തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പ്രതിയാക്കിയതിനെ തുടർന്ന് പ്രതിരോധത്തിലായ കോൺഗ്രസിന് പിടിവള്ളിയായി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തയ്യായിരം രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന ജി. ശക്തിധരന്റെ ആരോപണത്തിൽ പ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി. ശക്തിധരന്റെ ആരോപണം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പിണറായി ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്നും സതീശൻ പറഞ്ഞു. ആരാണ് പണം നൽകിയത്, എവിടേക്കാണ് പണം കൊണ്ടുപോയത് എന്നെല്ലാം വെളിച്ചത്ത് വരണം. പറയുന്നത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന് ആരോപണത്തിൽനിന്ന് വ്യക്തമാണ്. എഫ്ഐആർ ഇട്ട്…
Read MoreCategory: TVM
ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് കെ. സുധാകരനും സതീശനും ഡൽഹിയിൽ; സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക കാര്യങ്ങൾ തേടി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിലെത്തി. എഐസിസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി എന്നിവരുമായി ഇരുവരും ചർച്ച നടത്തും. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഷയങ്ങളും അധികാരത്തിന്റെ ചുവട് പിടിച്ച് എൽഡിഎഫ് സർക്കാർ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കള്ളക്കേസെടുക്കുന്ന കാര്യങ്ങളും ചർച്ചയാകും. ബിജെപി സർക്കാരിനെതിരെ പുതിയ ബദൽ രൂപീകരിക്കാൻ കഴിഞ്ഞ ദിവസം പാട്നയിൽ ചേർന്ന് പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യത്തിൽ കോണ്‍ഗ്രസിനോടൊപ്പം സിപിഎമ്മും ചേർന്നിരുന്നു. കേരളം പോലെയുള്ള സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസുമാണ് നേർക്ക് നേർ ഏറ്റുമുട്ടുന്നത്. എൽഡിഎഫ് സർക്കാർ അനാവശ്യ കേസുകൾ രജിസ്റ്റർ ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ ദ്രോഹിക്കുന്പോൾ വിശാല ഐക്യത്തിൽ സിപിഎമ്മുമായി കൈകോർക്കുന്പോൾ കേരളത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന കാര്യങ്ങൾ ഇരു നേതാക്കളും ഹൈക്കമാൻഡിനെ അറിയിക്കും. നിലവിൽ 19 ലോക്സഭ സീറ്റുകളിൽ വിജയിച്ച്…
Read Moreഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി തിരുവനന്തപുരത്ത് മരപ്പട്ടി; സംസ്കാരം ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസില്‍ അകപ്പെടുത്താനാണ് ശ്രമമെന്ന് മുരളീധരന് പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ജയിലില്‍ കിടക്കുന്നതിന് തുല്ല്യമാണ് പിണറായിയുടെ ഭരണകാലത്ത് ജയിലില്‍ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്ന് ചെയ്യുന്ന പ്രവൃത്തി മതി ആയുഷ്ക്കാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാന്‍. ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി ആണെങ്കില്‍ തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടിയാണെന്നും മുരളീധരന് പരിഹസിച്ചു. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ പുകയില ഉണ്ടാക്കുന്ന ക്യൂബയില്‍ പോയവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്നും മുരളീധരന് വിമര്‍ശിച്ചു.
Read Moreഇനിയും താഴെയിറങ്ങാതെ ഹനുമാൻ കുരങ്ങ്; അനുനയിപ്പിക്കാൻ ശ്രമം; കുരങ്ങിന്റെ നീക്കം നിരീക്ഷിക്കാൻ രണ്ട് ജീവനക്കാർ
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മരത്തിന്റെ മുകളിൽ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങൾ തുടർന്ന് മൃഗശാല അധികൃതർ. മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കുരങ്ങ് കഴിയുന്നത്. കുരങ്ങ് ഓരോ മരത്തിൽ നിന്നും വേറൊരു മരത്തിലേക്ക് ചാടിപ്പോയിക്കൊണ്ടിരിക്കുകയായിരുന്നു. ന്നലെ മാസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിൽ ഇരിപ്പുറപ്പിച്ചു.കുരങ്ങിനെ കണ്ടെത്തിയതിനെ തുടർന്ന് മൃഗശാല അധികൃതർ രണ്ട് ജീവനക്കാരെ കുരങ്ങിനെ നിരീക്ഷിക്കാനായി നിയോഗിച്ചിരിക്കുകയാണ്. കുരങ്ങിന് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നത് കൊണ്ടാണ് മരത്തിൽ നിന്നും താഴെയിറങ്ങാൻ മടിയ്ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കാക്കകളുടെ ശല്യം ഉണ്ടാകാതെ നോക്കുകയാണ് ജീവനക്കാർ. മയക്കുവെടി വച്ച് താഴെ എത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തിരുപ്പതിയിൽ നിന്നും മൃഗശാലയിലേക്ക് എത്തിച്ച ഹനുമാൻ കുരങ്ങ് ഒരാഴ്ചക്ക് മുൻപാണ് കൂട് തുറന്നപ്പോൾ ചാടിപ്പോയത്. ആദ്യം മൃഗശാലയിലെ കോന്പൗണ്ടിലുള്ള മരത്തിന് മുകളിൽ കുരങ്ങ് നിലയുറപ്പിക്കുകയായിരുന്നു. ഇണയായ…
Read Moreനന്ദിനി കേരളത്തിലേക്ക് വരുമ്പോൾ കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാൻ മിൽമ
തിരുവനന്തപുരം: കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള നീക്കത്തിനിടെ കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനുള്ള നീക്കവുമായി മിൽമ. ഔട്ട്ലെറ്റുകളിലൂടെ പാല് വില്‍ക്കില്ലെന്നും പകരം പാല് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നും ഇതിനെ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി പറയുന്നു. കർണാടകത്തിൽ പ്രധാനമായും ബംഗളൂരു ഉൾപ്പെടെ മൂന്നു സ്ഥലങ്ങളിൽ ഔട്ട്ലെറ്റുകള് തുറക്കാനുള്ള ആലോചനയിലാണ് മിൽമ. മാസങ്ങൾക്കു മുന്‍പ് തന്നെ ഇതിനുള്ള സാധ്യത മിൽമ ആരാഞ്ഞിരുന്നുവെന്നും ഇതിനെ കേരളത്തിൽ നന്ദിനി പാൽ വിൽക്കുന്നതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് കെ.എസ്. മണി പറയുന്നത്. കേരളത്തിൽ നന്ദിനി പാൽ വിൽക്കാനുള്ള നീക്കവുമായി കർണാടക മിൽക്ക് ഫെഡറേഷൻ മുന്നോട്ടുപോയാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് നേരത്തെ മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ പറഞ്ഞിരുന്നു.…
Read Moreസ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു; ഒരാൾക്ക് പരിക്ക്
വെള്ളറട: സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മാങ്കോട് കുളവെള ബൈജു ഹൗസില്‍ ബൈജുവിന്റെയും ആശാകുമാരിയുടെയും മകന് വിജിന്(21) ആണ് ഇന്നലെ രാത്രി മരിച്ചത്. കോളവിള സ്വദേശി അജീഷ്(22) പരിക്കുകളോടെ കാരക്കോണം സിഎസ് ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകുന്നേരം 4.45 ഓടെ കലുങ്ക് നട ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം. കലുങ്ക് നടയില്‍ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന സ്കൂള്‍ വാനില്‍ വെള്ളറടയില്‍ നിന്ന് പനച്ചമൂട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിച്ച് കയറുക യായിരുന്നു. ബൈക്ക് യാത്രക്കാരെ ഉടന്‍തന്നെ ആശുപത്രില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിജിൻ ഇന്നലെ രാത്രി മരിച്ചു. വിജിന്റെ തലയ്ക്ക് ഗുരുതരമായി ക്ഷതം ഏറ്റിരുന്നു.
Read Moreഅതീവ ജാഗ്രത വേണം; സംസ്ഥാനത്ത് പനി പടർന്ന് പിടിക്കുന്നു; കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പനിക്കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പനിക്കേസുകളിൽ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. ഡെങ്കിപ്പനി കൂടുതൽ പടർന്നുപിടിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണമെന്നും മന്ത്രി പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ല. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ല. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ…
Read Moreവഴക്കിനിടെ പക്ഷം ചേർന്നതിന്റെ പേരിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമം: കൊട്ടിയത്ത് രണ്ടു പേർ അറസ്റ്റിൽ
കൊട്ടിയം : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വില്ലേജിൽ പുതുച്ചിറ തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ ബാബു (30) പുതുച്ചിറകുന്നും പുറത്ത് വീട്ടിൽ രഞ്ജിത്ത് (32) എന്നിവരെയാണ് പിടികൂടിയത്. കേസിൽ മൂന്ന് പ്രതികൾ കൂടിയുണ്ടെന്ന് പോലീസ് പറഞ്ഞു. തൃക്കോവിൽവട്ടം മുഖത്തല ടെമ്പിൾ നഗർ 159 ചിത്തിരയിൽ അനന്തു (23) വിനാണ് വെട്ടേറ്റത്. അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 16 – ന് തൃക്കോവിൽ വട്ടം എം ആർ ഹോളോ ബ്രിക്സ് ഫാക്ടറിയ്ക്ക് സമീപം വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ അനന്തുവിന്റെ സുഹൃത്ത് അഖിലും ഇപ്പോൾ അറസ്റ്റിലായ ഷൈൻ ബാബുവുമായി വഴക്കുണ്ടായി. ഇതിൽ അനന്തു, അഖിലിന്റെ പക്ഷം ചേർന്നു. ഈ വൈരാഗ്യമാണ് അനന്തുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പോലീസ് പറയുന്നു. കൊട്ടിയം എസ്.ഐ. സുജിത് ജി നായർ , എസ് ഐ…
Read Moreഎസ്എഫ്ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ്; കടുപ്പിച്ച് സർവകലാശാലകൾ; കേരള സർവകലാശാല നിഖിലിനെതിരേ പരാതി നൽകും
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരേ ഉയർന്ന വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങി കേരള സർവകലാശാല. സർവകലാശാല ഇന്നു ഡിജിപിക്ക് പരാതി നൽകും. അക്കാഡമിക് തലത്തിലും നിയമപരവുമായുമുള്ള നടപടികൾക്കാണ് സർവകലാശാലയുടെ തീരുമാനം. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇന്നു തന്നെ ഡിജിപിക്കും പരാതി നൽകുമെന്നാണ് അറിയുന്നത്. സംഭവത്തിൽ കോളജ് അധികൃതർക്ക് വീഴ്ചയുണ്ടായെന്നും സർവകലാശാല വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി പ്രിൻസിപ്പലിനോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെ പഠിച്ചിരുന്നുവെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടുണ്ടോ എന്ന വിവരം കേരള സർവകലാശാല ഔദ്യോഗികമായി തേടും. ഇത് സംബന്ധിച്ച കത്ത് കലിംഗ യൂണിവേഴ്സിറ്റിക്ക് ഇന്ന്…
Read Moreമലയിൻകീഴിൽ നിന്ന് ബൈക്ക് കവർന്നയാളെ പൊക്കിയത് മലപ്പുറത്ത് നിന്ന്; ബൈക്ക് കണ്ടെടുത്തത് തമ്പാനൂരിൽ നിന്ന്;
കാട്ടാക്കട: കെഎസ്ഇബി മലയിൻകീഴ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ മലപ്പുറത്ത് പിടിയിൽ. മലപ്പുറം മാറഞ്ചേരി മംഗലത്തേൽ ഹൗസിൽ അബ്ദുൾറസാക്കിനെ(48) ആണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട സ്വദേശി പീശോന്റെ ബൈക്ക് ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് നഷ്ടപ്പെട്ടത്. ഹെൽമെറ്റ് ധരിച്ച് എത്തി ആൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യം സമീപത്തെ കടയിൽനിന്നു പോലീസിന് ലഭിച്ചു. മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് മലപ്പുറത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് മോഷ്ടിച്ചെടുത്ത ബൈക്ക് തമ്പാനൂരിൽനിന്നു പോലീസ് കണ്ടെടുത്തു. ആറ് വാഹന മോഷണക്കേസുകളിൽ അബ്ദുൾ റസാക്ക് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read More