചുകെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ. ഭക്ഷണം പാകപ്പെടുത്തലും ഉറക്കവും ഊണും എല്ലാ ഈ മറയില്ലാത്ത വീടിനുള്ളിൽ.കാട്ടുകമ്പുകളും പുല്ലും ഉപയോഗിച്ച് നിർമിച്ച ഒറ്റമുറി വീട്ടിലായിരുന്നു ഷാജിയും ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം വീടിന്റെ തൂണുകൾ ചിതലരിച്ചു വീണതോടെയാണ് പ്ലാസ്റ്റിക് കൂടാരത്തിലേക്ക് മാറിയതെന്ന് ഷാജി പറഞ്ഞു. കാറ്റുവീശിയാൽ വസ്ത്രങ്ങളും പാത്രങ്ങളും മറ്റും പറമ്പിലേക്ക് പറക്കും. കാറ്റും മഴയും കൂടിയായാൽ നിന്നുനനയുകയല്ലാതെ മറ്റുവഴിയില്ല. ഒരു വീടിനുവേണ്ടി വർഷങ്ങളായി ഗ്രാമസഭകളിൽ അപേക്ഷ നൽകി പഞ്ചായത്തുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഷാജി പറഞ്ഞു. താമസയോഗ്യമായ വീടില്ലാത്ത നിരവധിപേർ ഈ മലമുകളിലുണ്ട്. കഴിഞ്ഞ വർഷം ജനറൽ വിഭാഗത്തിന് പഞ്ചായത്തിൽനിന്ന് വീടിനു അനുമതിയില്ലാതിരുന്നതിനാലാണ് ഷാജിക്ക് വീട് ലഭിക്കാതെ പോയതെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്തിൽനിന്ന് വീട് അനുവദിക്കുമെന്നും വാർഡ് മെമ്പർ മാർട്ടിൻ ജോസഫ് പറഞ്ഞു. പഞ്ചായത്തിൽ നിന്നും വീട്…
Read Moreമനപൂർവമല്ലെങ്കിലും..! സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വയ്ക്കുന്ന പിതാവിനെ കസേരിയിൽ കഴുത്തിന് ചേർത്ത് കെട്ടിയിട്ടു; അല്പ സമയം കഴിഞ്ഞു നോക്കിയപ്പോൾ
ചാലക്കുടി: മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ കസേരയിൽ ഇരുത്തി കഴുത്തിൽ തുണികൊണ്ട് ബന്ധിച്ചതിനെ തുടർന്ന് പിതാവ് മരിച്ച സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കാരൂർ വേളയിൽ ഇക്കോരകുട്ടി മകൻ സുരേഷ്(55)ന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടർന്നാണ് മകൻ ശ്രീദേവി(23)നെ മാള സിഐ റോയി, ചാലക്കുടി എസ്ഐ ജയേഷ് ബാലൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വകാര്യ കന്പനിയിലെ ഡ്രൈവറായ സുരേഷ് ദിവസേന മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ സുരേഷ് വഴക്കുണ്ടാക്കിയപ്പോൾ മകൻ ശ്രീദേവ് അച്ഛനെ കസേരയിൽ പിടിച്ചിരുത്തി തുണികൊണ്ട് കഴുത്തു ചേർത്തു കെട്ടി. ഏറെനേരം കഴിഞ്ഞപ്പോൾ സുരേഷ് അനങ്ങാതെ വന്നപ്പോൾ ശ്രീദേവും അമ്മയും കൂടി സുരേഷിനെ കുണ്ടായി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മരണം സംഭവിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് മൃതദേഹം തൃശൂർ മെഡിക്കൽ…
Read Moreഎങ്ങനെ പറയാതിരിക്കും..! പിണറായി വിജയൻ ഭരിക്കുന്ന കാലത്ത് കാളയും പ്രസവിക്കും; കാര്യക്ഷമത കുറഞ്ഞതും ഉത്തരവാദിത്വമില്ലാത്തയാളുമാണ് മുഖ്യമന്ത്രി
കാഞ്ഞാണി: പിണറായി വിജയൻ ഭരിക്കുന്ന കാലത്ത് കാളയും പ്രസവിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ബാക്കി ഞാൻ നിയമസഭയിൽ പറയാം’. കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഡിസിസി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച രാപ്പകൽ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടിയുടെ സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭിപ്രായത്തെ താൻ വിമർശിച്ചതുകൊണ്ട് കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്കും രമേശ് ചെന്നിത്തല കയർ എടുക്കുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിക്കുന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം എന്റെ കയ്യിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നെൽകൃഷി വർഷാചരണം ആചരിക്കുന്ന ഈ കാലത്ത് ഉള്ള നെൽകൃഷി പോലും സംരക്ഷിക്കാതെ ഉപ്പുവെള്ളം കയറ്റി കരിച്ചുണക്കുകയാണ്. സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ട് നാലുമാസം കഴിഞ്ഞു. കുടിവെള്ള വിതരണകാര്യം നോക്കാൻ കളക്ടർമാരോട് പറഞ്ഞതല്ലാതെ വരൾച്ച നേരിടാനുള്ള കാര്യങ്ങൾ ജില്ലതോറും മന്ത്രിമാരെ…
Read More