പാപ്പാന്‍റെ വീട്ടിൽ നിന്ന് പിണങ്ങി ശിവപാർവതി  റോഡിലേക്ക് കയറി; പ​രി​ഭ്രാ​ന്തി​യിലായി നാട്ടുകാർ; ഒടുവിൽ ഉടമയെത്തിയപ്പോൾ…

.ആ​റ്റി​ങ്ങ​ല്‍ :​ആ​റ്റി​ങ്ങ​ല്‍ ചി​റ്റാ​റ്റി​ന്‍​ക​ര​യി​ല്‍ ആ​ന വി​ര​ണ്ട​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ര​ണ്ട​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ആ​ന​യെ ത​ള​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യ​ത്. ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി അ​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വ​പാ​ര്‍​വ​തി എ​ന്ന പി​ടി​യാ​ന​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​ഞ്ഞ​ത്. പാ​പ്പാ​നാ​യ കു​ട്ട​പ്പ​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് ര​ണ്ട് മാ​സ​മാ​യി ആ​ന​യെ ത​ള​ച്ചി​രു​ന്ന​ത്. ഇന്നലെ ആ​ന​യെ തെ​ങ്ങി​ല്‍ ത​ള​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ട​ച്ച​ങ്ങ​ല​യു​ണ്ടാ​യി​രു​ന്നി​ല്ല. പാ​പ്പാ​ന്‍ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ആ​ന വി​ര​ണ്ട് റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ ത​ന്നെ പാ​പ്പാ​നും സ​ഹാ​യി​യും എ​ത്തി​യെ​ങ്കി​ലും ത​ള​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ വി​വ​ര​മ​റി​ഞ്ഞ് ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ള്ളൂ​രി​ല്‍ നി​ന്നും ഉ​ട​മ​യെ​ത്തി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ൽ​കി ആ​ന​യെ അ​നു​ന​യി​പ്പി​ച്ച ശേ​ഷം 6.30 ഓ​ടെ കൂ​ച്ച് വി​ല​ങ്ങി​ട്ട് ത​ള​ച്ചു.

Read More

ലിം​ഗം ക​ട്ട് ചെ​യ്ത​ത് എ​ന്തി​ന്? ന​ട​ന്ന​തെന്തെന്ന് ഇ​ന്ന് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​മെ​ന്ന് സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ. പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം വൈ​കു​ന്നേ​രം പ​റ​യും. സൂ​ര്യ​ൻ പ​തി​യെ​യാ​ണ് പ്ര​കാ​ശി​ക്കു​ന്ന​ത് അ​ത് പോ​ലെ​യാ​ണ് സ​ത്യ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ലിം​ഗം മു​റി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും കാ​മു​ക​ൻ അ​യ്യ​പ്പ​ദാ​സു​മാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​രു​വ​രെ​യും പ്ര​തി ചേ​ർ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി​യ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

സിപിഎമ്മിനോടും, കേരള പോലീസിനോടും..! തീ​ക്ക​ളി അ​വ​സാ​നി​പ്പി​ച്ചില്ലെങ്കിൽ അ​ത​വ​സാ​നി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ്ഗ​ങ്ങ​ളെ പ​റ്റി കോ​ൺ​ഗ്ര​സ് ചി​ന്തി​ക്കുമെന്ന് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​കാ​രു​ടെ മേ​ൽ ഒ​രു​ത​രി മ​ണ്ണ് വാ​രി​യി​ടു​ന്ന​തി​നു മുൻപ് ഇ​ത് തീ​ക്ക​ളി​യാ​ണെ​ന്ന് ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ച്ചോ​ളൂ​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ശാ​സ്താം​കോ​ട്ട​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പ് തോ​റ്റ​തി​ന്‍റെ പേ​രി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സും സി​പി​എം പ്ര​വ​ർ​ത്ത​ക​രും വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ്ണ​രൂ​പം: ശാ​സ്താം​കോ​ട്ട​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജ് ഇ​ല​ക്ഷ​ൻ തോ​റ്റ​തി​ന്‍റെ പേ​രി​ൽ കെ​എ​സ്‌​യു ക്കാ​രു​ടെ വീ​ടു​ക​ൾ കേ​റി മാ​താ​പി​താ​ക്ക​ളെ​യ​ട​ക്കം ആ​ക്ര​മി​ക്കാ​ൻ സി​പി​എ​മ്മി​ന് നാ​ണ​മി​ല്ലേ? അ​ക്ര​മി​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​നാ​ണോ കാ​ക്കി​യു​മി​ട്ട് കേ​ര​ള പോ​ലീ​സ് ന​ട​ക്കു​ന്ന​ത്? ആ​ക്ര​മ​ണ വി​ധേ​യ​മാ​യ വീ​ടു​ക​ളി​ൽ കേ​റി പോ​ലീ​സ് ത​ല്ലു കൊ​ണ്ട​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ ത​ണ​ലി​ലാ​ണ് സി​പി​എം ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​ത് നീ​തി​ര​ഹി​ത​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ സ​മീ​പ​ന​മാ​ണ്. അ​ർ​ദ്ധ​രാ​ത്രി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ കേ​റി തെ​രു​വു ഗു​ണ്ട​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ചി​ല പോ​ലീ​സ് ഏ​മാ​ൻ​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ…

Read More

യൂ​ണി​ഫോ​മും ഹാ​ജ​രും നി​ർ​ബ​ന്ധ​മാ​ക്കി​ല്ല; സ്കൂളു​ക​ളി​ൽ വ​ന്ന് പോ​കാ​ൻ കു​ട്ടി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ ക​ടും​പി​ടി​ത്ത​മി​ല്ലെന്നും യൂ​ണി​ഫോ​മും ഹാ​ജരും നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. സ്കൂളു​ക​ളി​ൽ വ​ന്ന് പോ​കാ​ൻ കു​ട്ടി​ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ​സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം എ​സ്എം​വി സ്കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ ക​ർ​ശ​ന​മാ​ക്കി​ല്ലെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് സ്കൂ​ളി​ൽ എ​ത്താ​മെ​ന്നും മ​ന്ത്രി പറഞ്ഞു. കു​ട്ടി സ്കൂ​ളി​ൽ വ​ര​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ര​ക്ഷി​താ​ക്ക​ളാ​ണ്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക്ലാ​സി​ൽ കു​ട്ടി​ക​ൾ വ​രേ​ണ്ട​താ​ണ്. യൂ​ണി​ഫോം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ക്ലാ​സി​ൽ ക​യ​റ്റാ​തി​രി​ക്കി​ല്ല. ഇ​നി കേ​വ​ലം ഒ​രു മാ​സ​മാ​ണ് സ്കൂ​ൾ ഉ​ണ്ടാ​വു​ക. ഈ ​സ​മ​യ​ത്തേ​ക്ക് പു​തി​യ യൂ​ണി​ഫോം കി​ട്ടി​യെ​ന്ന് വ​രി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധം ഉ​ണ്ടാ​വി​ല്ല. അതേസമയം യൂ​ണി​ഫോം ഉ​ള്ള​വ​ർ അ​വ ധ​രി​ക്ക​ണം. ബ​സു​ക​ളി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ളെ തി​രി​ച്ച​റി​യാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും…

Read More

ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച അ​ച്ഛ​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും ; മകൾ തന്‍റേതല്ലെന്ന് പറഞ്ഞ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി വി​ധി​ച്ചു. മു​ട്ട​ട ടി.​കെ. ദി​വാ​ക​ര​ൻ റോ​ഡ് സ്വ​ദേ​ശി​യെ​യാ​ണ് ജ​ഡ്ജി ആ​ർ.​ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്.​പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018 ഫെ​ബ്രു​വ​രി യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​യും ഭാ​ര്യ​യും മ​ക​ളു​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ച്ചു വ​രു​ന്പോ​ഴാ​ണു സം​ഭ​വം. കു​ട്ടി​ത​ന്‍റേ​ത​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്ര​തി ഭാ​ര്യ​യോ​ടു ബ​ഹ​ളം വ​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​തൃ​ത്വം തെ​ളി​യി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും പ്ര​തി പ​റ​ഞ്ഞി​രു​ന്നു. കി​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ അ​മ്മകു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ ഇ​ട​പെ​ട്ടാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ ഹാ​ജ​രാ​യി.

Read More

ഈ​ച്ച ശ​ല്യം മൂലം  ജീവിതം വഴിമുട്ടി;  നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിയെ ഉ​പ​രോ​ധി​ച്ചു

വി​തു​ര: തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ല​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ച്ച ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. സ​മീ​പ​ത്തു​ള്ള കോ​ഴി​ഫാ​മി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഈ​ച്ച ശ​ല്യം ഉ​ണ്ടാ​വു​ന്ന​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് വി​തു​ര എ​സ്ഐ​യു​മാ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കോ​ഴി ഫാം ​അ​ട​ച്ചു​പൂ​ട്ടാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.  

Read More

അ​മ്പ​ല​മു​ക്ക് കൊ​ല​പാ​ത​കം;  കുളത്തിൽ തപ്പിയ കത്തി  കണ്ടെത്തിയത് രാ​ജേ​ന്ദ്ര​ന്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ പൈ​പ്പി​നു​ള്ളി​ല്‍ നിന്ന്

തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്കി​ലെ പൂ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രി വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പ്ര​തി ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്തി. രാ​ജേ​ന്ദ്ര​ന്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ പൈ​പ്പി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ത്തി. പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന ചാ​യ​ക്ക​ട​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് രാ​ജേ​ന്ദ്ര​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് ക​ത്തി പു​റ​ത്തെ​ടു​ത്ത​ത്. ക​ത്തി പ്ര​തി തി​രി​ച്ച​റി​ഞ്ഞു. ക​ത്തി ഓ​ട്ടോ​യി​ല്‍ പോ​കു​മ്പോ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞെ​ന്നും ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ക​ള​ഞ്ഞെ​ന്നു​മാ​യി​രു​ന്നു പ്ര​തി മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് പ്ര​തി പോ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ത്തി ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു വ​ന്ന​പ്പോ​ള്‍ ഇ​ന്നും നാ​ട്ടു​കാ​ര്‍ രോ​ഷാ​കു​ല​മാ​യി​രു​ന്നു. പ്ര​തി​യെ ആ​ക്ര​മി​ക്കാ​നും നാ​ട്ടു​കാ​ർ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​യി​രു​ന്നു പ്ര​തി​യെ ഇ​വി​ടെ എ​ത്തി​ച്ച​ത്.

Read More

മുടങ്ങിയ ചിട്ടിപ്പണം നൽകിയില്ല; കെ​എ​സ്എ​ഫ്ഇ​യി​ല്‍ ഇ​ട​പാ​ടു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം

വെ​ള്ള​റ​ട: മു​ട​ങ്ങി​യ ചി​ട്ടി​പ്പ​ണം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് കു​ന്ന​ത്തു​കാ​ല്‍ കെ​എ​സ്എ​ഫ്ഇ​യി​ല്‍ ഇ​ട​പാ​ടു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. പ​ളു​ക​ൽ ക​രു​മാ​നൂ​ര്‍ സ്വ​ദേ​ശി റോ​ബ​ര്‍​ട്ട് രാ​ജ് (58)ആ​ണ് പെ​ട്രോ​ളു​മാ​യി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. റോ​ബ​ര്‍​ട്ട് 100 മാ​സ​ത്തെ ചി​ട്ടി​ക്കാ​ണ് ചേ​ർ​ന്ന​തെ​ന്നും ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ച​ശേ​ഷം ചി​ട്ടി മു​ട​ങ്ങി​യെ​ന്നും കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. മ​ക്ക​ളു​ടെ​വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​ന് പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ചി​ട്ടി പൂ​ർ​ത്തി​യാ​കാ​തെ പ​ണം ന​ൽ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് പെ​ട്രോ​ളു​മാ​യി മാ​നേ​ജ​രു​ടെ റൂ​മി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​ദുല്‍​കു​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി വ​യോ​ധി​ക​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​പ​ക​ട​സാ​ധ്യത മു​ന്നി​ല്‍ ക​ണ്ട് ഫയർ ഫോ​ഴ്സ് യൂ​ണി​റ്റും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Read More

റി​ക്കാര്‍​ഡു​ക​ളു​ടെ തോ​ഴി​മാ​രാ​യി സ​ഹോ​ദ​രി​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര : റി​ക്കാര്‍​ഡു​ക​ളു​ടെ തോ​ഴി​മാ​രാ​യി എ​ല്‍​കെ​ജി​ക്കാ​രി എ.​എ​സ്. ശ്രേ​ഷ്ഠ​യും ഒ​ന്നാം ക്ലാ​സ്‌​സു​കാ​രി എ.​എ​സ്. ശി​ഖ​യും. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സ്, ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍‍​ഡ്സ്, ക​ലാം​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്സ് എ​ന്നീ മൂ​ന്ന് ബ​ഹു​മ​തി പ​ട്ടി​ക​ക​ളി​ലും ഈ ​സ​ഹോ​ദ​രി​മാ​ർ ഇ​ടം നേ​ടി. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ കൂ​ടു​ത​ല്‍ ക​ട​ല്‍​ച്ചി​പ്പി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​യു​ടെ ശാ​സ്ത്രീ​യ നാ​മം പ​റ​യു​ക​യും ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ശ്രേ​ഷ്ഠ റി​ക്കാ​ര്‍​ഡ് ജേ​താ​വാ​യ​ത്. 41 സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ 42 ഇ​ന​ങ്ങ​ളെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്രേ​ഷ്ഠ തി​രി​ച്ച​റി​ഞ്ഞു. 22 വാ​ഹ​ന​ങ്ങ​ള്‍, 21 ആ​കൃ​തി​ക​ള്‍, 30 നി​റ​ങ്ങ​ള്‍, 26 പു​ഷ്പ​ങ്ങ​ള്‍, 41 പ​ക്ഷി​ക​ള്‍, 30 മൃ​ഗ​ങ്ങ​ള്‍, 28 ഷ​ഡ്പ​ദ​ങ്ങ​ള്‍, 40 ഫ​ല​ങ്ങ​ള്‍, 36 പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ വേ​ഗ​ത്തി​ല്‍ പ​റ​ഞ്ഞ മി​ക​വും ശ്രേ​ഷ്ഠ​യ്ക്ക് സ്വ​ന്തം. മാ​സ​ങ്ങ​ളും ആ​ഴ്ച​യി​ലെ ദി​വ​സ​ങ്ങ​ളും ഗ്ര​ഹ​ങ്ങ​ളും സ​മു​ദ്ര​ങ്ങ​ളും ഭൂ​ഖ​ണ്ഡ​ങ്ങ​ളു​മൊ​ക്കെ ഈ ​മി​ടു​ക്കി​ക്ക് ഹൃ​ദി​സ്ഥം. ഇ​തോ​ടൊ​പ്പം 32 എ​തി​ര്‍​പ​ദ​ങ്ങ​ള്‍ പ​റ​ഞ്ഞ​തും 36 പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ള്‍​ക്ക്…

Read More

പോലീസിനെ വലച്ച് രാജേന്ദ്രൻ; സ്വർണം പണയം വച്ച് ലഭിച്ച തുക രണ്ട് സ്ത്രീകൾക്ക് നൽകി

പേ​രൂ​ർ​ക്ക​ട: അ​മ്പ​ല​മു​ക്കി​ൽ അ​ല​ങ്കാ​ര ചെ​ടി വി​ൽ​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി വി​നീ​ത​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ​ക തെ​ളി​വാ​യ കൊ​ല​ക്ക​ത്തി ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ഊ​ർ​ജി​ത ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം താ​ൻ ഉ​ള്ളൂ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് ഭാ​ഗ​ത്ത് ക​ത്തി വ​ലി​ച്ചെ​റി​ഞ്ഞ​താ​യി പ്ര​തി രാ​ജേ​ന്ദ്ര​ൻ. മു​ട്ട​ട​യി​ൽ നി​ന്ന് ഒ​രു സ്കൂ​ട്ട​റി​ൽ കേ​ശ​വ​ദാ​സ​പു​രം വ​ഴി ഉ​ള്ളൂ​ർ എ​ത്തി​യ​ശേ​ഷം ഇ​വി​ടെ ഇ​റ​ങ്ങി​യാ​ണ് ക​ത്തി വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്നാ​ണ് പ്ര​തി പ​റ​യു​ന്ന​ത്. ഇ​ത് പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. കൃ​ത്യം ന​ട​ന്ന ചെ​ടി​ക്ക​ട​യ്ക്ക് എ​തി​ർ​വ​ശ​ത്ത് ക​ത്തി ഉ​പേ​ക്ഷി​ച്ചു​വെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം പ്ര​തി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​ർ​ണ​മാ​ല​യു​ടെ ലോ​ക്ക​റ്റ് ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ലെ കാ​വ​ൽ​ക്കി​ണ​ർ ഭാ​ഗ​ത്ത് ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പേ​രൂ​ർ​ക്ക​ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ എ​ത്തി​യ​തി​നു​ള്ള തെ​ളി​വാ​യി ഒ​രു ഒ​പി ടി​ക്ക​റ്റ് മാ​ത്ര​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.…

Read More