പാപ്പാന്‍റെ വീട്ടിൽ നിന്ന് പിണങ്ങി ശിവപാർവതി  റോഡിലേക്ക് കയറി; പ​രി​ഭ്രാ​ന്തി​യിലായി നാട്ടുകാർ; ഒടുവിൽ ഉടമയെത്തിയപ്പോൾ…

.
ആ​റ്റി​ങ്ങ​ല്‍ :​ആ​റ്റി​ങ്ങ​ല്‍ ചി​റ്റാ​റ്റി​ന്‍​ക​ര​യി​ല്‍ ആ​ന വി​ര​ണ്ട​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ര​ണ്ട​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ആ​ന​യെ ത​ള​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി അ​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വ​പാ​ര്‍​വ​തി എ​ന്ന പി​ടി​യാ​ന​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​ഞ്ഞ​ത്.

പാ​പ്പാ​നാ​യ കു​ട്ട​പ്പ​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് ര​ണ്ട് മാ​സ​മാ​യി ആ​ന​യെ ത​ള​ച്ചി​രു​ന്ന​ത്. ഇന്നലെ ആ​ന​യെ തെ​ങ്ങി​ല്‍ ത​ള​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ട​ച്ച​ങ്ങ​ല​യു​ണ്ടാ​യി​രു​ന്നി​ല്ല.

പാ​പ്പാ​ന്‍ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ആ​ന വി​ര​ണ്ട് റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ ത​ന്നെ പാ​പ്പാ​നും സ​ഹാ​യി​യും എ​ത്തി​യെ​ങ്കി​ലും ത​ള​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​

വി​വ​ര​മ​റി​ഞ്ഞ് ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി.

പോ​ലീ​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ള്ളൂ​രി​ല്‍ നി​ന്നും ഉ​ട​മ​യെ​ത്തി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ൽ​കി ആ​ന​യെ അ​നു​ന​യി​പ്പി​ച്ച ശേ​ഷം 6.30 ഓ​ടെ കൂ​ച്ച് വി​ല​ങ്ങി​ട്ട് ത​ള​ച്ചു.

Related posts

Leave a Comment