വടക്കഞ്ചേരി: കോവിഡ് ബാധയെ തുടർന്ന് നിർത്തിവച്ച പാലക്കുഴിയിലെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾ ഇന്നലെ മുതൽ പുനഃരാരംഭിച്ചു. ചെക്ക്ഡാമിന് മുകളിലൂടെയുള്ള പാലം നിർമാണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം എ.ടി.ഒൗസേപ്പ്, പദ്ധതിയുടെ ചീഫ് എൻജിനീയർ ഇ.സി.പത്മരാജൻ, സ്റ്റേഷൻ എൻജിനീയർ ഷാരോണ് തുടങ്ങിയവർ സ്ഥലത്തെത്തിയാണ് പ്രവൃത്തികൾ തുടങ്ങിയത്. 60 മീറ്റർ ദൂരത്തിലാണ് പുഴയ്ക്ക് കുറുകേയുള്ള ചെക്ക്ഡാമിനു മുകളിൽ പാലം നിർമിക്കുന്നത്. ഒരു മീറ്റർ മുതൽ നാലുമീറ്റർ വരെ ഉയരത്തിൽ ചെരിച്ചാണ് കോണ്ക്രീറ്റ് തൂണുകളിൽ പാലം നിർമിക്കുക. ചെക്ക്ഡാമിനും പാലത്തിനും ഇടയിലുള്ള ഭാഗത്തു കൂടിയാണ് ചെക്ക്ഡാം നിറഞ്ഞുള്ള വെള്ളം ഓവർഫ്ളോ ആയി താഴേയ്ക്ക് പതിക്കുക. ചെക്ക്ഡാമിൽ അഞ്ചുമീറ്റർ ഉയരത്തിൽ വെള്ളം നില്ക്കും. വലിയ വാഹനങ്ങൾക്ക് പോകാവുന്ന വിധം മൂന്നരമീറ്റർ പാലത്തിന് വീതിയുണ്ടാകും. പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം…
Read MoreCategory: Palakkad
കോവിഡ് വ്യാപനം; കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരുന്നതിൽ അവ്യക്തത : നെൽകർഷകർക്കു ദുരിതം
വടക്കഞ്ചേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അയൽ സംസ്ഥാനങ്ങളിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരുന്നതിലെ അനിശ്ചിതത്വവും നെല്ലുസംഭരണ നടപടികളിലെ മെല്ലപ്പോക്കും നെൽകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കൊയ്ത്തുയന്ത്രത്തിലെ ഡ്രൈവർമാർക്കും സഹായികൾക്കും കോവിഡ് ടെസ്റ്റ് നടത്തുന്നത് എവിടെ വേണം എന്ന ആശയക്കുഴപ്പം ഇനിയും നീങ്ങിയിട്ടില്ല. ഇടയ്ക്കിടെ ബന്ധപ്പെട്ടവർ പലയിടത്തായി യോഗം കൂടുന്നുണ്ടെങ്കിലും ഏകീകൃത തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ചുണ്ടിക്കാട്ടുന്നത്. കേരളത്തിലെത്തിയുള്ള ക്വാറന്ൈറൻ ഒഴിവാക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനുവരുന്ന ചെലവുകൾ ആരു വഹിക്കുമെന്നതിൽ വ്യക്തതയില്ല. അനിശ്ചിതത്വം കൂടുന്പോൾ അതിന്റെയെല്ലാം അന്തിമമായ ആഘാതം കർഷകന്റെ തലയിൽ തന്നെയാകും. നിയന്ത്രണങ്ങൾ ലഘൂകരിച്ച് കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇവിടുത്തെ നെല്ല് മുഴുവൻ നശിക്കുന്ന സ്ഥിതിയുമുണ്ടാകും. സർക്കാർ കാര്യം മുറപോലെ എന്ന മട്ടിൽ കാര്യങ്ങൾ ഇഴഞ്ഞാൽ നഷ്ടം മുഴുവൻ തങ്ങൾക്ക് തന്നെയാകുമെന്ന സങ്കടമാണ് പാടശേഖരസമിതി ഭാരവാഹികൾ പങ്കുവയ്ക്കുന്നത്. ഈമാസം ഒടുവോടെ അയൽസംസ്ഥാനങ്ങളിലും കൊയ്ത്ത് തുടങ്ങും. പിന്നെ യന്ത്രങ്ങൻ…
Read Moreമീങ്കരഡാമിൽ നാല്പത്തിയഞ്ചുലക്ഷത്തിന്റെ ഉദ്യാന നവീകരണം അന്തിമഘട്ടത്തിൽ: ഹൈമാസ്റ്റ് ലാന്പുകൾ സ്ഥാപിച്ചു
കൊല്ലങ്കോട്: നാല്പത്തിയഞ്ചുലക്ഷം രൂപ ചെലവിൽ മീങ്കര അണക്കെട്ട് നവീകരണം അന്തിമഘട്ടത്തിലെത്തി. ഇതിനായി ഉദ്യാന കവാടത്തിനരികെ ഹൈമാസ്റ്റ് ലൈറ്റ് നിർമാണം പൂർത്തിയായി. അണക്കെട്ട് സ്പിൽവേ പാതയിൽ 45 സോളാർ ലാന്പുകൾ രണ്ടുമാസം മുന്പ് സ്ഥാപിച്ചിരുന്നു. ഹൈപവർ ജനറേറ്റർ, രണ്ടു ഓഫീസ് കെട്ടിടങ്ങൾ, കണ്ട്രോൾ റൂം എന്നിവയും പൂർത്തിയായി. കോവിഡ് 19 കാലഘട്ടമായതിനാൽ ഉദ്ഘാടനം ചെറിയതോതിലാകും ഉണ്ടാകുക. ഒരു മാസത്തിനകം അവസാനവട്ട മിനുക്കുപണികൾ പൂർത്തിയാക്കുന്ന ജോലികളാണ് നടന്നുവരുന്നത്. 25 വർഷം മുന്പുവരെവരെ അണക്കെട്ടിൽ ജലസേചനത്തിനുപുറമെ നല്ലരീതിയിലുള്ള ഉദ്യാനവുമുണ്ടായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂളുകൾ അടയ്ക്കുന്നതോടെ വിനോദസഞ്ചാരികളും വിദ്യാർത്ഥികളും വൻതോതിൽ അണക്കെട്ടിലേക്കും ഉദ്യാനത്തിലേക്കും എത്തുമായിരുന്നു. പിന്നീട് പകൽസമയത്ത് സന്ദർശകർ കുറഞ്ഞതോടെ അണക്കെട്ട് പരിസരം സാമൂഹ്യവിരുദ്ധർ കൈയേറി അക്രമപ്രവർത്തനങ്ങൾ തുടർന്നു. ഇതോടെ അണക്കെട്ട് സംരക്ഷണത്തി നായി പരിസ്ഥിതി പ്രവർത്തകർ, നാട്ടുകാർ, പൗരപ്രമുഖർ തുടങ്ങിയവർ മുറവിളികൂട്ടി. തുടർന്നാണ് ഇക്കാര്യത്തിൽ അണക്കെട്ട് സംരക്ഷണത്തിനു അധികൃതർ രംഗത്തെത്തുകയായിരുന്നു.…
Read Moreകനത്ത മഴ; മലയോരമേഖല ഉരുൾപൊട്ടൽ ഭീതിയിൽ ; പാലക്കയത്ത് കടകളിൽ വെള്ളം കയറി
കല്ലടിക്കോട്: കനത്തമഴയിൽ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലായി. മഴയ തുടർന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പാലക്കയത്ത് ഇരുപ്രദേശങ്ങളിലും വെള്ളം കയറി. റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ കടകളിലേയ്ക്ക് കയറിയത് കച്ചവടക്കാരിലും ആശങ്കപരത്തി. പലക്കയംറേഷൻകടയുടെ വരാന്തയിൽ വെള്ളംകയറി. ഇരുന്പാമുട്ടി വഴിക്കടവിൽ ചപ്പാത്തുകൾ മൂടി വെള്ളം ഒഴുകിയതോടെ പലരും വീടെത്താനാകാതെ വഴിയിൽ കുടുങ്ങി. ചീനിക്കപ്പാറയിലും മുന്നാംതോട്ടിലും അച്ചിലട്ടിയിലും ചപ്പാത്ത് പാലങ്ങൾ വെള്ളത്തിനടിയിലായി. മീൻവല്ലം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ സമീപത്തെ കൃഷികൾ വെള്ളത്തിലായി. പാങ്ങ്, പറക്കലടി, ചെറുമല, കരിമ, മുണ്ടനാട്, അച്ചിലട്ടി, വട്ടപ്പാറ എന്നിവിടങ്ങളിലും വെള്ളംകയറി. കല്ലടിക്കോടൻ മലയിൽ ശക്തമായി പെയ്യുന്ന മഴമൂലം വനത്തിനിള്ളിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത ഏറെയാണ്. വേലിക്കാട് പുഴ, തുപ്പനട് പുഴ, പൊന്നംകോട് തോട്, സത്രംകാവ് തോട്, കോണിക്കഴി പുഴ, ചൂരിയോട് പുഴ എന്നിവയെല്ലം കരകവിഞ്ഞൊഴുകി. പുതുക്കാട്- പൂഴിക്കുന്നം റോഡ് മണ്ണിടിഞ്ഞു താഴ്ന്നു. നാലുകൊല്ലം മുന്പുണ്ടായ മണ്ണിടിച്ചിലിന്റെ ഭീതി വിട്ടൊഴിയുന്നതിനിടെയാണ്…
Read Moreസ്ഫോടകവസ്തു കടിച്ച് പരിക്കേറ്റ അട്ടപ്പാടിയിലെ ആന ചരിഞ്ഞു; ചരിഞ്ഞത് നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന ബുൾഡോസർ എന്നു വിളിക്കുന്ന കാട്ടാന
അഗളി: അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് അവശ നിലയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്നു രാവിലെ ആറോടെയാണ് ആനക്കട്ടി – ഷോളയൂർ റോഡിൽ മരപ്പാലത്ത് കാട്ടാന ചരിഞ്ഞത്.കഴിഞ്ഞ മാസം 16നാണ് വായിൽ മുറിവേറ്റ നിലയിൽ 40 വയസുള്ള മോഴയാന അട്ടപ്പടിയിലെത്തിയത്. ആനയ്ക്ക് ഭക്ഷണം കഴിക്കാനാവുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട വനപാലകർ 22ന് മയക്കുവെടിവച്ച് ചികിത്സ നൽകിയിരുന്നു.തുടർന്ന് ആന തമിഴ്നാട്ടിലേക്ക് പോയി. രണ്ട് ദിവസം മുന്പാണ് കൂടുതൽ അവശനിലയിൽ തിരിച്ചെത്തിയത്. തമിഴ്നാട് മങ്കര ഫോറസ്റ്റ് പരിധിയിൽവച്ച് അവിടുത്തെ വനപാലകർ ഭക്ഷണം നൽകാൻ ശ്രമിച്ചിരുന്നു. ഭക്ഷണം തുന്പിക്കൈയിൽ ചുരുട്ടി കഴിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. നല്ല ആരോഗ്യമുള്ളതിനാലാണ് ഒരുമാസത്തോളം ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവൻ നിലനിർത്താൻ സാധിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ മരപ്പാലം ഫോറസ്റ്റ് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ച ആനയ്ക്ക് വനപാലകർ കാവൽ നിന്നിരുന്നു. ഇന്നു പുലർച്ചെ 300 മീറ്ററോളം നടന്ന് ആനക്കട്ടി – ഷോളയൂർ മെയിൻ…
Read More“കാണാക്കിളി’യുടെ കാണാകച്ചവടം പോലീസ് കൈയോടെ പൊക്കി; പിടിച്ചെടുത്തത് രണ്ടര ലക്ഷം രൂപയുടെ കഞ്ചാവ്
തൃത്താല: രണ്ടുകിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃത്താല പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി. തൃത്താല, പരുതൂർ സ്വദേശി അബ്ദുൾ നിസാറിനെ (കാണാക്കിളി-35) യാണ് രഹസ്യവിവരത്തെത്തുടർന്ന് തൃത്താല വെളളിയാംകല്ലിൽ വച്ച് പിടികൂടിയത്. ഇയാളുടെ കൈവശം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറവിപണിയിൽ രണ്ടുലക്ഷം രൂപ വിലവരും.സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഐസ്പി സി.ഡി.ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ മുന്പ് കുറ്റിപ്പുറം എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. പട്ടാന്പി, തൃത്താല, കൂറ്റനാട്, ചാലിശ്ശേരി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തിവരികയായിരുന്നു നിസാർ. കച്ചവടത്തിനായി ഇടപാടുകാരെ കാത്ത് നില്ക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്.പ്രതിയെ കോവിഡ്…
Read Moreതിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാന ചരിഞ്ഞ കേസിൽ വാദം പൂർത്തിയായി; മുഖ്യപ്രതികൾ ഒളിവിൽ
മണ്ണാർക്കാട്: തിരുവിഴാംകുന്ന് അന്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ മുഖ്യപ്രതികളെ ഇനിയും പിടികൂടാനായില്ല. ഇവർക്കെതിരെയുള്ള ഹർജികളിൽ വാദം പൂർത്തിയായി. കേസിലെ പ്രധാന പ്രതികളായ അച്ഛനെയും മകന്റെയും ഹർജിയിൽ ഹൈക്കോടതിവാദം പൂർത്തിയായി. അടുത്ത ദിവസം തന്നെ ഉത്തരവുണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇവർക്കായി പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി. രാജ്യാന്തര ശ്രദ്ധനേടിയ കേസിൽ വനംവകുപ്പും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽതന്നെയാണെന്നാണ് അന്വേഷണസംഘം പറയുന്നു.ഒന്നാംപ്രതിയായ തോട്ടമുടമ എടത്തനാട്ടുകര മുണ്ടക്കുന്ന് ഒതുക്കുംപുറത്ത് അബ്ദുൾകരീം (62), മകൻ റിയാസുദീൻ (35) എന്നിവരെയാണ് പിടികൂടാനുള്ളത്. ഒളിവിലായ പ്രതികൾ ഇരുവരും മണ്ണാർക്കാട് കോടതിയിൽ ഹാജരാകുമെന്നു അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.ഒട്ടേറെ കുടുംബബന്ധങ്ങളുള്ള പ്രതികൾ ഇവരുടെ ആരുടെയെങ്കിലും സംരക്ഷണത്തിൽ രഹസ്യസങ്കേതത്തിലായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. മൊബൈൽ ഫോണുകൾപോലും വീട്ടിൽ വച്ചാണ് പ്രതികൾഇരുവരും ഒളിവിൽ പോയത്.ഇതിനിടെ പ്രതികൾ തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ…
Read Moreആദ്യ അന്തർസംസ്ഥാന കെസ് ആർടിസി ബോണ്ട് സർവീസ് പാലക്കാട്-കോയമ്പ ത്തൂർ റൂട്ടിൽ തുടങ്ങി
പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആദ്യ അന്തർസംസ്ഥാന കഐസ് ആർടിസി ബോണ്ട് സർവീസ് പാലക്കാട്- കോയന്പത്തൂർ റൂട്ടിൽ തുടങ്ങി. പാലക്കാട് കഐസ് ആർടിസി സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ കഐസ് ആർടിസി ഉത്തരമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ബോണ്ട് സർവീസ് ജില്ലാ കോഡിനേറ്റർ പി.എസ്.മഹേഷ് അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്നാട്ടിലേക്ക് സർക്കാർ, സ്വകാര്യ മേഖല ഉദ്യോഗസ്ഥർക്കായാണ് കഐസ് ആർടിസി ബോണ്ട് (ബസ് ഓണ് ഡിമാന്റ്) സർവീസ് തുടങ്ങിയത്. ലോക്ക് ഡൗണിനുശേഷം ജില്ലയിൽ കഐസ് ആർടിസി ബോണ്ട് സർവീസിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്തർ സംസ്ഥാന സർവീസും തുടങ്ങിയത്. ബോണ്ട് സർവീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും തുടങ്ങി 9.45ന് കോയന്പത്തൂർ ഗാന്ധിപുരത്ത് എത്തുകയും വൈകുന്നേരം 5.15 ന് കോയന്പത്തൂരിൽനിന്നും തിരിച്ച് 6.45ന് പാലക്കാട് എത്തുന്ന രീതിയിലാണ് സർവീസ്…
Read Moreകിഴക്കഞ്ചേരി കണിയമംഗലത്തെ വൈദ്യുതി പോസ്റ്റുകൾ വള്ളിചെടികളെയും താങ്ങണം
വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയമംഗലത്തെ വൈദ്യുതി പോസ്റ്റുകൾക്ക് പെരുത്ത് പണിയാണ്. മറ്റിടങ്ങളിലെല്ലാം ഇരുദിശകളിലേക്കുമുള്ള കന്പികൾ താങ്ങിനിർത്തുന്ന പണിയാണെങ്കിൽ കണിയമംഗലത്തെ വൈദ്യുതി പോസ്റ്റുകൾക്ക് സമീപത്തെ വള്ളിപടർപ്പുകളെയും താങ്ങി വളർത്തണം. പോസ്റ്റിലും സ്റ്റേ കന്പിയിലുമെല്ലാം വള്ളിചെടികൾ പിടിമുറുക്കി ഞെരിക്കുന്നുണ്ടെങ്കിലും പോസ്റ്റുകൾ വൈദ്യുതി കടത്തിവിടുന്ന തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. ഇതുകൊണ്ടാകണം വൈദ്യുതി ജീവനക്കാരോ നാട്ടുകാരോ ഇതൊന്നും കാണാത്തത്. വള്ളിത്തലകൾ അതിക്രമിച്ചു കയറി വൈദ്യുതി പ്രവാഹം കൂടുതലുള്ള ഭാഗങ്ങളിലേക്കും എത്തുന്നു. ഇത് വൈദ്യുതി വിതരണത്തെ ബാധിക്കുമോയെന്ന ആശങ്കയാണിപ്പോൾ.
Read Moreഷാഹുൽ ഹമീദിന്റെ കടയിൽ വരുന്നവർ കൈ കഴുകിയേ തീരൂ… മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ച് നാട്ടുകാരും
കൊല്ലങ്കോട്: കൂത്തന്പാക്കം ലെവൽ ക്രോസിനടുത്തുള്ള ഷാഹുൽ ഹമീദിന്റെ പലചരക്കുകടയിലെത്തുന്നവർ കൈകഴുന്ന കാര്യത്തിൽ നിർബന്ധമാണ്. ഇതിനായി സ്ഥാപനത്തിന്റെ മുൻപിൽ ഒരു പ്ലാസ്റ്റിക് ബാരലിൽ വെള്ളം നിറച്ചു വെയ്ക്കും. ഇതിൽ നിന്നും കപ്പിൽ വെളളമെടുക്കണമെന്നില്ല. പകരം കൈ കഴുകാനായി ബാരലിൽ പൈപ്പ് ഘടിപ്പിച്ച മൂന്നു ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. സമീപത്തായി കഴുകാൻ ഒരു സോപ്പും സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ കയറുന്പോൾ നിർബന്ധമായും തിരിച്ചു പോവുന്പോൾ സ്വമേധായും കൈ കഴുകാവുന്നതാണ്. രാജ്യത്തുടനീളം കോവിഡ് 19 ന്റെ വ്യാപനം ടിവിയിൽ കണ്ടതിനാലാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കടയിലെത്തുന്നവരുടെ കൈ ശുചീകരി ക്കുന്നത്. ടാപ്പിലൂടെ വെള്ളമെത്തുന്നതിനാൽ സ്ഥാപനത്തിലെത്തുവർ ശുചീകരണം പറയാതെ തന്നെ ചെയ്യുന്നുമുണ്ട്. കടയിലെത്തുന്നവർ മൂക്ക് മറച്ച് മാസ്ക്ക് ധരിക്കാൻ സ്നേഹത്തോടാണ് നിർബന്ധിക്കുന്നത്. ഷാഹുൽ ഹമീദിന്റെ സേവനം സമീപവാസികൾ അനുമോദിക്കുന്നുമുണ്ട്. റയിൽവേ ഗേറ്റിനു സമീപം വാഹനം നിർത്തുന്നവരേയും വഴിയാത്ര ക്കാർക്കും ആവശ്യമെങ്കിൽ കടക്കുമു ന്നിലെ ടാപ്പിൽ കൈ…
Read More