ഒറ്റപ്പാലം: കോവിഡിൽ ഫാമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നതും കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നതും കോഴിയുടെ വിലയിടിവും, തീറ്റ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും മൂലം കോഴിവളർത്തൽ നഷ്ടത്തിലായിരിക്കുകയാണ്. 13 രൂപ വരെ വില കൊടുത്തു വാങ്ങുന്ന കോഴി കുഞ്ഞുങ്ങളെ വളർത്തി വില്പനയ്ക്ക് വക്കുന്പോൾ കോഴിത്തീറ്റ വാങ്ങിയ വില പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ കലാപം. പാലക്കാട്,മലപ്പുറം ജില്ലാ അതിർത്തിയിൽ ചെറുകിട കോഴിഫാമുകൾ ഉൽപ്പാദനം നിർത്തിയ അവസ്ഥയാണ്. പല ഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞു. മേഖലയിൽ മാത്രം ഒരു ഡസനിലധികം ഫാമുകൾ ആണ് പൂട്ടിയത്.90 മുതൽ 100 രൂപയോളം മൊത്തവില ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു. ഇത് 60 രൂപ വരെ എത്തിയിരുന്നു. എന്നിട്ടും വാങ്ങാൻ ആളുകൾ ഇല്ലാത്ത സാഹചര്യം രൂപപ്പെട്ടു. സാധാരണ കോഴി വില കൂടേണ്ട സമയമായിട്ടു പോലും അത് ഉണ്ടായില്ല.50 കിലോഗ്രാം കോഴിത്തീറ്റക്ക് 1300…
Read MoreCategory: Palakkad
പ്ലാസ്റ്റിക്കിടൽ സാമഗ്രികൾ ലഭിക്കുന്നില്ല; മഴക്കാല ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; എന്തുചെയ്യുമെന്നറിയാതെ റബർ കർഷകർ
നെന്മാറ : റബ്ബർ ഉല്പാദന മേഖലയിൽ മഴക്കാലത്ത് റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനായി കാലവർഷത്തിനു മുന്പായി റബ്ബർ മരങ്ങളിൽ പ്ലാസ്റ്റിക് പാവാട ഉടുപ്പിക്കൽ പ്രതിസന്ധിയിൽ. പ്ലാസ്റ്റിക് ഷീറ്റുകളും പശയും ഉപയോഗിച്ച് മഴ മറ (റെയിൻ ഗാർഡ്) സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലോക്ക് ഡോണ് ആയതോടെ അടഞ്ഞു കിടന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കാലവർഷാരംഭത്തിന് മുന്പായി കർഷകർക്ക് മഴക്കാലത്തെ ടാപ്പിങ്ങ് ആരംഭിക്കുന്നതിന് വേണ്ടി മരങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. കാലവർഷം ആരംഭിച്ചാൽ മരങ്ങളുടെ തൊലിയിൽ ജലാംശം നിന്നാൽ പശയും റെയിൻ ഗാർഡിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളും മരത്തിൽ ഒട്ടിച്ചേരാതിരിക്കുകയും വെട്ടു പട്ട യിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി റബ്ബർ പാൽ ചിരട്ടകൾ നിറഞ്ഞ് ഒഴുകി പോകാനും റബ്ബർ പാൽ സംഭരിക്കാൻ കഴിയാതാവുകയുും കർഷകർക്ക് വരുമാന നഷ്ടവുമുണ്ടാകും. കാലവർഷാരംഭത്തിനു മുന്പുതന്നെ റബർ മരങ്ങളിൽ റെയിൻ ഗാർഡ് സംവിധാനം സ്ഥാപിക്കുന്നതിന് ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകളെ ലോക്ക്…
Read Moreകുടിവെള്ളം മുട്ടിച്ച് മംഗലംഡാം കനാൽ ഷട്ടറിന്റെ ചോർച്ച; അടിയന്തിര നടപടിയെടുക്കുമെന്ന് എംഎൽഎ
മംഗലംഡാം: മംഗലംഡാം കനാൽ ഷട്ടറിന്റെ ചോർച്ച ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നിയുക്ത എംഎൽഎ കെ. ഡി. പ്രസേനൻ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ ഫണ്ടിന്റെ ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ പരാതിയെ തുടർന്ന് ഇറിഗേഷൻ അധികൃതരും അടിയന്തിര ഇടപെടലുകൾ നടത്തുന്നുണ്ട്. കനാൽ, പുഴ എന്നിവയുടെ തീരപ്രദേശങ്ങളിലുള്ള എഴുന്നൂറിൽ പരം കുടുംബങ്ങളാണ് ശുദ്ധജല ലഭ്യത ഇല്ലാതെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ദുരിതാവസ്ഥയിലുളളത്. റിസർവോയറിൽ മണ്ണെടുക്കൽ നടക്കുന്നതിനാൽ ഡാമിലെ വെള്ളമെല്ലാം കലങ്ങി കിടക്കുകയാണ്. ഈ കലക്കു വെള്ളമാണ് ഷട്ടർ ചോർച്ച വഴി കനാലിലേക്കും പുഴയിലേക്കും ഒഴുകുന്നത്. ഇതിനാൽ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും കലക്ക് വെള്ളം കയറി മലിനമായി. ടോയ്ലറ്റിൽ ഉപയോഗിക്കാൻ പോലും പറ്റാത്ത വിധം കൊടുത്ത ചെളിവെള്ളമാണ് നിറയുന്നത്. വലത് കനാൽ കടന്നു പോകുന്ന ഭാഗങ്ങളിലാണ് കൂടുതലും കിണറുകൾ മലിനമാകുന്നത്. വീട്ടാവശ്യങ്ങൾക്കും കുടിക്കാനും…
Read Moreതുറന്നിട്ട് മൂന്നുമാസം പൂട്ടിയിട്ടത് നാല്തവണ; വടക്കഞ്ചേരി മേൽപ്പാല നിർമ്മാണത്തിലെ അപാകത; വിദഗ്ദ്ധ പരിശോധന വേണമെന്ന് ആവശ്യം
വടക്കഞ്ചേരി: നിർമ്മാണത്തിലെ അപാകതകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നിന്നു തുടങ്ങുന്ന മേൽപ്പാല നിർമ്മാണം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന ആവശ്യം ശക്തം. വാഹന ഗതാഗതത്തിനായി മേൽപ്പാലം തുറന്ന് കൊടുത്ത് മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്. അന്ന് രാത്രി തന്നെ മേൽപ്പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. വെളിച്ചമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി. തൃശൂർ ഭാഗത്തേക്കുള്ള റോഡുകൾ ഇപ്പോൾ അടച്ചിരിക്കുകയാണ്. തങ്കം ജംഗ്ഷനിൽ കുരിശുപള്ളിക്കു മുന്നിലായി പാലത്തിന്റെ ഭീമുകൾ തമ്മിലുള്ള അകലം കൂടി വരുന്നതാണ് റോഡ് അടക്കാൻ കാരണമായിട്ടുള്ളത്. ഇവിടെ കോണ്ക്രീറ്റും ടാറും വെട്ടിപൊളിച്ച് റിപ്പയർ വർക്കുകൾ നടന്നുവരികയാണ്. ഇതിനു മുന്പ് പാലക്കാട് ലൈനിൽ കഐസ്ആർടിസി റോഡ് ഭാഗത്തായിരുന്നു…
Read Moreവേണമെങ്കിലല്ല, വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്റെ പ്ലാവിലെ വേരിൽ സ്ഥിരമായി ചക്കകൾ കായ്ക്കും
വടക്കഞ്ചേരി: വേണമെങ്കിലല്ല, പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിലുള്ള വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്റെ വീട്ടുമുറ്റത്തെ പ്ലാവിന്റെ വേരിൽ നിറയെ ചക്ക കൂട്ടമാണ്. വേര് പോകുന്നിടത്തെല്ലാം ചക്ക നിറയുന്നു. ഇതിൽ മൂപ്പെത്തിവരും ചെറുപ്രായക്കാരുമൊക്കെയുണ്ട്. ഇപ്പോൾ ഉണ്ടാകുന്ന കുഞ്ഞൻമാരേയും കൂട്ടത്തിൽ കാണാം.ഓണം വരെ ചക്ക ഉണ്ടായികൊണ്ടിരിക്കുമെന്നാണ് ബിജു പറയുന്നത്. പിന്നെ അടുത്ത സീസണ് നവംബറിൽ തുടങ്ങും. വിശ്രമമില്ലാതെയാണ് അഞ്ച് വയസ് പ്രായമുള്ള ഈ ബഡ് പ്ലാവ് ചക്ക ഉല്പാദനം നടത്തുന്നത്. ബിജുവിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് ഈ കൗതുക കാഴ്ച. നബാർഡിന്റെ മൊബൈൽ നഴ്സറിയിൽ നിന്നും തൈ വാങ്ങി വെച്ചതായിരുന്നു. മൂന്നാം വർഷം തന്നെ പ്ലാവ് കായ്ച് താരമാകുന്നതിന്റെ സൂചന നൽകിയിരുന്നു. നല്ല മധുരമുള്ള വരിക്ക ചക്കയായതിനാൽ ആവശ്യക്കാരും കൂടുതലാണ്.ഇതിനാൽ മൂപ്പെത്തിയ ചക്കകളിൽ ബിജുവിന്റെ രഹസ്യ നിരീക്ഷണവുമുണ്ട്.
Read Moreനിർമിക്കുന്ന ഓക്സിജൻ തികയുന്നില്ല; ഓക്സിജൻ പ്രതിസന്ധി വന്നേക്കാമെന്ന് മുന്നറിയിപ്പുമായി കമ്പനി
പാലക്കാട്: നിർമിക്കുന്ന ഓക്സിജൻ വിതരണത്തിനു തികയുന്നില്ലെന്ന മുന്നറിയിപ്പുമായി കഞ്ചിക്കോട്ടെ സതേണ് ഗ്യാസ് ലിമിറ്റഡ്. സംസ്ഥാനത്തെ വലിയ അളവു ആശുപത്രികളിലേക്കും മെഡിക്കൽ ഓക്സിജൻ എത്തിക്കുന്ന കന്പനിയാണ് കൂടുതൽ ലിക്വിഡ് ഓക്സിജൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനു നടപടിയുണ്ടായില്ലെങ്കിൽ വൻ പ്രതിസന്ധിയുണ്ടാകുമെന്ന് കന്പനി പറയുന്നു. 340 സിലിണ്ടർ വരെയാണ് സതേണ് ഗ്യാസിന്റെ പ്രതിദിന ഉല്പാദനം. എന്നാൽ, ആയിരം സിലിണ്ടറുകൾ വരെയാണ് ഇപ്പോഴത്തെ ആവശ്യം. ലിക്വിഡ് ഓക്സിജൻ ലഭ്യമായാൽ ഇത്രയും സിലിണ്ടറുകൾ നൽകാനാകും. സർക്കാർ ഇടപെട്ട് സംസ്ഥാനത്തിനു പുറത്തുനിന്ന് ഇതെത്തിക്കുക മാത്രമാണ് മുന്നിലുള്ള വഴി.കഞ്ചിക്കോട്ടെ ഇനോക്സിൽനിന്നാണ് നിലവിൽ ലിക്വിഡ് ഓക്സിജൻ ലഭിക്കുന്നത്. ഇത് കന്പനിയുടെ ശേഷിയുടെ മൂന്നിരട്ടിയോളം വരുന്ന ആവശ്യത്തിനു തികയുന്നില്ല. രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ ഈ പ്രതിസന്ധി കൂടുതൽ കനക്കും. വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്റെ നിർമാണം പൂർണമായി നിർത്തിവച്ചാണ് സതേണ് ഗ്യാസ് മെഡിക്കൽ ഓക്സിജൻ നിർമിക്കുന്നത്. ലിക്വിഡ്…
Read Moreആരും പട്ടിണി കിടക്കേണ്ടി വരില്ല; തെരുവോരങ്ങളിൽ കഴിയുന്നവർക്കു ഭക്ഷണം എത്തിച്ചുനൽകി വീക്ഷണം കൂട്ടായ്മ
വടക്കഞ്ചേരി: ലോക് ഡൗണിനെ തുടർന്ന് തെരുവോരങ്ങളിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി വീക്ഷണം സാംസ്ക്കാരിക കൂട്ടായ്മ. കോവിഡ് വ്യാപനത്തിൽ കടകളിലും വീടുകളിലും കയറി ഭിക്ഷയെടുക്കാനാകാതെ ജീവിതവഴിമുട്ടിയ യാചകർക്കാണ് കൂട്ടായ്മയുടെ സഹായഹസ്തമെത്തുന്നത്. വടക്കഞ്ചേരി ടൗണ്, മംഗലം പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കൂട്ടായ്മ പ്രവർത്തകർ ഭക്ഷണ പൊതികളെത്തിക്കുന്നത്. റോബിൻ പൊന്മല ,ബിജുവർഗീസ് ജോഷി, അനൂപ്, ജിയോ ജോണ്, തൗഫീക്ക് മന്പാട്, ഫൈന, മനു മംഗലം എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്നേഹ കൂട്ടായ്മ പ്രവർത്തിക്കുന്നത്. പ്രദേശത്ത് എവിടെയെങ്കിലും ആളുകൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ ഹെൽപ്പ് ഡസ്ക്കും കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. റോബിൻ പൊന്മല ഫോണ്: 9744144007.
Read Moreമകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുകയും സർക്കാർ സർവീസിലെ ആദ്യ ശമ്പളവും വാക്സിൻ ചലഞ്ചിലേക്ക് നൽകി മാതൃകയായി ദമ്പതികൾ
മണ്ണാർക്കാട് : ഏകമകളുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുകയും ആദ്യശന്പളത്തിൽ നിന്ന് മാറ്റിവെച്ച തുകയും ചേർത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി വാക്സിൻ ചലഞ്ചിലേക്ക് നൽകി യുവദന്പതികൾ മാതൃകയാവുകയാണ്. കാരാകുർശ്ശി ഗ്രാമത്തിലെ വലിയട്ടയിൽ താമസിക്കുന്ന വേർക്കൊട്ട് വീട്ടിൽ ഹരീഷും ദീപ്തിയും തങ്ങളുടെ ഏക മകൾ ദിയയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക ഉൾപ്പെടെയാണ് നിയുക്ത കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ വാക്സിൻ ചലഞ്ചിലേക്കായി ഏൽപ്പിച്ചത്. കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയിൽ കണ്ടക്ടറായ ഹരീഷിനും മണ്ണാർക്കാട് താലൂക്കോഫീസ് ജീവനക്കാരിയായ ദീപ്തിക്കും ഈ ധന്യമുഹൂർത്തം ഇരട്ടി മധുരത്തിന്റെ ആഹ്ലാദമാണ് നൽകിയത്. ഈ സർക്കാരിന്റെ കാലത്ത് രണ്ട് മാസം മുന്പാണ് പി എസ് സി വഴി ദീപ്തി താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത് . ദീപ്തിയുടെ ആദ്യശന്പളത്തിൽ നിന്ന് ഒരു വിഹിതമാണ് വാക്സിൻ ചലഞ്ചിലേക്ക് മാറ്റിനൽകിയത്. എൽ ഡി എഫ്…
Read Moreകൊള്ളാമല്ലോ ഈ സൂത്രപണി..! ജാതിക്കയുടെ തോട് കളയാൻ പുതുമാർഗവുമായി മൈക്കിൾ ജോസഫ്
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ജാതിക്കയുടെ തോട് കളയാൻ ഇതാ ഒരു എളുപ്പ വഴി. വലിയ പിവിസി പൈപ്പിലൂടെ ജാതിക്ക താഴേക്ക് ഇട്ടാൽ മതി തോടും പരിപ്പും വേർതിരിച്ചു കിട്ടും. ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ അവാർഡ് നേടിയിട്ടുള്ള പാലക്കുഴിയിലെ മുണ്ടത്താനം മൈക്കിൾ ജോസഫാണ് ഈ രീതി കണ്ടെത്തി ജാതി കർഷകരുടെ കയ്യടി നേടുന്നത്. നാല് ഇഞ്ചിന്റെ ഒരു ലംഗ്ത്ത് പിവിസി പൈപ്പും ഒരു ചതുരശ്ര അടി വലുപ്പമുള്ള ഗ്രാനൈറ്റോ, കടപ്പകല്ലോ ഒന്നുമില്ലെങ്കിൽ മൂന്ന് ഇഞ്ച് കനത്തിലുള്ള ചെറിയ കോണ്ക്രീറ്റ് സ്ലാബോ മതി ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ. 20 അടി നീളമുള്ള പൈപ്പായതിനാൽ കെട്ടിടത്തിനോട് ചേർന്ന് വേണം പൈപ്പ് സ്ഥാപിക്കാൻ. പൈപ്പിനു നേരെ താഴെ സ്ലാബ് വരണം. വലിയ സാങ്കേതിക വിദ്യയോ അക്കാദമിക് യോഗ്യതകളോ ഇതിന് വേണ്ട. കെട്ടിടത്തിനു മുകളിൽ കയറി പൈപ്പിലൂടെ ജാതിക്ക താഴെക്ക് ഇട്ടാൽ…
Read Moreഒരു കുറവു പരിഹരിക്കുമ്പോള് പുതിയ പ്രശ്നങ്ങൾ തലപൊക്കുന്നു! വാഹന യാത്രികർക്കു അപകടക്കെണിയായി ദേശീയപാത നിർമാണത്തിലെ അപാകതകൾ
വടക്കഞ്ചേരി: ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ വാഹന യാത്രികർക്ക് അപകടകെണികളാകുന്നു. വടക്കഞ്ചേരി മണ്ണുത്തി ആറുവരിപാത തുടങ്ങുന്ന വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ തന്നെ അപായ കുരുക്കുകൾ അവസാനിക്കുന്നില്ല. ഒരു കുറവു പരിഹരിക്കുന്പോൾ പുതിയ പ്രശ്നങ്ങൾ തലപൊക്കുന്നു എന്ന നിലയിലാണ് ഇവിടുത്തെ സ്ഥിതി. വെള്ളക്കെട്ടിൽ മുങ്ങുന്ന അടിപ്പാതയിൽ മെറ്റലിട്ട് ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കിയപ്പോൾ ഇപ്പോൾ അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നു പോകുന്പോൾ വാഹനത്തിന്റെ മുകൾഭാഗം അടിപ്പാതയുടെ സ്ലാബിൽ തട്ടുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ മെറ്റലിട്ട് ഉയർത്തിയപ്പോൾ അടിപ്പാതയുടെ ഉയരും കുറഞ്ഞതാണ് പുതിയ അപാകതയാകുന്നത്. നേരത്തെ കടന്നു പോയിരുന്ന പല വാഹനങ്ങൾക്കും ഇപ്പോൾ ഇതിലൂടെ കടന്നുപോകാൻ കഴിയുന്നില്ല. അടിപ്പാതയിൽ കടന്ന് മറുഭാഗത്തേക്ക് പോകാൻ കഴിയാതെ ഉള്ളിൽ കുടുങ്ങുന്ന വാഹനങ്ങളുമുണ്ട്. ട്രാവലർ പോലെ ബോഡി ഉയരമുള്ള വാഹനങ്ങൾ അടിപ്പാത വഴി പോകുന്പോൾ ശ്രദ്ധിക്കണം.അതല്ലെങ്കിൽ കുടുക്കിൽപ്പെടും. ബസുൾപ്പെടെ വലിയ വാഹനങ്ങൾക്ക് പോകാൻ 70 മീറ്റർ മാറി കെഎസ്ആർടിസി ഡിപ്പോ…
Read More