തൃശൂർ: കോവിഡ് 19 സമൂഹവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15 നു ശേഷം തുറക്കാൻ തീരുമാനം. മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യാപാരി – തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം. മാർക്കറ്റ് കമ്മറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെ പട്ടിക തയാറാക്കി അധികാരികൾക്കു സമർപ്പിക്കും. അതിനുശേഷം നിബന്ധനകൾക്കു വിധേയമാണ് പച്ചക്കറി മാർക്കറ്റ് തുറക്കുക. മേയർ, ജില്ലാ കളക്ടർ, സിറ്റി കമ്മീഷണർ, ഡിഎംഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി ഒരുക്കങ്ങൾ വിലയിരുത്തിയതിനുശേഷം മാത്രമാവും പച്ചക്കറിമാർക്കറ്റ് തുറക്കുക. ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണു തുറക്കുക. ഇതിന്റെ പ്രവർത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കിൽ വരും ദിവസങ്ങളിൽ മത്സ്യ-ഇറച്ചി മാർക്കറ്റുകളും തുറക്കും. കർശന നിബന്ധനകളിലൂടെയാവും മാർക്കറ്റിന്റെ പ്രവർത്തനം. കടകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തും. കോവിഡ് പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആയ വ്യാപാരികളേയും തൊഴിലാളികളേയും…
Read MoreCategory: Thrissur
പ്രളയം വന്നാൽ”രക്ഷകരായി തൃശൂരിലെ പുലികൾ ബോട്ടിലെത്തും’
സ്വന്തം ലേഖകൻ തൃശൂർ: നാലോണ നാളിൽ പുലിച്ചുവടുകളുമായി തൃശൂർ നഗരത്തിൽ അലറിയാർക്കുന്ന പുലികൾ ഇനി രക്ഷകരുടെ റോളിൽ. പ്രളയം വന്നാൽ ഇനി അയ്യന്തോളിന്റെ പുലികൾ ബോട്ടിൽ പാഞ്ഞെത്തും…രക്ഷിക്കാനായി… പ്രളയഭീതിയിൽ കഴിയുന്ന തൃശൂരിൽ റസിഡൻസ് അസോസിയേഷനുകളും മറ്റും സ്വരക്ഷക്കായി ബോട്ടുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി പ്രളയക്കെടുതിയിൽ പെടുന്നവരെ ര ക്ഷിക്കാനായി ബോട്ടു നിർമിക്കുന്നത്. ഇതിന്റെ പണികൾ പൂർത്തിയായി വരുന്നു.വെള്ളക്കെട്ടിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കാൻ ഈ ബോട്ടുപയോഗപ്പെടുത്തും.മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ബോട്ടുനിർമാണവുമായി മുന്നോട്ടുപോകുകയാണെന്ന് സെക്രട്ടറി കണ്ണൻ പറന്പത്ത് പറഞ്ഞു. മുൻവർഷങ്ങളിൽ പ്രളയമുണ്ടായപ്പോൾ പെട്ടന്ന് വെള്ളം കയറുന്ന സ്ഥിതിയായിരുന്നുവെന്നും അന്ന് വലിയ ചെന്പുകളിലും മറ്റുമായാണ് അയ്യന്തോളും പരിസരത്തുമുള്ളവരെ ഇവർ രക്ഷപ്പെടുത്തിയത്. ആളുകളെ സുരക്ഷിതമായി എങ്ങിനെ വെള്ളക്കെട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ബോട്ട് നിർമിക്കാൻ ഇവർ തീരുമാനിച്ചത്. നാലാൾക്ക് കയറാവുന്ന ബോട്ടാണ് ഇവർ…
Read Moreസ്ഥാപന മേധാവികളുടെ പേരിൽ വ്യാജ ഇ മെയിൽ ഐഡി ഉപയോഗിച്ച് തട്ടിപ്പ്; ഗൂഗിളിന്റെ സഹായം തേടി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: കോളജ് പ്രിൻസിപ്പൽമാരുടെയും സ്ഥാപന മേധാവികളുടെയും പേരിൽ വ്യാജ ഇ മെയിൽ വിലാസം ചമച്ച് പണം തട്ടിയെടുക്കുന്നതിനെതിരേ പരാതി. ബന്ധുവിനൊപ്പം ആശുപത്രിയിലാണെന്നും പെട്ടെന്ന് അയ്യായിരം രൂപയുടെ അഞ്ച് ആമസോണ് ഗിഫ്റ്റ് കാർഡ് തരണമെന്ന് ആവശ്യപ്പെട്ട് പരിചയമുള്ളവരുടെ മെയിലുകളിലേക്ക് ഇമെയിൽ സന്ദേശം അയച്ചാണു തട്ടിപ്പ്. ചിലരോടു പണം അയച്ചുതരണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇ മെയിൽ സന്ദേശം സത്യമാണെന്നു വിശ്വസിച്ച് ഇങ്ങനെ പണവും ആമസോണ് ഗിഫ്റ്റ് കാർഡും അയച്ചു കൊടുത്തവർ നിരവധിയാണ്. വിശ്വസിക്കാനാകാതെ ചിലർ ഫോണിൽ വിളിച്ചു വിവരം ആരാഞ്ഞപ്പോഴാണു സത്യം പുറത്തുവന്നത്. ഗുരുവായൂരിലെയും തൃശൂരിലെയും പ്രമുഖ വനിതാ കോളജുകളുടെ പ്രിൻസിപ്പൽമാരുടെ വ്യാജ മെയിൽ ഐഡിയിൽനിന്ന് ഇത്തരം സന്ദേശങ്ങൾ നിരവധി പേർക്കു ലഭിക്കുകയും ചിലർ ആമസോണ് ഗിഫ്റ്റ് കാർഡുകൾ നൽകുകയും ചെയ്തു. പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരനെ കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തേടിയിട്ടുണ്ട്.…
Read Moreഈ ബസ് സ്റ്റോപ്പിനും കിണറിനും പറയാൻ ഒരു കണ്ണീർക ഥകളുണ്ട്…
സ്വന്തം ലേഖകൻ അത്താണി: (തൃശൂർ) പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ആണ്ടുപോയ 19 ജീവിതങ്ങളുടെ ഓർമയ്ക്കായി കുറാഞ്ചേരിയിൽ ബസ് സ്റ്റോപ്പും കിണറും. കുട്ടികളടക്കം പത്തൊന്പതു പേർ ഉരുൾപൊട്ടലിൽ മരണമടഞ്ഞ 2018 ഓഗസ്റ്റ് 16ന്റെ ഓർമകൾ വീണ്ടും വന്നണയുന്പോൾ അന്നു പൊലിഞ്ഞവരുടെ സ്മരണക്കായാണ് ബസ് സ്റ്റോപ്പും കിണറും നിർമിച്ചിരിക്കുന്നത്. പ്രകൃതി സുന്ദരവും ശാന്തവുമായിരുന്ന കുറാഞ്ചേരിയുടെ കുന്നിനു താഴെ ചെറുതും വലുതുമായ പത്തോളം വീടുകളുണ്ടായിരുന്നു. കുറാഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ചാച്ചന്േറയും മോഹനേട്ടന്റെയും കടകൾ ഇവിടെയായിരുന്നു. ഉരുൾപൊട്ടിയെത്തിയ മണ്ണിനടിയിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഇല്ലാതായതിന്റെ ഓർമകളിൽ ജീവിച്ചിരിക്കുന്നവർ ഇപ്പോഴും വിതുന്പുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമിക്കാൻ കുറാഞ്ചേരിക്കാർക്ക് സ്മാരകങ്ങൾ ആവശ്യമില്ലെങ്കിലും വരും തലമുറയ്ക്കോർക്കാൻ അവർ സ്മാരകം പണിതിരിക്കുന്നു. മോഹനേട്ടന്റെ പച്ചക്കറി കടയും ചാച്ചന്റെ ചായക്കടയും ഇവിടെ നേരത്തെ തന്നെ പുനർനിർമിച്ചു കഴിഞ്ഞു. പൂമല, പത്താഴക്കുണ്ട് ഡാമുകളിലേക്കും ചേപ്പാറ എന്ന പാറമലയിടുക്കിലേക്കും പോകാനുള്ള റോഡും കുറാഞ്ചേരിയിൽ നിർമിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി…
Read Moreവടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം; മുഖ്യമന്ത്രിയോടു പത്തു ചോദ്യങ്ങളുമായി അനിൽ അക്കര എംഎൽഎ
തൃശൂർ: വിവാദമായിരിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി അനിൽ അക്കര എംഎൽഎ. തന്റെ ഫെയ്സ്ബുക്കിലാണ് എംഎൽഎ മുഖ്യമന്ത്രിയോട് ഉത്തരങ്ങൾ ആവശ്യപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ പ്രതിപക്ഷ നേതാവ് ആവശ്യപെട്ടിട്ടും പുറത്തുവിടാത്തതെന്ത് എന്നതാണ് ആദ്യത്തെ ചോദ്യം. ലൈഫ് മിഷന്റെ പക്കലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ റെഡ് ക്രെസെന്റിന് എന്തുകൊണ്ട് വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം പണിയാൻ സർക്കാർ അനുമതി നൽകിയില്ല, ഇതു സംബന്ധിച്ച നടപടിക്രമം അനുസരിച്ചുള്ള സർക്കാർ ഉത്തരവ് എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്ന ചോദ്യങ്ങളും അനിൽ അക്കര ഉന്നയിച്ചു. വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഈ പദ്ധതിയിൽ യൂണിറ്റാക്കിന് പുറമെ സെയിൻ വെഞ്ചേഴ്സ് എന്ന കന്പനിയുടെ പങ്കാളിത്തം എന്താണെന്നും എംഎൽഎ ചോദിച്ചു. റെഡ് ക്രെസെന്റും ലൈഫ് മിഷനും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിൽ വടക്കാഞ്ചേരി വില്ലേജിലാണ്…
Read Moreഫൈസലിനെ എൻഐഎ ചോദ്യംചെയ്തു; പലപേരുകളും പുറത്ത്
സ്വന്തം ലേഖകൻ തൃശൂർ: യുഎഇയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിലൊരാളായ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്ത എൻഐഎക്ക് കിട്ടിയത് സുപ്രധാന വിവരങ്ങൾ. സ്വർണക്കടത്തു കേസിന്റെ തുടരന്വേഷണത്തിന് വളരെ സഹായകരമാകുന്ന വിവരങ്ങളാണ് ഫൈസലിൽനിന്നു കിട്ടിയതെന്നാണ് സൂചന. ഇത് വരും ദിവസങ്ങളിലെ കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇന്നലെ എൻഐഎ സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തതും നയതന്ത്ര ചാനൽ വഴിയെത്തിയ പാഴ്സലുകളുടെ വിവരം ചോദിച്ചറിഞ്ഞതും മറ്റും യുഎഇയിലെ ചോദ്യം ചെയ്യലിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സൂചനകളുണ്ട്. സ്വർണക്കടത്തു കേസിൽ ഇന്നുവരെ അരങ്ങത്തുവരാത്ത ചിലരുടെ പേരുകൾ കൂടി ഫൈസൽ വെളിപ്പെടുത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഫൈസലിൽനിന്നു ലഭിച്ച വിവരങ്ങൾ അതീവ രഹസ്യമായാണ് വച്ചിരിക്കുന്നത്. ഇത് പുറത്തുവിട്ടാൽ കേസിലെ പല പ്രധാന തെളിവുകളും ഇല്ലാതാകുമെന്നതുകൊണ്ടുതന്നെ തുടർനടപടികൾ വേഗത്തിലാക്കാനാണ് എൻഐഎയുടെ നീക്കം. ഫൈസലിനെ ചോദ്യം ചെയ്തത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. അബുദാബിയിൽ…
Read Moreസംവരണത്തിലൂടെ പ്രസിഡന്റായ നിങ്ങൾ വില്ലേജ് ഓഫീസിലെ കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് ആക്ഷേപിച്ചു;ആത്മഹത്യക്കു ശ്രമിച്ച വില്ലേജ് ഓഫീസർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി
തൃശൂർ: പുത്തൂർ വില്ലേജ് ഓഫീസർ കൈഞരന്പു മുറിച്ച് ആത്മഹത്യാശ്രമം നടത്തിയ വിവാദം ആളിക്കത്തുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ വില്ലേജ് ഓഫീസർക്കെതിരെ പരാതികളുമായി രംഗത്ത്. വില്ലേജ് ഓഫീസർ തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസിനും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്കും വനിതാകമ്മീഷൻ, പട്ടികജാതി കമ്മീഷൻ എന്നിവർക്കും പ്രസിഡന്റ് പരാതി ഇ-മെയിൽ ആയി അയച്ചു. പുത്തൂർ വില്ലേജ് ഓഫീസിൽ നടന്ന യഥാർഥ വിവരം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കുന്നതിന് പുത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച് അറിയാനാണ് താൻ പഞ്ചായത്ത് മെംബർമാർക്കൊപ്പം വില്ലേജ് ഓഫീസിലെത്തിയതെന്നും വിവരം പറഞ്ഞപ്പോൾ കോവിഡ് ടെസ്റ്റ് കഴിഞ്ഞെത്തിയ വില്ലേജ് ഓഫീസർ തങ്ങളെ ആക്ഷേപിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയുമാണുണ്ടായതെന്നും മിനി ഉണ്ണികൃഷ്ണൻ പരാതിയിൽ പറയുന്നു. തന്നെ ജാതിപ്പേരു…
Read Moreചാലക്കുടിയിൽ വൻ കഞ്ചാവുവേട്ട; മീൻ ലോറിയിൽ ഒളിച്ചുകടത്താൻ ശ്രമിച്ചത് 139 കിലോ കഞ്ചാവ്; സാധനം എത്തിക്കേണ്ടത് ആലുവായിലേക്കെന്ന് ലോറി ഡ്രൈവർ
ചാലക്കുടി: മീൻ ലോറിയിൽ ഒളിച്ചുകടത്തുകയായിരുന്ന 139 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചാലക്കുടി ദേശീയപാതയിൽ കോടതി ജംഗ്ഷനിൽ ഇന്നു പുലർച്ചെ നടത്തിയ പരിശോധനയിലാണ് ചാലക്കുടി പോലീസ് സംഘം കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കൊല്ലം ശക്തികുളങ്ങര സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഡിവൈഎസ്പി സി.ആർ. സന്തോഷ്, സിഐ കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. വിശാഖപട്ടണത്തുനിന്നും ആലുവയിലേക്കു കടത്തുകയായിരുന്ന കഞ്ചാവാണ് പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടിച്ചെടുത്തത്. ലോറിയിൽ രണ്ടുപേരുണ്ടായിരുന്നെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. പറവൂർ സ്വദേശിയുടേതാണ് പിടിച്ചെടുത്ത വാഹനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ട
Read Moreവനിതയും വിനോദും നാടിന് അഭിമാനം; കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയരായ മലയാളി ദന്പതികൾക്ക് നാട്ടിൽ അഭിവാദ്യം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: വിദേശത്ത് കോവിഡ് 19 വാക്സിൻ പരീക്ഷണം സ്വന്തം ശരീരത്തിൽ നടത്താൻ അനുമതി നൽകിയ മലയാളി ദന്പതികൾക്ക് അഭിവാദ്യം അർപ്പിച്ച് അവണൂരിൽ ബോർഡുകൾ ഉയർന്നു. ദുബായിൽ ബിസിനസുകാരനായ പാലക്കാട് പട്ടാന്പി സ്വദേശി വിനോദ്(39), ഭാര്യ മാധ്യമ പ്രവർത്തകയായ അവണൂർ മണിത്തറ സ്വദേശി വനിത (35) എന്നിവരാണ് കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായത്. യുഎഇയിൽ കോവിഡ് 19 വാക്സിന്റെ മൂന്നാം ഘട്ടം പരീക്ഷണത്തിൽ പങ്കുചേർന്ന ഇവർക്ക് ഷാർജയിൽ ജൂലൈ മാസത്തിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്. ഇരുവർക്കും ആശംസകൾ അർപ്പിച്ച് കൊണ്ടാണ് വനിതയുടെ ജന്മനാട്ടിൽ ബാനറുകളും ബോർഡുകളും ഉയർന്നിട്ടുള്ളത്. മുൻ കെഎസ്ഇബി ജീവനക്കാരാനായ വിജയന്റെയും മെഡിക്കൽ കോളജ് ജീവനക്കാരിയായ വത്സലയുടെയും നാലുമക്കളിൽ രണ്ടാമത്തെ മകളാണ് വനിത. മുൻ അവണൂർ പഞ്ചായത്ത് അംഗം വിജേഷ്, വഹിത, വിജി എന്നിവർ സഹോദങ്ങളാണ്. വിദേശത്തേക്ക് പോകുന്നതിനു മുൻപും വനിത നാട്ടിൽ സാമൂഹ്യപ്രവർത്തനരംഗത്ത്…
Read Moreപണിക്ക് യാതൊരു കുറവുമില്ല… ദയവു ചെയ്തു “പണി’ തരരുത്; സമ്മർദങ്ങളുടെ ഹോൾസെയിൽ സൂപ്പർമാർക്കറ്റായി വില്ലേജ് ഓഫീസുകൾ
സ്വന്തം ലേഖകൻ തൃശൂർ: പല വിധത്തിലുള്ള അപേക്ഷകളുമായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുന്ന ജനങ്ങളോട് ഓഫീസ് ജീവനക്കാർ അങ്ങോട്ടു സമർപിക്കുന്ന ഒരു അപേക്ഷയുണ്ട് – പണിക്ക് യാതൊരു കുറവുമില്ല, കോവിഡ് കാരണം അന്പതു ശതമാനം ജീവനക്കാരേ ഓഫീസുകളിലുള്ളു, അതുകൊണ്ട് ദയവു ചെയ്ത് “പണി’ തരരുത്……. ജോലി സമർദ്ദം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന സർക്കാർ ജോലിക്കാരായി വില്ലേജ് ഓഫീസുകളിലെ ജീവനക്കാർ മാറിയെന്ന് ഓഫീസുകളിലുളളവർ പറയുന്നു. ജനം ഇത് മനസിലാക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നമെന്നും കോവിഡ് മൂലം പല വില്ലേജ് ഓഫീസുകളിലും അന്പതു ശതമാനം ജീവനക്കാർ മാത്രമേയുള്ളുവെന്ന കാര്യം ആരുമറിയുന്നില്ലെന്നും ജീവനക്കാർ ഓർമിപ്പിക്കുന്നു. അന്പതുശതമാനം ജീവനക്കാർ മാത്രമാകുന്പോൾ വില്ലേജ് ഓഫീസുകളിലെ എല്ലാ പണികളും പൂർത്തിയാകാതെ അവശേഷിക്കും. അത്തരത്തിൽ നിരവധി ഫയലുകളാണ് ഇപ്പോൾ വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. പട്ടയത്തിന്റെ കാര്യങ്ങൾ നോക്കാൻ ജില്ലയിലെ വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് അധിക ഡ്യൂട്ടി കൊടുത്തത് വ്യാപക പ്രതിഷേധത്തിന്…
Read More