എ​ന്‍​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ പി​ള​ര്‍​പ്പ്: കേ​ര​ള​ത്തി​ലും ആ​ശ​ങ്ക; ശരത് പവാറിനൊപ്പമെന്ന് പി.സി. ചാക്ക

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ പി​ള​ര്‍​പ്പിന്‍റെ അ​ല​യൊ​ലിക​ള്‍ കേ​ര​ളാ എ​ന്‍​സി​പി​യി​ലും വ്യാ​പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക. സം​സ്ഥാ​ന​ത്ത് എ​ൻ​സി​പി​യി​ലു​ള്ള പ​ട​ല​പി​ണ​ക്കം മു​ത​ലെ​ടു​ക്കാ​നു​ള്ള നീ​ക്കം മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​സി​പി പി​ള​ർ​ത്തി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ അ​ജി​ത് പ​വാ​ർ പ​ക്ഷം ന​ട​ത്തു​ന്ന​താ​യി സൂ​ച​ന. കേ​ര​ള​ത്തി​ലെ എ​ൻ സി ​പി നേ​താ​ക്ക​ളു​മാ​യി ഏ​റെ ബ​ന്ധ​മു​ള​ള മു​ൻ കേ​ന്ദ്ര മ​ന്ത്രി പ്ര​ഫു​ൽ പ​ട്ടേ​ൽ കേ​ര​ള​ത്തി​ലെ ചി​ല എ​ൻ​സി​പി നേ​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട​താ​യും അ​റി​യു​ന്നു. നി​ല​വി​ല്‍ സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ പി.​സി ചാ​ക്കോ​യെ അ​നു​കൂ​ലി​ക്കു​ന്ന ഔ​ദ്യോ​ഗിക വി​ഭാ​ഗ​വും തോ​മ​സ്.​കെ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​വും ത​മ്മി​ല്‍ ക​ടു​ത്ത അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ഇ​ത് നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്കും എ​ന്‍​സി​പി ഓ​ഫീ​സ് പി​ടി​ച്ച​ട​ക്ക​ല്‍ വ​രെ​യു​ള്ള അ​വ​സ്ഥ​യി​ലു​മെ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സം​സ്ഥാ​ത്തെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ഒ​ന്ന​ട​ങ്കം അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര നേ​തൃ​ത്വം ഒ​രാ​ഴ്ച്ച മു​മ്പ് ര​ണ്ടാ​യി പി​ള​ര്‍​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തും എ​ന്‍​സി​പി​യി​ല്‍ പ​ട​ല​പ്പി​ണ​ക്കം രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ് . ദേ​ശീ​യ ത​ല​ത്തി​ല്‍…

Read More

കൈ​തോ​ല​പ്പാ​യ വി​വാ​ദം; ബെ​ന്നി ബ​ഹ​നാ​ന്‍റെ മൊ​ഴി അ​ടു​ത്ത​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ബെ​ന്നി ബഹ​നാ​ന്‍റെ മൊ​ഴി പോ​ലീ​സ് അ​ടു​ത്ത​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി ന​ൽ​കാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ൽ​കും. ഒ​രു ഉ​ന്ന​ത നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ ര​ണ്ടു​കോ​ടി​യി​ല​ധി​ക രൂ​പ ക​ട​ത്തി​യെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യി​രു​ന്ന ജി. ​ശ​ക്തി​ധ​ര​നാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഈ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബെ​ന്നി ബ​ഹ​നാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ ഈ ​വി​ഷ​യ​ത്തി​ൽ ശ​ക്തി​ധ​ര​ൻ ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മു​ൻ​പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫെ​യ്സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ട് കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി. പ​രാ​തി​ക്കാ​ര​നാ​യ ബെ​ന്നി ബഹ​നാ​നി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഡി​ജി​പി​ക്ക് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് കു​ടു​ത​ൽ പ​റ​യാ​ൻ…

Read More

വാ​ർ​ഷി​ക സ്വ​ത്ത് വി​വ​രം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​നും സ്ഥ​ലം​മാ​റ്റ​വും ത​ട​യാൻ നീക്കവുമായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ഷി​ക സ്വ​ത്ത് വി​വ​രം സ​മ​ർ​പ്പി​ക്കാ​ത്ത സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​നും സ്ഥ​ലം​മാ​റ്റ​വും ത​ട​യാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ. പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്വ​ത്ത് വി​വ​രം സ​മ​ർ​പ്പി​ക്കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പ്ര​മോ​ഷ​നും സ്ഥ​ലം​മാ​റ്റ​വും ത​ട​യു​മെ​ന്ന് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​രം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ.​ജ​യ​തി​ല​കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സ്വ​ത്ത് വി​വ​രം ഉ​ദ്യോ​ഗ​സ്ഥ സോ​ഫ്ട് വെ​യ​റാ​യ സ്പാ​ർ​ക്കി​ൽ ന​ൽ​ക​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 2023 ജ​നു​വ​രി 30 ന് ​മു​ൻ​പ് സ്വ​ത്ത് വി​വ​രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ജീ​വ​ന​ക്കാ​ർ അ​വ​ഗ​ണി​ച്ച​താ​ണ് സ​ർ​ക്കാ​രി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സ്വ​ത്ത് വി​വ​രം സ​മ​ർ​പ്പി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 1960 ലെ ​ച​ട്ടം 37, 39 പ്ര​കാ​രം സ്വ​ത്ത് വി​വ​രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ട…

Read More

കൈ​തോ​ല​പ്പാ​യ​  വിവാദം; ത​ന്‍റെ ഫോ​ൺ​കോ​ളു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കുന്നുവെന്ന് ജി.​ ശ​ക്തി​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഫോ​ൺ​കോ​ളു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ൻ​പ​ത്രാ​ധി​പ സം​മി​തി​യം​ഗം ജി.​ശ​ക്തി​ധ​ര​ൻ. ഒ​രു ഉ​ന്ന​ത നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ ര​ണ്ടു​കോ​ടി​യി​ല​ധി​കം രൂ​പ ക​ട​ത്തി​യെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ജി.​ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ത​നി​ക്ക് സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ത​ന്നെ നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ശ​ക്തി​ധ​ര​ൻ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഫോ​ണി​ൽ ഒ​രു ഗൂ​ഢ​സം​ഘം അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് കോ​ളു​ക​ളാ​ണ് കൂ​ടു​ത​ലെ​ന്നും പോ​ലീ​സ് സേ​ന​യി​ൽത​ന്നെ ഉ​ള്ള​വ​രാ​ണ് ഇ​തി​നു വ​ഴി​യൊ​രുക്കുന്ന​തെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ക്കു​ന്നു.g

Read More

മ​ദ്യല​ഹ​രി​യി​ൽ ഭാര്യയെ ക്രൂരമർദനം; തടയാനെത്തിയ  ഭാ​ര്യാ​മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു മരുമകൻ

പാ​റ​ശാ​ല: മ​ദ്യ ല​ഹ​രി​യി​ൽ മ​രു​മ​ക​ൻ ഭാ​ര്യാ​മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അഞ്ചോ​ടെ പ്ലാ​മൂ​ട്ടു​ക​ട​ക്കു സ​മീ​പം ക​ട​കു​ള​ത്താ​ണ് സം​ഭ​വം. പ്ലാ​മൂ​ട്ടു​ക്ക​ട കാ​ന്ത​ളൂ​ർ ചീ​നി​വി​ള വീ​ട്ടി​ൽ ത​ങ്കം(65 )ആണ് ​മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നെ തു​ട​ർ​ന്ന് മ​ക​ളു​ടെ ഭ​ർ​ത്താ​വു റോ​ബ​ർ​ട്ടി​നെ നാ​ട്ടു​ക​ാർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ത​ങ്ക​ത്തി​ന്‍റെ മ​ക​ൾ പ്രീ​ത​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷlaharimar​ത്തോ​ള​മാ​യി റോ​ബ​ർ​ട്ടു​മൊ​ത്തു ത​ങ്ക​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന്. റോ​ബ​ർ​ട്ട് മ​ദ്യ​പി​ച്ചുവ​ന്നു വ​ഴ​ക്കുണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​തി​വു​പോ​ലെ മ​ർ​ദന​മേ​റ്റു​ള്ള പ്രീ​ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ത​ട​യാ​നെ​ത്തി​യ ത​ങ്ക​ത്തി​ന്‍റെ ത​ല​യി​ൽ ത​ടി​കൊ​ണ്ട​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ക​ത്തി​നെ നാ​ട്ടു​കാ​ർ പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ മ​രി​ച്ചു.

Read More

കാ​ല​വ​ർ​ഷം ജൂലെെയിൽ  കൂ​ടു​ത​ൽ ശ​ക്ത​മാ​കും; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്ക് വിലക്ക് തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ജൂലൈയിൽ ശ​ക്തി​പ്പെ​ടു​മെ​ന്നു സൂ​ച​ന. നാ​ളെ​ മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴയ്​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും ഇ​തു​വ​രെ യെ​ല്ലോ അ​ല​ർ​ട്ടോ, ഓ​റ​ഞ്ച് അ​ല​ർ​ട്ടോ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം മൂ​ന്നി​ന് ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലും നാ​ലി​ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച നാ​ലാം തീയ​തി​വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.​ അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വി​ല​ക്കുതു​ട​രു​ന്നു.

Read More

സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ച്ച​ട​ക്കം, സർക്കാരിന്‍റെ നേട്ടങ്ങൾ, ലോക്സഭാ ഇലക്ഷൻ;   സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ആരംഭിക്കുമ്പോൾ…

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങും. മ​ന്ത്രി​സ​ഭ​യി​ല്‍ അ​ഴി​ച്ചു​പ​ണി​ക്കു​ള്ള ച​ര്‍​ച്ച​ക​ളു​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളു​ണ്ട്. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കൊ​പ്പം ന​യ​സ​മീ​പ​ന​ങ്ങ​ളും ച​ര്‍​ച്ച​യാ​കും.​തെ​റ്റു​തി​രു​ത്ത​ൽ ന​യ​രേ​ഖ​യി​ലു​റ​ച്ചു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ഗു​ണം ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും ച​ർ​ച്ച​യാ​കും.വി​ഭാ​ഗീ​യ​ത​ക്കെ​തി​രെ എ​ടു​ക്കു​ന്ന വി​ട്ടു​വീ​ഴ്‌​ച​യി​ല്ലാ​ത്ത സ​മീ​പ​ന​വും മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളും ഗു​ണം ചെ​യ്തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പാ​ർ​ട്ടി​ക്ക്. സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ച്ച​ട​ക്കം ഉ​റ​പ്പി​ച്ചും സ​ര്‍​ക്കാ​രി​ന്‍റെ ‍ നേ​ട്ട​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് സി​പി​എം. ഇ​തി​നൊ​പ്പം പൊ​തു​വെ സ്വീ​ക​രി​ക്കേ​ണ്ട ന​യ​സ​മീ​പ​ന​ങ്ങ​ളും ച​ര്‍​ച്ച​യാ​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും എ​ല്ലാം ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ ച​ര്‍​ച്ച​യാ​കും.

Read More

ഇ പോസ് തകരാർ: റേഷൻ വിതരണം വീണ്ടും അവതാളത്തിൽ;മഴക്കാലത്ത് റേഷൻ ലഭിക്കാതെ സാധാരണക്കാർ

തി​രു​വ​ന​ന്ത​പു​രം: ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി മു​ട​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വീ​ണ്ടും റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. എ​ൻ​ഐ​സി സോ​ഫ്റ്റ്‍​വെ​യ​റി​ന്‍റെ പ്ര​ശ്ന​മാ​ണ് ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ച്ച വി​ശ​ദീ​ക​ര​ണം. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി മു​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ വാ​ങ്ങാ​ൻ സാ​ധി​ക്കാ​തെ നി​ര​വ​ധി പേ​ർ​ക്ക് മ​ട​ങ്ങി​പ്പോ​കെ​ണ്ടി വ​ന്ന​ത്. ഈ ​മാ​സം ആ​ദ്യം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് റേ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി വെ​ച്ചി​രു​ന്നു. സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കം ബി​ൽ ന​ൽ​ക​ണ​മെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി. എ​ന്നാ​ൽ അ​തി​ന് പി​ന്നാ​ലെ ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ക​യും റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

‌‌മ​ക​ളു​ടെ വി​വാ​ഹത്തലേന്ന് അച്ഛനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്രതികൾ നാലുപേരും ക്രിനമൽ പശ്ചാത്തലമുള്ളവർ

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല വ​ട​ശേ​രി​ക്കോ​ണ​ത്ത് മ​ക​ളു​ടെ വി​വാ​ഹ തലേന്ന് അച്ഛനെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്രതികളെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ജൂ​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് വി​ട്ടുകി​ട്ടു​ന്ന​തി​നാ​യി പോ​ലീ​സ് നാ​ളെ കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ക​ല്ല​ന്പ​ലം വ​ട​ശേരി​ക്കോ​ണം ശ്രീ​ല​ക്ഷ്മി​യി​ൽ രാ​ജു (61) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജി​ജി​ൻ, ജി​ഷ്ണു, മ​നു, ശ്യാം​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാണ് രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജു​വി​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി​യെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ജി​ഷ്ണു​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കൊലപാതകം നടത്തിയെതെന്നാണു പോലീസ് കേസ്. ശ്രീ​ല​ക്ഷ്മി​യു​ടെ വി​വാ​ഹം ഇ​ന്ന​ലെ ന​ട​ക്കാ​നി​രി​ക്കെ​ വി​വാ​ഹത്തലേന്ന് രാ​ത്രി​യി​ൽ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്നെ​ത്തി ശ്രീ​ല​ക്ഷ്മി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കുകയും ഇ​ത് ത​ട​യു​ന്ന​തി​നി​ടെ​ മ​ണ്‍​വെ​ട്ടി കൊ​ണ്ട് രാ​ജു​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തുകയുമായിരുന്നു. അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ളെ​യും മ​ർ​ദി​ച്ചി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു​വി​നെ എ​ത്തി​ച്ച സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​തി​ക​ൾ എ​ത്തി മ​ര​ണം…

Read More

വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം; പോലീസുകാരനടക്കം ര​ണ്ടു പേ​ർ പി​ടി​യി​ൽ; പ്രതികളെത്തിയത് പോലീസ് വേഷത്തിൽ

കാ​ട്ടാ​ക്ക​ട : പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒരു പോലീസുകാരൻ അടക്കം ര​ണ്ടുപേ​ർ പി​ടി​യി​ൽ. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷി​ബു​വാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. പോലീസുകാരനായ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇ​വ​രെ ചോ​ദ്യം ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. ‌വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു പ്ര​തി​ക​ളെക്കു​റി​ച്ചുള്ള വിവരം ഇ​ന്ന​ലെ കി​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പ് കേ​സി​ൽ വി​നീ​ത് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ടൈ​ൽ​സ് ക​ട ന​ട​ത്തി ന​ഷ്ട​ത്തി​ലാ​യ വി​നീ​ത് പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് വ്യാ​പാ​രി മു​ജീ​ബി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്. മ​റ്റൊ​രു പൊ​ലീ​സു​കാ​ര​ന്‍റെ കാ​റാ​ണ് ത​ട്ടി​ക്കൊണ്ട് പോ​കാ​ൻ വാ​ട​ക​ക്കെ​ടു​ത്ത​ത്. ഈ ​കാ​റും കാ​ട്ടാ​ക്ക​ട പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി സോ​ണി മ​ൻ​സി​ലി​ൽ മു​ജീ​ബ്(43)​നെ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പോലീസ് വേഷത്തിലെ ത്തിയ രണ്ടം​ഗ സം​ഘം…

Read More