കൈ​ക്കൂ​ലി പ​ണം എ​വി​ടെ പോ​യി ?മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണം: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ്മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ക്കൂ​ലി കൊ​ടു​ത്ത സം​ഭ​വം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹാ​ൻ എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൈ​ക്കൂ​ലി പ​ണം എ​വി​ടെ പോ​യി എ​ന്ന​റി​യ​ണ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്തി​നെ​ക്കു​റി​ച്ചും ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശി​വ​ശ​ങ്ക​റി​ൻ​രെ​യും ലൈ​ഫ് മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​ണ്‍ കോ​ളു​ക​ൽ പ​രി​ശോ​ധി​ക്ക​ണം. അ​ഴി​മി​തി​ക്ക് കൂ​ട്ടു നി​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​നും രാ​ജി​വ​യ്ക്ക​ണം. കൈ​ക്കൂ​ലി കൊ​ടു​ത്ത​വ​നും സ്വീ​ക​രി​ച്ച​വ​രും സ​മ്മ​തി​ച്ച സ്ഥി​തി​ക്ക് ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്ക​ണം. ഇ​ത് ലാ​വ്ലി​ൻ കേ​സി​ന് സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ്. അ​താ​ണ് ഇ​തി​നെ ര​ണ്ടാം ലാ​വ്ലി​നെ​ന്ന് പ​റ​യു​ന്ന​ത്. എ​ല്ലാ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നു. എ​ന്നാ​ൽ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും അ​ട്ടി​മ​റി​ക്കു​ന്ന വി​ധ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ത്തി​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​മെ​ന്ന സം​ശ​യ​മാ​ണു​ള്ള​ത്.

Read More

ശ​ക്ത​നി​ൽ പാ​സ് വി​ത​ര​ണം, തു​റ​ക്ക​ൽ തി​ങ്ക​ളാ​ഴ്ച; ബ​ദ​ൽ ച​ന്തകൾ തു​ട​രും

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള പാ​സ് വി​ത​ര​ണം ഇ​ന്നും നാ​ളേ​യു​മാ​യി പൂ​ർ​ത്തി​യാ​ക്കും. വ്യാ​പാ​രി​ക​ളു​ടേ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും പ​ട്ടി​ക ത​യാ​റാ​ണെ​ന്നും പാ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞെ​ന്നും നാ​ളെ ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ടു ന​ൽ​കും. ഈ ​റി​പ്പോ​ർ​ട്ടു പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ൻ ക​ള​ക്ട​ർ അ​നു​വ​ദി​ക്കൂ. ശ​ക്ത​ൻ പ​ച്ച​ക്ക​റി ച​ന്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ​യേ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ​വെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥി​തി. അ​ത്ത​ക്ക​ച്ച​വ​ടം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ശ​ക്ത​നി​ലെ ക​ച്ച​വ​ട​ക്കാ​ർ ഓ​ണ​ക്ക​ച്ച​വ​ട​മെ​ങ്കി​ലും കി​ട്ടി​യാ​ൽ മ​തി​യെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ജൂ​ലൈ 27 നാ​ണ് ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ട​ത്. ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ ക​ട​യു​ട​മ​ക​ളു​ടേ​യും യ​ഥാ​ർ​ഥ​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടേ​യും രേ​ഖ​ക​ൾ ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. ഒ​രേ ക​ട​യി​ൽ മൂ​ന്നോ നാ​ലോ കൂ​ട്ട​ർ​വ​രെ ക​ട​യു​ട​മ​ക​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത മൂ​ന്നോ നാ​ലോ ക​ട​മു​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ ക​ട​യു​ട​മ​ക​ളു​മു​ണ്ട്. ഈ ​സ്ഥി​തി​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും. ഒ​ന്നി​ട​വി​ട്ട ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​വൂ, ഒ​രു ക​ട​മു​റി​യി​ൽ മൂ​ന്നു…

Read More

ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; സ്വ​ത​ന്ത്രന്മാ​രെ അ​നു​ന​യി​പ്പി​ച്ച് ഒപ്പംനിർത്താൻ സി​പി​എം നീ​ക്കം

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സ്വ​ത​ന്ത്രന്മാ​രെ അ​നു​ന​യി​പ്പി​ച്ച് ഒ​പ്പം നി​ർ​ത്തി മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം നീ​ക്കം തു​ട​ങ്ങി. ഇ​പ്പോ​ൾ സ്വ​ത​ന്ത്രന്മാ​രു​ടെ പി​ൻ​തു​ണ​യോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ന​ഗ​ര​സ​ഭ ഭ​ര​ണം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്രന്മാ​ർ ഒ​റ്റ​യ്ക്കു ത​ന്നെ മ​ത്സ​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ന്‍റ് പാ​ണാ​ട്ടു​പ​റ​ന്പി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി. മാ​ർ​ട്ടി​നു​മാ​ണ് വീ​ണ്ടും അ​ങ്കം കു​റി​ക്കാ​ൻ ക​ച്ച​കെ​ട്ടി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്വ​ത​ന്ത്രന്മാ​രു​ടെ ഒ​രു സം​ഘം ചാ​ല​ക്കു​ടി​യി​ലെ ചി​ല പ്ര​മു​ഖ·ാ​രെ ക​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പി​ന്തു​ണ തേ​ടി​യ​പ്പോ​ഴാ​ണ് സി​പി​എം അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​ർ കൗ​ണ്‍​സി​ലി​ൽ എ​ത്തി​യ​ത്. ഇ​ക്കു​റി ഇ​വ​ർ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞാ​ണ് സി​പി​എം ഇ​വ​രെ കൂ​ടി മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. മു​ന്ന​ണി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ സ്വ​ത​ന്ത്രന്മാ​ർ ത​യ്യാ​റാ​ണെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കാ​ൻ ഇ​വ​ർ ത​യ്യാ​റാ​യി​ട്ടി​ല്ല. സ്വ​ത​ന്ത്ര…

Read More

ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

എ​രു​മ​പ്പെ​ട്ടി (തൃ​ശൂ​ർ): ഗു​ണ്ടാ​നേ​താ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ പു​ലി​യ​ന്നൂ​ർ പാ​ത്ര​മം​ഗ​ലം സ്വ​ദേ​ശി സ​നീ​ഷ് (വീ​ര​പ്പ​ൻ സ​നീ​ഷ് -26) വെ​ട്ടേ​റ്റു മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്നു​രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല​പാ​ത​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സു​ഹൃ​ത്തും കു​ടും​ബ​വും ഒ​ളി​വി​ലാ​ണ്. എ​രു​മ​പ്പെ​ട്ടി കോ​ട​ശ്ശേ​രി മ​ല​യ്ക്ക​ടു​ത്ത് വ​ച്ചാ​ണ് കൊ​ല​പാ​ത​കം. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സു​ഹൃ​ത്തും കൊ​ല​പാ​ത​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​സ്മ​യി​ലു​മാ​യി സ​നീ​ഷ് ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യെ​ന്നു പ​റ​യു​ന്നു. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ ഇ​രു​വ​രും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു പ​ണം ന​ൽ​കാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ന്നു. പി​ന്നീ​ട് ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​രു​വ​രും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​സ്മ​യി​ൽ സ​നീ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഇ​സ്മ​യി​ലും ഭാ​ര്യ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സു​ഹൃ​ത്തും ഒ​ളി​വി​ൽ പോ​യി. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പാ​മ്പി​നെ ക​ണ്ടാ​ൽ വ​ടി​യെ​ടു​ക്കാ​തെ ആ​പ്പെ​ടു​ക്ക​ണം; ഇ​നി പാ​മ്പിനെ പിടിക്കാൻ‌ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേണം!ഇല്ലെങ്കിൽ പണിവരുന്നത് ഈവഴി

  അ​തി​ര​പ്പി​ള്ളി: ഇ​നി പ​റ​ന്പി​ലും വീ​ട്ടി​ലു​മൊ​ക്കെ കാ​ണു​ന്ന പാ​ന്പി​നെ പി​ടി​ക്കാ​ൻ ചെ​ന്നാ​ൽ പാ​ന്പ് തി​രി​ച്ചു ചോ​ദി​ക്കും…​അ​ല്ല എ​ന്നെ പി​ടി​ക്കാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടോ എ​ന്ന്….എ​ന്തി​നും ഏ​തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ര​ള​ത്തി​ൽ ഇ​നി പാ​ന്പി​നെ പി​ടി​ക്കാ​നും വേ​ണം സ​ർ​ട്ടി​ഫി​ക്ക​റ്റ്. പാ​ന്പു​ക​ളെ പി​ടി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മി​ടു​ക്ക​നാ​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്. അ​തി​ല്ലാ​തെ പാ​ന്പി​നെ പി​ടി​ക്കാ​ൻ പോ​യാ​ൽ പ​ണി​കി​ട്ടു​ക പാ​ന്പി​ൽ നി​ന്ന​ല്ല, വ​നം​വ​കു​പ്പി​ൽ നി​ന്നാ​ണ്. പാ​ന്പു​ക​ളെ പി​ടി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി സം​സ്ഥാ​ന വ​നം വ​കു​പ്പ് അ​തി​ര​പ്പി​ള്ളി​യി​ൽ തു​ട​ങ്ങി. വാ​ഴ​ച്ചാ​ലി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.​സു​രേ​ന്ദ്ര​കു​മാ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​നി പാ​ന്പി​നെ പി​ടി​ക്ക​ണ​മെ​ങ്കി​ൽ വ​നം വ​കു​പ്പി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് വ​നം​വ​കു​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ പാ​ന്പി​നെ…

Read More

ലൈ​ഫ് മി​ഷ​ൻ: മ​ന്ത്രി മൊ​യ്തീ​നു തു​ട​രാ​ൻ അ​ർ​ഹ​ത​യില്ലെന്ന് അ​നി​ൽ അ​ക്ക​ര

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ന് വ്യ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ പ​റ​ഞ്ഞു. എം​ഒ​യു പു​റ​ത്തു വ​ന്ന സ്ഥി​തി​ക്ക് സ​ർ​ക്കാ​രി​ന് ഈ ​പ​ദ്ധ​തി​യി​ൽ പ​ങ്കു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​രാ​റും പു​റ​ത്തു വി​ട​ണം. ക​രാ​റി​ന്‍റെ തു​ട​ർ​ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഇ​വി​ടെ പ​ണി​യു​ടെ ഫ്ളാ​റ്റു​ക​ളു​ടെ വ​ർ​ക്ക് ഓ​ർ​ഡ​ർ എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ വാ​ക്കാ​ലാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​തു സം​ബ​ന്ധി​ച്ച മൗ​നം വെ​ടി​യ​ണം. അ​മ​ല ആ​ശു​പ​ത്രി അ​ടാ​ട്ട പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചേ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. അ​വി​ടെ​യൊ​ന്നും പ​ണി​യാ​തെ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. വ്യ​വ​സാ​യ വ​കു​പ്പി​ന് അ​ന്പ​തേ​ക്ക​ർ സ്ഥ​ലം എ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന മ​ന്ത്രി മൊ​യ്തീ​ൻ പി​ന്നീ​ട് അ​തു എ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​നി​ൽ അ​ക്ക​ര ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി മൊ​യ്തീ​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും…

Read More

വീണ്ടും കോവിഡ്; തൃശൂരിൽ കെഎസ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ക്കാ​നാ​യി​ല്ല

തൃ​ശൂ​ർ: ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ ഇ​ന്നും തു​റ​ക്കാ​നാ​യി​ല്ല. നേ​ര​ത്തെ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡി​പ്പോ അ​ട​ച്ചി​ട്ടി​രി​ക്ക​യാ​യി​രു​ന്നു. സ​ർ​വീ​സു​ക​ളൊ​ന്നും ന​ട​ത്തി​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ക​യും ഡി​പ്പോ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്നു രാ​വി​ലെ മു​ത​ൽ ഭാ​ഗി​ക​മാ​യി ഡി​പ്പോ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ഡി​പ്പോ തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന സ​ർ​വീ​സു​ക​ൾ ശ​ക്ത​ൻ​സ്റ്റാ​ൻ​ഡി​ലെ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യു​ന്ന​ത്. ഈ ​സ്ഥി​തി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

Read More

ക​ട​ക​ൾ​ക്കു ന​ന്പ​രി​ട്ടു, തു​റ​ക്കാ​ൻ ഒ​രു​ങ്ങി ശ​ക്ത​ൻ പ​ച്ച​ക്ക​റി​ച്ച​ന്ത; ക്രമീകരണങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പീ​ടി​ക​മു​റി​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും വ്യാ​പാ​രി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ന്പ​രി​ട്ടു. ഒന്ന്, ര​ണ്ട് എ​ന്നീ ന​ന്പ​രു​ക​ളാ​ണ് ഷ​ട്ട​റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​ട​വി​ട്ട ക​ട​ക​ളാ​ണ് നാ​ളെ മു​ത​ൽ തു​റ​ക്കു​ക. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാം ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ക​ട​മു​റി​ക​ൾ തു​റ​ക്കും. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ പീ​ടി​ക​മു​റി​ക​ളാ​ണു തു​റ​ക്കു​ക. മാ​ർ​ക്ക​റ്റി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​ക​ൾ​ക്ക് ഈ ​നി​യ​ന്ത്ര​ണം സ്വീകാ​ര്യ​മാ​ണെ​ങ്കി​ലും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണു ശ​ക്ത​നി​ലെ പ​ല​ച​ര​ക്കു വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു പ​ച്ച​ക്ക​റി ലോ​റി​ക​ളി​ൽ​നി​ന്ന് ച​ര​ക്കി​റ​ക്കും. രാ​വി​ലെ മൊ​ത്ത​വ്യാ​പാ​രി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്കു മൊ​ത്ത​വ്യാ​പാ​രം ന​ട​ത്താം. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ വാ​ങ്ങാ​ൻ വ​രാ​ൻ അ​നു​മ​തി ന​ൽ​കൂ. രാ​വി​ലെ ഒ​ന്പ​തു മു​ത​ലാ​ണു ചി​ല്ല​റ…

Read More

പ്ര​ണ​യി​ക്കു​ന്ന​വ​ർ ഒ​രു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടി​ലെ​ത്തി​യാ​ലെ​ന്തു പ​റ്റും ! ക​ണ്ട​റി​യു​ക ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടി​ൽ പ്ര​ണ​യി​ക്കു​ന്ന​വ​രെ​ത്തി​യാ​ലെ​ന്തു പ​റ്റും…..​കോ​വി​ഡ് കാ​ല​ത്തെ പ്ര​ണ​യം എ​ങ്ങി​നെ​യാ​യി​രി​ക്കും…​തു​ട​ങ്ങി​യ കൗ​തു​ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വു​മാ​യി ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ എ​ന്ന ഹ്ര​സ്വ​ചി​ത്രം യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു. കോ​വി​ഡ് കാ​ല​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് തു​ട​ങ്ങി ആ ​പ്ര​ണ​യ​ജോ​ഡി​ക​ൾ അ​വ​ര​റി​യാ​തെ ഒ​രു കോ​വി​ഡ് ഹോ​ട്സ്പോ​ട്ടി​ൽ ചെ​ന്നു​പെ​ടു​ന്ന​തും അ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തും അ​തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റും ക്ലൈ​മാ​ക്സു​മാ​ണ് അ​തു​ല്യ മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന സ​മ​യ​ത്താ​ണ് ഈ ​ചി​ത്രം അ​ക്കാ​ര്യം പ്ര​മേ​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ഭി​ലാ​ഷ് മേ​നോ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ഞ്ഞു പ്ര​ണ​യ​ക​ഥ​യു​ടെ ക്യാ​മ​റ പ്ര​ദീ​പും എ​ഡി​റ്റിം​ഗ് സു​ദേ​വ് ഗോ​പി​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം സു​ന​ന്ദ് ശ​ങ്ക​റു​മാ​ണ്. ആ​ർ​ച്ച രാ​ജേ​ഷ്, വൈ​ശാ​ഖ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

Read More

വൈറ്റ് കോളർ ജോലി വേണ്ട, ഈ “ബ്രോ’സ് കൃഷിയിൽ ഹാപ്പി

ഫ്രാ​ങ്കോ ലൂ​യി​സ്തൃ​​​ശൂ​​​ർ: സ​​​ന്തോ​​​ഷി​​​നും സ​​​നോ​​​ജി​​​നും കൃ​​​ഷി ര​​​ക്ത​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. ഒ​​​രു തു​​​ണ്ടു ഭൂ​​​മി​​​പോ​​​ലും സ്വ​​​ന്ത​​​മാ​​​യി ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ 600 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യി​​​ലാ​​​ണു കൃ​​​ഷി. ആ​​​വ​​​ശ്യ​​​ത്തി​​​നു സ്വ​​​ന്തം ഭൂ​​​മി​​​യും ഈ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ നേ​​​ടി. ഒ​​​രു ന​​​ഗ​​​ര​​​ത്തെ ഉൗ​​​ട്ടാ​​​നു​​​ള്ള​​​ത്ര​​​യും നെ​​​ല്ലും പ​​​ച്ച​​​ക്ക​​​റി​​​യും മ​​​ത്സ്യ​​വും മു​​​ട്ട​​​യും പാ​​​ലും തേ​​​നും തേ​​​ങ്ങ​​​യും പ​​​ഴ​​​ങ്ങ​​​ളു​​​മെ​​​ല്ലാം വി​​​ള​​​യി​​​ച്ചെ​​​ടു​​​ക്കു​​​ന്നു. ഇ​​​രു​​​നൂറ് ഏ​​​ക്ക​​​റി​​​ൽ നെ​​​ൽ​​​കൃ​​​ഷി. നാ​​​നൂ​​​റ് ഏ​​​ക്ക​​​റി​​​ൽ പ​​​ച്ച​​​ക്ക​​​റി അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു കൃ​​​ഷി​​​ക​​​ളും. എ​​​ല്ലാം ജൈ​​​വ​​​കൃ​​​ഷി​​​യാ​​​ണ്. രാ​​​സ​​​വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും ഇ​​​ല്ല. പ​​​ച്ച​​​ക്ക​​​റി അ​​​ട​​​ക്ക​​​മു​​​ള്ള ഓ​​​രോ കൃ​​​ഷി​​​യി​​​ന​​​വും പ​​​ര​​​സ്പ​​​രം കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യും ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യു​​​മു​​​ള്ള രീ​​​തി. ആ​​​ദാ​​​യം, ആ​​​ന​​​ന്ദംകു​​​ട്ടി​​​ക്കാ​​​ലം കൃ​​​ഷി​​​യി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സ​​​ന്തോ​​​ഷ് എം​​​ബി​​​എ ബി​​രു​​​ദം നേ​​​ടി​​​യെ​​​ങ്കി​​​ലും കൃ​​​ഷി​​​ത​​​ന്നെ ജീ​​​വി​​​ത​​​മാ​​​ക്കി. കൃ​​​ഷി ന​​​ഷ്ട​​​മ​​​ല്ലേ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. “ന​​​ഷ്ട​​​മ​​​ല്ല. ആ​​​ദാ​​​യ​​​ക​​​രം​​​ത​​​ന്നെ. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും ആ​​​ദാ​​​യ​​​വും സ​​​ന്തോ​​​ഷ​​​വും കി​​​ട്ടു​​​ന്ന മ​​​റ്റൊ​​​രു ജോ​​​ലി​​​യു​​​മി​​​ല്ല’, സ​​​ന്തോ​​​ഷി​​​ന്‍റെയും സ​​​നോ​​​ജി​​​ന്‍റെ​​യും മ​​​റു​​​പ​​​ടി ഇ​​​താ​​​ണ്. “”ദേ, ​​​നോ​​​ക്കൂ. വി​​​ള​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ന്ന ഈ ​​​ത​​​ക്കാ​​​ളി​​​യും വെ​​​ണ്ട​​​യ്ക്ക​​​യും പാ​​​വ​​​യ്ക്ക​​​യും…

Read More