തൃശൂർ മെഡിക്കൽ കോളജിലെത്തുന്ന കാൻസർ രോഗികളെ… കീ​മോ ചെ​യ്യ​ണോ…​ കൈയി​ൽ 10,000 രൂപയുമായി വ​രൂ !!

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കീ​മോ തെ​റാ​പ്പി ചെ​യ്യാ​നു​ള്ള രോ​ഗി​ക​ൾ ക​യ്യി​ൽ പ​തി​നാ​യി​രം രൂ​പ ക​രു​തി​യി​ട്ട് ഇ​ങ്ങോ​ട്ടു വ​ന്നാ​ൽ മ​തി – തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​ക്കു വ​രു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ളോ​ട് ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​താ​ണി​ത്. തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​ക്കു​ള്ള സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണം നി​ർ​ത്തി​യ​തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കീ​മോ​തെ​റാ​പ്പി​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന മ​രു​ന്ന ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത മ​രു​ന്നാ​ണ് ഇ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ധി​കൃ​ത​ർ രോ​ഗി​ക​ൾ​ക്ക് ഈ ​സൗ​ജ​ന്യം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ഈ ​മ​രു​ന്ന് കി​ട്ടാ​നാ​യി പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് രൂ​പ ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണ്. തൃ​ശൂ​രി​ന് പു​റ​മെ പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ള​ട​ക്കം പ​ണം തി​ക​യാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.ക​യ്യി​ലെ ഞ​ര​ന്പു​ക​ൾ വ​ഴി നേ​രി​ട്ട് ര​ക്ത​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന രീ​തി​യി​ലു​ള്ള മ​രു​ന്നു​ക​ളാ​ണ് കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​മ​രു​ന്ന് ഇ​തു​വ​രെ…

Read More

വാളയാർ സംഭവത്തിൽ നീതി വൈകുന്നു ; ത​ല മു​ണ്ഡ​നംചെ​യ്ത് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക

തൃ​ശൂ​ർ: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആവ​ശ്യ​ത്തി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക. സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​യും ആം ​ആ​ദ്മി പാ​ർ​ട്ടി വ​നി​താ വി​ഭാ​ഗം മു​ൻ സം​സ്ഥാ​ന ക​ണ്‍​വീ​ന​റു​മാ​യ റാ​ണി ആന്‍റോ​യാ​ണ് തൃ​ശൂ​ർ തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു സ​മീ​പം മു​ടിവ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു വ്യ​ത്യ​സ്തമാ​യ പ്ര​തി​ഷേ​ധം. നി​ര​വ​ധി പേ​ർ റാ​ണി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ, നാ​ട്ടി​ക സ്വ​ദേ​ശി ഗോ​വി​ന്ദ​ൻ, വ​ല​ക്കാ​വ് സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​രും ത​ല​ മു​ണ്ഡ​നം ചെ​യ്തു. വാ​ള​യാ​ർ കേ​സ് വീ​ണ്ടും ശ്ര​ദ്ധ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധം തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കേ​ര​ള​മാ​കെ പ​ദ​യാ​ത്ര ന​ട​ത്തു​മെ​ന്നും റാ​ണി പ​റ​ഞ്ഞു.

Read More

ബി​രി​യാ​ണി​ക്കൊ​പ്പം സ​വാ​ള​യി​ല്ലാ സാ​ല​ഡ്; ഓം​ല​റ്റി​ലും കൊ​ത്തി​പ്പൊ​രി​യി​ലും സ​വാ​ള പേ​രി​നു മാ​ത്രം

തൃ​ശൂ​ർ: ബി​രി​യാ​ണി​ക്കൊ​പ്പം സ​വാ​ള​യി​ല്ലാ സാ​ല​ഡ്; ഓം​ല​റ്റി​ലും കൊ​ത്തി​പ്പൊ​രി​യി​ലും സ​വാ​ള പേ​രി​നു മാ​ത്രം. വി​ല കു​ത്ത​നെ കൂ​ടി​യ​പ്പോ​ൾ സാ​ല​ഡും ഓം​ല​റ്റും കൊ​ത്തി​പ്പൊ​രി​യും സ​വാ​ള ഒൗ​ട്ട് ഓ​ഫ് കി​ച്ച​നാ​യ​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നു മാ​ത്ര​മ​ല്ല ത​ട്ടു​ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മൊ​ക്കെ സ​വാ​ള പ്ര​യോ​ഗം കു​ത്ത​നെ കു​റ​ഞ്ഞി​രി​ക്കു​ന്നു. ബി​രി​യാ​ണി​ക്കൊ​പ്പം കി​ട്ടു​ന്ന സാ​ല​ഡി​ൽ തൈ​രി​ൽ സ​വാ​ള​യ്ക്കു പ​ക​രം പി​ഞ്ചു വെ​ള്ള​രി​ക്ക​യാ​ണ് (കു​ക്കും​ബ​ർ) ഇ​പ്പോ​ൾ ചേ​ർ​ക്കു​ന്ന​ത്.ത​ട്ടു​ക​ട​ക​ളി​ൽ ഓം​ല​റ്റി​ലും കൊ​ത്തി​പൊ​രി​യി​ലും വ​ള​രെ കു​റ​ച്ച് സ​വാ​ള മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​വാ​ള​യ്ക്ക് വി​ല​കൂ​ടു​ത​ലാ​ണെ​ന്ന് മാ​ത്ര​മ​ല്ല ഗു​ണ​നി​ല​വാ​രം തീ​രെ​യി​ല്ലാ​ത്ത സ​വാ​ള​യാ​ണ് കി​ട്ടു​ന്ന​തെ​ന്ന​തും വ​ലി​യ പ്ര​ശ്ന​മാ​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ​വാ​ള വാ​ങ്ങാ​ൻ ആ​ളു​ക​ൾ മ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല​യും വെ​ളു​ത്തു​ള്ളി വി​ല​യും കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ള്ളി​സാ​ന്പാ​റും മെ​നു​വി​ന് പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്.

Read More

“കു​ഞ്ഞേ നി​ന​ക്കാ​യ് ‘ … ഡി​ജി​പി സൈ​ക്കി​ളി​ലേ​റി ന​ഗ​രം ചു​റ്റി; …അ​ക​ന്പ​ടി​യാ​യി ഡി​ഐ​ജി​യും ക​മ്മീ​ഷ​ണ​റും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സൈ​റ​ണ്‍ ഘ​ടി​പ്പി​ച്ച ജീ​പ്പും കാ​റു​മൊ​ക്കെ ഉ​പേ​ക്ഷി​ച്ച് സൈ​ക്കി​ളി​ൽ ഡി​ജി​പി തൃ​ശൂ​ർ ന​ഗ​രം ചു​റ്റി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സ് സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​പ്പി​ലാ​ക്കു​ന്ന കു​ഞ്ഞേ നി​ന​ക്കാ​യ് എ​ന്ന പോ​ക്സോ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സൈ​ക്കി​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ സൈ​ക്കി​ളി​ൽ പൂ​ര​ന​ഗ​രി​ക്ക് വ​ലം വെ​ച്ച​ത്. തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ നി​ന്നാ​രം​ഭി​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ സൈ​ക്കി​ൾ റാ​ലി സ​മാ​പി​ച്ചു. ഡി​ജി​പി​ക്കൊ​പ്പം സൈ​ക്കി​ളി​ൽ ന​ഗ​രം ചു​റ്റാ​ൻ മ​റ്റു സൈ​ക്കി​ളു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ക്രൈം ​ഐ​ജി എ​സ്.​ശ്രീ​ജി​ത്തും തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി എ​സ്.​സു​രേ​ന്ദ്ര​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര​യു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ന്പ​യി​ൻ ഡി​ജി​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ക്സോ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശ​നം, ഫ്ളാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​കം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. 28, 29, 30 തീ​യ​തി​ക​ളി​ൽ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ന്പ​യി​ൻ…

Read More

ആന ഉടമകളുടെ സം​സ്ഥാ​ന  സ​മ്മേ​ള​നം 30നു തൃശൂരിൽ; തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്ക​ണം

​സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ 13-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 30നു ​തൃ​ശൂ​രി​ൽ ന​ട​ക്കും. കൗ​സ്തു​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഗ​ജ​രാ​ജ​ൻ തി​രു​വ​ന്പാ​ടി ശി​വ​സു​ന്ദ​ർ ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​വി​ലെ പ​ത്തി​നു ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ആ​ന​ചി​കി​ത്സ​ക​ർ​ക്കു ന​ൽ​കു​ന്ന ഐ​രാ​വ​ത ഭി​ഷ​ഗ്വ​ര ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഡോ.​കെ.​സി.​പ​ണി​ക്ക​ർ​ക്കു മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​നും, മാ​തം​ഗ ജീ​വ​ിത​വ​ര്യ പു​ര​സ്കാ​രം ആ​വ​ണ​പ്പ​റ​ന്പ് മ​ഹേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നു മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റും സ​മ്മാ​നി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല ആ​നപ്പാപ്പാ​നു​ള്ള ഡേ​വി​സേ​ട്ട​ൻ സ്മാ​ര​ക ഗ​ജ​മി​ത്ര പു​ര​സ്കാ​രം മ​ണി എ​രി​മ​യൂ​രി​നു കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ സ​മ്മാ​നി​ക്കും. ഗ​ജ​രാ​ജ​ൻ ഗു​രു​വാ​യൂ​ർ കേ​ശ​വ​ന്‍റെ പാ​പ്പാ​ൻ മൂ​ക്കു​ത​ല…

Read More

രാഷ്‌ട്രദീപിക വാർത്ത തുണയായി! സർക്കാരിനു പറ്റാത്ത വയോധികയുടെ വീട് നിർമാണം സർക്കാർ ഉദ്യോഗസ്ഥൻ ഏറ്റെടുക്കുന്നു

പു​തു​ക്കാ​ട്: പു​ല​ക്കാ​ട്ടു​ക​ര​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വ​യോ​ധി​ക​യു​ടെ വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യ​വു​മാ​യി കൃ​ഷി ഓ​ഫീ​സ​ർ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ലെ​ത്തി. രാ​ഷ്‌​ട്ര​ദീ​പി​ക വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് പു​ല​ക്കാ​ട്ടു​ക​ര കോ​ള​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വ​യോ​ധി​ക ത​ങ്ക​യു​ടെ വീ​ട് നി​ർ​മി​ക്കു​ന്ന​ത്. ക​ണ്ണാ​റ ഹോ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ ഫാ​മി​ലെ കൃ​ഷി ഓ​ഫീ​സ​റാ​യ അ​മ്മാ​ടം സ്വ​ദേ​ശി തൃ​ക്കോ​വി​ൽ വാ​രി​യ​ത്ത് ര​മേ​ഷാ​ണ് ത​ങ്ക​ക്ക് പു​തി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​നാ​യെ​ത്തി​യ​ത്. പു​ല​ക്കാ​ട്ടു​ക​ര​യി​ലെ​ത്തി​യ ര​മേ​ഷ് ത​ങ്ക​യു​ടെ മ​ക​ൻ ബാ​ബു​വി​നോ​ട് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. എ​ത്ര​യും വേ​ഗം വീ​ടി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ത​ങ്ക​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. 2018ലെ ​പ്ര​ള​യ​ത്തി​ലാ​ണ് ത​ങ്ക​യു​ടെ വീ​ട് നി​ലം​പൊ​ത്തി​യ​ത്. പി​ന്നീ​ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഇ​വ​രു​ടെ കു​ടും​ബം ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യ​ത്.​വീ​ട് ത​ക​ർ​ന്നി​ട്ടും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഈ ​കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഈ…

Read More

രാ​ത്രി ഓ​ട്ട​ത്തി​ന് അ​മി​ത​കൂ​ലി..? മാധ്യമപ്രവർത്തകർക്കുനേരെ ഓ​ട്ടോഡ്രൈവ്രർമാരുടെ ഭീഷണി

ഗു​രു​വാ​യൂ​ർ: പ്രി​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കു​ന്ന​തി​നു പി​ന്നി​ൽ ഒ​രു​വി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​മി​ത​കൂ​ലി വാ​ങ്ങാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വ്. രാ​ത്രി​യി​ൽ ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന തീ​വ​ണ്ടി​ക​ളി​ലെ യാ​ത്ര​ക്കാ​ർ ക്ഷേ​ത്ര​ന​ട​യി​ലേ​ക്കു ന​ൽ​കേ​ണ്ട​ത് ര​ണ്ടി​ര​ട്ടി​യി​ല​ധി​കം യാ​ത്ര​കൂ​ലി. യാ​ത്ര​കൂ​ലി സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ ത​ർ​ക്കം നി​ത്യ​സം​ഭ​വ​മാ​ണ്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ പ​രാ​തി ന​ൽ​കാ​തെ മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​തു മു​ത​ലാ​ക്കി​യാ​ണ് ഒ​രു വി​ഭാ​ഗം ഓ​ട്ടോ​ക്കാ​ർ തീ​ർ​ഥാ​ട​ക​രെ പി​ഴി​യു​ന്ന​ത്.യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന ലോ​ഡ്ജു​ക​ളി​ൽ ഇ​റ​ക്കാ​തെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ​ക്കു ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന ലോ​ഡ്ജു​ക​ളി​ലേ​ക്ക് ന​ർ​ബ​ന്ധ​പൂ​ർ​വം കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. നഗരസഭ കൗൺസിൽ യോഗം പ്രതിഷേധിച്ചു ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ തു​ട​ങ്ങാ​നി​രു​ന്ന പ്രീ​പെ​യ്ഡ് ഓ​ട്ടോ റി​ക്ഷ സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു​വി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നും കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. കൗ​ണ്‍​സി​ൽ ആ​രം​ഭി​ച്ച​യു​ട​ൻ…

Read More

അ​ല്ല മ​ധൂ​സേ ഇ​ത് ഞാ​ന​ല്ലേ…​നീ ഞ​ങ്ങ​ളേം കാ​രി​ക്കേ​ച്ച​റാ​ക്കീ​ല്ലേ..! ചിരിയുണര്‍ത്തി മ​ധൂ​സി​ന്‍റെ കാ​രി​ക്കേ​ച്ച​റു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ല്ല മ​ധൂ​സേ ഇ​ത് ഞാ​ന​ല്ലേ…​നീ ഞ​ങ്ങ​ളേം കാ​രി​ക്കേ​ച്ച​റാ​ക്കീ​ല്ലേ… തൃ​ശൂ​ർ ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ർ​ട് ഗാ​ല​റി​യി​ൽ ന​ട​ക്കു​ന്ന കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​വ​ർ മ​ധൂ​സ് എ​ന്ന കെ.​ബി.​മ​ധു​സൂ​ദ​ന​ന്‍റെ കാ​രി​ക്കേ​ച്ച​റു​ക​ൾ ക​ണ്ട് അ​ത്ഭു​ത​ത്തോ​ടെ പ​റ​യു​ന്ന​ത് ഇ​താ​ണ്. അ​വ​ന​വ​നെ നോ​ക്കി ചി​രി​ക്കു​ക​യെ​ന്ന​ത് വ​ലി​യൊ​രു കാ​ര്യ​മാ​ണ്. പ​ല​ർ​ക്കും അ​ത് സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ആ​ർ​ട് ഗാ​ല​റി​യി​ലെ ചു​മ​രു​ക​ളി​ൽ ത​ങ്ങ​ളു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ കാ​ണു​ന്പോ​ൾ അ​വ​ന​വ​നെ ക​ണ്ട് ആ​ന​ന്ദി​ക്കു​ക​യാ​ണ് ആ​ൾ​ക്കൂ​ട്ടം. വ​ര​മു​ദ്ര 2 എ​ന്ന് പേ​രി​ലു​ള്ള കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​മു​ഖ​രാ​യ​വ​രു​ടെ പ​രി​ചി​ത മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം മ​ധു​സൂ​ദ​ന​ൻ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടേ​യും പ​രി​ച​യ​ക്കാ​രു​ടേ​യും രൂ​പ​ഭാ​വ​ങ്ങ​ൾ കൂ​ടി കാ​രി​ക്കേ​ച്ച​റാ​ക്കി​യ​തോ​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ സ്റ്റൈ​ൽ ത​ന്നെ മാ​റി. ത​ങ്ങ​ളു​ടെ ചി​ത്രം ആ​ർ​ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​വെ​ന്ന് കേ​ട്ട് കാ​ണാ​നെ​ത്തി​യ​വ​രും ഏ​റെ. ആ​രു​ടെ​യൊ​ക്കെ കാ​രി​ക്കേ​ച്ച​റു​ക​ളു​ണ്ടെ​ന്ന കാ​ര്യം മ​ധു അ​വ​സാ​ന നി​മി​ഷം വ​രെ സ​സ്പെ​ൻ​സാ​ക്കി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നൂ​റു ക​ണ​ക്കി​ന് കാ​രി​ക്കേ​ച്ച​റു​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി പേ​രു​ണ്ട്. കൂ​ട്ടു​കാ​ർ മ​ധൂ​സ്…

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​രോ​രു​മ​റി​യാ​തെ സ്റ്റാ​ൾ ലേ​ലം; ര​ഹ​സ്യനീ​ക്ക​ത്തി​നു പി​ന്നി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് ആ​ക്ഷേ​പം‌

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ സ്റ്റാ​ൾ ലേ​ലം ആ​രോ​രു​മ​റി​യാ​തെ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നഘ​ട്ട​ത്തി​ൽ. സ്റ്റാ​ൻ​ഡി​ലെ മൂ​ന്നാം ന​ന്പ​ർ സ്റ്റാ​ളി​ന്‍റെ ലേ​ല​മാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് ര​ഹ​സ്യ​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ആ​രും ഇ​ത​റി​ഞ്ഞി​ട്ടി​ല്ല. പു​റ​ത്താ​രെ​യും അ​റി​യി​ക്കാ​തെ ലേ​ലം ന​ട​ത്ത​ണ​മെ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം അ​തേ​പ​ടി അ​നു​സ​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് തൃ​ശൂ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്. സ്റ്റാ​ൾ ലേ​ല​ത്തി​ലെ വ​ൻ അ​ഴി​മ​തി​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.സ്റ്റാ​ൾ ന​ന്പ​ർ മൂ​ന്ന് ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്കു ന​ൽ​കു​ന്ന​തി​നു ടെ​ൻ​ഡ​ർ കം ​ലേ​ല​വ്യ​വ​സ്ഥ​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​താ​യു​ള്ള നോ​ട്ടീ​സ് ഇ​തു​വ​രെ​യും സ്റ്റാ​ൻ​ഡി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​ച്ചി​ട്ടി​ല്ല. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു​പോ​ലും ഇ​ത​റി​യി​ല്ല. ലേ​ലം ന​ട​ത്ത​ണ​മെ​ങ്കി​ൽ നോ​ട്ടീ​സ് പ​ര​സ്യ​പ്പെ​ടു​ത്തി എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഇ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് സ്റ്റാ​ൾ ലേ​ലം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ 15ന് ​ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് അ​ടി​ച്ചി​ട്ടു​ണ്ട്. നാ​ളെ​യാ​ണ് ടെ​ൻ​ഡ​ർ ഫോം ​വി​ൽ​ക്കു​ന്ന അ​വ​സാ​ന…

Read More

പോ​ലീ​സ് പ​റ​യു​ന്നു, “കു​ഞ്ഞേ നി​ന​ക്കാ​യ് ’; പ​ദ്ധ​തിക്കു തൃ​ശൂ​രി​ൽ നാളെ തു​ട​ക്കം; വീഡിയോ, ഫ്ളാഷ് മോബ്, സൈക്കിൾ റാലി…

തൃ​ശൂ​ർ: കു​ട്ടി​ക​ൾ​ക്കുനേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ക, സു​ര​ക്ഷി​ത​ത്വ​മേ​കു​ക എന്നീ ല​ക്ഷ്യ​ങ്ങളോടെ കേ​ര​ള പോ​ലീ​സ് “കു​ഞ്ഞേ നി​ന​ക്കാ​യ്’ എ​ന്ന പേ​രി​ൽ പോ​ക്സോ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​നു തു​ട​ക്ക​മി​ടു​ന്നു. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് 28, 29, 30 തീയതികളി​ലാ​യി കേ​ര​ളം മു​ഴു​വ​ൻ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​നു​ക​ൾ ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കുനേ​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ സ​മൂ​ഹ​മ​ന​സാ​ക്ഷി​ ഉ​ണ​ർ​ത്തു​ക, കു​റ്റ​വാ​ളി​ക​ൾ​ക്കു ക​ഠി​നശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. നാ​ളെ രാ​വി​ലെ 10ന് ​സ്വ​രാ​ജ് റൗ​ണ്ടി​ൽ പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​ന്ന സൈ​ക്കി​ൾ റാ​ലി​ക്കു ഡി​ജി​പി നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് തെ​ക്കേ​ഗോ​പു​രന​ട​യി​ൽ ന​ട​ക്കു​ന്ന പൊ​തു​ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം ക്രൈം ​ഐ​ജി എ​സ്.​ശ്രീ​ജി​ത്ത്, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി എ​സ്.​സു​രേ​ന്ദ്ര​ൻ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​എ​ച്ച്. യ​തീ​ഷ്ച​ന്ദ്ര…

Read More