ചാലക്കുടി: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ പതിനഞ്ചുകാരനെ ജോലിസ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റിക്കാട് പീച്ചാംപറന്പിൽ സജീവിനെയാണ് (55) എസ്ഐ ബി.കെ.അരുണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് ബന്ധുവീട്ടിൽ പോയിവരികയായിരുന്ന പതിനഞ്ചുകാരൻ അതുവഴിവന്ന സജീവിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു. ബൈക്കിൽ കയറ്റിക്കൊണ്ടുവരുന്പോൾ കുട്ടി ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. കുട്ടിയെ ചാലക്കുടിയിൽ ഇയാൾ സെക്യൂരിറ്റി ജോലിചെയ്യുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. മൊബൈൽ ഫോണിലെ അശ്ലീല വീഡിയോ ഡൗണ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. രക്ഷപ്പെട്ട കുട്ടി മാതാപിതാക്കളെ അറിയിച്ചു. ഇതേത്തുടർന്നു നല്കിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സജീവ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Thrissur
വിദ്യാർഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളമെന്ന് മന്ത്രി കെ.ടി. ജലീൽ
എറിയാട്: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിദ്യാർഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ.ടി. ജലീൽ. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ശക്തമായിരുന്നില്ലെങ്കിൽ ഇതരസംസ്ഥാനങ്ങൾക്ക് സമാനമായ സ്ഥിതിയിൽ കേരളം മാറിയേനെ. അതിൽനിന്നു വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്നു കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പാസ്വേഡ് 2019-20 ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാന്പ് സംസ്ഥാനതല ഉദ്ഘാടനവും അഴീക്കോട് സീതിസാഹിബ് ഹൈസ്കൂൾ കെട്ടിടം പുനർനിർമാണ ശിലാസ്ഥാപന കർമവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിൽ ദേശീയ പ്രശസ്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ജീവനും സുരക്ഷയും അവതാളത്തിലായ സാഹചര്യത്തിൽ അതിനൊരു ബദൽ മാതൃകയാണ് കേരളം. അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുന്നത്. സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ നടന്ന ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി വിദ്യാഭ്യാസ പ്രസ്ഥാനത്തെയും അധ്യാപകസമൂഹത്തെയും ഒന്നടങ്കം മാറ്റി നിർത്താനുള്ള…
Read Moreഏഴു പതിറ്റാണ്ടു മുന്പുള്ള മണലൂർ ; ജോസഫ് ചുങ്കത്തിന്റെ നോവൽ പറയുന്നത് ഒരു ദേശത്തിന്റെ കഥ
സ്വന്തം ലേഖകൻ തൃശൂർ: എഴുപത് വർഷം മുൻപുള്ള മണലൂരിന്റെ ഹൃദയത്തിലൂടെ ഒരു അക്ഷരയാത്ര – അതാണ് ജോസഫ് ചുങ്കത്ത് എന്ന എഴുത്തുകാരന്റെ “മണലൂരിലെ മണ്ണും മനുഷ്യരും’ എന്ന നോവൽ. ഈ നോവലിൽ അടയാളപ്പെടുത്തുന്നത് ഒരു ദേശത്തിന്റെ കഥയാണ്. ഒരു തറവാടും അതിന്റെ ചുറ്റുവട്ടത്തുള്ള അയൽക്കാരും പ്രദേശവാസികളുമാണ് നോവലിന്റെ പശ്ചാത്തലം. തൃശൂരിലെ ഉൾനാടൻ ഗ്രാമമായിരുന്ന മണലൂരിന്റെ ഇന്നത്തെ വികസനങ്ങൾക്ക് മുന്പുള്ള കാലത്തേക്കാണ് ജോസഫ് ചുങ്കത്ത് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. മാറ്റങ്ങൾക്കു മുന്പ് ഒരുഗ്രാമം എത്ര ഉൗഷ്മളതയോടെയും സഹവർത്തിത്വത്തോടെയുമാണ് കടന്നുപോയിരുന്നതെന്ന് ഇതിലെ ഓരോ അധ്യായത്തിലെയും കഥകളിലൂടെ തെളിയുന്നു. മണലൂർ പൊറിഞ്ചു ജോസഫ് എന്ന ജോസഫ് ചുങ്കത്തിന് വായനയും എഴുത്തും ചെറുപ്പം തൊട്ടേയുണ്ടായിരുന്നു. ജോലി തേടി പലനാടുകൾ അലയുന്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ജന്മനാടും നാടിന് വന്ന മാറ്റങ്ങളും മായാതെ കിടന്നു. പൂർവികർ പറഞ്ഞുകേട്ട അനുഭവങ്ങളും സ്വാനുഭവങ്ങളും കൂട്ടിവെച്ചപ്പോൾ അതൊരു നോവലായി. 72 അധ്യായങ്ങളുള്ള…
Read Moreകൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്; ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടറുടെ പരാതി
തോപ്പുംപടി(കൊച്ചി): സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഗുരുവായൂർ സ്വദേശിയായ ഡോക്ടർ തന്റെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കാട്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണു വിവിധ സമയങ്ങളിൽ പണം നഷട്ടപ്പെട്ടതെന്നു പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു. ഇന്നലെ വൈകിട്ടോടെയാണു പരാതി നൽകിയത്. പരാതി ലഭിച്ചതായും വിശദമായ പരിശോധന നടത്തിവരികയാണെന്നും തോപ്പുംപടി പോലീസ് വ്യക്തമാക്കി. തോപ്പുംപടി പോലീസ് പരിധിയിൽമാത്രം നാല് തവണ പണം പിൻവലിച്ചതായി അധികൃതർ തിരിച്ചറിഞ്ഞതായാണു വിവരം. മറ്റ് സ്റ്റേഷൻ പരിധികളിലും ഇത്തരത്തിൽ പണം പിൻലിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreകുഞ്ഞാലിപ്പാറ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ
കൊടകര: അടുത്ത നിയമ സഭ സമ്മേളനത്തിൽ കുഞ്ഞാലിപ്പാറ വിഷയം ഉന്നയിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ സമരസമിതി പ്രവർത്തകർക്ക് ഉറപ്പു നൽകി. കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും സന്ദർശിച്ച ശേഷം സമരപന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിപ്പാറയിലെ നാട്ടുകാരുടെ സമരം കേരളത്തിന് തന്നെ മാതൃകയാണ്. കോടശേരി മലയോടു ചേർന്ന് നിയമ വിരുദ്ധമായി ഖനനം നടത്താൻ അനുവാദം കൊടുത്തതു സംബന്ധിച്ച് അന്വേഷണം വേണം. ദൂര പരിധിയിൽ ഇളവ് നൽകികൊണ്ട് പാറപൊട്ടിക്കുന്നവർക്ക് സഹായം ചെയ്തുകൊടുക്കുകയാണ് സർക്കാർ. ക്രഷറും ക്വാറിയും പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ പകുതിയോളം പുറന്പോക്ക് ഭൂമിയാണെന്നാണ് താൻ മനസിലാക്കുന്നത്. ഒരു മന്ത്രിയുടെ മണ്ഡലത്തിലാണ് ഇതു നടക്കുന്നതെന്നും പി.സി.ജോർജ്ജ് ചൂണ്ടിക്കാട്ടി. ജനപക്ഷം നേതാക്കളായ അഡ്വ. ഷൈജോ ഹസൻ ജോസ് കട്ടിക്കാട്, ജോസ് പട്ടിക്കാട്, ജോർജ് കാടുകുറ്റി, ജോയ് ഇല്ലിക്കൽ, വിനു സഹദേവൻ എന്നിവരും പി.സി.ജോർജിനോടൊപ്പം ഉണ്ടായിരുന്നു.
Read Moreഹെൽമറ്റ് മാത്രമല്ല, റോഡ് അറ്റകുറ്റപ്പണിയും നിർബന്ധമാക്കണം; സമയബന്ധിതമായി റോഡ് നന്നാക്കണമെന്ന ആവശ്യവും ശക്തമാകുന്നു
തൃശൂർ: ഹെൽമറ്റ് നിർബന്ധമാക്കിയതുപോലെ റോഡും സമയബന്ധിതമായി നന്നാക്കാൻ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം. റോഡുകൾ നന്നാക്കാതെ ഹെൽമറ്റ് വയ്ക്കാൻ നിർബന്ധിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം. ഹെൽമറ്റ് വച്ചാലും കുഴികളിൽ വീണാൽ നടുവൊടിഞ്ഞ് എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അടിയന്തിരമായി റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ഉത്തരവിട്ടിട്ടുപ്പോലും നടപടിയെടുക്കാൻ എൻജിനീയർമാർ തയ്യാറാകുന്നില്ല. മഴ മാറി നിന്നാൽ ഉടൻ റോഡുകൾ നന്നാക്കുമെന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ പ്രസ്താവന. എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ ചവറ്റുകൊട്ടയിൽ എറിയുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ജില്ലയിലെ ഒട്ടു മിക്ക റോഡുകളും തകർന്നു കിടക്കുകയാണ്. വൻ ചതിക്കുഴികളാണ് ഒട്ടുമിക്ക റോഡുകളിലുമുള്ളത്. രാത്രി മാത്രമല്ല പകലിലും വൻ കുഴികളിൽ ബൈക്കുകാർ വീണ് പരിക്കേൽക്കുന്നത് പല ഭാഗങ്ങളിലും നിത്യ സംഭവമായി മാറി. റോഡ് സുരക്ഷ ബോധവൽക്കരണവുമായി രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥരും സംഘടനകളുമൊക്കെ റോഡുകൾ അടിയന്തിരമായി നന്നാക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ജനവികാരം. സംസ്ഥാന റോഡുകൾക്കു പുറമേ…
Read Moreതൃശൂരിൽ എടിഎം തകർത്ത് മോഷണ ശ്രമം; മോഷ്ടാക്കൾ വന്നതെന്ന് സംശയിക്കുന്ന കാർ സമീപത്ത് ഉപേക്ഷിച്ച നിലയിൽ
തൃശൂർ: കൊണ്ടാഴി പാറമേൽപ്പടിയിൽ എടിഎം തകർത്ത് പണം തട്ടാൻ ശ്രമം. എസ്ബിഐയുടെ എടിഎമ്മിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർക്കാൻ ശ്രമിച്ചത്. മോഷ്ടാക്കൾ വന്നതെന്ന് സംശയിക്കുന്ന കാർ സമീപത്തുനിന്ന് കണ്ടെത്തി. കാർ ചെളിയിൽ കുടുങ്ങിയതിനെത്തുടർന്ന് പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എടിഎമ്മിൽനിന്ന് പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തയില്ല. പോലീസ് അന്വേഷണം തുടങ്ങി.
Read More11 മണിക്ക് ഉദ്ഘാടനം തുടർന്ന് രാജി! മേയർ അജിത വിജയൻ 12ന് രാജിവയ്ക്കും; രാജി സബ് വേ ഉദ്ഘാടനം ചെയ്ത ശേഷം
സ്വന്തം ലേഖകൻ തൃശൂർ: കോർപറേഷൻ മേയർ അജിത വിജയൻ 12ന് രാജി വയ്ക്കും. രാജി വയ്ക്കുന്ന ദിവസം രാവിലെ 11ന് എം.ഒ റോഡിലെ സബ് വേയുടെ ഉദ്ഘാടനം നിർവഹിക്കും. അതിനു ശേഷമായിരിക്കും രാജി വെക്കുകയെന്ന് മേയർ വ്യക്തമാക്കി. മേയറായിക്കൊണ്ടുള്ള അവസാനത്തെ പൊതുപരിപാടി പുതിയ സബ് വേയുടെ ഉദ്ഘാടനമായിരിക്കും. എം.ഒ.റോഡ് സബ് വേയുടെ ഉദ്ഘാടനം നീളുന്നതിന് കാരണം സിപിഐ മേയറെ ഒഴിവാക്കാനാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതു സംബന്ധിച്ച് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് താൻ സബ് വേയുടെ ഉദ്ഘാടനം നടത്തിയ ശേഷമേ രാജി വെക്കൂവെന്ന് മേയർ അജിത വിജയൻ വ്യക്തമാക്കി.
Read Moreമന്ത്രിവക ആനയ്ക്കൊരു കുഞ്ഞുരുള! തേക്കിൻകാട്ടിൽ 300 ആനകളെ അണിനിരത്തി ഗജോത്സവം നടത്തുമെന്ന് മന്ത്രി
സ്വന്തം ലേഖകൻ തൃശൂർ: തേക്കിൻകാട് മൈതാനിയിൽ മുന്നൂറ് ആനകളെ അണിനിരത്തി ഗജോത്സവം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഗജോത്സവം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച സുരക്ഷ ക്രമീകരണങ്ങൾ ചർച്ച ചെയ്തതിന് ശേഷം മാത്രമാകും അന്തിമതീരുമാനമെന്നും മന്ത്രി പറഞ്ഞു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജൻ തിരുവന്പാടി ശിവസുന്ദർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടുനൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ പറഞ്ഞു. പൂരത്തിനും ഉത്സവത്തിനുമെല്ലാം ആനകൾ അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് ആന എഴുന്നള്ളിപ്പുകളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ഉത്സവസംസ്കാരം നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും ആനകളുടെ പരിപാലനത്തിന് വേണ്ടിയാണെന്നും അതിനുള്ളിൽ നിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം…
Read Moreഎം.ഒ. റോഡിലെ സബ്വേ നിർമാണം നീളുന്നു..! കാരണം സിപിഐ മേയറെ ഒഴിവാക്കാൻ ? ഭരണകക്ഷിയിലെ ചിലരുടെ പിടിവാശി
തൃശൂർ: കഴിഞ്ഞ പൂരത്തിനുമുന്പ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എംഒ റോഡിലെ സബ്വേയുടെ ഉദ്ഘാടനം നീട്ടുന്നതിനു പിന്നിൽ സിപിഐക്കാരിയായ മേയറെ ഒഴിവാക്കാനാണെന്ന് സൂചന. അടുത്ത മാസം 12ന് സിപിഐക്കാരിയായ മേയറുടെ കാലാവധി കഴിയുന്പോൾ സിപിഎം മേയറും ഡെപ്യൂട്ടി മേയറും വീണ്ടും അധികാരത്തിൽ വരും. സിപിഎമ്മിന്റെ നേതൃത്വത്തിൽ സബ്വേ തുറന്നു കൊടുത്താൽ മതിയെന്നുള്ള ഭരണകക്ഷിയിലെ ചിലരുടെ പിടിവാശിയാണ് ഉദ്ഘാടനം നീളുന്നതെന്നാണ് കോർപറേഷനിൽ അടക്കം പറച്ചിൽ. നഗരത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളിലൊന്നായ സബ്വേ ഉദ്ഘാടനം ഇപ്പോൾ നടന്നാൽ അത് സിപിഐ മേയറുടെ കാലത്താണെന്ന ചരിത്രം രേഖപ്പെടുത്തും. കൂടാതെ ഇപ്പോൾ ഭരണ നേതൃത്വത്തിൽ സിപിഎമ്മിന് പങ്കില്ല. ഡെപ്യൂട്ടി മേയറും സ്വതന്ത്രനാണ്. അടുത്ത മാസം സിപിഎം വീണ്ടും ഭരണ നേതൃത്വത്തിലെത്തുന്നതിനാൽ അതിനുശേഷം മതിയെന്ന രീതിയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് ഉദ്ഘാടനം നീട്ടുകയാണിപ്പോൾ ചെയ്യുന്നത്. എന്നാൽ തന്റെ കാലത്തു തന്നെ ഉദ്ഘാടനം നടത്താൻ മേയർ അജിത വിജയൻ…
Read More