തിരുവനന്തപുരം : ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല നാളെ. കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രമുറ്റത്ത് ഒറ്റ അടുപ്പിൽ മാത്രമാണ് പൊങ്കാലയിടുന്നത്.നാളെ രാവിലെ 10.50 ന് അടുപ്പുവെട്ട് നടക്കും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും. കഴിഞ്ഞ വർഷത്തേതുപോലെ ഈവർഷവവും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാലയിടും. ശ്രീകോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നന്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹ മേൽശാന്തി അഗ്നി പകരുന്നതോടെ പൊങ്കാല തുടങ്ങും.ഉച്ചയ്ക്ക് 1.20 ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ക്ഷേത്രത്തിനു പുറത്തിടുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്നു ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലനെ രാത്രി 7.30…
Read MoreCategory: TVM
വിനീതയുടെ കുടുംബത്തെ സിപിഎം ഏറ്റെടുത്തു; ആദ്യ സഹായമായി പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
നെടുമങ്ങാട് : മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട വിനീതയുടെ മക്കളെയും മാതാപിതാക്കളേയും സിപിഎം,ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ സംഘടനകൾ ദത്തെടുത്തു സംരക്ഷിക്കും. സഞ്ചയന ദിവസമായ ഇന്നലെ വിനീതയുടെ നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തെ വീട്ടിൽ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ.ആർ ജയദേവൻ എത്തി ദത്തെടുക്കുന്ന കാര്യം അറിയിച്ചു. ബന്ധുക്കൾ ദാനമായി നൽകിയ അഞ്ചു സെന്റ് പുരയിടത്തിൽ ഷീറ്റിട്ട വീട്ടിലാണ് വിനീതയുടെ മാതാപിതാക്കളായ വിജയനും,രാഗിണിക്കും ഒപ്പമാണ് സ്കൂൾ വിദ്യാർഥികളായ മക്കൾ കഴിയുന്നത്. കുടുംബത്തിന് സിപിഎം ഏരിയാ കമ്മിറ്റി വീടു നിർമിച്ചു നൽകുമെന്ന് ഏരിയ സെക്രട്ടറി ആർ. ജയദേവൻ പറഞ്ഞു.മക്കളുടെ പഠനോപകരണങ്ങൾ,ട്യൂഷൻ,ഡ്രസ്,യാത്രാ ചെലവ് എന്നിവ ഉൾപ്പടെ എല്ലാം ഡിവൈഎഫ്ഐ ഏറ്റെടുത്തു. ആദ്യ സഹായമെന്നോണം പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ഷിജൂഖാൻ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. പി. പ്രമോഷ്,നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
Read Moreചെറിയ മോഷണം നടത്തിയപ്പോഴേ വീട്ടുകാർ അകറ്റി ; പിന്നീട് വലിയ മോഷണങ്ങളിലേക്ക്; കസ്റ്റഡിയിൽ രാജേന്ദ്രൻ മൗനിയായി തുടരുന്നു
പേരൂർക്കട: അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാജേന്ദ്രനുമായി പോലീസ് തെളിവെടുപ്പ് തുടരുന്നു. ശനിയാഴ്ച വൈകിയാണ് പേരൂർക്കട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാജേന്ദ്രൻ ചുരുക്കമായി മാത്രമേ സംസാരിക്കുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞു. ആദ്യമൊക്കെ ചില്ലറ മോഷണങ്ങൾ നടത്തിയെങ്കിലും പിന്നീട് സ്വന്തം വീട്ടുകാർ തന്നെ അടുപ്പിക്കാതായതോടെയാണ് വലിയ മോഷണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും തിരിഞ്ഞതെന്നാണ് പ്രതി പോലീസിനോട് പറയുന്നത്. കൊല നടത്തിയതിന്റെ യാതൊരു ഭാവഭേദവും മുഖത്ത് കാണുന്നില്ലെങ്കിലും എപ്പോഴും മൗനിയായിട്ട് തന്നെയാണ് ഇരിക്കുന്നത്.ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. ഇത്രയും ദിവസങ്ങൾക്കുള്ളിൽ പ്രതിയിൽ നിന്ന് പരമാവധി കാര്യങ്ങൾ ചോദിച്ചറിയുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ഉടൻ തന്നെ രാജേന്ദ്രനെ അമ്പലമുക്കിൽ യുവതി കൊലചെയ്യപ്പെട്ട അഗ്രി ക്ലിനിക്കിൽ തെളിവെടുപ്പിനു കൊണ്ടുവരും. പ്രതി അഗ്രി ക്ലിനിക്കിൽ എത്താനുണ്ടായ സാഹചര്യം, കടയ്ക്കുള്ളിൽ സംഭവിച്ച കാര്യങ്ങൾ, യുവതിയെ കൊലപ്പെടുത്തിയ വിധം, രക്ഷപ്പെടൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരിക്കും പോലീസ്…
Read Moreമുപ്പതിനായിരം കടം വാങ്ങിയയാൾക്ക് ക്വട്ടേഷൻ നൽകി ബന്ധു; വയോധികനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മുഴുവന്‍ പ്രതികളും പിടിയിൽ
തിരുവനന്തപുരം: വയോധികനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ടിന് പോത്തൻകോട് പള്ളി നട സ്വദേശി നസീമിനെ (60) തട്ടിക്കൊണ്ടുപോയി മർദിച്ച് കേസിൽ ഒളിവിലായിരുന്ന അബ്ദുൾ ഷുക്കൂർ, ആറ്റിങ്ങൽ ചെമ്പൂര് സ്വദേശി മനോജ് (41) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കേസിൽ പോത്തൻകോട് പ്ലാമൂട് സ്വദേശി സന്തോഷ് (മലക്കറി സന്തോഷ് -35), പന്തലക്കോട് സ്വദേശികളായ വിഷ്ണു കുമാർ (36), ശരത് (33) എന്നിവർ നേരത്തേ പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോത്തൻകോട് പ്ലാമൂട് സ്വദേശിയും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ അബ്ദുൾ ഷുക്കൂറിൽ നിന്നും അടുത്ത ബന്ധുവായ നസീം വാങ്ങിയ മുപ്പതിനായിരം രൂപ പറഞ്ഞ തീയതിക്ക് തിരികെ നൽകാത്തതിനാൽ ഷുക്കൂർ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റൂറൽ പോലീസ് മേധാവി ഡോ. ദിവ്യഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷുക്കൂറിനെ പെരുമാതുറയിൽ നിന്നും മനോജിനെ…
Read Moreആ സമയത്ത് കുട്ടിയുടെ അച്ഛൻ വിദേശത്തായിരുന്നു..! ഒന്‍പതുകാരനെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്; 2019 ജൂണ്‍ 27 ന് നടന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം : ഒന്‍പതു വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ കാലടി മരുതൂർക്കടവ് സ്വദേശി ജയകുമാറി(53) നെ ഇരുപതു വർഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. 2019 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി ട്യൂഷൻ കഴിഞ്ഞു തിരിച്ചു വരുന്പോൾ ഓട്ടോഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിൽ ഭയന്ന കുട്ടി പ്രതിയെ തള്ളി മാറ്റിയതിനു ശേഷം ഓടി വീട്ടിലേക്കു പോയി. സംഭവം പുറത്തു പറയരുതെന്നു പറഞ്ഞു പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകുയം ചെയതിരുന്നു. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛൻ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. പ്രതിയെ ഭയന്ന് കുട്ടി വീട്ടിൽ വിവരം പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാർ വെളിയിൽ പോകേണ്ടി…
Read Moreപിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ യുവാവിന്റെ കുരുട്ടുബുദ്ധി! പൊളിച്ചടുക്കി ഫയർഫോഴ്സ് സംഘം; വെമ്പായത്ത് നടന്ന സംഭവം ഇങ്ങനെ…
വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ യുവാവ് സ്വന്തം ദേഹത്തും ബന്ദി യാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ചു. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 നായിരുന്നു സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിൽ ഷാജഹാൻ (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപ്പെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. മാതാവിനെയും സഹോദരിയേയും വീട്ടിന് പുറത്താക്കി വാതിൽ പൂട്ടിയശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിക്കുള്ളിൽ പൂട്ടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെടോൾ ഒഴിച്ചശേഷം ഒരു കൈയിൽ പെട്രോൾ നിറച്ച കന്നാസും തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്. അയൽവാസികളും ബന്ധുക്കളും ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല. സംഭവമറിഞ്ഞ് എസ്എച്ച്ഒ സൈജു നാഥിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പോലീസും, അസിസ്റ്റന്റ് സറ്റേഷൻ ഓഫീസർ…
Read Moreഉത്സവത്തിന് രണ്ടെണ്ണം അടിക്കാൻ സാധനം ഉണ്ടോ! കളിവാതിലിലൂടെ ചാരയം നീട്ടിയ കൈയിലേക്ക് എക്സൈസ് നൽകിയത് വിലങ്ങ്; വെഞ്ഞാറമൂട്ടിലെ സംഭവം ഇങ്ങനെ…
വെഞ്ഞാറമൂട്: നിരവധി അബ്കാരി കേസിലെ പ്രതി ചന്ദ്രകുറുപ്പിനെ എക്സൈസ് സംഘം അറസ്റ്റ്റ്റ് ചെയ്തു.കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ വെള്ളാണിക്കൽ വനദുർഗ ദേവി ക്ഷേത്രത്തിനു സമീപമുള്ള വെള്ളാണിക്കൽ വട്ടവിളയുള്ള ഇയാളുടെ വീട്ടിൽ എത്തി ആവശ്യക്കാരനെന്ന വ്യാജേന ചാരായം ആവശ്യപ്പെട്ടു. രാത്രിയിൽ വാറ്റിയ ചാരായം ഇയാൾ വിൽപ്പനയ്ക്കായി എടുത്തു കൊണ്ടുവരികയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടി വീട് പരിശോധിച്ചപ്പോൾ വാറ്റുപകരണങ്ങളും കോടയും കണ്ടെടുക്കുകയായിരുന്നു. പ്രതിയിൽ നിന്നും രണ്ടു ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാമനപുരം കഴക്കൂട്ടം എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ചന്ദ്ര കുറുപ്പിന്റെ പേരിൽ നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലൊന്നും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.ക്ഷേത്ര ഉത്സവം പ്രമാണിച്ച് ചാരായവാറ്റിൽ ഏർപ്പെട്ടിരിക്കവയാണ് ചന്ദ്രകുറുപ്പ് എക്സൈസ് കസ്റ്റഡിയിൽ ആവുന്നത്. എക്സൈസ്…
Read Moreസ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കുന്നു; പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി
തിരുവനന്തപുരം: സ്വപ്നാ സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി. വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. നഷ്ടം സംഭവിച്ച തുക തിരിച്ചു നൽകണമെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreകോവിഡ് മരണം: 200-ാമത്തെ സംസ്കാരവും നിര്‍വഹിച്ച് നഗരസഭാ ജീവനക്കാര്‍
നെയ്യാറ്റിന്‍കര: കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിജോയും സംഘവും ഇന്നലെ സംസ്കരിക്കാനായി ഏറ്റുവാങ്ങിയത് ഇരുന്നൂറാമത്തെ മൃതദേഹം. ഇളവനിക്കര രണ്ടുകുളത്തിന്കര വീട്ടില്‍ വത്സല (60) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. നെയ്യാറ്റിന്‍കര നഗരസഭയില്‍ കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ച് ഭൗതിക ശരീരം ദഹിപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാറശാല ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയമായ ശാന്തി നിലയത്തിലാണ് സംസ്കരിച്ചത്. നഗരസഭ പരിധിയിലെ താമസക്കാരി ആയതിനാല്‍ നഗരസഭ ജീവനക്കാര്‍ മൃതദേഹം ഏറ്റുവാങ്ങി. ലിജോയ്ക്ക് പുറമേ ശുചീകരണ തൊഴിലാളികൾ ആയ സുരേഷ്, രാജേഷ് എന്നിവരാണ് ഇന്നലെ ഈ ദൗത്യം നിര്‍വഹിച്ചത്. ശുചീകരണ തൊഴിലാളി വേലപ്പൻ, ആംബുലൻസ് ഡ്രൈവർമാരായ ബിനു, വിഷ്ണു, ബിജു എന്നിവരും കോവിഡ് ബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ഏറ്റുവാങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.
Read Moreതലയ്ക്ക് ബിയർ കുപ്പി കൊണ്ടും കല്ലുകൊണ്ടും അടിച്ചു! ആക്രമണത്തിൽ പരിക്കേറ്റ ഗുണ്ടാ നേതാവ് മെന്റൽ ദീപു മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
പോത്തൻകോട്: ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവൻ ചികിത്സയിലിരിക്കെ മരിച്ചു. ദിവസങ്ങൾക്കു മുന്‍പ് ചന്തവിളയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാര്യം പോങ്ങുംമൂട് ബാപ്പുജി നഗർ രോഹിണിയിൽ മെന്റൽ ദീപു എന്ന് വിളിക്കുന്ന ദീപു (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി സുഹൃത്തുക്കൾ ചേർന്ന് ചന്തവിളയിലെ കടത്തിണ്ണയിലിരുന്ന് മദ്യപിക്കുന്നതിനിടെ സംഘർഷമുണ്ടാവുകയും ദീപുവിന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ടും കല്ലുകൊണ്ടും അടി ഏൽക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാലിസ്റ്റിൽ ഉള്ള ആളുമാണ് ദീപുവെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടന്നതിനുശേഷം സംഭവുമായി ബന്ധപ്പെട്ട് ശാസ്തവട്ടം കുണ്ടയത്തു ക്ഷേത്രത്തിനു സമീപം ഗിരിജാ ഭവനിൽ പ്രവീൺ കുമാർ (32), ഇടക്കരിയ്ക്കകം ബി.എൽ ഭവനിൽ ലിബിൻ (32), അരുവിക്കരക്കോണം ചിറ്റൂർ പൊയ്ക വീട്ടിൽ സുനിൽ കുമാർ എന്ന അയിരൂപ്പാറ കുട്ടൻ (46),…
Read More