തൃശൂർ: ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ റെയിൽവേ ട്രാക്കിൽ ഓഫീസർമാരെ കയറ്റിയിരുത്തി ട്രോളി ഉന്തുന്ന അടിമപ്പണി ഇനി വേണ്ട. ട്രോളിയിൽ ഘടിപ്പിച്ച ’സൈക്കിൾ’ ചവുട്ടിയാൽ ട്രോളി തന്നെ ഉരുളും. സാധാരണ റെയിൽവേ ട്രാക്ക് ഇൻസ്പെക്ഷന് ഓഫീസർമാരെ ട്രോളിയിൽ ഇരുത്തി ഉന്തിക്കൊണ്ടു പോകുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. ട്രാക്കിലെ അറ്റകുറ്റപ്പണികൾക്കും ഇൻസ്പെക്ഷനും അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിനുകൾ അപകടത്തിൽ പെടുന്ന സ്ഥലത്തേക്കും ട്രോളിയിലാണ് സാധനങ്ങളും ആളുകളുമൊക്കെയായി പോകാൻ ട്രോളി ഉപയോഗിക്കുന്നത്. ട്രോളി ഉന്തിയാണ് ട്രാക്കിലൂടെ കൊണ്ടുപോകുന്നത്. പഴയ ഹൂബ്ലിയായ ഹബ്ബാലി റെയിൽവേ ഡിവിഷനിലെ എൻജിനിയർമാരാണ് ട്രോളിയിൽ സൈക്കിൾ പെഡൽ ഘടിപ്പിച്ച് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ട്രോളിയിൽ ആയിരം കിലോ വരെ ഭാരം വച്ച് കൊണ്ടു പോകാൻ കഴിയും. പിന്നീട് പെഡൽ ചവുട്ടിയാൽ സൈക്കിൾ പോലെ ട്രോളി നീങ്ങും. പത്തു കിലോമീറ്റർ വേഗത്തിൽ ട്രാക്കിലൂടെ ഓടും. സൈക്കിളിന്റെ പെഡലും ട്രോളിയുമായി ചങ്ങല കൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്.…
Read MoreCategory: Thrissur
റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കരുത്; പട്ടിക്കാട്ടെ തകർന്ന റോഡിൽ വാഴവച്ച് പ്രതിഷേധിച്ച് നാട്ടുകാർ
പട്ടിക്കാട്: ആറുവരിപാതയിൽ സർവീസ് റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കാതിരിക്കാൻ നാട്ടുകാരുടെ മുന്നറിയിപ്പ്. വൻ കുഴികളിൽ വാഴ വച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പട്ടിക്കാട് ആറുവരിപാതയിൽ പീച്ചി റോഡ് ജംഗ്ഷനിൽ അടിപ്പാത പണിയുന്നതിന്റെ സമീപത്തെ റോഡിലാണ് വാഴ വച്ച് പ്രതിഷേധം. മഴയ്ക്കു തൊട്ടുമുന്പാണ് ഇവിടെ ടാറിംഗ് നടത്തിയത്. മഴ വന്നതോടെ ടാറിംഗൊക്കെ ഒലിച്ചു പോയി. മാസങ്ങൾക്കു മുന്പു തന്നെ ഇവിടെ കുഴിയായപ്പോൾ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ മെറ്റലും മണലും കൊണ്ടിട്ട് കുഴികൾ മൂടിയിരുന്നു. രണ്ടു ദിവത്തിനുള്ളിൽ ഈ മെറ്റലും ഒലിച്ചു പോയി. വൻ കുഴികൾ രൂപപ്പെട്ടതോടെ രാത്രിയിൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ വീഴുന്നത് പതിവായിരുന്നു. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ കുഴിയുണ്ടെന്നറിയാതെ വലിയ വാഹനങ്ങൾ വരെ ഇവിടെ വീണ് കേടുപാടുകൾ സംഭവിച്ചിരുന്നു. കരാറുകാരോ, ദേശീയപാത അതോറിറ്റിയോ ഇത്തരം കാര്യങ്ങളൊന്നും നോക്കാതെ വാഹന യാത്രക്കാർക്ക് മരണക്കെണിയൊരുക്കിയിരിക്കയാണ്. റോഡുകൾ ടാറിംഗ് നടത്തുന്പോൾ അതിന്റെ…
Read Moreകീഴ് വഴക്കങ്ങളുടെ ലംഘനം; ക്ഷേത്ര കാര്യങ്ങളിൽ ഭരണ സമിതി ഇടപെടേണ്ടെന്നു ഗുരുവായൂർ ക്ഷേത്രം തന്ത്രി
ഗുരുവായൂർ: ക്ഷേത്ര കാര്യങ്ങളിൽ ഭരണ സമതിയും ചെയർമാനും ഇടപെടുന്നത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാട്. ഇക്കാര്യത്തിൽ ചെയർമാന്റെയും ഭരണ സമിതിയുടേയും ഇടപെടൽ കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് അറിയിച്ച് തന്ത്രി അഡ്മിനിസ്ടേറ്റർക്ക് കത്ത് നൽകി. ശാന്തിയേറ്റ കീഴ്ശാന്തിക്കാരുടെ യോഗ്യത പരിശോധിക്കാൻ ദേവസ്വം ഭരണസമിതിയിലേക്കു വിളിച്ചതു തെറ്റാണ്. ആചാര അനുഷ്ഠാന കാര്യങ്ങളിൽ തന്ത്രിയാണ് അവസാന വാക്ക്. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുള്ളതാണ്. കീഴ്ശാന്തിക്കാരെ അഭിമുഖം നടത്തുന്നതിനും ശാന്തിയേൽക്കാൻ അനുവാദം നൽകുന്നതും തന്ത്രിയാണ്. കീഴ്ശാന്തിക്കാരുടെ ശാന്തിയേൽക്കലുമായി ബന്ധപ്പെട്ട് കീഴ്ശാന്തിക്കാരുടെ യോഗ്യത പരിശോധിക്കുന്നതിനു ഭരണസമിതിയിലേക്ക് കീഴ്ശാന്തിക്കാരെ വിളിപ്പിച്ച നടപടിയാണ് വിവാദമായത്. കഴിഞ്ഞ മാസം നൽകിയ കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
Read Moreപച്ചക്കറി വില കുതിക്കുന്നു, മത്സ്യം കിട്ടാനില്ല! ശക്തൻ മാർക്കറ്റുകൾ ഉടനേ തുറക്കില്ല
സ്വന്തം ലേഖകൻ തൃശൂർ: പച്ചക്കറിക്കു വില കത്തിക്കയറുകയും മത്സ്യത്തിനു കടുത്ത ക്ഷാമമാകുകയും ചെയ്തെങ്കിലും ശക്തൻ തന്പുരാൻ നഗർ മാർക്കറ്റുകൾ ഉടനേ തുറക്കില്ല. കോവിഡ് വ്യാപനം തടയാനുള്ള കരുതലെന്ന നിലയിൽ രണ്ടാഴ്ച മുന്പാണ് മാർക്കറ്റുകൾ അടച്ചത്. കോവിഡ് വ്യാപന ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെയാണു മാർക്കറ്റുകൾ അടച്ചുപൂട്ടിയത്. ശക്തൻ തന്പുരാൻ മാർക്കറ്റുകളിലെ 25 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരടക്കം 1,700 പേരെ പരിശോധിച്ചിരുന്നു. ഇതേത്തുടർന്ന് ശക്തൻ മാർക്കറ്റിലെ എല്ലാവരോടും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചിരുന്നു. കോവിഡ് മാനദണ്ഡം അനുസരിച്ച് രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ക്ലസ്റ്റർ നിയന്ത്രണങ്ങളിൽനിന്ന് മാറ്റൂ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി ശക്തൻ മാർക്കറ്റിലുള്ളവർക്കു കോവിഡ് രോഗം ബാധിച്ചെന്നു റിപ്പോർട്ടു ചെയ്തത്. അടുത്ത വ്യാഴാഴ്ചവരെ ക്ലസ്റ്റർ വ്യവസ്ഥ അനുസരിച്ചുള്ള അടച്ചുപൂട്ടൽ തുടരേണ്ടിവരുമെന്നു സാരം. കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലസ്റ്റർ പ്രഖ്യാപിക്കുന്നതും ഒഴിവാക്കുന്നതും ജില്ലാ കളക്ടറാണ്. രണ്ടാഴ്ച അടച്ചിട്ടതോടെ…
Read Moreകോഴിക്കോട്- തൃശൂർ കെഎസ്ആർടിസി റിലേ സർവീസ്; തിങ്കളാഴ്ച മുതൽ
തൃശൂർ: കെഎസ്ആർടിസി തിങ്കളാഴ്ച മുതൽ അന്തർജില്ലാ റിലേ സർവീസ് ആരംഭിക്കും. തൃശൂർ -കോഴിക്കോട് റൂട്ടിലാണു തൃശൂർ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. തൃശൂരിൽ നിന്ന് കുറ്റിപ്പുറം വരെയാണു ബസ് എത്തുക. അവിടെ നി ന്ന് കോഴിക്കോട്ടേക്കും ബസുകൾ ഉണ്ടാകും. കോഴിക്കോട്, തൃശൂർ ഡിപ്പോകൾ പരസ്പരം സമയക്രമീകരണം നടത്തിയാണു സർവീസ് നടത്തുക. രാവിലെ അഞ്ചരയ്ക്ക് ആദ്യ സർവീസ് കുറ്റിപ്പുറത്തേക്ക് ആരംഭിക്കും. രാവിലെ 7.10ന് അവിടെയെത്തും. ഈ സർവീസെത്തിയാൽ കോഴിക്കോടുനിന്ന് കുറ്റിപ്പുറത്ത് എത്തുന്ന ബസ് തിരിച്ച് കോഴിക്കോട്ടേയ്ക്കു പുറപ്പെടും. ഇത്തരത്തിൽ തുടർച്ചയായി ബസുകൾ റിലേ സർവീസുകൾ നടത്തുമെന്ന് തൃശൂർ ഡിടിഒ കെ.ടി. സെബി അറിയിച്ചു. രാത്രി 7.10ന് കോഴിക്കോട്ടേക്കും ഇതേ സമയംതന്നെ തൃശൂരിലേ ക്കും അവസാന ബസുകൾ ഉണ്ടാകും. ഇതുവരെ കോഴിക്കോട്ടേക്കു പോകാൻ സമയത്ത് ബസുകൾ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ബസുകൾ ഒരേ സ്ഥലത്തെത്താൻ സാധിക്കാത്തതിനാൽ യാത്രക്കാർക്കു ബസിറങ്ങി കോഴിക്കോട്ടേയ്ക്കു പോകാൻ…
Read Moreപ്രതിപക്ഷം എന്താണിങ്ങനെ… കോവിഡിനെതിരായ പോരാട്ടം നടക്കുമ്പോൾ എന്തിലും തെറ്റു കണ്ടുപിടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കാനം രാജേന്ദ്രൻ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡിനെതിരായ പോരാട്ടം നടക്കുന്പോൾ എന്തിലും തെറ്റു കണ്ടുപിടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിസന്ധി കാലത്ത് എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് അവർതന്നെ മറുപടി പറയേണ്ടതുണ്ട്. കേന്ദ്ര സർക്കാരിനെതിരേ സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി നടത്തുന്ന വർച്വൽ ജാഥ ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന നൽകുന്ന സംരക്ഷണം എല്ലാ ജനങ്ങൾക്കും ലഭ്യമാകണം. രാമക്ഷേത്രം ശിലാന്യാസത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. മതനിരപേക്ഷ രാജ്യത്തിന്റെ പ്രധാനമന്ത്രി അങ്ങനെ ചെയ്യാമോ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളി പണിയുന്പോൾ പ്രധാനമന്ത്രി പങ്കെടുക്കുമോ. മതത്തെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കരുത്. കോർപറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ കൈവിടുകളും ചെയ്ത നിലപാടാണ് ഈ കോവിഡ് ദുരിതകാലത്തുപോലും കേന്ദ്ര സർക്കാർ ചെയ്തത്. കാനം രാജേന്ദ്രൻ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്നും നാളേയുമാണ് ഈ ജാഥ നടക്കുക. അനുഭാവികളെക്കൊണ്ട് പരമാവധി ലൈക്ക്, കമന്റ്,…
Read Moreശക്തമായ മഴയും രൂക്ഷമായ കടലേറ്റവും;തീരമേഖലയിൽ വെള്ളക്കെട്ട് രൂക്ഷം; 70 വീടുകൾ വെള്ളത്തിൽ
ചാവക്കാട്: ശക്തമായ മഴയും രൂക്ഷമായ കടലേറ്റവും കാരണം തീരമേഖല വെള്ളക്കെട്ടിൽ. എടക്കഴിയൂർ, കടപ്പുറം പുന്ന എന്നവിടങ്ങളിലെ താഴ്ന്ന പ്രദേശത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. എടക്കഴിയൂർ കാദിരിയ്യ മസ്ജിദിനു പടിഞ്ഞാറ് എഴുപതോളം വീടുകൾ വെള്ളക്കെട്ടിലാണ്. കടലിലേക്കു വെള്ളം പോകുന്ന അറപ്പ തോട്ടുമായി ചേരുന്ന കാന സ്വകാര്യ വ്യക്തി നികത്തിയതാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ കാന നിർമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. കെട്ടിനിന്ന വെള്ളം കുത്തിയൊഴുകിയതിനെത്തുടർന്ന് ഉപ്പുങ്ങൽ സുധാകരന്റെ വീടിനു കേടുപറ്റി. വെള്ളത്തോടൊപ്പം മണ്ണും ഒലിച്ചുപോയത് വീടിനു ഭീഷണിയായി. എടക്കഴിയൂർ കാജ കന്പനിക്കു സമീപം പുളിക്കൽ ഹനീഫയുടെ വീടിന്റെ മുകളിലേക്കു തെങ്ങുവീണു. ഓടു മേഞ്ഞ വീട് തകർന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വീട്ടുകാർ പുറത്തേക്കു ഓടിരക്ഷപ്പെട്ടു. മുനക്കകടവിൽ കാറ്റിൽ തെങ്ങുവീണ് വൈദ്യുതി ലൈനിനു കേടുപറ്റി. ഹാജിയാരകത്ത് സേതുവിന്റെ തെങ്ങാണ് വീണത്. എടക്കഴിയൂരിൽ വെള്ളക്കെട്ടിനു കാരണമായ കാനയും…
Read Moreഓട്ടംവിളിച്ച് മുങ്ങിയ യാത്രക്കാരനെ തിരിച്ചറിയാൻ ചാലക്കുടിക്കാരൻ ചങ്ങാതിക്കൊപ്പം രേവത് ബാബു തിരുവനന്തപുരത്തേക്ക്
സ്വന്തം ലേഖകൻ തൃശൂർ: “ചാലക്കുടിക്കാരൻ ചങ്ങാതി’ക്കൊപ്പം രേവത് ബാബു ഇന്നു വീണ്ടും തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക്. തിരുവനന്തപുരത്തേക്കു ഓട്ടംവിളിച്ച് സ്ഥലമെത്തിയപ്പോൾ വാടക നൽകാതെ മുങ്ങിയ യാത്രക്കാരനെ തിരിച്ചറിയാനാണ് വരന്തരപ്പിള്ളി സ്വദേശിയായ ഓട്ടോഡ്രൈവർ രേവത് ഇന്നു രാത്രി വീണ്ടും തിരുവനന്തപുരത്തേക്കു പോകുന്നത്. കഴിഞ്ഞയാഴ്ചയാണ് തൃശൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിനടത്തുള്ള ഓട്ടോ സ്റ്റാൻഡിൽ രേവതിന്റെ “ചാലക്കുടിക്കാരൻ ചങ്ങാതി’യെന്ന ഓട്ടോറിക്ഷയിലേക്കു തിരുവനന്തപുരത്തേക്ക് ഓട്ടംവരുമോ എന്നു ചോദിച്ച് ഒരാൾ എത്തിയത്. തന്റെ അമ്മ മരിച്ചെന്നും രാത്രിയിൽ ബസുകളില്ലാത്തതിനാൽ സമയത്തിന് എത്താനാകില്ലെന്നും അതിനാൽ ഓട്ടോയിൽ പോകാൻ പറ്റുമോ എന്നും ചോദിച്ചെത്തിയ ആളുടെ നിസഹായവസ്ഥ കണ്ടു മനസലിഞ്ഞാണ് രേവത് നിയമനാനുസൃതമല്ലെങ്കിലും ജില്ലകൾ കടന്നുള്ള ലോംഗ് ട്രിപ്പിനു സമ്മതിച്ചത്. എങ്ങിനെയാണ് അമ്മ മരിച്ചതെന്നു രേവത് ചോദിച്ചപ്പോൾ അതിനൊന്നും കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തിരുവനന്തപുരത്തെത്തിയാൽ അളിയൻ പണം തരുമെന്നു പറഞ്ഞ ഇയാൾ ഓട്ടോ സ്റ്റാൻഡിൽവച്ച് രേവതിന് അളിയനെ ഫോണ് ചെയ്ത്…
Read Moreവികലാംഗൻ അവശനിലയിൽ റോഡരികിൽ, കോവിഡ് രോഗിയെന്നു ഭയന്ന് നാട്ടുകാർ; ഒടുവിൽ പുറത്ത് വന്നകഥ വേദനിക്കുന്നത്
സ്വന്തം ലേഖകൻ അവണൂർ: വികലാംഗനെ അവശനിലയിൽ റോഡരികിൽ കണ്ട നാട്ടുകാർ ഇയാൾ കോവിഡ് രോഗിയാണെന്ന് സംശയിച്ച് പരിഭ്രാന്തരായി. കേച്ചേരി കാണിപയ്യൂർ സ്വദേശി ദേവരാജനാണ് (52) അവണൂർ ബസ് സ്റ്റോപ്പിൽ അവശനായി കിടന്നിരുന്നത്. പ്രമേഹ രോഗിയായ ഇയാളുടെ കാൽ മുറിച്ചുമാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവരാജനെ ബന്ധുക്കളിൽ ചിലർ ഓട്ടോയിൽ കയറ്റി ബസ് സ്റ്റോപ്പിനടുത്ത് ഇറക്കി പോവുകയായിരുന്നുവെന്ന് പറയുന്നു. മഴകൊണ്ട് സ്റ്റോപ്പിനടുത്ത് കിടക്കുന്ന ഇയാളെ കണ്ട നാട്ടുകാർ കോവിഡ് രോഗിയാണെന്ന് ഭയപ്പെട്ടു. തുടർന്ന വിവരമറിഞ്ഞെത്തിയ കോണ്ഗ്രസ് നേതാവ് രാജേന്ദ്രൻ അരങ്ങത്ത് ഇയാൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. ഭാര്യയും മക്കളുമുണ്ടെന്നും അവർ പട്ടിക്കരയിലാണെന്നും വാടകയ്ക്ക് താമസിക്കുന്ന അവർ വീടുപൂട്ടി പോയെന്നുമൊക്കെയാണ് ദേവരാജൻ പറഞ്ഞത്. രാജേന്ദ്രൻ അരങ്ങത്തും പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജും അവണൂർ പഞ്ചായത്തംഗം രാംകുമാറും മറ്റും ചേർന്ന് ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ഇയാളെ സംരക്ഷിക്കാനാവശ്യമായ സഹായങ്ങൾ കൈക്കൊള്ളാൻ നിർദ്ദേശം…
Read Moreഉന്നതർ പെടുമോ? ചാടുമോ? ദേശീയപാത നിർമാണ അഴിമതി; സിബിഐ സ്വമേധയാ കേസെടുത്തു
പുതുക്കാട്: ദേശീയപാത നിർമാണ അഴിമതിയിൽ സിബിഐ സ്വമേധയാ കേസെടുത്തതോടെ വർഷങ്ങളായുള്ള നിഗൂഢതകളുടെ ചുരുളഴിയുമെന്ന് പ്രതീക്ഷ. 102.44 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ദേശീയപാത നിർമാണ കരാർ മുതൽ വലിയ ദുരൂഹതകൾ നിറഞ്ഞതായിരുന്നു അധികൃതരുടെ നടപടികൾ. കരാർ ലഭിച്ച കെഎംസി കണ്സ്ട്രക്ഷൻ കന്പനിയും സ്രെ ഇൻഫ്രാസ്ട്രചകർ ഫിനാൻസ് ലിമിറ്റഡും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. തുടർന്ന് ടോൾപ്ലാസ അറ്റകുറ്റപ്പണി, സംരക്ഷണം, കരാർ ജീവനക്കാരുടെ നിയമനം, വാഹനങ്ങളുടെ കരാർ തുടങ്ങിയവയെല്ലാം ഉപകരാറുകൾ വന്നു. എല്ലാറ്റിലും സർക്കാർ -രാഷ്ട്രീയ തലത്തിലുള്ള ഉന്നതന്മാരുടെ ഇടപെടലും സ്വാധീനവും വ്യക്തമായിരുന്നു. ടോൾപ്ലാസയിൽനിന്ന് യാത്രാപാസ് അനുവദിക്കുന്നതു മുതൽ എല്ലാ നടപടികളിലും സ്വജനപക്ഷപാതവും രാഷ്ട്രീയക്കാരുടെ സ്വാധീനവുമുണ്ടായിരുന്നു. സിബിഐ ഒന്നാം പ്രതിയാക്കിയിരിക്കുന്ന കന്പനി ഡയറക്ടർ ദേശീയ രാഷ്ട്രീയത്തിലെ ഉന്നതന്റെ ബന്ധുവാണ്. പല കേരള രാഷ്ട്രീയ നേതാക്കളുടെ വേണ്ടപ്പെട്ടവരും ജിഐപിഎൽ, ടോൾപ്ലാസ ഉപകരാറുകളിൽ…
Read More