കിളിമാനൂര്‍: ഫോട്ടോ എടുക്കുന്നതിനിടെ കാല് വഴുതി പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്്ച വൈകുന്നേരം പകല്‍ക്കുറി പള്ളിക്കല്‍ പുഴയില്‍ കാണാതായ കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാം മുകളില്‍ പുത്തന്‍ വീട്ടില്‍ സിദ്ദിഖ് (28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ (21) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെടുത്തത്. ഇവരോടൊപ്പം നദിയില്‍ കാണാതായ പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ അന്‍സലിന്റെ (23) മൃതദേഹം ശനിയാഴ്്ച വൈകുന്നേരംതന്നെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 16ന് വിവാഹിതരായ നൗഫിയയും സിദ്ദിഖും ശനിയാഴ്ച്ച അന്‍സലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. തുടര്‍ന്ന് നദി കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായാണ് നദിക്കരയില്‍ എത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ കാല് വഴുതി നദിയില്‍ വീണ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്പോൾ അന്‍സിലും അപകടത്തില്‍പ്പെടുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മീന്‍ പിടിക്കാന്‍ വന്നവര്‍ ബൈക്കുകളും ചെരുപ്പും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാരെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.…
Read MoreCategory: TVM
രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം: സിപിഎം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ ആണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. പരാതിയിൽ അന്വേഷണ വിധേയമായാണ് രവീന്ദ്രൻ നായരെ സസ്പെൻഡ് ചെയ്തത്.കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് പരാതി ഉയർന്നത്. ഇതേത്തുടർന്ന് വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അന്വേഷണ കമ്മീഷനാക്കിയാണ് പാർട്ടി ഇതേപ്പറ്റി അന്വേഷണം നടത്തിയത്. 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ.
Read Moreകോതറയിൽ അരിക്കൊമ്പൻ സുഖമായിരിക്കുന്നു; ആനക്കൂട്ടത്തോട് ഇണങ്ങുന്നതായി സൂചന
കാട്ടാക്കട : അരിക്കൊമ്പൻ ഇപ്പോഴും കോതയാറിൽ തന്നെ. ആനകൂട്ടത്തിന് അടുത്താണ് അരിക്കൊമ്പനുള്ളത്. റേഡിയോ കോളർ സംവിധാനം നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. അരിക്കൊമ്പൻ സുഖമായിരിക്കുന്നുവെന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. 10 ആനകളുടെ കൂട്ടത്തിന് ഒപ്പമാണ് സഞ്ചാരം. രണ്ട് കുട്ടിയാനകളുള്ള ആനക്കൂട്ടത്തിനൊപ്പം ഇണങ്ങിയ മട്ടിലാണ് അരിക്കൊമ്പനെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. കോതയാർ ഡാമിൽ ഇറങ്ങി വെള്ളം കുടിക്കുന്നുണ്ട്, തീരത്തെ പുൽമേട്ടിൽ നിന്നാണ് ഭക്ഷണം. ജനവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്ന പതിവ് രീതി പുറത്തെടുത്തിട്ടില്ല. അതിനാൽ ആനയെ നിരീക്ഷിക്കാനുള്ള സംഘത്തിലെ വാച്ചർമാരുടെ എണ്ണം കുറച്ചിട്ടുണ്ട്. റേഡിയോ കോളർ സിഗ്നൽ കിട്ടുന്നതിനാൽ നിരന്തരമായി ആന എവിടെയുണ്ടെന്ന് അറിയാനാകുന്നുണ്ടെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. കേരളത്തിലെ വനം വകുപ്പ് റേഡിയോ കോളർ സിഗ്നൽ സ്വീകരിക്കുന്നുണ്ട്. കോതയാർ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതം, നെയ്യാർ , പേപ്പാറ, ചെന്തുരുണി എന്നീ വനമേഖലകളുൾപ്പെടുന്ന അഗസ്ത്യവനം ബയോസ്്ഫിയർ…
Read Moreആസിഡ് ആക്രമണവും ആത്മഹത്യയും: അന്വേഷിക്കാൻ കമ്മീഷനെ വച്ച് സിപിഐ; ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളും അന്വേഷിക്കും
കാട്ടാക്കട : വിവാദമായ മാറനല്ലൂർ ആസിഡ് ആക്രമണത്തിൽ സിപിഐ ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയ പശ്ചാത്തലത്തിൽ വിഷയം അന്വേഷിക്കാൻ കമ്മീഷനെ വച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നും സിപിഐ പറയുന്നു. ആത്മഹത്യ ചെയ്ത സജി കുമാർ ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിക്കാനാണ് തീരുമാനം. മാറനല്ലൂരിലെ സിപിഐ നേതാവിനു നേരെയുണ്ടായ ആസിഡ് ആക്രമണവും തുടർന്ന് സിപിഐക്കാരൻ കൂടിയായ പ്രതി സജികുമാറിന്റെ ആത്മഹത്യയും ജില്ലയിലെ സിപിഐയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാർട്ടിയുടെ നിയന്ത്രണത്തിലള്ള സഹകരണ സംഘത്തിൽ കുറേ നാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നമാണ് ഒടുവിൽ ആസിഡ് ആക്രമണത്തിലെത്തിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധീർഖാനും ആക്രമണം നടത്തിയ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സജികുമാറുമായുള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നത് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഭാസുരാംഗനെ ആയിരുന്നു. ആ ഭാസുരാംഗനെതിരെയാണ് സജി കുമാർ ആത്മഹത്യാകുറിപ്പിൽ…
Read Moreനാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തവർ പിടിയിൽ; കുഞ്ഞിനെ തട്ടിയെടുത്തത് നാഗർകോവിലിൽനിന്ന്
തിരുവനന്തപുരം: നാഗർകോവിലിൽനിന്നു നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ രണ്ട് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽനിന്നു ചിറയിൻകീഴിലേക്ക് താമസം മാറ്റിയ നാടോടികളായ നാരായണൻ (50) ഇയാളോടൊപ്പം താമസിക്കുന്ന ശാന്തി (49) എന്നിവരാണ് അറസ്റ്റിലായത്. നാഗർകോവിലിലെ വടശേരി റെയിൽവേ സ്റ്റേഷനിൽ മാതാവിനോടൊപ്പം ഉറങ്ങികിടന്ന കുഞ്ഞിനെ ഇരുവരും ചേർന്ന് തട്ടിയെടുത്ത് ട്രെയിൻമാർഗം ചിറയിൻകീഴിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായ വിവരം ബന്ധുക്കൾ വടശേരി പോലീസിൽ അറിയിച്ചു. വടശേരി പോലീസ് റെയിൽവെ പോലീസിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചതിൽനിന്നു പ്രതികൾ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെത്തിയെന്ന് സ്ഥിരീകരിച്ചിരുന്നു. ചിറയിൻകീഴ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചിറയിൻകീഴ് എസ്എച്ച്ഒ കണ്ണൻ, സിപിഒ ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാരായണനെയും ശാന്തിയെയും കുഞ്ഞിന്റെയൊപ്പം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി ഏഴോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് വടശേരി പോലീസെത്തി പ്രതികളെയും കുഞ്ഞിനെയും…
Read Moreബാലരാമപുരത്ത് മൂന്ന് ജ്വല്ലറികളിൽ മോഷണം; നഷ്ടപ്പെട്ടത് നാല് ഗ്രാം സ്വർണം മാത്രം; ആഭരണം നഷ്ടപ്പെടാത്തെക്കുറിച്ച് ഉടമകൾ പറഞ്ഞത്…
ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരത്ത് അടുത്തടുത്തുള്ള മൂന്ന് ജ്വല്ലറികളിൽ മോഷണം. ബാലരാമപുരം -നെയ്യാറ്റിൻകര റോഡിൽ കണ്ണൻ ജ്വല്ലറി, പത്മനാഭ ജ്വല്ലറി, പ്രശാന്ത് ജ്വല്ലറിഎന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കണ്ണൻ ജ്വല്ലറിയിൽനിന്ന് വെള്ളി ആഭരണങ്ങളും പത്മനാഭയിൽനിന്ന് മൂന്ന് ഗ്രാം സ്വർണാഭരണവും പ്രശാന്ത് ജ്വല്ലറിയിലെ നാല് ഗ്രാം സ്വർണപ്പണ്ടവുമാണ് മോഷ്ടിക്കപ്പെട്ടത്. അടുത്തടുത്തുള്ള മൂന്ന് ജ്വല്ലറികളുടെയും പൂട്ട്പൊളിച്ച് ഉള്ളിൽ കടന്നായിരുന്നു കവർച്ച പുലർച്ചെ രണ്ടിനും നാലിനും ഇടയ്ക്കായിരിക്കും മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെ സിസി ടി വി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കടകൾ അടയ്ക്കുമ്പോൾ ആഭരണങ്ങൾ വീട്ടിൽ കൊണ്ട് പോകുന്ന പതിവ് ഉള്ളതിനാൽ വൻ കവർച്ച ഒഴിവായി.
Read Moreപ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു നിർത്തും; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സപ്ലൈകോയിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നുരണ്ടെണ്ണത്തിന്റെ കുറവുണ്ടെങ്കിൽ അതിനെ പർവതീകരിച്ച് കാണിക്കരുതെന്ന് മന്ത്രി ജി.ആർ.അനിൽ. കുറവുണ്ടെങ്കിൽ പരിഹരിക്കും. ഇക്കാര്യത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. സപ്ലൈയ്ക്കോയ്ക്കും സാന്പത്തിക പ്രതിസന്ധിയുണ്ട്. ഇത്തവണയും മെച്ചപ്പെട്ട ഓണച്ചന്ത ഉണ്ടാകും. തകർക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രളയ സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവർക്കും കിറ്റ് നൽകിയതാണ്. പ്രയാസം അനുഭവിക്കുന്ന ആളുകളെ സർക്കാർ ചേർത്തു നിർത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സാന്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ തങ്ങൾക്ക് കിറ്റിന്റെ ആവശ്യമില്ലെന്ന് സൂചിപ്പിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.
Read Moreജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവ്;ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയും കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ അദ്ദേഹം കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നു. 1970-ലാണ് ഉമ്മന്‍ ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത് റിക്കാര്‍ഡാണ്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. ഒടുവില്‍ രോഗം…
Read Moreചക്രവാതചുഴി; മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം
തിരുവനന്തപുരം: ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 22നു മലപ്പുറം, കണ്ണൂർ കാസർക്കോട് ജില്ലകളിലും 23 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിക്കുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 മുതൽ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീര ദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര…
Read Moreഞാണ്ടൂര്‍കോണത്ത് സംഘര്‍ഷം ! മൂന്നുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ഞാണ്ടൂര്കോണത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് കഴക്കൂട്ടം പോലീസ് പറയുന്നത്. പുറത്തു നിന്നുള്ളവര്‍ ലഹരി വില്പനക്കായി രാത്രി കാലങ്ങളില്‍ ഇവിടെയെത്തുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും ഇതാണ് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കുമെത്തിയതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. രാഹുല്‍ ഒഴികെയുള്ള മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More