തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സ്വകാര്യകന്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. വീണ പണം വാങ്ങിയത് ക്രമവിരുദ്ധമായാണ്. ഇടപാട് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. നിയമസഭയിൽ അടക്കം ഈ വിഷയത്തിൽ പ്രതിഷേധിക്കും. കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവൽകരിക്കപ്പെട്ട അഴിമതിയുമാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ കരിമണൽ കന്പനിയിൽനിന്നു 1.72 കോടി രൂപ വീണ വിജയൻ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീണയുടെ കന്പനിക്ക് പണം വാങ്ങാം, എന്നാൽ വീണ വ്യക്തിപരമായി പണം വാങ്ങി. ഈ സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം വീണയ്ക്കെതിരേ കേസെടുക്കണം. വീണയുടെ കന്പനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. വെല്ലുവിളിയും ആക്രോശവുമാണ് മറുപടി നൽകാതെ മുഖ്യമന്ത്രി നിയമസഭയിൽ പ്രകടിപ്പിച്ചതെന്നും മാത്യു കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി…
Read MoreCategory: TVM
സംസ്ഥാനത്ത് എൻസിപി പിളർപ്പിലേക്ക്? പി.സി.ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് തോമസ് കെ.തോമസ് എംഎൽഎ
സ്വന്തം ലേഖകൻതിരുവനന്തപുരം: സംസ്ഥാനത്ത് എൻസിപി പിളർപ്പിലേക്ക് എന്നുറപ്പായി. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച തോമസ് കെ.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ വിമത വിഭാഗം ഉടൻ തന്നെ സുപ്രധാന നീക്കങ്ങൾ നടത്തുമെന്ന സൂചനയുണ്ട്. ഇടതുമുന്നണിയിൽ നിന്നും ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം തന്നെ ദേശീയ തലത്തിൽ എൻസിപി പിളർന്നതിനു പിന്നാലെ സംസ്ഥാന തലത്തിലും പിളർപ്പ് ഉണ്ടാവും. ഇരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തങ്ങൾക്കാണെന്ന വാദവും ഉയർത്തുന്നു. പി.സി ചാക്കോ ശരത് പവാറുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതാക്കളുടെ പിന്തുണ തങ്ങളുടെ വിഭാഗത്തിന് ഉറപ്പാക്കി. എന്നാൽ സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിലപാട് ഏറെ നിർണായകമാണ്. മുഖ്യമന്ത്രിയുടെ പിന്തുണ തങ്ങൾക്കുണ്ട ാവുമെന്ന വിശ്വാസത്തിലാണ് തോമസ് കെ.തോമസ് പക്ഷം. ഇതിനിടെ കഴിഞ്ഞ ദിവസം എതിർ ചേരിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി തോമസ് കെതോമസ് എംഎൽഎ രംഗത്തു വന്നിരുന്നു.…
Read Moreകെഎസ് ആർ ടി സി ബസിനുള്ളിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ
കാട്ടാക്കട: കെഎസ് ആർ ടി സി ബസിനുള്ളിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ. അമ്പൂരി സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 9.45 ന് വെള്ളറട-കാട്ടാക്കട ബസിൽ വച്ചാണ് യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. സംഭവമറിഞ്ഞ് യാത്രക്കാർ ഇടപെട്ട് ബസ് സ്റ്റേഷനിലെത്തിച്ച് യുവാവിനെ പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു. പെൺകുട്ടിക്ക് പരീക്ഷയായതിനാൽ മൊഴി രേഖപ്പെടുത്തിയില്ല അതിന് ശേഷം തുടർ നടപടികൾ ഉണ്ടാകും.
Read Moreമദ്യനയത്തിൽനിന്നു പിൻവലിഞ്ഞ് സർക്കാർ; റസ്റ്ററന്റുകളിലെ ബിയർ വൈൻ വിൽപന ഉപേക്ഷിക്കില്ല
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 250 മദ്യവിൽപനശാലകൾ തുടങ്ങാനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ട്. വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനങ്ങളാണ് സർക്കാരിനെ ഈ വിഷയത്തിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചത്. കേരളത്തിൽ മദ്യലഭ്യത വർധിപ്പിക്കുന്നുവെന്നാണ് സർക്കാരിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ‘എൽഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യം. എൽഡിഎഫ് സഹയാത്രികരായ സിനിമാ താരങ്ങളെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യങ്ങളിൽ മദ്യലഭ്യത കുറയ്ക്കുമെന്നായിരുന്നു. എന്നാൽ സർക്കാർ 250 മദ്യവിൽപനശാലകൾ പുതുതായി തുടങ്ങാൻ തീരുമാനിച്ചതും റസ്റ്ററന്റുകളിൽ ബിയറും വൈനും വിതരണം ചെയ്യാൻ അനുവദിച്ചതും ഏറെ ചർച്ചയായി. പഴയ പരസ്യങ്ങൾ വ്യാപകമായി വൈറലാകുകയും വിവിധ കോണുകളിൽ നിന്നും പരക്കെ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇക്കാരണത്താലാണ് പുതിയ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള തീരുമാനത്തിൽനിന്നും സർക്കാരിനെ പിന്നോട്ടടിച്ചത്. ക്ലാസിഫിക്കേഷൻ പുതുക്കുന്നതിന് മുൻപ് ഹോട്ടലുകളുടെ ബാർ…
Read Moreപതിനാലു ലക്ഷം രൂപയും പതിനേഴു പവൻ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
പാറശാല: ചെങ്കവിളക്കു സമീപം ബൈ പാസ് റോഡിൽ നിന്നും പതിനാലു ലക്ഷം രൂപയും പതിനേഴു പവൻ സ്വർണവുമായി യുവാവ് പിടിയിലായി. മലപ്പുറം തിരൂർ അതവനാട്പതിക്കളത്തിൽ തൊടി ഹൗസിൽ മുഹമ്മദ് റാഷിദാണ് (27 ) പിടിയിലായത്. യുവാവിന്റെ പക്കൽനിന്നു 14,00,175 രൂപയും 140ഗ്രാം സ്വർണക്കട്ടികളും പോലീസ് പിടിച്ചെടുത്തു.ഇന്നലെ വൈകുന്നേരം പരിശോധന നടത്തുകയായിരുന്ന പൊഴിയൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ അനിൽകുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ബൈ പാസ് കേന്ദ്രീകരിച്ചു മദ്യം, മയക്കുമരുന്ന്, കുഴൽ പണ മാഫിയകൾ സജീവമായി പ്രവർത്തിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിഐ സതികുമാറിന്റെ നിർദേശാനുസരണം പ്രത്യേക നിരീക്ഷണം ബൈപാസ് കേന്ദ്രീകരിച്ചു പോലീസ് നടത്തിവരികയായിരുന്നു. നിരീക്ഷണത്തിനിടെ വൈകുന്നേരം 5ന് സംശയാസ്പദമായി കണ്ട ഇരുചക്ര വാഹനത്തെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രണ്ടു ബാഗുകളിലായി ഒളിപ്പിച്ചുവച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. യുവാവിനെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോൾ…
Read Moreമിത്ത് വിവാദം: കരുതലോടെ സിപിഎം; സിപിഎം ഭിന്നിപ്പിനു ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും അടുത്തിരിക്കെ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദമായ മിത്ത് വിവാദത്തിൽ കൂടുതൽ സംഘർഷം ഉണ്ടാവുന്ന സാഹചര്യങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനത്തിൽ സിപിഎം. വിശ്വാസ സംരക്ഷണവുമായി എന്‍എസ്എസ് മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് ഒരു സമുദാസ സംഘടനയുമായി പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള ശ്രമം. വിവാദം സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളോടു പ്രതികരിക്കാനും സ്പീക്കർ തയാറായില്ല. വിഷയത്തില്‍ കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് ഷംസീർ വ്യക്തമാക്കിയത്. എന്നാൽ വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചാരണം സിപിഎം ശക്തമാക്കും.അതേസമയം, മറുവശത്ത് എന്‍എസ്എസിനെ പൂർണമായും പിന്തുണച്ച് സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് പോകാനാണ് കോൺഗ്രസ് നീക്കം. നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ സ്പീക്കർ തിരുത്തണം എന്ന് കൂടുതൽ ശക്തമായി കോൺഗ്രസ് ആവശ്യപ്പെടും. മിത്ത് വിവാദത്തിൽ സ്പീക്കർ തിരുത്തണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. എൻഎസ്എസിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സെ സുധാകരന് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. ബിജെപി അവസരം…
Read Moreതലസ്ഥാനത്ത് നാമജപ ഘോഷയാത്ര നടത്താൻ എൻഎസ് എസ്; സ്പീക്കർ വൈകുന്നേരം മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീർ ഹൈന്ദവ വിശ്വാസത്തെ അപമാനിച്ചുവെന്നാരോപിച്ച് എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് നാമജപ ഘോഷയാത്ര നടത്തും. താലൂക്ക് യൂണിയൻ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര. ഇന്ന് വൈകുന്നേരം 5ന് തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രത്തിന് മുൻപിൽനിന്നും ആരംഭിച്ച് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ സമാപിക്കുന്നവിധത്തിലാണ് നാമജപഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വാസ സംരക്ഷണദിനമായി ആചരിക്കുന്ന ഇന്ന് വൈകുന്നേരം നടത്തുന്ന നാമജപഘോഷയാത്രയിൽപരമാവധി കരയോഗവനിതാ സമാജ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന നാമജപ ഘോഷ യാത്രയുടെ ഉത്ഘാടനം എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻഎം. സംഗീത് കുമാർ നിർവഹിക്കും. രാവിലെ ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രാർഥനയും വഴിപാടും നടത്തിയാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഗണപതിയെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ…
Read Moreഎ.എൻ. ഷംസീറിന്റേത് പരമതനിന്ദ; ഷംസീർ ഖുർ ആനെ വിമർശിക്കാൻ തയാറാകുമോയെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റേത് പരമത നിന്ദയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഷംസീർ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. എല്ലാ മതങ്ങളോടും തുല്യമായ സമീപനം സ്വീകരിക്കേണ്ടയാളാണ് സ്പീക്കർ. വേദഗ്രന്ഥങ്ങളെ വിമർശിക്കുന്ന ഷംസീർ ഖുർ ആനെ വിമർശിക്കാൻ തയാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. യുഡിഎഫ് ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്താണ്. കെ.സുധാകരനും വി.ഡി. സതീശനും വായ തുറക്കാത്തത് ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും ഭയന്നിട്ടാണോ എന്നും സുരേന്ദ്രൻ ചോദിച്ചു. സ്പീക്കറുടെ പ്രസ്താവനക്കെതിരേ സമരപരിപാടികളുമായി ബിജെപി മുന്നോട്ടുപോകും. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreബന്ധുവായ യുവതിയ്ക്കൊപ്പം ഇരുന്ന യുവാവിന് മർദ്ദനം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം; ബന്ധുവായ യുവതിയ്ക്കൊപ്പം ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല് കോവില്‍വിള സ്വദേശി സുരേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാന്‍ ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ് യാത്രചെയ്തത്. ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടര്‍ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന് കൊണ്ട് അടിക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പോലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.…
Read Moreട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; 3,500 യന്ത്രവൽകൃത ബോട്ടുകൾ കടലിലിറങ്ങും; മീൻ വില കുറയുമെന്ന പ്രതീക്ഷയിൽ സാധാരണക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ മുതൽ 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറങ്ങും. ബോട്ടുകളിലേക്ക് ഐസ് കയറ്റിത്തുടങ്ങി. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ കേടുപാടുകൾ തീർത്തും പുതിയ വലകൾ സജ്ജമാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുകയായിരുന്നു. ഇന്ന് അർദ്ധരാത്രിയോടെ തന്നെ ബോട്ടുകളിൽ ആദ്യ സംഘംമീൻപിടിക്കാനിറങ്ങും. ട്രോളിംഗ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി ലഭിക്കാത്തതിൽ പരാതി ഉയർന്നിരുന്നു. അതേസമയം യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. ജൂൺ 9ന് അർധരാത്രിയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്.
Read More