നെന്മാറ: നെന്മാറ, അയിലൂര്‍, കയ്പ്പഞ്ചേരി പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയെങ്കിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങാനാകാത്തത് കര്‍ഷകരെ വലയ്ക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും വന്നെത്തിയ കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടക്കുന്നുണ്ടെങ്കിലും നാമമാത്ര കര്‍ഷകര്‍ ആളുകളെകൊണ്ടും കൊയ്ത്തു നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചായത്ത് തലത്തിലുള്ള കര്‍ഷകര്‍ ഒത്തുകൂടി കൊയത്തുയന്ത്രങ്ങളുടെ വാടകയില്‍ ഏകീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ചെളിയില്‍ ഇറങ്ങുന്ന ചെയ്യിന് ഘടിപ്പിച്ച കൊയ്ത്തുയന്ത്രത്തിന് 2000 രൂപയും ടയറുള്ള കൊയത്തുയന്ത്രത്തിന് 1500 രൂപയുമാണ് വാങ്ങുന്നത്. ഇതിനു പിന്നില്‍ ഏജന്റുമാരുടെ കളികളാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. പോത്തുണ്ടി കനാല്‍വെള്ളം ഒഴുകുന്നതിനാല്‍ പാടശേഖരങ്ങളില്‍ വെള്ളമുള്ളതിനാല്‍ ചെയിന്‍ ഘടിപ്പിച്ച കൊയത്തുയന്ത്രമാണ് ഉപയോഗിയ്ക്കുന്നത്. സര്‍ക്കാര്‍ നെല്ലുസംഭരണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നേവരെ സംഭരണത്തെ സംബന്ധിച്ച് വ്യക്തതയില്ല. സംഭരണം കാര്യക്ഷമമല്ലാത്തതിനാല്‍ കൊയ്ത നെല്ല് സ്വകാര്യ മില്ലുകാര്‍ക്ക് നല്‍കുന്നതിനും കര്‍ഷകര്‍ തയാറെടുക്കുകയാണ്. ചെറുകിട കര്‍ഷകര്‍ക്ക് നെല്ല് സൂക്ഷിക്കുവാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ഈയവസരം സ്വകാര്യമില്ലുകാര്‍ മുതലെടുക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. ഒന്നാംവിളയിലുണ്ടായ…
Read MoreCategory: Palakkad
ചരക്കുകടത്തുവാഹനങ്ങളില് യാത്രക്കാരെ കയറ്റികൊണ്ടു പോകുന്നത് പതിവാകുന്നു; മൗനം പാലിച്ച് പോലീസ്
ചിറ്റൂര്‍:ചരക്കു കടത്തു വാഹനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെ യാത്രക്കാരെ കൊണ്ടു പോവുന്നത്പതിവുകാഴ്ചയാവുന്നു.ഇത്തരം നിയമ ലംഘനങ്ങള്‍ പെട്രോളിങ്ങിനു വരുന്ന പോലീസ് സംഘം കണ്ടാലും മൗനം പാലിക്കുന്നത് നിയമ ലംഘനത്തിന് സഹായമായിരിക്കുകയാണ്. യാത്ര വാഹനങ്ങളില്‍ കൂടുതല്‍ നിരക്കു കൊടുക്കേണ്ടിവരുന്നതിനാലാണ് ചരക്കുകടത്ത് വാഹനങ്ങളെ യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ഇത്തരം ചരക്കുകടത്തു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ജീവഹാനി ഉള്‍പ്പെടെ വന്‍ ദുരന്തമാണ് വരുത്തിവെയ്ക്കുന്നത്. ടെമ്പോ,പെട്ടിഓട്ടോ, മിനി ലോറികളിലുമാണ് കൂടുതലായി യാത്രക്കരെ കയറ്റി സഞ്ചരിക്കുന്നത്. വണ്ടിത്താവളം നെടുമ്പള്ളത്ത് നിറയെ സ്ത്രീ തൊഴിലാളികളെ കയറ്റി വന്ന പെട്ടി ഓട്ടോമറിഞ്ഞ് മിക്കവരും അടിയില്‍ പെട്ടു. കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ മുന്‍ ചക്രം പൊന്തി തലകീഴായി മറിയുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഓട്ടോ ഉയര്‍ത്തിയാണ് അകത്തു കുടുങ്ങിയവരെ രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട മിക്കവര്‍ക്കും പരിക്കുപറ്റിയിരുന്നു.ചിലര്‍ കലശലായ ശ്വാസതടസ്സവും ഉണ്ടായെങ്കിലും മറ്റ് അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടായില്ല. ചരക്കുകടത്തു വാഹനങ്ങള്‍ അനധികൃതമായി യാത്രക്കാരെ കയറ്റി കൊണ്ടു പോവുന്നതിനാല്‍ നിയമാനുസൃതമായി…
Read Moreവാളയാര്‍ പീഡനം: ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നു സര്‍ക്കാര്‍
കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അപ്പീലില്‍ ഒരു പ്രതിക്ക് നോട്ടീസ് നല്കാന് കഴിഞ്ഞില്ലെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ നടപടിക്കെതിരേ സര്‍ക്കാരും മരിച്ച പെണ്‍കുട്ടികളുടെ അമ്മയും നല്കിയ അപ്പീലുകളിലാണു സര്‍ക്കാര്‍ ഇത് അറിയിച്ചത്. പ്രദീപ് കുമാര്‍, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നീ പ്രതികള്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേനയാണ് നോട്ടീസ് നല്‍കിയതെന്നും ഇതില്‍ ഷിബുവിന്റെ നോട്ടീസ് മടങ്ങിയെന്നും സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍ ഇയാള്ക്കുകൂടി നോട്ടീസ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച് അപ്പീലുകള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേയാണു സര്‍ക്കാരും അമ്മയും അപ്പീല്‍ നല്‍കിയത്. 13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി…
Read Moreകുന്തിപ്പുഴ ആറാട്ടുകടവിലെ തർക്ക ഭൂമി; പൂരം കഞ്ഞിപാര്‍ച്ച നടക്കുന്ന സ്ഥലം സബ്കളക്ടര്‍ സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ആറട്ടുകടവില് പുരത്തിന്റെ കഞ്ഞിപാര്‍ച്ച നടക്കുന്ന സ്ഥലം ഒറ്റപ്പാലം സബ്കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. സ്ഥലത്തിന്റെ അവകാശത്തര്‍ക്കം സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ സ്വകാര്യവ്യക്തിയും ആദിവാസി വിഭാഗക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവ പരിഹരിക്കാനാണ് സബ്കളക്ടര്‍ എത്തിയത്. പൂരത്തിന് ഈസ്ഥലത്ത് പാരമ്പര്യമായി കഞ്ഞിപാര്‍ച്ച വയ്ക്കുന്നവരാണ് ഇവിടുത്തെ ആദിവാസിവിഭാഗങ്ങള്‍. കഞ്ഞിപാര്‍ച്ച നടക്കുന്ന സ്ഥലത്ത് കാടുവെട്ടി തെളിക്കാന്‍ പതിവുപോലെ ഇവരെത്തിയിരുന്നു. ഇതിനിടെ, സംഘത്തിലെ ആദിവാസിമൂപ്പനെയും മകനെയും കഴിഞ്ഞദിവസം സ്വകാര്യവ്യക്തിയടക്കമുള്ളവര് കൈയേറ്റം ചെയ്തിരുന്നു. സ്ഥലത്ത് അവകാശവാദം ഉന്നയിച്ച് സ്വകാര്യവ്യക്തി ആറാട്ടുകടവില്‍ സ്ഥാപിച്ചിരുന്ന കമ്പിവേലിയും മാറ്റി. സംഭവത്തില്‍ പ്രദേശത്തെ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പ്രശ്നം രൂക്ഷമായതോടെ കഞ്ഞിപാര്ച്ചയ്ക്കായി ഉപയോഗിച്ചുവന്ന സ്ഥലം സംബന്ധിച്ച് ആദിവാസികള്‍ ജില്ലാ പട്ടികജാതി-വര്‍ഗ കോടതിയില്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് ആദിവാസികള്‍ക്കായി സ്ഥലമൊരുക്കിക്കൊടുക്കാന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ ഡിവൈഎസ് പിയുടെ മേല്‍നോട്ടത്തില്‍ വേലി പൊളിച്ചുനീക്കി കഞ്ഞിപാര്ച്ചയ്ക്കുള്ള സൗകര്യമൊരുക്കിയത്. സബ്കളക്ടര്‍ എത്തി…
Read Moreചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിന്റെ ഓട്ടം നിലച്ചിട്ട് ആഴ്ചകള്‍; കാരണം ഇതാണ്
ചിറ്റൂര്‍: താലൂക്ക് ആശുപത്രിയിലുള്ള ആംബുലന്‍സ് ഓട്ടം നിലച്ച് ആഴ്ചകളായിട്ടും ഇതുവരേയും ബദല്‍ സംവിധാനമേര്പ്പെടുത്തിയിട്ടില്ലെന്ന് പരാതി. താലൂക്ക് ആശുപത്രി സംരക്ഷണ സമിതി ചെയര്മാന് കണക്കമ്പാറ ബാബുവാണ് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയത്. വാഹനത്തിന്റെ രജിസ്ട്രേഷന് കാലവധി കഴിഞ്ഞതാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണമെന്നും ആര്.ടി.ഒ നിബന്ധനകള്‍ പ്രകാരം വാഹനം പുനര്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ ഭീമമായ ചിലവു വരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുള്ള പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര ചികിത്സക്ക് എത്തുന്നതിനും തിരിച്ചു വീട്ടിലേക്കു പോകുന്നതിനും ആംബുലന്‍സ് ചിലവു നല്‍കുമായിരു ന്നു. എന്നാല്‍ സ്വകാര്യ ആംബുലന്‍സിനെ ഉപയോഗിക്കുമ്പോള്‍ ഭീമമായ സംഖ്യ നല്‍കേണ്ടതായി വരുന്നു. താലൂക്കില്‍ ആദിവാസികള്‍ ഉള്‍പ്പെടെ നിര്‍ധനകുടുംബങ്ങളാണ് കൂടുതലും താമസക്കാരായുളളത്. ദിവസേന നൂറുകണക്കിനു രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാണെങ്കിലും ഇതു വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി ഉടന്‍…
Read Moreകുറ്റകൃത്യം തടയാന്‍ പോലീസ് ആയിരം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും
ഒറ്റപ്പാലം: കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ആയിരം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഈ വർഷം കാമറ വര്‍ഷമായി പോലീസ് ആചരിക്കുന്നതിന്റെ ഭാഗമായാണ് ആയിരം നിരീക്ഷണ കാമറകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഏറ്റവും ഉചിതമായ സംവിധാനം എന്ന നിലയിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. സ്പോണ്‍സര്‍ഷിപ് വഴിയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയില്‍ പത്തിരിപ്പാല മുതല്‍ വാണിയംകുളം വരെ 22 കാമറകള്‍ ഇതിനകം സ്ഥാപിച്ചു. തൃത്താലയില്‍ നൂറു കാമറകളും. ഇതുള്‍പ്പെടെ ആയിരം കാമറകളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത്. നഗരങ്ങളിലും പ്രധാന പാതയോരങ്ങളിലും മോഷണംപോലുള്ള കുറ്റകൃത്യങ്ങളും അപകടങ്ങളും നടന്നാല്‍ ഇത് കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനുമാണ് കാമറ. മോഷണങ്ങളും കുറ്റകൃത്യങ്ങളും കൂടുതല്‍ നടക്കുന്ന അമ്പലപ്പാറ, വേങ്ങശേരി പ്രദേശത്ത് പത്ത് കാമറകള്‍ സ്ഥാപിക്കും. വ്യാപാരസ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും മറ്റും ചേര്‍ന്നാണ് കാമറകള്‍ സ്പോണ്സര് ചെയ്തിട്ടുള്ളത്. പാലക്കാട് ഒലവക്കോട് റെയില്‍വേ ജംഗ്ഷനിലും വ്യാപാരികളുടെ നേതൃത്വത്തില്‍…
Read Moreതൊഴിലുറപ്പുകാരുടെ തൊഴിലിന് തടസമായി മലമ്പ്; പിന്നെ ഒന്നും നോക്കിയില്ല, തൊഴിലാളികൾ കൊടുത്ത പണിയിങ്ങനെ…
വടക്കഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികള്‍ ആറടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി പഞ്ചായത്തിലെ നാലാംവാര്ഡിന്റെ തൊഴിലുറപ്പ് തൊഴിലാളികളാണ് മമ്പാട് പുഴയോരത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടിയത്. പുഴയോരത്തുള്ള സേതുമാധവന്റെ വളപ്പില്‍ കുളം കുഴിക്കുന്നതിനു വേണ്ടി കാട് വെട്ടുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തൊഴിലാളികള്‍ തന്നെ പാമ്പിനെ പിടികൂടി വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. മംഗലംഡാം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി പാമ്പിനെ കുഞ്ചിയാര്‍പതി കാട്ടില്‍വിട്ടു.
Read Moreഅരി കള്ളക്കടത്തുമായി വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടത്തില്‍പ്പെട്ടു; രണ്ട് പേർ ഓടി രക്ഷപ്പെട്ടു
ചിറ്റൂര്‍:തമിഴ്നാട് സിവില്‍ സപ്ലൈസ് അധികൃതര്‍ തടഞ്ഞിട്ടും തമിഴ്നാട് റേഷനരി കള്ള ക്കടത്തുമായി അമിത വേഗതയില്‍ വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിടിച്ച് നിന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് നടുപ്പുണി ചുണ്ണാമ്പ് ചൂളയ്ക്കു സമീപത്താണ് സംഭവം.കാര്‍ നീക്കി മാറ്റാന്‍ കഴിയാത്തതിനാല്‍ ഡ്രൈവറും സഹായിയും ഇറങ്ങി ഓടി രക്ഷപ്പെട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലീസും സ്ഥലത്തെത്തി പരിശോധിച്ചതില്‍ കാറിനകത്ത് 20 ചാക്ക് തമിഴ്നാട് റേഷനരി ഒളിപ്പിച്ചിരുന്നതു കണ്ടെത്തി.കാറിനെ പിന്തുടര്ന്നു വന്ന തമിഴ് സിവില്‍ സപ്ലൈസ് സ്ക്വാഡും സ്ഥലത്തെത്തി . കൊഴിഞ്ഞാമ്പാറ എസ്.ഐ നിയമാനുസൃത നടപടികള്‍ക്കും ശേഷം കാറും അരിയും തമിഴ്നാട് സംഘത്തിനു കൈമാറി.വൈദ്യുതി തൂണില്‍ കാര്‍ ഇടിച്ചതില്‍ കണ്ണാടിയും മുന്‍ഭാഗവും തകര്‍ന്നു. തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്താന്‍ മാഫിയ സംഘം തന്നെ സജീവമായി രംഗത്തുണ്ട്. ഇതില്‍ പ്രായധിക്യമുള്ള വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്.് ഇവര്‍ വിടുകളില്‍ ചെന്ന് കിലോയ്ക്ക് അഞ്ചു മുതല്‍ പത്തുവരെ നല്‍കിയാണ്…
Read Moreകാഞ്ഞിരപ്പുഴ -ചിറക്കല്‍പ്പടി റോഡില്‍ മുറിച്ചിട്ട മരം അപകടഭീഷണി ഉയര്‍ത്തുന്നെന്ന് പരാതി
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ-ചിറക്കല്‍പ്പടി റോഡില്‍ മുറിച്ചിട്ട മരങ്ങള്‍ അപകടഭീഷണിയാകുന്നതായി പരാതി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങളാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി റോഡരികില്‍ കിടക്കുന്നത്. കാഞ്ഞിരത്തുനിന്നും ചിറക്കല്‍പ്പടി വരെയുള്ള ഭാഗങ്ങളിലാണ് മരങ്ങള്‍ കിടക്കുന്നത്. വാഹനതിരക്ക് കാരണം മിക്കപ്പോഴും അപകടങ്ങളും പതിവാണ്. റോഡ് വികസനത്തിനായി മരം മുറിക്കാന്‍ കരാറെടുത്തവര്‍ മരങ്ങള്‍ കൊണ്ടുപോകാത്താണ് പ്രശ്നമായിരിക്കുന്നത്. റോഡിനോടു ചേര്‍ന്നു മരങ്ങള്‍ ഇട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും അപകടഭീഷണിയാണ്. മരങ്ങള്‍ ഉടനേ നീക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കരാറുകള്‍ ഇതിന് തയാറാകുന്നില്ലത്രേ. റോഡിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ മരങ്ങള്‍ ഇട്ടതു കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനാല്‍ ജനങ്ങള്‍ ടാര്‍ ചെയ്ത റോഡിലൂടെയാണ് നടക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളും മദ്രസ കുട്ടികളും റോഡിലൂടെ നടന്നുപോകുന്നത് അപകടത്തിനു കാരണമാകുകയാണ്. റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ റോഡ് ഏതാണെന്നുപോലും കൃത്യമായി അറിയാനാകാത്ത സ്ഥിതിയാണ്. അധികൃതര്‍ ഇടപെട്ട് റോഡിലെ മുറിച്ച മരങ്ങള്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന…
Read Moreജീര്‍ണിച്ച കെട്ടിടം അപകടഭീഷണിയാകുന്നു; ഭീതിയോടെ സമീപത്തെ സ്കൂൾ കുട്ടികളും
ആലത്തൂര്‍: ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍വശത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം ജീര്ണാവസ്ഥയില്. ഈ കെട്ടിടം ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യബാങ്ക് കെട്ടിടത്തിന്റെ മോശം സ്ഥിതിയെ തുടര്‍ന്ന് അവിടെനിന്നു മാറിയിരുന്നു. ഇതോടെ ഇവിടെ കാടുകയറി. കെട്ടിടത്തിന്റെ കമ്പികള്‍ തുരുമ്പുകയറി ദ്രവിച്ച നിലയിലാണ്. സമീപത്തെ സ്കൂളിലെ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നില്ക്കുന്ന ഈ കെട്ടിടത്തിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.
Read More