പാലക്കാട്: ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നെല്ല് കർഷകരുടെ പാടത്തുനിന്നോ ഭവനങ്ങളിൽനിന്നോ സംഭരിക്കുമെന്ന് സപ്ലൈകോ എംഡി ജില്ലയിലെ കർഷക സംഘടനാ പ്രതിനിധികൾക്കു രേഖാമൂലം നല്കിയ മറുപടിയിൽ വ്യക്തമാക്കി. നെല്ലിന്റെ കയറ്റുകൂലി കർഷകരിൽനിന്നു ഈടാക്കരുതെന്നു കാട്ടി കർഷക സംഘടനാപ്രതിനിധികൾ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നല്കുകയും കർഷകർക്ക് അനുകൂലമായ ഉത്തരവ് കോടതിയിൽനിന്ന് നേടുകയും ചെയ്തു. ഈ ഉത്തരവ് അനുസരിച്ച് നെല്ലിന്റെ കയറ്റുകൂലി നല്കേണ്ടത് അരിമില്ലുകാരോ കോർപറേഷനോ ആണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പകപോക്കൽ എന്ന നിലയ്ക്ക് പാഡി മാർക്കറ്റിംഗ് ഓഫീസർ നിശ്ചയിക്കുന്ന സംഭരണകേന്ദ്രത്തിൽ കർഷകർ അവരുടെ ഉത്തരവാദിത്വത്തിൽ നെല്ല് എത്തിച്ചുനല്കണമെന്ന് പാലക്കാട്ടെ പാഡി മാർക്കറ്റിംഗ് ഓഫീസർ നിർദേശിച്ചിരുന്നു. ഇതിനെതിരായി കർഷക സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രി, ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി, കൃഷിമന്ത്രി, സപ്ലൈകോ എംഡി എന്നിവർക്ക് ഓഗസ്റ്റ് മൂന്നിനു നല്കിയ പരാതിക്കു മറുപടിയായാണ് കേന്ദ്രസർക്കാർ നിബന്ധനപ്രകാരം നിശ്ചിത സംഭരണകേന്ദ്രത്തിൽ കർഷകർ നെല്ല് എത്തിച്ച് നല്കേണ്ടതും അവിടെനിന്നും…
Read MoreCategory: Palakkad
65 വയസിനു മുകളിലുള്ളവവരും, ഗർഭിണികളും വരേണ്ട; പാലക്കാട് ജില്ലയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും
പാലക്കാട്: കോവിഡ് 19 പശ്ചാത്തലത്തിൽ നിർത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ ജില്ലയിലെ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും 17 മുതൽ പുനരാരംഭിക്കുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ശിവകുമാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഒരുദിവസം 30 പേർക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിന് പങ്കെടുക്കാൻ അനുവാദം നല്കുക. ലോക് ഡൗണിനുമുന്പ് ലേണേഴ്സ് ലൈസൻസ് എടുത്തവരോ ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമേ ഒക്ടോബർ 15 വരെ നടക്കുന്ന ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയൂ. മറ്റുള്ളവർ സ്ലോട്ട് ബുക്ക് ചെയ്യരുത്. ചുമ, പനി, മറ്റ് രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ ക്വാറന്ൈറനിലുള്ള അംഗങ്ങളുള്ളവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോയെത്തി 14 ദിവസം പൂർത്തിയാക്കാത്തവർ, കണ്ടെയ്മെന്റ് സോണിൽ നിന്നുള്ളവർ, മറ്റ് നിരോധിത മേഖലകളിൽ നിന്നുള്ളവർ, 65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവരെ താത്കാലികമായി ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല. ഈ വിഷയങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്ത്…
Read Moreലോകസമാധാന സന്ദേശവുമായി സൈക്കിളിൽ തിരുപ്പതിയിൽനിന്നും ഗുരുവായൂരിലേക്ക് യാത്ര
വണ്ടിത്താവളം: ലോകസമാധാന സന്ദേശവുമായി തിരുപ്പതിയിൽനിന്നും സൈക്കിളിൽ ഗുരുവായൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രണ്ടുപേർ വണ്ടിത്താവളത്തെത്തി. ചാലക്കുടി കൊരട്ടി സ്വദേശി പ്രകാശൻ (70), ട്രിച്ചി ശങ്കരൻകോവിൽ ഭൂപതി (52) എന്നിവരാണ് ലോക സമാധാനത്തിനും വ്യക്തിവൈരാഗ്യം വെടിയണമെന്നുള്ള സന്ദേശം നല്കി സൈക്കിളിൽ സഞ്ചരിക്കുന്നത്. കോവിഡ് തുടങ്ങുന്നതിമുന്പ് ഇരുവരും ട്രെയിൻമാർഗം തിരുപ്പതിയിലെത്തിയിരുന്നു. തുടർന്നു കോവിഡ് നിബന്ധന പാലിച്ച് തിരുപ്പതി അന്പലത്തിൽ കഴിഞ്ഞു. ഒന്നരമാസംമുന്പാണ് തിരുപ്പതി മലയടിവാരത്തുനിന്നും സൈക്കിൾ പ്രയാണത്തിനു തുടക്കംകുറിച്ചത്. ഇതിനായി സ്ഥലത്തുണ്ടായിരുന്നവർ ലക്ഷ്യപ്രാപ്തി ആശംസിച്ച് ധനസഹായവും നല്കി. വേലൂർ, കാട്പാടി, ട്രിച്ചിവഴി മധുരയിലെത്തി ക്ഷേത്രദർശനം നടത്തി. സഞ്ചാരവഴികളിലെ ക്ഷേത്രങ്ങളിലെല്ലാം തൊഴുതുമടങ്ങി. സത്യസായി ബാബയുടെ ആരാധകനാണ് പ്രകാശൻ. രാജ്യം നേരിടുന്ന മഹാമാരിക്ക് ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ആത്മീയ ചിന്തകളിലും ആകൃഷ്ടരാകണമെന്നാണ് പ്രകാശൻ പറയുന്നത്. കൂടെയുള്ള ഭൂപതി തമിഴ്നാട്ടിലുള്ള അടുത്ത ബന്ധുവാണ്. ഇരുവരും മൊബൈൽ ഫോണ് ഉപയോഗിക്കാറില്ല. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞേ വീട്ടിലേക്ക്…
Read Moreഒരു പതിറ്റാണ്ടായി ഇവിടെ ഇങ്ങനാണ് ഭായ്… വണ്ടാഴിയിൽ സർക്കാർ ഫണ്ട് ചെലവഴിച്ച് നിർമിച്ച വീടുകൾ കാടുകയറി നശിക്കുന്നു
വടക്കഞ്ചേരി: സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ നൂറുക്കണക്കിന് കുടുംബങ്ങൾ ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷ നല്കി വീടിനായി കാത്തിരിക്കുന്പോൾ വണ്ടാഴി പഞ്ചായത്തിലെ അറുതലയിൽ സർക്കാർ ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച 25 വീടുകൾ പൊന്തക്കാട് മൂടി കാണാനാകാത്ത സ്ഥിതിയിൽ. ലൈഫ്മിഷൻ പദ്ധതിയിലെ അരുതായ്മകൾ കൊടുന്പിരി കൊള്ളുന്നതിനിടെയാണ് ഒരു പതിറ്റാണ്ടിലേറെയായി കാടുകയറി നശിക്കുന്ന ഈ വീടുകൾ ശ്രദ്ധേയമാകുന്നത്. ഭൂരഹിതരായ പട്ടികജാതിക്കാർക്കായി 2008-2009 കാലഘട്ടത്തിൽ നിർമിച്ച് നല്കിയതായിരുന്നു വീടുകൾ. മൂന്ന് സെന്റ് ഭൂമിയും അതിൽ ഒരു വീടും നിർമിച്ചു നല്കുന്നതായിരുന്നു പദ്ധതി. 28 വീടുകളിൽ മൂന്ന് വീടുകളിൽ മാത്രമാണ് താമസമുള്ളത്. മറ്റു വീടുകളെല്ലാം ടാർപോളിൻ കൊണ്ട് പൊതിഞ്ഞ മട്ടിൽ വള്ളിപടർപ്പുകൾ നിറഞ്ഞു. വഴിയിൽ നിന്നു നോക്കിയാൽ വീടുകൾ കാണില്ല. അവിടെ താമസിക്കുന്നവരാണ് ഇത്തരത്തിൽ ഈ പൊന്ത ക്കാടിനുള്ളിൽ 25 വീടുകൾ വേറെയുണ്ടെന്ന് പുറമേ നിന്നും വരുന്നവർക്ക് മനസിലാക്കി കൊടുക്കുന്നത്. വീടുകളുടെ ഒരു ഫോട്ടോയെടുക്കാൻ…
Read Moreനാട്ടുകാർക്ക് കുരിശായ കുരിശ് ജലീൽ ഒടുവിൽ പോലീസ് പിടിയിൽ; നൂറോളം മോഷണക്കേസുള്ള പ്രതിക്ക് കുരിശ് ജലിലെന്ന വിളിപ്പേര് കിട്ടിയതിങ്ങനെ….
പാലക്കാട്: റോബിൻസണ് റോഡിൽ താമസിക്കുന്ന സ്വകാര്യ ആശുപത്രി ഡോക്ടറുടെ വീട്ടിൽ നിന്നും രണ്ടു ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതി വലയിലായി. മുവാറ്റുപുഴ, പായിപ്രം സ്വദേശി ജലീൽ വീരാൻകുഞ്ഞ് എന്ന കുരിശ് ജലീലിനെയാണ് (63) പാലക്കാട് സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുനിന്നുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റു ചെയ്തത്. പിടികൂടുന്പോൾ പ്രതിയുടെ പക്കൽ ഉണ്ടായിരുന്ന 66000 രൂപയും, മോഷണമുതലുപയോഗിച്ച് വാങ്ങിയ 78000 രൂപയുടെ ആഡംബര മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കുരിശു ജലീൽ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിലെ പ്രതിയാണ്. ക്രിസ്ത്യൻ ദേവാലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുള്ളത്. അങ്ങനെയാണ് കുരിശു ജലീൽ എന്ന പേരു ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് സൗത്ത് സബ് ഇൻസ്പെക്ടർമാരായ ആർ. രഞ്ജിത്ത്, എ.കെ. ശ്രീജിത്ത്, എസ് സിപിഒ മാരായ രമേഷ്,…
Read Moreയുവാക്കൾക്കായി നാലാംനാൾ; ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും കുന്തിപ്പുഴയിൽ കാണാതായവരെ കണ്ടെത്താനായില്ല
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാംപാടം കുരുത്തിച്ചാൽ ഭാഗത്ത് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായവരെ കണ്ടെത്താനായില്ല തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെയും സന്നദ്ധസംഘടനകളുടെയും, പോലീസിൻറെയും നേതൃത്വത്തിൽ മൂന്നുദിവസമായി നടക്കുന്ന തിരച്ചിലിലും ഫലം കണ്ടില്ല. വെള്ളിയാഴ്ച കാലത്ത് ആരംഭിച്ച തിരച്ചിൽ രാത്രിവരെ നീണ്ടു. ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു . ഫയർഫോഴ്സും സന്നദ്ധസംഘടനകളും ചെറുസംഘങ്ങളായി തിരിഞ്ഞ് തരിശ്, തൂക്കുപാലം, ആറാട്ടുകടവ് അരകുർശ്ശി പോത്തോഴികാവ് ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. നിലന്പൂർ എടവണ്ണയിൽ നിന്നുള്ള 15 സി. ആർ .എഫ് .അംഗങ്ങളും രാവിലെ മുതൽ തിരച്ചിലിൽ പങ്കാളികളായി. ഇവർ കൊണ്ടുവന്ന ഫൈബർ തോണി ഉപയോഗിച്ചും തിരച്ചിൽ നടത്തി. ഇന്നലെ വൈകീട്ടോടെ പാലക്കാട് നിന്നും എത്തിയ സ്കൂബ ടീം കുന്തിപ്പുഴയിൽ വെള്ളമുയർന്നത് കാരണം തിരച്ചിൽ നടത്താതെ മടങ്ങി. ആറു ഫയർഫോഴ്സ് ജീവനക്കാരും മുപ്പത്തിയഞ്ചോളം സന്നദ്ധ പ്രവർത്തകരുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
Read Moreസർക്കാർ കാര്യം മുറപ്പോലെ; വടക്കഞ്ചേരിയിലെ കല്യാണമണ്ഡപം പൊളിച്ചടുക്കിയത് അതിവേഗം; പുതിയ കെട്ടിടം യഥാർത്ഥ്യമായത് ഒന്നര പതിറ്റാണ്ടിനുശേഷം
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ പഞ്ചായത്ത് വക പഴയ കല്യാണമണ്ഡപം പൊളിച്ചുമാറ്റി പുതിയ കെട്ടിടം യഥാർത്ഥ്യമാകുന്നത് ഒന്നര പതിറ്റാണ്ടിനുശേഷം. ഇഎംഎസ് സ്മാരക കമ്യൂണിറ്റി ഹാൾ എന്ന് പേരിട്ടിട്ടുള്ള മൂന്നു നില കെട്ടിട സമുച്ചയം 13ന് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. എ.കെ.ബാലന്റെ എം എൽ എ ഫണ്ടിൽ നിന്നും 2.30 കോടി രൂപയും പഞ്ചായത്ത് വിഹിതമായ 1.20 കോടി രൂപയുമായി മൂന്നര കോടി രൂപ ചെലവ് ചെയ്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. എന്നാൽ കെട്ടിട നിർമാണചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് 18,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം നിർമിച്ചിട്ടുള്ളതെന്ന ആരോപണം ഇതിനിടെ ശക്തമാണ്.വാഹനപാർക്കിംഗിന് സ്ഥലം കണ്ടെത്താതെയാണ് കെട്ടിടം പണിതിട്ടുള്ളതെന്നാണ് പ്രധാന പരാതി. ടൗണിൽ സ്വകാര്യ വ്യക്തികൾ നിർമിച്ചിട്ടുള്ള മിക്ക കെട്ടിടങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങളില്ലാത്തതിനാലാണ് ടൗണിനെ വീർപ്പുമുട്ടിക്കുന്ന വാഹനക്കുരുക്കുകൾക്ക് കാരണമാകുന്നതെന്ന കണ്ടെത്തലുകൾ നിലനില്ക്കുന്പോൾ തന്നെ സർക്കാർ പദ്ധതിയിൽ വാഹന പാർക്കിംഗിന് സൗകര്യമില്ലാതെ…
Read Moreലൈറ്റ് തെളിയും അലാറം മുഴങ്ങും, പിന്നെ എല്ലാം സുരക്ഷിതം; കാട്ടുമൃഗങ്ങളിൽനിന്നും മനുഷ്യനും കൃഷിക്കും രക്ഷനേടാൻ കണ്ടുപിടുത്തവുമായി മോഹൻകുമാർ
തച്ചന്പാറ: കാട്ടുമൃഗങ്ങളിൽനിന്നു കൃഷിക്കും മനുഷ്യനും രക്ഷനേടാൻ പുതിയ കണ്ടുപിടുത്തവുമായി മോഹൻകുമാർ. ഇടക്കുർശി അജിത് എൻജിനീയറിംഗ് ഉടമയാണ് മോഹൻകുമാർ. കാട്ടുമൃഗങ്ങൾ ചിലപ്പോഴൊക്കെ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം ഗുരുതര പ്രശ്നങ്ങളാകുന്പോൾ ഇത് തടയാൻവേണ്ടി സ്വീകരിക്കാവുന്ന പ്രായോഗികമാർഗമാണ് മോഹൻകുമാർ വികസിപ്പിച്ചത്. കാട്ടുമൃഗങ്ങൾ കൃഷിസ്ഥലത്തേയ്ക്കു വരുന്പോൾ ലൈറ്റ് തെളിയുകയും അലാറം കേൾപ്പിക്കുന്നതുമാണ് ഉപകരണം. ചെറിയ ബാറ്ററിയിൽ ഇത് പ്രവർത്തിപ്പിക്കാനാവും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കന്പികളിൽ സ്പർശിച്ചാൽ ഷോക്കോ മറ്റു അപകടങ്ങളോ ഉണ്ടാകില്ല,വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം കർഷകർ നേരിടുന്ന പ്രധാന ഭീഷണിയാണ്. വിളകൾ നശിപ്പിച്ച് കർഷകരെ നഷ്ടത്തിലാക്കുന്ന ഈ ആക്രമണത്തിനുള്ള പരിഹാരവുമായാണ് മുന്പും ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള മോഹൻകുമാർ ഈ ഉപകരണം നിർമിച്ചത്. കരിന്പ മൂന്നേക്കറിൽ ഇതിന്റെ പരീക്ഷണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ, ചുള്ളിയാംകുളം ഇടവകവികാരി ഫാ. ജോബി മേലാമുറി, പി.ജി.വത്സൻ, രാമചന്ദ്രൻ മാസ്റ്റർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.…
Read Moreഈ കച്ചവടം ഇവിടെ വേണ്ട; ഇടപാടുകാരെ കാത്തുന്നവർക്ക് മുന്നിലെത്തിയത് കസബ പോലീസ്; കൈയൊടെ പൊക്കി അകത്താക്കി
പാലക്കാട്: ഒരുകിലോ അറുന്നൂറുഗ്രാം കഞ്ചാവുമായി രണ്ടുപേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി. പുതുശേരി മരുതക്കോട് അക്ഷയ് (23), കൊടുന്പ് ഉൗറപ്പാടം വിഘ്നേഷ് (20) എന്നിവരെയാണ് രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ കൂട്ടുപാതയ്ക്കുസമീപം ബുധനാഴ്ച രാത്രി പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറവിപണിയിൽ ഒന്നരലക്ഷം രൂപ വിലവരും.സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദേശത്തെ തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ഡി.ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനല്കുന്നയാളാണ് അക്ഷയ്. കച്ചവടത്തിനായി ഇടപാടുകാരെ കാത്തുനില്ക്കുന്പോഴാണ് പോലീസ് പിടിയിലായത്. പ്രതികളെ കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. കസബ…
Read Moreകുരുത്തിച്ചാലിൽ നിയന്ത്രണം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം; വീണ്ടും അപകടം ഉണ്ടാകുമ്പോൾ നാട്ടുകാർ പറയുന്നതിങ്ങനെ…
മണ്ണാർക്കാട്: കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാടാന്പുഴ സ്വദേശികൾക്കായി കുന്തിപ്പുഴയിൽ തിരച്ചിൽ തുടരുന്നു. പയ്യനെടം ഏനാനിമംഗലം തൂക്കുപാലത്തിന് സമീപമാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. ബുധനാഴ്ച്ച അഞ്ചേകാലോടെയാണ് കാടാന്പുഴ സ്വദേശികളായ മൂന്നു പേർ കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടത്. ആറംഗസംഘമാണ് ഇവിടെ എത്തിയത്. ഇതിൽ ഒഴുക്കിൽപ്പെട്ട 3 പേരിൽ ഒരാൾ രക്ഷപ്പെടുകയും 2 പേരെ കാണാതാകുകയുമായിരുന്നു. ഇവർക്കായുള്ള തിരച്ചിൽ ഇന്നലെ പുലർച്ചെ ഏഴരയോടെ ആരംഭിച്ചു. നാട്ടുകാരായ എട്ടംഗ സംഘം പുലർച്ചെ 2 മണിവരെ തിരച്ചിൽ നടത്തിയിരുന്നു. ഫയർഫോഴ്സ്, നാട്ടുകാർ, സിവിൽ ഡിഫൻസ്, ഐ.എ.ജി തുടങ്ങിയ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. പുലർച്ചെ കുരുത്തിച്ചാലിൽ നിന്നും ആരംഭിച്ച തിരച്ചിൽ പുല്ലൂന്നി ഭാഗത്തേക്കും തുടർന്ന് 2 കിലോമീറ്ററോളം ഇപ്പുറം ഏനാനിമംഗലം ഭാഗത്തേക്കും തുടർന്നു. ഇതുവരേയും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ ശക്തമായ ജലപ്രവാഹമുള്ളതിനാൽ യുവാക്കൾ കുടുതൽ ദൂരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത തിരച്ചിൽസംഘം സൂചിപ്പിക്കുന്നു. പലപ്പോഴായുണ്ടാകുന്ന മഴ തിരച്ചിലിന് തടസം…
Read More