നെന്മാറ: മഴ സഹായിച്ചതും പോത്തുണ്ടി വെള്ളം എത്തിയതോടെയും പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽതുടങ്ങിയത്.തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കൊൽകത്തയിൽ നിന്നുള്ള മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4500 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് ഇടശ്ശേരി പറന്പ് കെ.ജയരാജൻ എന്ന കർഷകൻ പറഞ്ഞു. ചില ഭാഗങ്ങളിൽ കർഷകർ ചേറിലാണ് വിതച്ചിരിക്കുന്നത്. എന്നാൽ വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ…
Read MoreCategory: Palakkad
കാഴ്ച കുറഞ്ഞ മണികണ്ഠന്റെ ആറംഗ കുടുംബം വരുമാനമില്ലാതെ കഷ്ടപ്പാടിൽ; ഫോൺ ഇല്ലാതെ കുട്ടികളുടെ പഠനവും മുടങ്ങുന്നു
കൊല്ലങ്കോട്: നെന്മേനിക്കു സമീപം നാലു മക്കൾ ഉൾപ്പെടെ ആറംഗ കുടുംബം ഉപജീവനത്തിനും തുടർപഠനത്തിനും സൗകര്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത് തീരാദുരിതത്തിൽ. ഇടച്ചിറ മണികണ്ഠൻ-ശ്രീജ ദന്പതിമാരാണ് അന്തിയുറങ്ങാൻ സുരക്ഷിതമായ കുടിൽ പോലും ഇല്ലാതെ പരാധീനതയിൽ കഴിയുന്നത്. ശ്രീഷ് (9), ശ്രീജിത (7), ശ്രീരാഗ് (5), ശ്രീനന്ദ (3) എന്നീ നാലു മക്കളുമുണ്ട്. കോവിഡ് ആരംഭിച്ചതോടെ സ്മാർട്ട് ഫോണ് ഇല്ലാത്തതിനാൽ കുട്ടികളുടെ ഓണ്ലൈൻ പഠനവും അവതാളത്തിലായിരിക്കുകയാണ്. തേയ്ക്കാത്ത ചുമരുകളുള്ള ചെറിയകുടിലിനു മഴക്കാലത്ത് വീടിനകത്തു വെള്ളം ചോരുന്നതു കണ്ട് മനസലിഞ്ഞ ഒരു പരോപകാരി മേൽക്കൂരയിൽ ഓടിട്ടു നൽകി. വീട്ടിൽ വൈദ്യുതി പോലുമില്ലാത്തതിൽ കുട്ടികളുടെ രാത്രികാല പഠനവും വഴിമുട്ടി നിൽക്കുകയാണ്. പകൽ സമയത്ത് അംഗൻവാടിയിൽ പഠനത്തിന് പോവാറുണ്ടെങ്കിലും കുടുതൽ കുട്ടികൾ ഉള്ളതിനാൽ മതിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നുമില്ല. പൊള്ളാച്ചിയിൽ ബേക്കറി തൊഴിലാളിയായിരുന്ന മണികണ്ഠൻ അജ്ഞാതരോഗം ബാധിച്ച് കാഴ്ച കുറഞ്ഞു തുടങ്ങിയതോടെ ഉപജീവന മാർഗ്ഗവും വഴിമുട്ടിയതിനാൽ…
Read Moreനല്ല ചക്കപ്പഴത്തിന്റെ മണം..! മണം പിടിച്ച് കാട്ടാന വീട്ടുമുറ്റത്തെത്തി; ചക്കപ്പഴം പുറത്തേക്ക് എറിഞ്ഞു കൊടുത്ത് വീട്ടമ്മ രക്ഷപ്പെട്ടു;പിന്നെ സംഭവിച്ചത്
നെന്മാറ: നെല്ലിയാന്പതിയിലെ എസ്റ്റേറ്റ് പാടിയിൽ സൂക്ഷിച്ച ചക്കപ്പഴം മണം പിടിച്ച് കാട്ടാന എത്തി. വീട്ടു വാതിൽ തകർത്ത് വീട്ടിൽ സൂക്ഷിച്ച അരിയും ഗോതന്പും തിന്നു. കൂനംപാലം ഏലംസ്റ്റോർ പാടിയിൽ ഇന്നലെ ഉച്ചയ്ക്ക് 3നാണു ചില്ലിക്കൊന്പൻ തനിച്ചെത്തിയത്. പതിവായി കാണാറുള്ള ആനയെ പത്രോസിന്റെ വീടിന്റെ പരിസരത്ത് കണ്ടതോടെ ഭാര്യ ജോസ്മി മറ്റുള്ളവരെ അറിയിച്ച ശേഷം ചക്കപ്പഴം പുറത്തുകൊണ്ടിട്ടു. ഇത് തിന്നു തീർത്ത ആന വീണ്ടും വീട്ടിലെത്തി വാതിൽ തള്ളിത്തുറന്നു. വീട്ടിലുള്ള ജോസ്മിയും രണ്ട് മക്കളും പിന്നിലുള്ള വാതിൽ വഴി അയൽ വീടുകളിലേക്കു പോയി. തുന്പിക്കൈ മാത്രം കടത്തിയ കാട്ടാന ചക്കപ്പഴം സൂക്ഷിച്ച സ്ഥലത്തെ മണം പിടിച്ച് മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന അരിയും ഗോതന്പും എടുത്തു തിന്നു. വാതലിന്റെ കൊളുത്തും വീടിനു മുന്നിലെ പൂച്ചട്ടികളും ഹെൽമറ്റുമെല്ലാം തകർത്ത കാട്ടാനയെ നെല്ലിയാന്പതി വനം സ്റ്റേഷനിലെ വനപാലകരെത്തി പടക്കംപൊട്ടിച്ചു തുരത്താൻ ശ്രമിച്ചെങ്കിലും രാത്രി…
Read Moreമസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! മലയാളിയുൾപ്പെടെ മൂന്ന് പേര് കുടുങ്ങി; പാസ്പോർട്ട് ഉൾപ്പെടെ യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശ് സ്വദേശിനിയും കുടുങ്ങി
കോയന്പത്തൂർ : മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളിയുൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. അജിത് മോൻ(29), കർണാടക സ്വദേശി മഹന്ദ് ഷാ(26), ബംഗ്ലാദേശ് സ്വദേശിനിയുൾപ്പെടെ രണ്ടു യുവതികൾ എന്നിവരാണ് അറസ്റ്റിലായത്. ശരവണാംപ്പട്ടി മഹാനഗറിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശരവണാംപ്പട്ടി പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ബ്രോക്കർമാരായ അജിത് ഉൾപ്പെടെയുള്ളവരെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട റഫീഖ്, ആഷിക് എന്നിവർക്കായി അന്വേഷണമാരംഭിച്ചു. പാസ്പോർട്ട് ഉൾപ്പെടെ യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശ് സ്വദേശിനിയെ അറസ്റ്റു ചെയ്ത് പുഴൽ ജയിലിലേക്കു മാറ്റി.
Read Moreകന്നുകാലികളെ തെളിക്കാന് ധൈര്യമുണ്ടോ? കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ യിലേക്കു വരുന്നവർ ഇതുകൂടി ചെയ്യണം…
മലന്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലന്പുഴയിലേക്കു വരുന്നവർ കന്നുകാലികളെ തെളിക്കാനും ധൈര്യമുള്ളവരാവണം. റോഡിൽ കിടന്നു വിശ്രമിക്കുന്ന ഈ നാൽക്കാലികൾ എത്ര ഉച്ചത്തിൽ ഹോണ് മുഴക്കിയാലും എഴുന്നേറ്റ് മാറില്ല. ഞായറാഴ്ച്ച ഉച്ചയോടെ തോട്ടപ്പുര പരിസരത്തെ നടുറോഡിൽ കിടന്ന പശുക്കളെ എഴുന്നേൽപ്പിച്ചു വിടാൻ കാർ യാത്രിക ഏറെ പണിപ്പെട്ടു. ഒടുവിൽ പരിസരവാസികളും ചേർന്നാണ് ഇവറ്റകളെ മാറ്റിയത്. ഐ.ടി.ഐ ജംഗ്ഷൻ, കവിത ഓഡിറ്റോറിയം, എസ്.പി.ലെയിൻ പരിസരം എന്നിവടങ്ങളിലായി നാലു കിലോമീറ്റർ അടക്കിവാഴുന്നത് നാൽക്കാലികളാണ്. രാത്രിയിൽ മഴയും കൂടി ആയാൽ റോഡിൽ കിടക്കുന്ന കന്നുകാലികളെ കാണാതെ ഇരുചക്രവാഹനക്കാർക്ക് പരിക്കു പറ്റുന്നത് സ്ഥിരം പതിവാണെന്നും പല തവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടീട്ടും ഫലമില്ലെന്നും നാട്ടുകാർ ആരോപിച്ചു. രണ്ടു വർഷം മുന്പു് റോഡിൽ കിടക്കുന്ന പശുവിന്റെ മേൽ വീണ് കൊന്പുതുളച്ചു കേറി ഇരുചക്ര യാത്രക്കാരനായ മലന്പുഴ സ്വദേശിയായ യുവാവു മരിച്ചിരുന്നു. കഞ്ചിക്കോട് കന്പനികളിലേക്ക്…
Read Moreപാലക്കാടൻ അതിർത്തി ഗ്രാമത്തിലെ പൈതൃകക്കാഴ്ച്ച! സംരക്ഷണത്തിനു കാതോര്ത്തു കട്ടിൽമാടം; ചരിത്രം ഇങ്ങനെ…
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ പൈതൃകക്കാഴ്ച്ചയായ കട്ടിൽമാടം അരക്ഷിതാവസ്ഥയിൽ. പട്ടാന്പി താലൂക്കിൽ കൂറ്റനാടിന് മുൻപ് റോഡരികിൽ ആരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ കഴിയുന്ന കരിങ്കൽ ശിലാനിർമിതിയായ കട്ടിൽമാടത്തിന് സംരക്ഷണമൊരുക്കാത്തതാണ് അരക്ഷിതാവസ്ഥക്ക് കാരണം. ആയിരത്തിലധികം വർഷം പഴക്കമുള്ളതായി പറയുന്ന കട്ടിൽമാടം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. കഴിഞ്ഞു പോയ കാലഘട്ടത്തിലും ഈ രീതിയിൽ മനോഹരമായ നിർമ്മാണശൈലി കേരളത്തിലും നിലനിന്നിരുന്നുവെന്നത് അഭിമാനകരവും കൂടിയാണ്. കൊത്തുപണിയുടെ കരവിരുതും കലാബോധത്തിന്റെ അച്ചടക്കവും കൈമുതലായുണ്ടായിരുന്ന കലാകാരൻമാർ അന്നും ഇവിടെയുണ്ടായിരുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് കട്ടിൽ മാടം. ആ കാലഘട്ടത്തെയും അന്നത്തെ പ്രഗത്ഭരായ മനുഷ്യരെയും അടയാളപ്പെടുത്താൻ കഴിയുന്ന വിരളമായ കാലത്തിന്റ കയ്യൊപ്പുകളിൽ ഒന്നാണിത്. പഴക്കമേറുന്നതിനൊപ്പം മൂല്യത്തിന് വിലയിടാൻ കഴിയാതാവുന്നതാണ് ഓരോ ചരിത്രകൗതുകവും നിർമിതിയും. സംരക്ഷണത്തിലേക്കുള്ള കട്ടിൽമാടത്തിന്റെ സമയദൈർഘ്യത്തിന് കുറവ് വരുമെങ്കിൽ വരും കാലത്തോട് ഇന്നോളം ഈ നാട് നടന്നുനീങ്ങിയ ഒരു വലിയ കാലത്തിന്റെ നാൾവഴികൾ അടിയുറച്ച യാഥാർഥ്യങ്ങളോടെ കഥകളായി…
Read Moreബുർഡിനോ കുഞ്ഞപ്പൻ! കോവിഡ് രോഗികൾക്കു മരുന്നും ആഹാരസാധനങ്ങളും എത്തിക്കാൻ പത്താംക്ലാസുകാരന്റെ റോബട്ട്
ഒറ്റപ്പാലം: ഇത് ആൻഡ്രോയ്ഡ് കുഞ്ഞപ്പനല്ല, ബുർഡിനോ കുഞ്ഞപ്പനാണ്… കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നുകളും ആഹാരസാധനങ്ങളും എത്തിക്കുന്ന റോബട്ട്. വരോട് ഭവൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മനു മോഹനാണ് ബുർഡിനോ എന്ന പേരിൽ റോബട്ടിനെ നിർമിച്ചത്. മൊബൈലിൽ കണ്ട്രോളിംഗ് സെറ്റ് ചെയ്തു പ്രവർത്തിപ്പിക്കുന്ന റോബട്ടിന് ഓട്ടോമാറ്റിക് സെൻസറുകളുമുണ്ട്. ലോക്ഡൗണ് തുടങ്ങിയശേഷം പത്തിരിപ്പാലയിലെ അകലൂരിലുള്ള മാതൃവീട്ടിൽ താമസിച്ചാണു മനു മോഹൻ റോബട്ടിനെ നിർമിച്ചത്. സഹായത്തിനായി സുഹൃത്തും സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഏകദേശം ഇരുപതിനായിരം രൂപയാണ് റോബട്ടിന്റെ നിർമാണച്ചെലവ്. രോഗമില്ലാത്തവർക്കും വിവിധ കാര്യങ്ങൾക്കു റോബട്ടിന്റെ സഹായം തേടാൻ കഴിയും. ഏറ്റവും കുറഞ്ഞ ചെലവിലാണ് റോബട്ടിനെ ഉണ്ടാക്കിയിരിക്കുന്നത്. ഭവൻസ് സ്കൂളിലെ പ്രധാന അധ്യാപികയായ വൈജയന്തിമാല, ക്ലാസ് ടീച്ചർ നിസ്സ എന്നിവരുടെ സഹായത്താലാണു വേഗത്തിൽ റോബട്ടിനെ നിർമിക്കാനായതെന്നു മനു മോഹൻ പറഞ്ഞു. വരോട് തരിയാൻ പള്ളിയാലിൽ വീട്ടിൽ മോഹൻദാസിന്റെയും മിനിയുടെയും മൂത്തമകനാണു മനു…
Read Moreഏത് നിമിഷവും നിലംപതിക്കാം! കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു; ഈ മാളികച്ചുവട് നിലംപൊത്തരുതേ… ചരിത്രം ഇങ്ങനെ…
ഷൊർണൂർ: കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു. തകർന്നു വീഴരുതെ ഈ മാളികച്ചുവടെന്ന്. കാലവർഷം കനക്കുന്പോൾ നാട്ടുകാർക്കൊപ്പം, കളപ്പാറ സ്വരൂപത്തെ നെഞ്ചിലേറ്റിയ ചരിത്രാന്വേഷകരും മോഹിക്കുന്നത് അവശേഷിക്കുന്ന ഈ മാളിക ചുവടെങ്കിലും നിലംപതിക്കരുതേ എന്നാണ്. ഏത് നിമിഷവും നിലംപതിക്കാം ഈ ചരിത്രസ്മാരകം. കവളപ്പാറയുടെ ബാക്കിപത്രമാണിത്. പറയി പെറ്റ പന്തിരുകുല പെരുമയിലെ ഏക പെണ് സന്തതിയായ കാരൈക്കൽ അമ്മയാരുടെ പിൻ തലമുറക്കാരെന്നവകാശപ്പെടുന്ന നായർ നാടുവാഴികൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ദത്തിൽ സാമൂതിരിയെ പേടിച്ചു പുഴ കടന്ന് പെരുപ്പടന്പിൽ അഭയം തേടിയെങ്കിലും ടിപ്പുവിന്റെ മരണശേഷം ഈസ്റ്റിന്ത്യാ കന്പനിക്കാരന്റെ കനിവുകൊണ്ടു മാതം ഇരിപ്പിടം തിരികെ കിട്ടിയപ്പോൾ, കവളപ്പാറ മൂപ്പിൽ സ്വരൂപം നാടിന്റെ ന·ക്കായി പലതും ചെയ്തു. വാണിഭത്തിനായി തെലുങ്കു നാട്ടിൽ നിന്ന് തെലുങ്കു ചെട്ടിമാരെയും തമിഴകത്തെ ചെട്ടിമാരെയും വാണിയംകുളത്തിലേക്കു ക്ഷണിച്ചു വരുത്തി കുടിയിരുത്തിയത് കവളപ്പാറ സ്വരൂപമാണ്. വാണിയം കുളത്ത് ആഴ്ച ചന്ത തുടങ്ങിയതും മൂപ്പിൽ നായർ തന്നെയാണ്.…
Read Moreരണ്ടു വർഷം മുൻപ് കാണാതായ പതിനാലുകാരി നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ; യുവാവിനായി പോലീസ് തെരച്ചിൽ
പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. 14 വയസിലാണ് പെൺകുട്ടിയെ കാണാതായത്. മധുരയിലെ വാടക വീട്ടിൽ നിന്നാണ് പെൺകുട്ടിയെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഇപ്പോൾ പെൺകുട്ടി. പെൺകുട്ടിക്ക് ഒപ്പം കഴിഞ്ഞ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
Read Moreപട്ടാമ്പിയിൽ മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം എലി കരണ്ടനിലയിൽ! മൂക്കും കവിളും എലി കടിച്ച് മുറിച്ചു
പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്ച്ചറിയില് സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്. മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള് പറയുന്നു. സംഭവത്തില് പോലീസില് പരാതി നല്കുമെന്ന് ബന്ധുക്കള് അറിയിച്ചു. ഒറ്റപ്പാലം മനിശേരിയില് ലക്ഷ്മിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മരിച്ചത്. മൃതദേഹം മോര്ച്ചറിയില് സൂക്ഷിച്ചു. ബന്ധുക്കൾ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള് കണ്ടത്. തുടര്ന്ന് നടത്തിയ പരിശോധനയില് എലി കരണ്ടതാണെന്ന് കണ്ടെത്തി.
Read More