കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്, മ​ല​യോ​ര നി​വാ​സി​ക​ൾ ഭീ​തി​യി​ൽ; ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച വാ​ച്ചു​ട​വ​റു​ക​ളി​ൽ ജീ​ന​ക്കാ​രി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ

കാ​ട്ടാ​ക്ക​ട : മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ര​ണ്ടു ദി​വ​സം മു​ന്പ് നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ അ​ധി​ക്യ​ത​ർ കാ​ട്ടി​ലേ​ക്ക് വി​ട്ടെ​ങ്കി​ലും പേ​പ്പാ​റ​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത് വീ​ണ്ടും പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് നാ​ട്ടി​ലി​റ​ങ്ങി​യ മാ​ൻ​ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ക​ലെ​ന്നോ,രാ​ത്രി​യെ​ന്നോ ഭേ​ദ​മി​ല്ലാ​തെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കു​ര​ങ്ങു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​ വ​ന​ത്തി​ന​ക​ത്ത് ആ​ഹാ​രം കു​റ​ഞ്ഞ​താ​ണ് മ്യ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​യ്ക്ക് എ​ത്താ​ൻ കാ​ര​ണ​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. കാ​ട്ടു​മ്യ​ഗ​ങ്ങ​ൾ വ​ന​ത്തി​ൽ നി​ന്നും നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ച്ച് ട​വ​ർ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

മ​തേ​ത​ര മു​ഖം ന​ഷ്ട​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് തി​രു​ത്തു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം : മ​തേ​ത​ര മു​ഖം ന​ഷ്ട​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് ഈ ​അ​വ​സ്ഥ​യി​ലും തി​രു​ത്തു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​ശീ​യ​ത​ല​ത്തി​ൽ ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ള​ട​ക്കം ബി​ജെ​പി​യി​ലേ​യ്ക്കു പോ​കു​ക​യാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത ആ​ഗ്ര​ഹി​ക്കാ​ത്ത പാ​ർ​ട്ടി​യാ​ണു ബി​ജെ​പി. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സി​പി​എ​മ്മി​ലേ​യ്ക്കാ​ണ് എ​ത്തു​ന്ന​തെ​ന്നും ഇ​തി​നു അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​കം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ലേ​യ്ക്കു വ​ന്ന നേ​താ​ക്ക​ൾ​ക്കു പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും സി​പി​എ​മ്മി​ലെ​ത്തി​യ നേ​താ​ക്ക​ളെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ ഷാ​ള​ണ​യി​ച്ചു സ്വീ​ക​രി​ച്ചു. മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, സ​ജി ചെ​റി​യാ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി​ജ​യ​കു​മാ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Read More

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ചോ​ദ്യം ചെ​യ്ത ട്രാ​ഫി​ക് എ​എ​സ്ഐ​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി; നെ​ടു​മ​ങ്ങാ​ട് സി​ഐ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ചോ​ദ്യം ചെ​യ്ത ട്രാ​ഫി​ക് എ​എ​സ്ഐ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സി​ഐ രാ​ജേ​ഷ്കു​മാ​റി​നെ​യാ​ണ് ഫോ​ർ​ട്ട് എ​സി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ലൂ​രി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തി​രു​വ​ന്ത​പു​രം സി​റ്റി ട്രാ​ഫി​ക് എ​എ​സ്ഐ ജ​വ​ഹ​ർ കു​മാ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 14 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ​യും ഐ​ജി ചു​മ​ത​ല​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് കി​ഴ​ക്കേ​ക്കോ​ട്ട പ​ഴ​വ​ങ്ങാ​ടി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സി​ഐ​യു​ടെ സ്വ​കാ​ര്യ​വാ​ഹ​നം അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. കാ​ർ മാ​റ്റി​യി​ടാ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വ​ഹ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​ഐ ത​യ്യാ​റാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ണ്‍ എ​ടു​ത്ത് ജ​വ​ഹ​ർ കാ​റി​ന്‍റെ ചി​ത്രം എ​ടു​ത്ത​തോ​ടെ സി​ഐ പ്ര​കോ​പി​ത​നാ​യി. ജ​വ​ഹ​റി​ന്‍റെ കൈ​യി​ൽ നി​ന്നും ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി സി​ഐ കാ​റി​ന്‍റെ ഡോ​ർ അ​ട​ച്ച് കാ​റി​നു​ള്ളി​ൽ ത​ന്നെ…

Read More

മ​രു​ന്ന് വാ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ബൈ​ക്കി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു; ബൈ​ക്കു​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ റെ​യ്സിം​ഗ് ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്  പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പ​ഴ​വ​ങ്ങാ​ടി​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ചു. കു​ണ്ട​റ ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളാ​ണ് മ​രി​ച്ച​ത്. കുണ്ടറ കണ്ണനല്ലൂർ നോർത്ത് മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല(33) എന്നിവരാണ് മരിച്ചത്. ഇ​ന്ന​ലെ രാ​ത്രി 8.45-ഓ​ടെ ജോ​സ്കോ ജൂ​വ​ല​റി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ സേ​വ​ന മെ​ഡി​ക്ക​ൽ​സി​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ എ​ത്തി​യ ദ​ന്പ​തി​ക​ൾ റോ​ഡ് ക്രോ​സ് ചെ​യ്യ​വെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് ബൈ​ക്കു​ക​ൾ​അ​മി​ത വേ​ഗ​ത​യി​ൽ റെ​യ്സിം​ഗ് ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദ​ന്പ​തി​ക​ളെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​സ്ഥാ​ന​ത്തെ ഒ​രു സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ക​ണ്ട ചി​കി​ത്സ തേ​ടി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും…

Read More

വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ന​ട​രാ​ജ വി​ഗ്ര​ഹം പി​ടി​കൂ​ടി; 45 കി​ലോ ഭാ​ര​മു​ള്ള വി​ഗ്ര​ഹ​ത്തി​ന് 50 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ

വി​ഴി​ഞ്ഞം: പു​രാ​വ​സ്തു​വെ​ന്ന പേ​രി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കാ​റി​ൽ കൊ​ണ്ടു​വ​ന്ന ന​ട​രാ​ജ വി​ഗ്ര​ഹം വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ച​താ​യും വി​ഗ്ര​ഹം കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​ക​ൾ കി​ട്ടു​ന്ന മു​റ​ക്ക് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട​യി​ൽ നി​ന്നാ​ണ് 45 കി​ലോ ഭാ​ര​മു​ള്ള ബ്രാ​സി​ൽ നി​ർ​മി​ച്ച വി​ഗ്ര​ഹം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഡ​ൽ​ഹി​യി​ൽ നി​ർ​മി​ച്ച വി​ഗ്ര​ഹം ടൂ​റി​സ്റ്റു​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​യി കോ​വ​ള​ത്തെ ഒ​രു ക​ര​കൗ​ശ​ല വ​സ്തു വി​ൽ​പ്പ​ന​ക്കാ​ര​ൻ വാ​ങ്ങി​യെ​ങ്കി​ലും വി​ൽ​പ്പ​ന ന​ട​ക്കാ​ത്ത​തി​നാ​ൽ ചൊ​വ്വ​ര​യി​ലെ മ​റ്റൊ​രു ക​ര​കൗ​ശ​ല വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​വ​ഴി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ഗ്ര​ഹ​ത്തി​ന് അ​ന്പ​ത് വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് സം​ഘം പ​റ​ഞ്ഞെ​ന്നും കാ​ല​പ്പ​ഴ​ക്ക​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു .

Read More

മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ ഒ​രു മൂ​ല​യ്ക്ക് പോ​ലും കു​ഴി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല; സം​സ്കാ​ര​ത്തെ ചൊ​ല്ലി ത​ർ​ക്കം; വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ

വി​തു​ര: ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഡി​എ​ച്ച്ആ​ർ​എ​മ്മി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി​യി​ൽ സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു വ​ന്ന വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ട​പെ​ട്ട് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വി​തു​ര മേ​മ​ല​യി​ലു​ള്ള സ്ഥ​ല​ത്തെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ണ്ടി​ത്ത​ടം സ്വ​ദേ​ശി ലീ​ല (59)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​ത്. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ട്ര​സ്റ്റി​ലെ ഒ​രു വി​ഭാ​ഗം എ​തി​ർ​പ്പു​മാ​യെ​ത്തി. മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടെ​ന്നും സം​ഘ​ട​ന​യു​ടെ ഭൂ​മി ശ്മ​ശാ​ന​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ട്ര​സ്റ്റ് അം​ഗ​മാ​യി​ക്കെ മ​ര​ണ​പ്പെ​ട്ട അ​നി​ൽ​കു​മാ​ർ എ​ന്ന വ്യ​ക്തി​യു​ടെ മാ​താ​വാ​ണ് ലീ​ല എ​ന്നും എ​ന്നും മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​പ്പം വ​ന്ന​വ​ർ പ​റ​ഞ്ഞ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​കൂ​ട്ട​രും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​രു…

Read More

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്തി പോ​സ​റ്റീ​വാ​ക്കി; പി​പി ഇ ​കി​റ്റ് ധ​രി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​യെ കൈ​യോ​ടെ പൊ​ക്കി പ്രി​ൻ​സി​പ്പ​ൽ; പി​ന്നെ സം​ഭ​വി​ച്ച​ത്…

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്തി പോ​സി​റ്റീ​വ് എ​ന്നാ​ക്കി ക​ബ​ളി​പ്പി​ച്ച് ന​ഴ്സിം​ഗ് പ​രീ​ക്ഷ എ​ഴു​തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴു​വി​ലം തി​ട്ട​യ​മു​ക്ക് പി​ണ​ർ​വി​ളാ​കം വീ​ട്ടി​ൽ പ്ര​ജി​ൻ (25) നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡി​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ ഓ​ഫ് ന​ഴ്സി​ങ്ങി​ലെ വി​ദ്യാ​ർ​ഥി​യാ​യ​പ്ര​ജി​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്തി പോ​സി​റ്റീ​വ് എ​ന്നാ​ക്കി വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച പി​പി​ഇ കി​റ്റും ധ​രി​ച്ച് ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഒ​ന്നാം വ​ർ​ഷ റെ​ഗു​ല​ർ പ​രീ​ക്ഷ എ​ഴു​തു​ക​യാ​യി​രു​ന്നു. കൃ​ത്രി​മം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച്ഒ ബി​എം.​ഫി, എ​സ്ഐ​മാ​രാ​യ സ​ഞ്ചു ജോ​സ​ഫ്, ദി​ൽ​ജി​ത്ത്, സി​പി​ഓ​മാ​രാ​യ വി​നോ​ദ്, പ്ര​വീ​ൺ, ഷൈ​ജു, ന​സീ​റ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ്…

Read More

ഉ​ന്ന​ത വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള മോ​ൻ​സ​ൺ അ​സാ​ധാ​ര​ണ കു​റ്റ​വാ​ളി; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് വി.​എം. സു​ധീ​ര​ന്‍റെ ക​ത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍റെ ക​ത്ത്. സ​മൂ​ഹ​ത്തി​ൽ പ​ല​ത​ല​ത്തി​ലു​ള്ള ഉ​ന്ന​ത വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള മോ​ൻ​സ​ൺ അ​സാ​ധാ​ര​ണ കു​റ്റ​വാ​ളി​യാ​ണെ​ന്നും മോ​ൻ​സ​ണി​നെ​തി​രേ​യു​ള്ള പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഒ​ളി​പ്പി​ച്ച​താ​യു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും സു​ധീ​ര​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ത​ല​പ്പ​ത്തു​ള്ള​വ​രു​ൾ​പ്പെ​ടെ ഉ​ന്ന​ത ഓ​ഫീ​സ​ർ​മാ​രു​മാ​യി വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ളാ​ണ് മോ​ൻ​സ​ണു​ള്ള​തെ​ന്നു വ്യ​ക്ത​മാ​ണ്. അ​തി​നാ​ൽ നി​ല​വി​ലു​ള്ള കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സു​ധീ​ര​ൻ പ​റ​യു​ന്നു. മോ​ൻ​സ​ണി​നെ​തി​രാ​യ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് ക്രൈം​ബ്രാ​ഞ്ച് ഒ​ളി​പ്പി​ച്ചെ​ന്ന മാ​ധ്യ​മ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ഫ്ആ​ർ പൊ​തു​രേ​ഖ​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണി​ത്. ഡി​ജി​പി ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഉ​ന്ന​ത​രു​ൾ​പ്പെ​ടെ പോ​ലീ​സി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​യ​മ​ത്തി​നു നി​ര​ക്കാ​ത്ത ബ​ന്ധ​ങ്ങ​ൾ മോ​ൺ​സ​ൺ നി​ർ​ബാ​ധം തു​ട​ർ​ന്നി​ട്ടും അ​തൊ​ന്നും സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യാ​തെ പോ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ്.…

Read More

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ജീ​പ്പി​ലി​ടി​ച്ച് തീ​പി​ടി​ക്കു​ക​യും ചെ​യ്തു

വെ​മ്പാ​യം: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് ആ​ലു​ന്ത​റ നീ​ർ​ച്ചാ​ലി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (23), നെ​ടു​വേ​ലി ഇ​ടു​ക്കും​ത​ല ഞാ​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ഷേ​ക് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ടു​ക്കും​ത​ല സ്വ​ദേ​ശി അ​രു​ണി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന പാ​ത​യി​ൽ ക​ന്യാ​കു​ള​ങ്ങ​ര പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 10-നാ​ണ് സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ബൈ​ക്കു​ക​ൾ ര​ണ്ടും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് അ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന ഒ​രു ജീ​പ്പി​ലേ​ക്ക് ഇ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബൈ​ക്കി​ലേ​ക്ക് തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തി​നു മു​ന്നേ ത​ന്നെ സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ…

Read More

വാ​ർ​ത്ത തു​ണ​യാ​യി. സ​രോ​ജ​ത്തി​ന് ആ​ശ്വാ​സം..!  ആ​രോ​രു​മി​ല്ലെന്ന സ​ങ്ക​ടം ഇ​നി​വേ​ണ്ട;  സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​ആ​ശ്ര​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും

പേ​രൂ​ര്‍​ക്ക​ട: ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ല്‍ ദു​രി​തം​പേ​റി ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​യ്ക്ക് ആ​ശ്വാ​സം. കാ​ഞ്ഞി​രം​പാ​റ കോ​ള​നി സ്വ​ദേ​ശി​നി സ​രോ​ജം (59) ആ​ണ് പു​തു​ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് മ​രിച്ച​തോ​ടെ ആ​രും അ​ന്വേ​ഷി​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലായ‍ രോ​ഗിയാ​യ ഇ​വ​ര്‍ പ​രി​സ​ര​വാ​സി​ക​ളു​ടെ കാ​രു​ണ്യ​ത്തി​ല്‍ ക​ഴി​യു​ന്ന വാ​ര്‍​ത്ത സെ​പ്റ്റം​ബ​ര്‍ 27നു ​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​മൂ​ഹി​ക​ക്ഷേ​മ​വ​കു​പ്പ് ഇ​ട​പെ​ടു​ക​യും സ​രോ​ജ​ത്തെ അ​വ​ര്‍ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ന്മ ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​യും കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​യു​മാ​യ പ​ട​യ​ണി ഷാ​ജി വ​യോ​ധി​ക​യു​ടെ ചി​കി​ത്സ​യ്ക്കും മ​റ്റു ചെ​ക്ക​പ്പു​ക​ള്‍​ക്കും മു​ന്നി​ട്ടി​റ​ങ്ങു​ക​യും തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ന​ട​ത്തു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​നി​ല സാ​ധാ​ര​ണ​ഗ​തി​യി​ലാ​കു​ക​യും കോ​വി​ഡ് ടെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​ക്ക​പ്പു​ക​ള്‍ ന​ട​ത്തി പൂ​ര്‍​ണാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്ത​ശേ​ഷം സ​രോ​ജ​ത്തെ അ​ടു​ത്ത ദി​വ​സം ത​ന്നെ സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ഒ​രു​വാ​തി​ല്‍​ക്കോ​ട്ട​യി​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ക്കും.

Read More