വടക്കഞ്ചേരി: ഇത് മയിലുകളുടെ പ്രജനനകാലം. പൊന്ത കാടുകളിലും പരിചരണമില്ലാതെ കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളിലുമെല്ലാം ഇപ്പോൾ മയിൽ മുട്ടകൾ കാണാം. മാനത്ത് മഴ മേഘങ്ങൾ നിറയുന്പോൾ ആണ്മയിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നതെല്ലാം നാട്ടിൻ പുറങ്ങളിലും മലയോരത്തുമെല്ലാം ഇനി കാഴ്ചകളാകും. പിടയെ ആകർഷിക്കാനാണ് ആണ്മയിലിന്റെ ഈ സാഹസം. ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ് നീണ്ട പീലികൾ പൊക്കി വിരിച്ചുള്ള ഈ നൃത്തം. താറാവു മുട്ടയേക്കാൾ വലുപ്പമുള്ളതാണ് മയിൽ മുട്ടകൾ . ഒരു സീസണിൽ പത്ത് മുട്ടകൾ വരെ മയിലുകൾ ഇടും. പൊന്ത പിടിച്ച് കിടക്കുന്ന മറ്റു ജീവികളുടെയൊന്നും ഇടപെടലുകളില്ലാത്ത സ്ഥലമാണ് പെണ്മയിൽ മുട്ടയിടാൻ തെരഞ്ഞെടുക്കുക. ചുള്ളികന്പുകളും ഉണക്ക പുല്ലുകളും കൊണ്ടാകും ഇരിപ്പിടം. ഇതെല്ലാം ഒരുക്കൽ പെണ്മയിലിന്റെ ജോലിയാണ്. ആണ്മയിൽ ഇതെല്ലാം മാറി നിന്ന് വീക്ഷിക്കും. കോഴിയെപ്പോലെ തന്നെ തുടർച്ചയായി മയിലുകളും മുട്ടയിടും. ഓരോ ദിവസവും മുട്ടക്കുമുകളിൽ അടയിരിക്കുന്ന സമയം കൂട്ടി…
Read MoreCategory: Palakkad
അധികാരികൾ കാണാതെ പോകരുത്; തളികക്കല്ല്, കവിളുപ്പാറ കോളനികളിലെ ഓൺലൈൻ പഠനം ത്രിശങ്കുവിൽ
വടക്കഞ്ചേരി: കോവിഡ് മഹാമാരിയെ തുടർന്ന് ഈ അധ്യായന വർഷത്തിന്റെ ആദ്യമാസങ്ങളിലും സ്കൂളുകളിലെ റഗുലർ ക്ലാസുകൾ തുടങ്ങാനുള്ള സാധ്യത മങ്ങിയതോടെ മലയോര മേഖലകളിലേയും ആദിവാസി കോളനികളിലെയും കുട്ടികളുടെ വിദ്യാഭ്യാസം ഈ വർഷവും പ്രതിസന്ധിയിലാകും. സ്മാർട്ട് ഫോണുകളില്ലാത്തതും റെയ്ഞ്ചിന്റെ കുറവും വീടുകളിൽ ടിവിയില്ലാത്തതും ഓണ്‍ലൈൻ പഠനത്തിൽ വലിയ താളപിഴകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.കാറ്റോ മഴയോ ഉണ്ടായാൽ മരകൊന്പുകൾ ലൈനിൽ വീണ് വൈദ്യുതി വിതരണം തടസപ്പെടുന്നതും മറ്റൊരു തലവേദനയാണ്. ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും വനത്തിനകത്തെ തളികകല്ല്, കവിളുപ്പാറ തുടങ്ങിയ ആദിവാസി കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസം കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും മുടങ്ങുന്ന സ്ഥിതിയാണ്. പഠന രീതികൾ ശരിയല്ലെങ്കിൽ മഴക്കാലം കഴിയുന്നതോടെ കുട്ടികളുമായി മാതാപിതാക്കൾ ഉൾക്കാടുകളിലേക്ക് താമസം മാറ്റും.പിന്നെ അവരുമായി ബന്ധപ്പെടാൻ പോലും വഴിയുണ്ടാകില്ല. തളികക്കല്ല് കോളനിയിൽ നിന്നും അഞ്ച് കിലോമീറ്ററുള്ള കടപ്പാറയിൽ ആദിവാസി കുട്ടികൾക്ക് മുൻഗണന നൽകി എൽപി…
Read Moreപ്രളയ മുൻകരുതലിൽ മംഗലം ഡാം; റിവർ സ്ലൂയിസ് ഷട്ടർ തുറന്നു; കാൽനൂറ്റാണ്ടിനിടെ ഇതാദ്യം
മംഗലംഡാം: കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഇതാദ്യമായി മംഗലംഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ തുറന്ന് വെള്ളം പുഴയിലേക്ക് വിട്ടു.അഞ്ച് സെൻറീമീറ്റർ ഉയരത്തിലാണ് ഷട്ടർ തുറന്നതെന്ന് ഇറിഗേഷൻ എ ഇ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. ഡാമിലെ വാട്ടർ ലെവൽ 69.6 മീറ്ററാകും വരെ വെള്ളം തുറന്നു വിടും. 70.41 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. ഈ വർഷം മേയ് മാസത്തിൽ മാത്രം 364 എംഎം മഴ ഡാമിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 132 എംഎം മാത്രമായിരുന്നെന്ന് ഓവർസിയർ എം.ബിജു പറഞ്ഞു. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി ജല സംഭരണ ശേഷി.കാലവർഷം തുടങ്ങും മുന്‍പേ ജലനിരപ്പിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ ഭാഗങ്ങളിൽ നിന്നും ഡാമിലേക്ക് ഇപ്പോൾ തന്നെ നീരൊഴുക്ക് തുടങ്ങി. ഇതിനാൽ ഓരോ ദിവസത്തേയും റൂൾ കർവ് കൃത്യമായി പാലിക്കേണ്ടതുണ്ട്. റിവർ സ്ലൂയിസ് ഷട്ടർ തുറക്കുന്നതുമൂലം ഡാമിനടിയിൽ അടിഞ്ഞുകൂടിയിട്ടുള്ള…
Read Moreലോക്ക് ഡൗണ്‍! പട്ടിണിമൂലം ആദിവാസി ചുടുകാട്ടിൽ തളർന്നു വീണു; വെങ്കക്കടവ് ഊരിലെ മാരിയുടെ ജീവിതം ഇങ്ങനെ…
അഗളി: ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടർന്ന് ഭക്ഷണം കിട്ടാതെ തളർന്നുവീണ വെങ്കക്കടവ് ഉൗരിലെ മാരി (56)യെ നാട്ടുകാർ ഇടപെട്ട് കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചു. വിറകുവെട്ടി ഉപജീവനം നടത്തുന്ന മാരി ചായക്കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. ഷോളയൂർ പഞ്ചായത്തിലെ വെങ്കക്കടവ് ഉൗര് നിവാസിയായ മാരി ഉൗരിലേക്ക് കടന്നു ചെല്ലാറേയില്ല. ചിറ്റൂർ ഡാം പ്രദേശത്തെ ആദിവാസികളുടെ ചുടുകാട്ടിലോ സമീപ പ്രദേശത്തുള്ള പാറയിടുക്കിലോ ആണ് അന്തിയുറക്കം. പകൽ സമയങ്ങളിൽ കാടുകളിൽ നിന്നും ശേഖരിക്കുന്ന വിറകുകൾ ചായക്കടകളിലെത്തിക്കും. കണക്കുപറഞ്ഞു പണം വാങ്ങാറില്ല. കിട്ടുന്ന ഭക്ഷണം കഴിക്കും. ആരോടും തന്നെ സംസാരിക്കാറില്ല. ചോദ്യങ്ങൾക്ക് ഒറ്റ വാക്കിലോ ഒരു മൂളലിലോ മറുപടി നൽകും. തികച്ചും ശാന്തശീലനായ മാരിയെ എല്ലാവർക്കും ഇഷ്ടമാണ്. ബീഡി വലി മാത്രമാണ് ഏക ദുശീലം. വിറക് ശേഖരിക്കാൻ ആയുധങ്ങളില്ലാത്ത മാരി മരക്കുറ്റികൾ പിഴുതെടുത്തും മരക്കൊന്പുകൾ ഒടിച്ചെടുത്തുമാണ് കടകളിൽ…
Read Moreസ്ഥലമെടുപ്പിനു അനുമതിയായി; വരുന്നു, കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ
മണ്ണാർക്കാട്: കേന്ദ്ര സർക്കാറിന്റെ വൻ പദ്ധതിയായ ഭാരത് മാല പദ്ധതിയിൽ ഉൾപെടുത്തി കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ വരുന്നു.പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ദേശീയപാതയുടെ അലൈൻമെന്റിന് സംസ്ഥാന സർക്കാർ അഗീകാരം നല്കി. പാലക്കാട് പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ നിന്ന് തുടങ്ങി കോഴിക്കോട് ഒളവണ്ണ വില്ലേജിൽ അവസാനിക്കുന്നതാണ് നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ.121.944 കിലോമീറ്റർ ആണ് ഹൈവേയുടെ നീളം. 45 മീറ്റർ വീതിയിലാണ് പാത നിർമ്മിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം, ജനവാസമേഖല ഒഴിവാക്കിയുമാണ് അലൈമെന്റ് ചെയ്തിരിക്കുന്നത്. ഈ പാതക്കുവേണ്ടി മൂന്ന് അലൈമെന്റാണ് ദേശിയപാത വകുപ്പ് കൈമാറിയിരുന്നത്. ഇതിൽ ആദ്യത്തെ അംഗീകരിച്ചതാണ് ഭാരത് മാല പ്രോജക്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്.പദ്ധതിക്കുവേണ്ടി 554.607 ഹെക്ടർ സ്ഥലമാണ് എറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കുന്നതി 973.216 കോടി രൂപ ചിലവുവരും. പാതയുടെ നിർമ്മാണത്തിനുവേണ്ടി 2157.52 കോടിരൂപ ചിലവാണ് ഇപ്പോൾ കണക്കുന്നത്.പാലക്കാട് മുതൽ കോഴിക്കോട് വരെ 38 വില്ലേജുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.…
Read Moreപുലിയിറങ്ങി, കാൽപ്പാടുകൾ കണ്ടെത്തി; നായ്ക്കളുടെ ഭയം നിറഞ്ഞ കരച്ചിൽ കേൾക്കാറുണ്ടെന്ന് നാട്ടുകാർ; വനം വകുപ്പിന്റെ സംശയം മറ്റൊന്ന്….
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി.നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഇന്നലെ രാവിലെ നഗരത്തിനടുത്ത് ചി·യ ലൈനിലായി കാട് പിടിച്ച് കിടക്കുന്ന പറന്പിന് സമീപമാണ് പുലിയുടേതന്ന് സംശയിക്കപ്പെടുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. മുൻ നഗരസഭാംഗം പ്രേമ രാജിയുടെ സഹോദരനും പൊതു പ്രവർത്തകനുമായ ധർമ്മരാജനാണ് മണ്ണിൽ പുലിയുടേതെന്ന് സംശയം ജനിപ്പിക്കുന്ന കാൽപാടുകൾ കണ്ടത്. ഉടൻ തന്നെ ഇക്കാര്യം മുൻ നഗരസഭാംഗമായിരുന്ന കെ.ബാബുവിനെ അറിയിക്കുകയും അദ്ദേഹം വനം വകുപ്പധികൃതർക്ക് വിവരം കൈമാറുകയുമായിരുന്നു. കാൽപാടുകൾ പുലിയുടേതാണന്ന് സ്ഥിരീകരണമില്ല. രാത്രി കാലങ്ങളിൽ ഈ പ്രദേശത്തു നിന്ന് നായ്ക്കളുടെ ഭയം നിറഞ്ഞ കരച്ചിലും നിർത്താതെയുള്ള കുരയും പതിവാണന്ന് നാട്ടുകാർ പറയുന്നു. പരിസരങ്ങളിൽ നിന്ന് തെരുവുനായ്ക്കൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്.നഗരത്തിന് വിളിപാടകലെയുള്ള ഈ സ്ഥലത്ത് പുലിയെത്താൻ ഉള്ള സാഹചര്യം വനം വകുപ്പ് തള്ളിക്കളയുകയാണ്. പരിസര പ്രദേശങ്ങളിലെവിടേയും കാടില്ലാത്തതും ഇവർ ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തായി…
Read Moreസഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുന്നു, മലമ്പുഴ ഡാം ഉദ്യാനം
മലന്പുഴ: വിനോദ സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുകയാണ് മലന്പുഴ. ഓണത്തെ ആനന്ദലഹരിയിലാക്കാനാണ് ഉദ്യാനത്തിൽ സൗന്ദര്യത്തിന്റെ വേരുപിടിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ മലന്പുഴ ഡാമിനും ഉദ്യാനത്തിനും ഒറ്റപ്പെടലിന്റെ ദിനങ്ങളാണ്.രോഗവ്യാപനത്തിന്റെ പേരിൽ പ്രവേശനം വിലക്കിയതോടെയാണ് കേരളത്തിലെ അറിയപ്പെടുന്ന ഉദ്യാനമായ മലന്പുഴ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞത്. മലന്പുഴയിൽ ആളനക്കം നിലച്ചതോടെ സഞ്ചാരികളെ ആശ്രയിച്ച് മാത്രം തെരുവുകച്ചവടം നടത്തിയ നിരവധി പേരാണ് വഴിയാധാരമായത്. ടാക്സി മേഖലയിൽ തൊഴിലെടുത്തവരും കഷ്ടതയുടെ ചൂളയിലാണ്. സർവ്വതും നിശ്ചലമായെങ്കിലും ഉദ്യാനപാലകർ തിരക്കിലാണ്. പുതിയ ചെടികൾ വെച്ചുപിടിപ്പിക്കലും കേടുവന്നവ പറിച്ചു മാറ്റിയും നിലം ഒരുക്കി വളമിട്ടും പണിതിരക്കിലാണ് അവർ. അധികംവൈകാതെ ലോക്ക് ഡൗണ്‍ വിട പറയുമെന്ന പ്രതീക്ഷയിൽ ഉദ്യാനനവീകരണം നടത്തുകയാണ് ഉദ്യാനപാലകർ.വിവിധ വർണ്ണങ്ങളുള്ള നൂറുകണക്കിന് പൂച്ചെടികളാണ് പുതിയതായി നട്ടുപിടിപ്പിക്കുന്നത്. ഉദ്യാനത്തിനകത്തെ ചെറു ജലാശയങ്ങളും നവീകരിക്കുന്നുണ്ട്. വർണ്ണ വിസ്മയം തീർക്കുന്ന വൈദ്യുതാലങ്കാരങ്ങളിലും നൂതന വിദ്യകൾ കോർത്തിണക്കുന്നുണ്ട്. എല്ലാം ഓണത്തെ വരവേൽക്കാനാണ്.
Read Moreഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടു; ജനങ്ങൾ കുടിക്കുന്നതു ഭാരതപ്പുഴയിലേക്കു ഒഴുകിയെത്തുന്ന മലിനജലം
ഷൊർണൂർ: ജനങ്ങൾ കുടിക്കുന്നത് നഗരസഭാ പ്രദേശത്തുനിന്ന് ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം. ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടു. മലിനജലം ശുദ്ധീകരിക്കാൻ സീവേജ് പ്ലാന്റ് നിർമിക്കാൻ ഷൊർണൂർ നഗരസഭ തയാറാവാത്തതു കൊണ്ടാണ് പുഴയിൽ നിന്നു പന്പ് ചെയ്യുന്ന മാലിന്യം നിറഞ്ഞ വെള്ളം തന്നെ കുടിക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടാവുന്നത്. കാലവർഷം ആരംഭിക്കാനിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ മലിനജലം കാരണമാകുമെന്നുറപ്പാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇതിന്റെ ഗൗരവം വർധിക്കുന്നു. ഭാരത പുഴയിലേക്കു നേരിട്ട് മലിനജലം ഒഴുകുന്നിലെ്ലന്നാണ് നഗരസഭയുടെ വിചിത്രമായ വാദം. എന്നാൽ, മലിന ജലം ഒഴുകിയെത്തുന്നത് നേരിട്ട് കണ്ട നിയമസഭ പരിസ്ഥിതി സമിതിയെ പോലും മുഖവിലയ്ക്കെടുക്കാതെയാണ് നഗരസഭ ഇത്തരം വാദങ്ങളുന്നയിക്കുന്നതെന്നാണ് വിമർശനം. സീവേജ് പ്ലാന്റ് നിർമിക്കാൻ നഗരസഭയ്ക്ക് പുഴയോരത്ത് സ്ഥലം ഇല്ലെന്നാണ് ഷൊർണൂർ നഗരസഭയുടെ മറ്റൊരു വാദം. ഭാരതപ്പുഴയെ മലിനമാക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് സീവേജ് പ്ലാന്റ്…
Read Moreഇറച്ചിക്കോഴി കർഷകർക്കു തിരിച്ചടി, കോഴി വളർത്തലിൽ നഷ്ടം മാത്രം; പലഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ
ഒറ്റപ്പാലം: കോവിഡിൽ ഫാമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നതും കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നതും കോഴിയുടെ വിലയിടിവും, തീറ്റ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും മൂലം കോഴിവളർത്തൽ നഷ്ടത്തിലായിരിക്കുകയാണ്. 13 രൂപ വരെ വില കൊടുത്തു വാങ്ങുന്ന കോഴി കുഞ്ഞുങ്ങളെ വളർത്തി വില്പനയ്ക്ക് വക്കുന്പോൾ കോഴിത്തീറ്റ വാങ്ങിയ വില പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ കലാപം. പാലക്കാട്,മലപ്പുറം ജില്ലാ അതിർത്തിയിൽ ചെറുകിട കോഴിഫാമുകൾ ഉൽപ്പാദനം നിർത്തിയ അവസ്ഥയാണ്. പല ഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞു. മേഖലയിൽ മാത്രം ഒരു ഡസനിലധികം ഫാമുകൾ ആണ് പൂട്ടിയത്.90 മുതൽ 100 രൂപയോളം മൊത്തവില ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു. ഇത് 60 രൂപ വരെ എത്തിയിരുന്നു. എന്നിട്ടും വാങ്ങാൻ ആളുകൾ ഇല്ലാത്ത സാഹചര്യം രൂപപ്പെട്ടു. സാധാരണ കോഴി വില കൂടേണ്ട സമയമായിട്ടു പോലും അത് ഉണ്ടായില്ല.50 കിലോഗ്രാം കോഴിത്തീറ്റക്ക് 1300…
Read Moreപ്ലാസ്റ്റിക്കിടൽ സാമഗ്രികൾ ലഭിക്കുന്നില്ല; മഴക്കാല ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; എന്തുചെയ്യുമെന്നറിയാതെ റബർ കർഷകർ
നെന്മാറ : റബ്ബർ ഉല്പാദന മേഖലയിൽ മഴക്കാലത്ത് റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനായി കാലവർഷത്തിനു മുന്‍പായി റബ്ബർ മരങ്ങളിൽ പ്ലാസ്റ്റിക് പാവാട ഉടുപ്പിക്കൽ പ്രതിസന്ധിയിൽ. പ്ലാസ്റ്റിക് ഷീറ്റുകളും പശയും ഉപയോഗിച്ച് മഴ മറ (റെയിൻ ഗാർഡ്) സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലോക്ക് ഡോണ്‍ ആയതോടെ അടഞ്ഞു കിടന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കാലവർഷാരംഭത്തിന് മുന്‍പായി കർഷകർക്ക് മഴക്കാലത്തെ ടാപ്പിങ്ങ് ആരംഭിക്കുന്നതിന് വേണ്ടി മരങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. കാലവർഷം ആരംഭിച്ചാൽ മരങ്ങളുടെ തൊലിയിൽ ജലാംശം നിന്നാൽ പശയും റെയിൻ ഗാർഡിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളും മരത്തിൽ ഒട്ടിച്ചേരാതിരിക്കുകയും വെട്ടു പട്ട യിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി റബ്ബർ പാൽ ചിരട്ടകൾ നിറഞ്ഞ് ഒഴുകി പോകാനും റബ്ബർ പാൽ സംഭരിക്കാൻ കഴിയാതാവുകയുും കർഷകർക്ക് വരുമാന നഷ്ടവുമുണ്ടാകും. കാലവർഷാരംഭത്തിനു മുന്‍പുതന്നെ റബർ മരങ്ങളിൽ റെയിൻ ഗാർഡ് സംവിധാനം സ്ഥാപിക്കുന്നതിന് ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകളെ ലോക്ക്…
Read More