അവസാന മാവോയിസ്റ്റിന്‍റെ മൃതദേഹവും വിട്ടുകൊടുത്തു; ആ​ശ്വാ​സ​ത്തോ​ടെ പോ​ലീ​സും സേ​ന​യും;മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​വ​ലൊ​ഴി​യു​ന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​വ​സാ​ന​ത്തെ മാ​വോ​യി​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​വും ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ലു മാ​വോ​യി​സ്റ്റു​ക​ളി​ൽ ശ്രീ​നി​വാ​സ​ന്‍റെ (42) മൃ​ത​ദേ​ഹ​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്. ഇ​ന്നു രാ​വി​ലെ 11 മ​ണി​യോ​ടെ ചെ​ന്നൈ ന​ന്ദ​നം സ്ട്രീ​റ്റി​ൽ നി​ന്നു​ള്ള ശ്രീ​നി​വാ​സ​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ രാ​ജ​ഗോ​പാ​ൽ, ജ​യ​റാം, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് രാ​മു എ​ന്നി​വ​രാ​ണ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ചെ​ന്നൈ​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന കാ​ര്യം കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ ചെ​ന്നൈ​യി​ൽ നി​ന്നും തൃ​ശൂ​രി​ലെ​ത്തി​ച്ച് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്തത്. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ചി​ത്രം ക​ണ്ട് തി​രി​ച്ച​റി​ഞ്ഞാ​ണ് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ശ്രീ​നി​വാ​സന്‍റേതാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ന്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​രോ മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ളോ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ത്തു വ​ർ​ഷം മു​ന്പാ​ണ് രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​നി​വാ​സ​ൻ വീ​ടു വി​ട്ട​ത്. നാ​ലു വ​ർ​ഷം മു​ന്പ്…

Read More

ഹോ​ട്ട​ലു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് മ​ന്ത്രി

തൃ​ശൂ​ർ: ഹോ​ട്ട​ലു​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ഹോ​ട്ട​ലു​ക​ളി​ലെ ഖ​ര-​ജ​ല മാ​ലി​ന്യ സം​സ്ക​ര​ണം ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വ്യാ​പാ​രം നി​യ​മ​വി​ധേ​യ​മാ​ക്കി നി​യ​ന്ത്രി​ക്കു​ന്ന​തി​നു നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അറിയിച്ചു. കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി.​കെ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. പ്ര​തി​നി​ധിസ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മേ​യ​ർ അ​ജി​ത വി​ജ​യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി​ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ൽ, കൗ​ണ്‍​സി​ല​ർ അ​നൂ​പ് ഡേ​വി​സ് കാ​ട, കെഎ​ച്ച്ആ​ർ​എ ര​ക്ഷാ​ധി​കാ​രി എ​ൻ. കു​മാ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ബി​ജു​ലാ​ൽ, അ​ബ്ദു​ൾ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ…

Read More

കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ലെ  കലാകാരൻ വിനോദിനെ  ആദരിച്ച് മളങ്കുന്നത്തുകാവ് ഭരണിവേല കമ്മിറ്റി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സ​ന്‍​മ​ന​സു​ള്ള​വ​ര്‍​ക്കു സ​മാ​ധാ​നം എ​ന്ന സി​നി​മ​യി​ല്‍ ശ്രീ​നി​വാ​സ​ന്‍ പ​റ​യും പോ​ലെ ഈ ​കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ല്‍ ഒ​രു ഹൃ​ദ​യ​മു​ണ്ട്…​ഒ​രു ക​ലാ​കാ​ര​ന്‍റെ ഹൃ​ദ​യം…മു​ള​ങ്കു​ന്ന​ത്തു​കാ​വ് സ്വ​ദേ​ശി​യും സ്പെ​ഷല്‍ ബ്രാ​ഞ്ചി​ലെ എ​എ​സ്ഐ​യു​മാ​യ വി​നോ​ദി​ന്‍റെ കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ലെ ക​ലാ​ഹൃ​ദ​യ​ത്തെ ആ​ദ​രി​ക്കാ​ന്‍ മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഭ​ര​ണി​വേ​ല ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. ര​ക്ഷാ​ധി​കാ​രി വി.​ജി.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ കോ​ഞ്ചേ​രി, സെ​ക്ര​ട്ട​റി എം.​അ​ച്യുത​ന്‍, വ​ര​ടി​യാ​ട്ടി​ല്‍ കേ​ശ​വ​ന്‍, കെ.​സു​നി​ല്‍​കു​മാ​ര്‍, കെ.​കെ.​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​ദ​ര​ണ​ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ല്‍​കി.സ്കൂ​ള്‍ക​ലാ​മേ​ള​ക​ളി​ല്‍ നാ​ട​ക​ങ്ങ​ള്‍ ര​ചി​ച്ച് നാ​ട​ക​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടംനേ​ടി​യ ക​ലാ​കാ​ര​നാ​ണ് വി​നോ​ദ്. ജി​ല്ലാ യു​വ​ജ​നോ​ത്സ​വ​ത്തി​ല്‍ യു​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം മ​ല​യാ​ള നാ​ട​ക​ത്തി​ല്‍ വി​നോ​ദി​ന്‍റെ ര​ച​ന​ക​ളാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ​ത്. തൃ​ശൂ​രി​ലെ മാ​ത്ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലെ ക​ലാ​മേ​ള​ക​ളി​ലെ​ല്ലാം വി​നോ​ദി​ന്‍റെ തൂ​ലി​ക അ​ര​ങ്ങി​ലെ​ത്തി​ച്ച നാ​ട​ക​ങ്ങ​ള്‍ സ​മ്മാ​നം നേ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ​മ്പാ​ടും നി​ര​വ​ധി ശി​ഷ്യ​ഗ​ണ​ങ്ങ​ളും ഈ ​പോ​ലീ​സു​കാ​ര​നു നാ​ട​ക​വേ​ദി​യി​ലു​ണ്ട്.

Read More

കുഞ്ഞാലിപ്പാറ സമരം ; അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ നൂ​റാംനാ​ളി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു

മൂ​ന്നു​മു​റി: മ​റ്റ​ത്തൂ​ർ കു​ഞ്ഞാ​ലി പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ നൂ​റാം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ മൂ​ന്നു​മു​റി​യി​ൽ മ​നു​ഷ്യ​ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു.അ​വി​ട്ട​പ്പി​ള്ളി മു​ത​ൽ ചേ​ല​ക്കാ​ട്ടു​ക​ര പെ​ട്രോ​ൾ പ​ന്പ് വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ണ്ട മ​നു​ഷ്യ​ച​ങ്ങ​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സാം​സ്കാ​രി​ക സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം ആ​യി​ര​ത്തി​ലേ​റെ പേ​ർ ക​ണ്ണി​ക​ളാ​യി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ര​ഘു​നാ​ഥ് പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ​നീ​ല​ക​ണ്ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​സു​ബ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന ന​ന്ദ​കു​മാ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എം.​മോ​ഹ​ൻ​ദാ​സ്, ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ക​ണ്‍​വീ​ന​ർ എ​സ്.​പി.​ര​വി, പി.​കെ.​കി​ട്ട​ൻ, ഫാ.​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് , ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ, സ്കൗ​ട്ട്് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ മ​നു​ഷ്യ​ച​ങ്ങ​ല​യി​ൽ അ​ണി​നി​ര​ന്നു. കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ രാ​ജ് കു​മാ​ർ, മ​നു​ഷ്യ​ച​ങ്ങ​ല ക​ണ്‍​വീ​ന​ർ ബി​ജു തെ​ക്ക​ൻ, സു​മേ​ഷ് മൂ​ത്ത​ന്പാ​ൻ,…

Read More

ഒ​റ്റ​ക്കാ​ലി​ൽ സ്ക്ര​ച്ച​സു​മാ​യി പ​റ​ന്നു പ​ന്ത​ടി​ച്ച് ഭാ​ഷ; പ​രി​മി​തി​ക​ളി​ല്ലാ​തെ ഇ​ന്ത്യ​ൻ ടീം ​സെ​ല​ക്ഷ​ൻ

തൃ​ശൂ​ർ: ഒ​റ്റ​ക്കാ​ലി​ൽ സ്ക്ര​ച്ച​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗ്രൗ​ണ്ടി​ൽ പ​റ​ന്നു​ന​ട​ന്നു പ​ന്ത​ടി​ച്ച ഇ​ന്ത്യ​ൻ താ​രം ആ​ല​പ്പു​ഴ​ക്കാ​ര​ൻ ഭാ​ഷ​യ്ക്ക് ആ​ര​വ​ങ്ങ​ളു​ടെ പി​ന്തു​ണ. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ശാ​രീ​രി​ക ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ലാ​ണ് ഇ​ന്ത്യ​ൻ താ​രം ഭാ​ഷ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ൽ​സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച് ടീ​മി​ൽ ഇ​ടം നേ​ടാ​ൻ 23 താ​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ഒ​രു കാ​ലി​ല്ലാ​തെ​യും ഒ​രു കൈ​യി​ല്ലാ​തേ​യും ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ അ​വ​ർ ഓ​ടി​ക്ക​ളി​ച്ചു വി​സ്മ​യം തീ​ർ​ത്തു. അം​ഗ​പ​രി​മി​തി​ക​ൾ പ​രി​മി​തി​ക​ളേ​യ​ല്ലെ​ന്ന് അ​വ​ർ തെ​ളി​യി​ച്ചു. ഉ​ച്ച​വ​രെ ന​ട​ക്കു​ന്ന മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് മി​ക​ച്ച താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന് ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. കി​ഷോ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 21 മു​ത​ൽ മ​ലേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ടീ​മി​നെ​യാ​ണു തൃ​ശൂ​രി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അം​പ്യൂ​റ്റി, വ​ണ്‍ ഷോ​ർ​ട്ട് ലെ​ഗ്, ഹാ​ൻ​ഡ് എ​ന്നീ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രാ​ണു പ​ങ്കെ​ടു​ത്ത​ത്.

Read More

മു​ള​ങ്കു​ന്ന​ത്തു​കാ​വിൽ ക​ഞ്ചാ​വ് വി​ൽ​പ​ന വ്യാപകം; ചോദ്യം ചെയ്യുന്നവരെ വെട്ടി പരിക്കേൽപ്പിച്ച് മാഫിയ സംഘങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ക​ഞ്ചാ​വ് വി​ൽ​പ​ന ചോ​ദ്യം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ വെ​ട്ടി​നു​റു​ക്കാ​ൻ ര​ണ്ടും ക​ൽ​പി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന സം​ഘ​ങ്ങ​ളു​ടെ തേ​ർ​വാ​ഴ്ച. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ട്ടേ​റ്റ് കൊ​ണ്ടു​വ​ന്ന ഇ​രു​പ​തോ​ളം പേ​ർ ക​ഞ്ചാ​വ് വിൽ​പ​ന ചോ​ദ്യം ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കു​ന്നം​കു​ള​ത്ത് കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത കു​ന്നം​കു​ളം അ​ടു​പ്പൂ​ട്ടി മു​ണ്ടും പ​റ​ന്പി​ൽ വീ​ട്ടി​ൽ വി​ൽ​സ​ണ്‍ മ​ക​ൻ വി​ജീ​ഷി​നെ (33) 20 അം​ഗ സം​ഘ​മാ​ണ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12ന് ​വീ​ടി​നു സ​മീ​പം വെ​ച്ച് വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വി​ജീ​ഷി​നെ സം​ഘം വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​രു​കാ​ലു​ക​ൾ​ക്കും കൈ​ക​ൾ​ക്കും ത​ല​യി​ലും പു​റ​ത്തു​മാ​യി നി​ര​വ​ധി വെ​ട്ടു​ക​ളാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജീ​ഷ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. തോ​ളൂ​രി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഏ​ഴ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം 14 പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റു.ഇ​വ​രി​ൽ ഡി​വൈ​എ​ഫ്ഐ ​പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്…

Read More

മദ്യവർജനം വഴി ലഹരിവിമുക്തി സർക്കാർ ലക്ഷ്യമെന്ന്  മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ

തൃ​ശൂ​ർ: നാ​ടി​നെ ല​ഹ​രി വി​മു​ക്ത​മാ​ക്കേ​ണ്ട​ത് ക​ലാ- കാ​യി​ക മേ​ഖ​ല​ക​ളെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടാ​ക​ണ​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. “നാ​ള​ത്തെ കേ​ര​ളം ല​ഹ​രിമു​ക്ത ന​വ​കേ​ര​ളം’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 90 ദി​ന തീ​വ്ര​യ​ത്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് മ​ദ്യ​വ​ർ​ജ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​ഭോ​ഗം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 14 ജി​ല്ല​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ക​യും മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽനി​ന്ന് ടൗ​ണ്‍ ഹാ​ൾ വ​രെ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള 700 ഓ​ളം എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ ബൈ​ക്ക് റാ​ലി​യും വാ​ക്ക​ത്തോ​ണും ന​ട​ന്നു. മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ള​ക്ട​ർ…

Read More

കുഞ്ഞാലിപ്പാറ സമരം നൂറാം ദിവസത്തിലേക്ക്;  മ​നു​ഷ്യ​ച​ങ്ങ​ല തീർത്ത്  സമരക്കാർ

കൊ​ട​ക​ര: കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ഗ്രാ​നൈ​റ്റ് ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട്് നടത്തുന്ന സമരം 100 ദിവസം പൂർത്തിയാകുന്ന തോടെ ഇന്ന് മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്കുമെന്ന് കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​നും മ​നു​ഷ്യച്ചങ്ങ​ല സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ ബി​ജു തെ​ക്ക​ൻ പ​റ​ഞ്ഞു. ഇന്നു വൈ​കി​ട്ട് അഞ്ചിന് ​മൂ​ന്നു​മു​റി​യി​ൽ ന​ട​ക്കുന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ണ്ണി ചേ​രും. ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​ശേ​രി മ​ല​യോ​ര​ത്തെ കു​ന്നി​നു മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യും ക്ര​ഷ​റും സ​മാ​ന​രീ​തി​യി​ലു​ള്ള ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​ലും ഇ​ട​യാ​ക്കു​മെ​ന്ന ഭീ​തി​യാ​ണ് നാ​ട്ടു​കാ​രെ കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​ത്.ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​നും സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ൾ​ക്കും അ​തീ​ത​മാ​യി നാ​ട്ടു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഇ​വി​ടെ സ​മ​രം ന​ട​ത്തി​വ​രു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ്, ടി.​എ​ൻ.​പ്ര​താ​പ​ൻ എംപി, സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ എം.​സി.​ജോ​സ​ഫൈ​ൻ , സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ, കെ.​വേ​ണു തു​ട​ങ്ങി​യ​വ​ർ സ​മ​ര​പ​ന്ത​ലി​ലെ​ത്തി​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ…

Read More

ബൗ​ദ്ധി​ക​വും ഭൗ​തി​ക​വു​മാ​യ ഉ​ന്ന​മ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യമെന്ന്  മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

കൊ​ട​ക​ര: ബൗ​ദ്ധി​ക​വും ഭൗ​തി​ക​വു​മാ​യ ഉ​ന്ന​മ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജീ​വി​താ​വ​സാ​നംവ​രെ മ​നു​ഷ്യ​ൻ പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പ​റ​ഞ്ഞു. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും എ​ത്തി​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​സി. എ​ൽ. ജോ​ഷി വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. സ​മൂ​ഹ​ത്തി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ത​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​പി. ഒ. ​ജെ​ൻ​സ​ണ്‍ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, സ​ഹൃ​ദ​യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യ​ൂ​ഷ​ൻ മാ​നേ​ജ​ർ മോ​ണ്‍​. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റവ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ. ​എം.…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വെ​ട്ടി​യി​ട്ട മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ളും മാ​ലി​ന്യ​ങ്ങ​ളും ദു​രി​ത​മാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ

ചാ​ല​ക്കു​ടി: നോ​ർ​ത്ത് ജം​ഗ്്ഷ​നി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വെ​ട്ടി​യി​ട്ട മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ളും മാ​ലി​ന്യ​ങ്ങ​ളും നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​യി. പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ വെ​ട്ടി​യി​ട്ട മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ളും മ​റ്റും റോ​ഡി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ഈ ​പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ന​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. വ്യാ​പാ​രി​ക​ളും മ​റ്റും ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. അ​ഡ്വ. പോ​ളി ക​ണി​ച്ചാ​യി, അ​ഡ്വ. പി.​ഐ. മാ​ത്യു, വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, സി.​കെ.​വി​ൻ​സെ​ന്‍റ്, വി​ൻ​സെ​ന്‍റ് മാ​ത്യു, ലി​സി ജോ​ബി, ജോ​യി മ​ഞ്ഞ​ളി, ആ​ന്േ‍​റാ എ​രി​ഞ്ഞേ​രി, റ​ഹീം എ​ന്നി​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Read More