മാത്യു കല്ലടിക്കോട്കല്ലടിക്കോട്: 2019 ലെ ശക്തമായ മഴയിൽ കല്ലടിക്കോടൻ മലയിൽ പൊട്ടിയിറങ്ങിയത് 13ലധികം ഉരുളുകൾ ആണ.് എന്നാൽ ഒന്നിലും ജീവന് ഒരാപത്തും സംഭവിക്കാതിരുന്നത് ഭാഗ്യത്തിന്റെ തുണമൂലമായിരുന്നു. എന്നാൽ കരിമലയിലും, ചുള്ളിയാംകുളം, കരിയാട്ടി ഭാഗത്തെ ഉരുൾപൊട്ടലിൽ ജനിച്ച സ്ഥലങ്ങളിൽ ജീവിക്കാൻ പറ്റാതെ 15ലധികം കുടുംബങ്ങൾ ചിലർക്ക് വീടും സ്ഥലവും ഉണ്ടെങ്കിലും, ചിലർക്ക് സ്ഥലവും വീടുമില്ല. എന്നാൽ ഇവർക്ക് ആർക്കും അവിടങ്ങളിൽ താമസിക്കാൻ പറ്റില്ലെന്ന് ജിയോളജി വിഭാഗം പറഞ്ഞതതായി ചുള്ളിയാംകുളത്ത് ഉരുൾ പൊട്ടിയ സ്ഥലത്തെ താമസക്കാരായ ലക്ഷ്മണനും, ജോസിന്റെ വീട്ടുകാരും, രാജമ്മയും പറയുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷമായി ഇവരെല്ലാം താമസിക്കുന്നത് ബന്ധു വീട്ടിലും, വാടക വീട്ടിലുമാണ്. ഇന്നേ വരെ കേറികിടക്കാൻ ഒരു വീട് അധികാരികളുടെ ഭാഗത്തു നിന്നും ലഭിക്കാത്ത വിഷമത്തിലാണ് ഈ പാവങ്ങൾ. പഞ്ചായത്തിലും, മെന്പറോടും പറഞ്ഞെങ്കിലും ഒരു അനുകൂല മറുപടി ലഭിച്ചില്ല എന്ന് വീട്ടുകാർ പറയുന്നു. എന്നാൽ…
Read MoreCategory: Palakkad
തരകൻചള്ളയിലെ വീടുകയറി ആക്രമണം; ആറ് ജനതാദൾ പ്രവർത്തകർ അറസ്റ്റിൽ
വണ്ടിത്താവളം: തരകൻചള്ളയിൽ സി.പിഎം പ്രവർത്തകൻ അനന്തനെ വീടുകയറി അക്രമിച്ചു പരിക്കേൽപിച്ച സംഭവവുമായി ബന്ധപ്പെട്ടു ജനതാദൾ എസ് പ്രവർത്തകരായ ആറു പേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റു ചെയ്തു. നന്ദിയോട് തരകൻചള്ള സ്വദേശികളായ സഹദേവന്റെ മകൻ സജിത്ത് എന്ന ശശി (23), ചെന്താമരയുടെ മകൻ മനോജ് (38), മുരുകന്റെ മകൻ അനീഷ്(32), രാജപ്പൻറെ മകൻ രാജേഷ് (22), നന്ദിയോട് പട്ടാണിചള്ള സ്വദേശികളായ രാമൻകുട്ടിയുടെ മണികണ്ഠൻ എന്ന കാക്കമണി(38), ചെന്തമര മകൻ സജിൽ (28) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോ വിഡ് പരിശോധനക്കു ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമെന്ന് എസ്.ഐ. സി.കെ. രാജേഷ് അറിയിച്ചു.
Read Moreമഴയും കൊയ്ത്തുയന്ത്ര നിയന്ത്രണങ്ങളും ; കൊയ്ത്ത് വൈകിയാൽ മഴയിൽ നെല്ലുമുളയ്ക്കുമോയെന്ന ആശങ്കയിൽ കർഷകർ
വടക്കഞ്ചേരി: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നും കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയും നെൽകർഷകരെ ആശങ്കയിലാക്കുന്നു. കരപാടങ്ങളെല്ലാം കൊയ്യാൻ പാകമായി. എന്നാൽ കൊയ്ത്തുയന്ത്രം എത്താത്തതും മഴ തുടരുന്നതും കർഷകരെ വലിയ വിഷമത്തിലാക്കിയിരിക്കുകയാണ്. കൊയ്ത്ത് വൈകിയാൽ മഴയിൽ നെല്ലുമുളച്ച് നശിക്കുമെന്ന് കർഷകർ പറയുന്നു. മഴ കൂടുതൽ ശക്തമായാൽ പാടങ്ങളിൽ വെള്ളം പൊങ്ങി നെല്ല് വീഴും. പിന്നെ യന്ത്രകൊയ്ത്ത് നടക്കില്ല. കൊയ്ത്തിന് തൊഴിലാളികളില്ലാത്തതിനാൽ നെല്ല് നശിച്ചുപോകുന്ന ദയനീയ കാഴ്ചയുണ്ടാകുമെന്ന് പരുവാശേരി പാടശേഖര സമിതി പ്രസിഡന്റ് കൃഷ്ണൻ പറഞ്ഞു. ഇക്കുറി തുടർച്ചയായി മഴയില്ലാതെ വെയിലും മഴയിലും ഇടവിട്ട് ഉണ്ടായതിനാൽ പാടങ്ങളിൽ വലിയതോതിൽ കള നിറയുന്ന സ്ഥിതിയുണ്ടായിരുന്നു. കളപറിക്കാൻ തന്നെ വലിയൊരു തുക കർഷകർ ചെലവഴിച്ചു. ഇതിനിടെയാണ് കൊയ്ത്തുയന്ത്രങ്ങൾകൊണ്ട് വരുന്നതിനുള്ള നിബന്ധനകൾ കോവിഡ് പശ്ചാത്തലത്തിൽ കടുപ്പിച്ചിട്ടുള്ളത്.കൊയ്ത്തുയന്ത്രങ്ങളുടെ ഡ്രൈവർമാരും സഹായികളും കേരളത്തിലെത്തി 14 ദിവസം ക്വാറന്ൈറനിൽ കഴിയണമെന്ന വ്യവസ്ഥ അധിക ബാധ്യത…
Read Moreപ്രധാന അധ്യാപികയുടെ പിടിവാശിയിൽ ചികിത്സ സഹായം നഷ്ടമായ സംഭവം; ജനന സർട്ടിഫിക്കറ്റ് ആവശ്യം കഴിഞ്ഞാലുടൻ മടക്കിനല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: കുട്ടികളുടെ ജനന സർട്ടിഫിക്കേറ്റ് ഓഫീസ് ആവശ്യം കഴിഞ്ഞാലുടനേ സ്കൂൾ അധികൃതർ രക്ഷകർത്താക്കൾക്ക് മടക്കി നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വല്ലപ്പുഴ വിസിഎം എൽപി. സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികളുടെ ജനന സർട്ടിഫിക്കേറ്റ് 14 ദിവസത്തിനകം മടക്കി നല്കിയില്ലെങ്കിൽ പാലക്കാട് വിദ്യാഭ്യാസ ഉപമേധാവി ഇടപെട്ട് സർട്ടിഫിക്കറ്റ് വാങ്ങി രക്ഷകർത്താക്കൾക്ക് നല്കിയശേഷം നാലാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലമുണ്ടായ അധിക നഷ്ടമായ 23,900 രൂപ പ്രധാനാധ്യാപികയിൽനിന്നും ഈടാക്കി നല്കണമെന്ന വി.ടി.ആമിനയുടെ പരാതി പിന്നീട് പരിഗണിക്കുമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. വല്ലപ്പുഴ സ്വദേശിനി വി.ടി.ആമിനയും നിവേദ്യയും സമർപ്പിച്ച പരാതികളിലാണ് നടപടി. വല്ലപ്പുഴ വിസിഎം എൽപി സ്കൂൾ പ്രധാനാധ്യാപികക്ക് എതിരെയാണ് പരാതികൾ. രണ്ടുവർഷം കഴിഞ്ഞിട്ടും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നല്കിയില്ലെന്നാണ് പരാതി. കുട്ടിയുടെ ചികിത്സ നടത്താൻ ജനനസർട്ടിഫിക്കറ്റ് ഇല്ലാത്തതുമൂലം സഹായം ലഭിച്ചില്ലെന്നും നഷ്ടമുണ്ടായ തുക പ്രധാനാധ്യാപികയിൽനിന്നും…
Read Moreതരകൻചള്ളയിൽ യുവ ജനതാദൾ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു: സിപിഎം പ്രവർത്തകന് വെട്ടേറ്റു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
വണ്ടിത്താവളം: പാട്ടികുളം തരകൻചള്ളയിൽ ജനതാദൾ- എസ് ഭാരവാഹിയുടെ ബൈക്ക് കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് വെട്ടേറ്റ സിപിഎം പ്രവർത്തകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനതാദൾ പ്രവർത്തകരായ പത്തുപേർക്കെതിരെ മീനാക്ഷിപുരം പോലീസ് കേസെടുത്തു. പുള്ളിമാൻച്ചള്ള മുരുകന്റെ മകൻ അനന്തനാണ് (39) വടിവാൾ, കന്പിവടി തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ പരിക്കേറ്റത്. ഇയാളുടെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കുണ്ട്. ആക്രമണം തടയാൻ ചെന്ന അമ്മ തങ്കമണി, ഭാര്യ എന്നിവർക്കും പരിക്കേറ്റതായി അനന്തൻ മീനാക്ഷിപുരം പോലീസിനു മൊഴിനല്കി. ബുധനാഴ്ച രാത്രി പത്തിന് പുള്ളിമാൻച്ചള്ളയിലെ വീട്ടിലായിരുന്നു ആക്രമണം. പോലീസ് പറയുന്നതിങ്ങനെ: രണ്ടുദിവസം മുന്പ് യുവജനതദൾ എസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് മധുവിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്ക് തീവച്ച് നശിപ്പിച്ചിരുന്നു. മധുവിന്റെ പരാതിയിൽ പോലീസ് അനന്തനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു. ബൈക്ക് കത്തിച്ചതിന്റെ വൈരാഗ്യത്തിലാണ് ജനതാദൾ- എസ് പ്രവർത്തകർ അനന്തനെയും വീട്ടുകാരേയും അക്രമിച്ചത്.തരകൻചള്ള സ്വദേശികളായ ശശി,…
Read Moreമഴചതിച്ചു, മീങ്കര അണക്കെട്ടിൽ ജലനിരപ്പ് കുറവ്; കുടിവെള്ളത്തിന് മുൻകരുതൽ വേണമെന്ന്
മുതലമട: ഈ വർഷം മഴ തീരെ കുറവാണെന്നതിനാൽ മീങ്കര ജലസംഭരണിയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നിരിക്കുന്നത് വേനലിൽ കുടിവെള്ള ക്ഷാമം നേരിടുമെന്ന് പൊതുജന ആശങ്ക. അണക്കെ ട്ടിൽ സംഭരണശേഷിയുടെ പകുതി മാത്ര മാണ് വെള്ളമുള്ളത്. കൃഷിയാവശ്യത്തിനായി കനാലിൽ വെള്ളം ഇറക്കി തുട ങ്ങി യിട്ടുമുണ്ട്. അപ്രതീക്ഷിതമായി മഴ പെയ്താലേ അണക്കെട്ടിൽ ജലനിരപ്പ് കുടുകയാണ്. നിലവിൽ അണക്കെട്ടിൽ അഞ്ചടിയിൽ കൂടുതൽ ചളിയാണ്. ഇത് ജലസംഭരണ അളവിൽ കുറവും വരുത്തുന്നുണ്ടു്. ഏകദേശം എഴുപതു വർഷം മുൻപാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇതിനു ശേഷം ഒരു തവണ പോലും ശുചീകരണം നടത്താതാണ് വൽ തോതിൽ ചളി നിറയാൻ കാരണമെ ന്ന് സമീപവാസികൾ വെളിപ്പെടുത്തു ന്നത്. അടിയന്തരമായി കന്പാലത്തറ ഏരി യിൽ നിന്നും മീങ്കരയിലേക്ക് ലിങ്ക് കനാൽ വഴി വെള്ളം ഇറക്കണമെന്നതും പൊതുജന ആവശ്യമായിരിക്കുകയാണ്. താലൂക്കിൽ മഴ കുറവെന്നതിൽവേനലിൽ കുടിവെള്ള ക്ഷാമം എന്ന ആശങ്ക വർധിപ്പിക്കുന്നുണ്ട്.…
Read Moreകിടങ്ങാണ് നല്ലത്, പക്ഷേ; കിഴക്കഞ്ചേരി മലയോര മേഖലയിൽ കാട്ടാന ശല്യം തടയാൻ അട്ടപ്പാടി മോഡൽ സോളാർ ഫെൻസിംഗിന് പ്രപ്പോസൽ സമർപ്പിച്ച് വനംവകുപ്പ്
വടക്കഞ്ചേരി: കണിച്ചിപ്പരുത ഉൾപ്പെടുന്ന കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിൽ രൂക്ഷമായിട്ടുള്ള കാട്ടാന ശല്യം തടയാൻ അട്ടപ്പാടി മോഡൽ സോളാർ ഫെൻസിംഗിന് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ. സർക്കാരിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ വേലി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഒളകര ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പ്രജി അറിയിച്ചു. പോത്തുചാടി മുതൽ പനംങ്കുറ്റി, കണിച്ചിപരുത, പുല്ലംപരുത, പാലക്കുഴി വരെയുള്ള 18 കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിക്കാനാണ് ബന്ധപ്പെട്ട അധികാരികൾക്ക് പ്രപ്പോസൽ നൽകിയിട്ടുള്ളത്. ഈ പ്രദേശങ്ങൾ പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെടുന്നതിനാൽ പകുതി വീതം ദുരത്തിൽ അതാത് ജില്ലാ വനം വകുപ്പിന്റെ കീഴിലാകും വേലി സ്ഥാപിക്കുക. വനാതിർത്തിയിലെ മരങ്ങളിൽ കന്പിവലിച്ച് കെട്ടി അതിൽ നിന്നും നൂൽ കന്പി പോലെയുള്ള ചെറിയ കന്പികൾ തൂക്കിയിടുന്ന രീതിയാണ് ആനശല്യത്തിന് അട്ടപ്പാടിയിൽ ചെയ്തിട്ടുള്ളത്. പൂർണ്ണമായും വിജയമല്ലെങ്കിലും ഈ രീതി ആനകളെ നിയന്ത്രിക്കാനാകുമെന്ന വിലയിരുത്തലാണുള്ളത്.…
Read Moreകൊയ്ത്ത് യന്ത്രത്തിനൊപ്പം വിരുന്നെത്തിയ ദേശാടന പക്ഷികൾ കൗതുക കാഴ്ചയാകുന്നു;ഇരതേടലിന് നൂതന വഴികൾ കണ്ടെത്തി പക്ഷികളും
വടക്കഞ്ചേരി: കൊയ്ത്ത് യന്ത്രത്തിനൊപ്പം വിരുന്നെത്തിയ ദേശാടന പക്ഷികൾ കുറുവായിലെ കർഷകർക്ക് കൗതുക കാഴ്ചയാകുന്നു. നല്ല വലുപ്പമുള്ള കൊക്ക് ഇനത്തിൽപ്പെട്ട പക്ഷികളാണിവ. കൊയ്ത്ത് യന്ത്രത്തിനൊപ്പമാണ് ഇവ കൂട്ടമായി പാടത്ത് വന്നതെന്ന് കർഷകനായ കുറുവായ് കളം ശാന്തകുമാർ പറഞ്ഞു. കാലുകളിലും കഴുത്തിലും കറുപ്പ് നിറമുള്ള ഈ ഭീമൻ കൊക്കുകളുടെ വാൽ ഭാഗത്തും ചെറിയ കറുപ്പുണ്ട്. രാത്രിയിൽ തെങ്ങിലും മറ്റു വലിയ മരങ്ങളിലുമാണ് വിശ്രമം. കോൾ പാടങ്ങളുള്ള തൃശൂർ കാഞ്ഞാണിയിൽ നിന്നുള്ള കൊയ്ത്ത് യന്ത്രമാണ് കുറുവായ് പാടത്ത് കൊയത്ത് നടത്തുന്നത്. കൊയ്ത്ത് യന്ത്രം കാഞ്ഞാണിയിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ ഇവ തീറ്റ ലക്ഷ്യം വെച്ച് പറന്നിരുന്നതായി കൊയ്ത്ത് യന്ത്രത്തിന്റെ ജീവനക്കാരും പറയുന്നു. തീറ്റ ലഭിക്കുന്നതിനുള്ള നൂതന വഴികൾ പക്ഷികളും കണ്ടെത്തുകയാണ്.ഇതിനു മുന്പും ഇത്തരം ദേശാടന പക്ഷികൾ യന്ത്രഞ്ഞെ അനുഗമിക്കാറുണ്ടെന്നാണ് പറയുന്നത്.ഒന്നാംവിള കൊയ്ത്താകുന്പോൾ പാടത്ത് വെള്ളമുണ്ടാകും. ഒപ്പം മത്സ്യങ്ങളും തവളയും ഞണ്ടുമൊക്കെയായി ജലജീവികൾക്ക്…
Read Moreഇ-ബിൽ അടയ്ക്കാതെ രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട; മീനാക്ഷിപുരത്ത് ജിഎസ് ടി വകുപ്പ് കാമറ സ്ഥാപിച്ചു
വണ്ടിത്താവളം: ജിഎസ് ടി ഇ-ബിൽ അടയ്ക്കാതെ അതിർത്തി കടക്കുന്ന വാഹനങ്ങളെ പിടികൂടാൻ കാമറയൊരുക്കി ജിഎസ് ടി വകുപ്പ്. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും ചരക്കുവാഹനങ്ങൾ കേരളത്തിലേക്ക് നികുതി വെട്ടിച്ചു കടന്നുവരുന്നതു തടയുന്നതിനാണ് ജില്ലയിൽ വാളയാർ ഉൾപ്പെടെ ഏഴ് ചെക്ക് പോസ്റ്റുകളിൽ കാമറ സ്ഥാപിച്ചത്. ജിഎസ് ടി അടച്ചുവരുന്ന വാഹനങ്ങളുടെ മുൻഭാഗത്തു പ്രത്യേക ബാർ കോഡുകൾ സ്ഥാപിക്കും. കാമറ സ്ഥാപിച്ച സ്ഥലത്തെത്തുന്പോൾ കാമറ സ്കാൻ ചെയ്ത് ഇമേജ് സെർവറിൽ ലഭ്യമാക്കും. ഇതോടെ നികുതി അടച്ചിട്ടുണ്ടോ എന്നറിയാനും വാഹനങ്ങളുടെ നന്പർ പരിശോധിച്ചു പിഴ ഈടാക്കാനുമാകും. സ്കാൻ ചെയ്തുകഴിഞ്ഞാൽ എല്ലാ സിഗ്നലുകളും മൊബൈൽ ആപ്പിലൂടെ പരിശോധനയ്ക്ക് നിയോഗിച്ച ഓഫീസർമാരുടെ മൊബൈലിൽ ലഭിക്കും. ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റീഡിംഗ് ആപ് സിസ്റ്റത്തിലൂടെ ഇതിലൂടെ വെട്ടിപ്പു നടത്തുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. വാളയാറിനു പുറമെ വേലന്താവളം, ഒഴലപ്പതി, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം…
Read Moreവേലി തകർത്ത് അകത്ത് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു;വചനഗിരിയിൽ എഫ് സിസി അസീസി കോണ്വന്റ് തോട്ടത്തിൽ കാട്ടാനയുടെ വിളയാട്ടം
വടക്കഞ്ചേരി: കണിച്ചിപരുത വചനഗിരിയിൽ എഫ് സിസി അസീസി കോണ്വന്റ് തോട്ടത്തിൽ കാട്ടുകൊന്പന്റെ വിളയാട്ടം. തോട്ടത്തിന്റെ കന്പിവേലി നശിപ്പിച്ച് അകത്തുകടന്ന ആന വാഴ, കപ്പ തുടങ്ങി കണ്ടതെല്ലാം പിഴുതെറിഞ്ഞും ഒടിച്ചും കടപുഴക്കിയും നശിപ്പിച്ചു. കുലവന്നതും കുലവരാറായതുമായ നൂറിൽപരം പൂവൻവാഴകൾക്കു പുറമേ കപ്പകൃഷിയും നശിപ്പിച്ചു. തോട്ടത്തിനു ചുറ്റും പോസ്റ്റ് നാട്ടി സ്ഥാപിച്ചിരുന്ന വേലിതകർത്താണ് ആന കൃഷിയിടത്തിലെത്തുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ആന പ്രദേശത്ത് കറങ്ങുകയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. കോണ്വന്റ് മുറ്റത്തും ആന എത്തുന്നതിനാൽ രാത്രികാലങ്ങളിൽ പേടിച്ച് കഴിയേണ്ട സ്ഥിതിയാണ്. ശബ്ദമുണ്ടാക്കിയാൽ പാഞ്ഞടുക്കുന്ന അപകടകാരിയായ ആനയാണ് ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. സമീപത്തെ റൂബി എസ്റ്റേറ്റിലും ആനകയറി വിളനശിപ്പിച്ചിട്ടുണ്ട്. ഒരു വർഷംമുന്പും കോണ്വന്റ് വളപ്പിൽ ആന കൂട്ടം ഇറങ്ങി വ്യാപകമായി വിളനാശം വരുത്തിയിരുന്നു. പിന്നീട് വനാതിർത്തിയിൽ സോളാർവേലി സ്ഥാപിച്ചപ്പോൾ ആനശല്യത്തിന് കുറവുണ്ടായി. എന്നാൽ വൈദ്യുതിവേലിയിൽ സമീപത്തെ ചെറുമരങ്ങൾ തള്ളിയിട്ട് വേലി നശിപ്പിച്ചാണ് പീച്ചികാട്ടിൽനിന്നും ആനകൾ നാട്ടിലെത്തുന്നത്. വനാതിർത്തിയിലെ…
Read More