പയ്യാമ്പലം ബേബി ബീച്ചി​ൽ മ​രി​ച്ച യു​വ​തി നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന് ഇ​ര​?

ക​ണ്ണൂ​ർ: ബേ​ബി ബീ​ച്ചി​ന് സ​മീ​പം ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ട​ച്ചേ​രി മു​ത്ത​പ്പ​ൻ കാ​വി​നു സ​മീ​പ​ത്തെ റോ​ഷി​ത (32) നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം. താ​വ​ക്ക​ര ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു സാ​ന്പ​ത്തി​ക സ്ഥാ​പ​ന​ത്തി​ൽ റോ​ഷി​ത പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ണം തി​രി​ച്ചു ചോ​ദി​ക്കാ​നാ​യി യു​വ​തി സ്ഥാ​പ​ന​ത്തി​ൽ എ​ത്തി. എ​ന്നാ​ൽ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് വ​രാ​നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ചെ​ന്ന​പ്പോ​ഴും യു​വ​തി​ക്ക് പ​ണം ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ യു​വ​തി പ​ണ​ത്തി​നാ​യി വീ​ണ്ടും സ്ഥാ​പ​ന​ത്തി​ൽ ചെ​ന്നു. പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. ഇ​ന്ന​ലെ പ​ണ​വു​മാ​യി വ​രു​മെ​ന്നും പ​ണം കി​ട്ടി​യി​ല്ലേ​ൽ പി​ന്നെ ആ​രും ത​ന്നെ കാ​ണി​ല്ലെ​ന്നും ഭ​ർ​ത്താ​വ് പ്ര​മി​ത്തി​നോ​ട് യു​വ​തി പ​റ​ഞ്ഞി​രു​ന്ന​താ​യി പ​റ​യു​ന്നു. നി​ക്ഷേ​പി​ച്ച സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ യു​വ​തി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​ണം ക​ടം ചോ​ദി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ​രു​ടെ…

Read More

കെഎ​സ്ആ​ർടിസിയു​ടെ പു​ന​രു​ദ്ധാ​ര​ണം; പഠിക്കാൻ 41 അം​ഗ ഉ​പ​ദേ​ശ​ക സ​മി​തി രൂപീ​ക​രി​ച്ചു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസിയു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ചി​രു​ന്ന സു​ശീ​ൽ ഖ​ന്ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള 41 പേ​ര​ട​ങ്ങു​ന്ന​താ​ണ് ഉ​പ​ദേശ​ക സ​മി​തി. സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും കെഎ​സ് ആ​ർടിസി ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡാ​യി​രു​ന്നു അ​ടു​ത്ത കാ​ലം വ​രെ കെ എ​സ്ആ​ർടിസി​യെ ഭ​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഈ ​ഭ​ര​ണ സം​വി​ധാ​ന​ത്തി​ന് മാ​റ്റം വ​രു​ത്തി​യാ​ണ് സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യം ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ഇ​പ്പോ​ൾ അ​ഡ്വൈ​സ​റി ബോ​ർ​ഡും രൂ​പീ​ക​രി​ച്ച​ത്. അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ 21 പേ​ർ കെ​എ​സ്ആ​ർ​ടി​സി​യി​ലെ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും 7 പേ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധ്യം ഉ​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​ണ്.​ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്ത 4 പേ​രും…

Read More

റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം മു​റി​യു​ന്നു ; ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടോ? അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ലെന്ന് വ​നംവ​കു​പ്പ്

കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​ന്പ​ന്‍റെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം മു​റി​യു​ന്നു. അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽത​ന്നെ​യെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്നു. റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ൽ ഇ​ട​യ്ക്കു മു​റി​യു​ന്ന​തി​നാ​ൽ അ​രി​ക്കൊ​മ്പ​ൻ എ​വി​ടെ എ​ന്ന​തി​ന്‍റെ പേ​രി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു​ണ്ട്. കാ​ട്ടാ​ന കോ​ത​യാ​ർ ഡാ​മി​നു 200-300 മീ​റ്റ​ർ പ​രി​സ​ര​ത്തു​ണ്ടെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് സി​ഗ്ന​ൽ ല​ഭി​ച്ചെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 2 ദി​വ​സ​ങ്ങ​ളി​ലാ​യി സി​ഗ്ന​ൽ ഇ​ട​യ്ക്ക് ന​ഷ്ട​മാ​കു​ന്ന​താ​ണ് അ​ഭ്യൂ​ഹ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​രി​ക്കൊ​മ്പ​ൻ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു പോ​യി​രി​ക്കാ​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. അ​തി​നി​ടെ ആ​ന​യ്ക്ക് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടെ​ണ്ട​ന്ന് സൂ​ച​ന​യു​ണ്ട്. സാ​ധാ​ര​ണ 40 ലേ​റെ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്കാ​റു​ള്ള അ​രി​കൊ​മ്പ​ൻ ഇ​പ്പോ​ൾ 3 മു​ത​ൽ 5 കി​ലോ​മീ​റ്റ​ർ വ​രെ​യെ ന​ട​ക്കാ​റു​ള്ളൂ. ഇ​ത് ആ​രോ​ഗ്യം ന​ഷ്ട​മാ​യ​തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് കേ​ര​ള വ​നം വ​കു​പ്പ് പ​റ​യു​ന്നു. അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​യി മു​ണ്ട​ന്തു​റ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ അ​പ്പ​ർ കോ​ത​യാ​ർ അ​ണ​ക്കെ​ട്ടി​ൽനി​ന്നും തു​റ​ന്നു വി​ട്ട വി​ഞ്ച്…

Read More

വ​ന്ദേ മെ​ട്രോ: കേ​ര​ള​ത്തി​ൽ10 റൂ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ൽ; സർവീസ് ഡിസംബർ അവസാനത്തോടെ

തി​രു​വ​ന​ന്ത​പു​രം: യൂ​റോ​പ്പി​ലെ റീ​ജണ​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ഹ്ര​സ്വ​ദൂ​ര റൂ​ട്ടു​ക​ളെ ബ​ന്ധി​പ്പി​ച്ച് തു​ട​ങ്ങു​ന്ന വ​ന്ദേ മെ​ട്രോ സ​ർ​വീ​സി​ന് കേ​ര​ള​ത്തി​ൽ​നി​ന്ന് 10 റൂ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ൽ. വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്രം ആ​രം​ഭി​ച്ച വ​ന്ദേ മെ​ട്രോ പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്ന് അ​ഞ്ച് വീ​തം റൂ​ട്ടു​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട്-​കോ​ട്ട​യം, എ​റ​ണാ​കു​ളം-​കോ​യ​മ്പ​ത്തൂ​ർ, തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം, കൊ​ല്ലം-​തി​രു​നെ​ൽ​വേ​ലി, കൊ​ല്ലം-​തൃ​ശൂ​ർ, മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട്, നി​ല​മ്പൂ​ർ-​മേ​ട്ടു​പാ​ള​യം എ​ന്നീ റൂട്ടുകൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ശിപാ​ർ​ശ അ​നു​സ​രി​ച്ച് വ​ന്ദേ മെ​ട്രോ ട്രെ​യി​നു​ക​ൾ​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കും. പൂ​ർ​ണ​മാ​യും ശീ​തിക​രി​ച്ച 12 കോ​ച്ചു​ക​ളാ​ണ് വ​ന്ദേ മെ​ട്രോ ട്രെ​യി​നി​ൽ ഉ​ണ്ടാ​കു​ക. 130 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും വ​ന്ദേ മെ​ട്രോ ട്രെ​യി​നി​ന് അ​നു​വ​ദി​ക്കു​ന്ന പ​ര​മാ​വ​ധി വേ​ഗം. ആ​ദ്യ വ​ന്ദേ മെ​ട്രോ ട്രെ​യി​ൻ റേ​ക്ക് ചെ​ന്നൈ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ​നി​ന്ന് ന​വം​ബ​റി​ൽ പു​റ​ത്തി​റ​ക്കും. വ​ന്ദേ മെ​ട്രോ ട്രെ​യി​നു​ക​ളു​ടെ ദൂ​ര​പ​രി​ധി…

Read More

കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൊ​റി​യ​ർ സ​ർ​വീ​സ് തു​ട​ങ്ങി; 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും പാ​ർസ​ൽ എ​ത്തും

തി​രു​വ​ന​ന്ത​പു​രം: 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും കൊ​റി​യ​ർ / പാ​ർ​സ​ൽ കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൊ​റി​യ​ർ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സി​ന് ഇ​ന്ന് തു​ട​ക്കം. കേ​ര​ള​ത്തി​ലെ​മ്പാ​ടും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലൂ​ടെ ച​ര​ക്ക് നീ​ക്കം സു​ഗ​മ​മാ​ക്കു​വാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​കെ​എ​സ്ആ​ർ​ടി​സി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ അ​ങ്ക​ണ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​താ​ഗ​ത​വ​കു​പ്പ് സെ​ക്ര​ട്ട​റി​യും കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ബി​ജു പ്ര​ഭാ​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഡി​പ്പോ​ക​ളി​ൽ നി​ന്ന് ഡി​പ്പോ​ക​ളി​ലേ​ക്കാ​ണ് കൊ​റി​യ​ർ സ​ർ​വീ​സ്. ഡി​പ്പോ​ക​ളി​ലെ ഫ്ണ്ട് ​ഓ​ഫീ​സി​ലാ​ണ് ഇ​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ബം​ഗ​ളൂ​രു, മൈ​സൂ​ർ, തെ​ങ്കാ​ശി, കോ​യ​ന്പ​ത്തൂ​ർ, നാ​ഗ​ർ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൊ​റി​യ​ർ സ​ർ​വീ​സ് ന​ട​ത്തും.

Read More

അ​രി​ക്കൊമ്പ​ൻ നി​ബി​ഡ വ​ന​ത്തി​ലോ? സിഗ്നലിൽ തടസമെന്നു തമിഴ്നാട് വനംവകുപ്പ്

കോ​ട്ടൂ​ർ സു​നി​ൽകാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ൻ എ​വി​ടെ​യാ​ണെ​ന്ന് നി​രീ​ക്ഷി​ക്കാ​നു​ള്ള സി​ഗ്ന​ലിൽ തടസമെന്ന് ത​മിഴ്നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്നു. റേ​ഡി​യോ​കോ​ള​ർ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് നി​ബി​ഡ വ​ന​ത്തി​ൽ ആ​ന ഉ​ള്ള​തു​കൊ​ണ്ടാ​കാം എ​ന്നും അ​വ​ർ പ​റ​യു​ന്നു. അ​തി​നി​ടെ ആ​ന​യെ നി​രീ​ക്ഷി​ക്കാ​നാ​യി നി​യോ​ഗി​ച്ചി​രു​ന്ന​വ​രി​ൽ നി​ന്ന് കു​റ​ച്ചു പേ​രെ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. സി​ഗ്ന​ൽ നി​രീ​ക്ഷ​ത്തി​നു​ശേ​ഷ​മാ​കും ഇ​നി ഇ​വ​രെ വി​ന്യ​സി​ക്കു​ക​യെ​ന്നും അ​വ​ർ പ​റ​യു​ന്നു. അ​തി​നി​ടെ അ​രി​ക്കൊമ്പ​ൻ കേ​ര​ള അ​തി​ർ​ത്തി ക​ട​ന്ന​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. കേ​ര​ള വ​നം വ​കു​പ്പ് ഇ​വി​ടെ നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്. ത​ല​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു വ​ന്ന ആ​ന്‍റി​ന ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം തു​ട​രും. ആ​ന ക​ട​ന്നു​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള വ​ര​യാ​ട്ടു​മു​ടി, വെ​ൺ​കു​ളം​മേ​ട്, ആ​ന​നി​ര​ത്തി എ​ന്നീ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന​പാ​ല​ക​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ ആ​ന ആ​രോ​ഗ്യ​വാ​നെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ക​ള​ക്കാ​ട് മു​ണ്ട​ൻ തു​റൈ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ട കാ​ട്ടാ​ന അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട്…

Read More

പൊഴിയൂരിൽ കടലാക്രമണം; ആറ് വീടുകൾ പൂർണമായി തകർന്നു; 37 കു​ടും​ബ​ങ്ങ​ളെ മാറ്റിപ്പാർപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം/പാറശാല: പൊ​ഴി​യൂ​രി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​റ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നാ​ല് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. 37 കു​ടും​ബ​ങ്ങ​ളെ ഇ​തി​ന​കം മാ​റ്റി​പാ​ർ​പ്പി​ച്ചു. കൂ​ടു​ത​ൽ പേ​രെ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യാ​ണ്. ഏ​ഴ് കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്കും മ​റ്റു​ള്ള​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. കൊ​ല്ലം​കോ​ട് നി​ന്നും ത​മി​ഴ്നാ​ട് നീ​രോ​ടി​യി​ലേ​ക്ക് പോ​കു​ന്ന ടാ​റി​ട്ട് റോ​ഡ് ഒ​രു കി​ലോ മീ​റ്റ​റോ​ളം പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ത്തു. തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലേ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണെ​ന്നും 3.4 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്

Read More

വ്യാജസർട്ടിഫിക്കറ്റ് വിവാദം; തെ​റ്റ് ചെ​യ്താ​ൽ ഒ​രി​ക്ക​ൽ പി​ടി​ക്ക​പ്പെ​ടുമെന്ന് കെ.കെ. ഷൈലജ

തിരുവനന്തപുരം: തെ​റ്റ് ചെ​യ്താ​ൽ മ​റ​ച്ച് വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​കെ.​ഷൈ​ല​ജ എം​എ​ൽ​എ. ഇ​ല്ലാ​ത്ത ബി​രു​ദം ഉ​ണ്ടെ​ന്ന് വ​രു​ത്താ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും ശ​രി​യ​ല്ല. എ​സ്എ​ഫ്ഐ മു​ൻ നേ​താ​വ് വി​ദ്യ പ്ര​തി​യാ​യ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒരു ചാനലിനോട് പ്രതികരിക്കവേയാണ് കെ.കെ. ഷൈ​ല​ജ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​റ്റ് ചെ​യ്താ​ൽ എ​ല്ലാ​ക്കാ​ല​ത്തും മ​റ​ച്ച് വ​യ്ക്കാ​നാ​കി​ല്ല. ഒ​രി​ക്ക​ൽ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ബോ​ധം എ​ല്ലാ​വ​ർ​ക്കും വേ​ണ​മെ​ന്നും ഷൈ​ല​ജ വ്യ​ക്ത​മാ​ക്കി. ഇ​ല്ലാ​ത്ത ബി​രു​ദ​ങ്ങ​ളോ, ക​ഴി​വോ ഉ​ണ്ടെ​ന്ന് ധ​രി​പ്പി​ക്കു​ന്ന രീ​തി ശ​രി​യി​ല്ല. അ​ങ്ങ​നെ തെ​റ്റ് ചെ​യ്താ​ൽ ഒ​രി​ക്ക​ൽ പി​ടി​ക്ക​പ്പെ​ടും. അ​തെ​ല്ലാ കാ​ല​വും മ​റ​ച്ച് വ​യ്ക്കാ​ൻ പ​റ്റി​ല്ല. -കെ.കെ.ഷൈലജ പറഞ്ഞു. അ​തേ​സ​മ​യം വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് അ​ട്ട​പ്പാ​ടി ഗ​വ​ൺ​മെ​ന്റ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ളി​ന്റെ മൊ​ഴി​യെ​ടു​ക്കും. അ​ഗ​ളി സി​ഐ കോ​ളേ​ജി​ൽ നേ​രി​ട്ട് എ​ത്തി​യാ​കും മൊ​ഴി​യെ​ടു​ക്കു​ക.

Read More

ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം; പര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം. യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​നി​യു​ള്ള 52 ദി​വ​സ​ങ്ങ​ൾ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​ല്ല. ഇ​പ്പോ​ൾ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ തീ​ര​ത്തേ​ക്കു തി​രി​ച്ചു വ​രി​ക​യാ​ണ് അ​ർധധ​രാ​ത്രി​യോ​ടെ ബോ​ട്ടു​ക​ൾ എ​ല്ലാം ക​ര​യി​ൽ എ​ത്തും. മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റും കോ​സ്റ്റ​ൽ പോ​ലീ​സും ഇ​ന്ന് വൈ​കിട്ടോടെ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റും. ഹാ​ർ​ബ​റു​ക​ളി​ലെ​യും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ​യും ഡീ​സ​ൽ ബ​ങ്കു​ക​ൾ അ​ട​ച്ചി​ടും. മ​ത്സ്യ​ഫെ​ഡി​ന്‍റെ തെര​ഞ്ഞെ​ടു​ത്ത ബ​ങ്കു​ക​ൾ ഇ​ൻ​ബോ​ർ​ഡ് യാ​ന​ങ്ങ​ൾ​ക്ക് ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഇ​ന്ന് പ​റ​വൂ​ർ മു​ത​ൽ അ​ഴീ​ക്ക​ൽ വ​രെ​യു​ള്ള ക​ട​ലി​ൽ രാ​വി​ലെ​യും ഉ​ച്ച​യ്ക്ക് ശേ​ഷം തീ​ര​പ്ര​ദേ​ശ​ത്തും അ​റി​യി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലൈ​റ്റ് ഫി​ഷിം​ഗ്, നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ അ​നു​വ​ദി​ക്കി​ല്ല, അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​കെ​യു​ള്ള…

Read More

സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​​നുള്ളിലെ തൂ​ങ്ങിമ​ര​ണം; പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ഭ​രി​ക്കു​ന്ന പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വാ​ദ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ പ്ലാ​ന്‍റി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സം​ബ​ന്ധി​ച്ച് ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി. നേ​ര​ത്തേ വി​ഷ​പ്പു​ക ശ്വ​സി​ച്ചാ​ണ് റ​സാ​ഖ് പ​യ​മ്പ്രോ​ട്ടി​ന്‍റെ സ​ഹോ​ദ​ര​ൻ ബ​ഷീ​ർ മ​ര​ണ​പ്പെ​ട്ട​തെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പേ​ൾ ബ​ന്ധു​ക്ക​ൾ പ​റ​യു​ക​യു​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് പ്ലാ​ന്‍റി​ന് സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധി ത​വ​ണ റ​സാ​ഖ് പ​ഞ്ചാ​യ​ത്തി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും അ​ദ്ദേ​ഹം ന​ൽ​കി​യ അ​പേ​ക്ഷ സി ​പി എം ​ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മ​നം നൊ​ന്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ തൂ​ങ്ങി മ​രി​ച്ച​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യു​ടെ ഫ​ല​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ട് ജീ​വ​നു​ക​ൾ…

Read More