ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ജീ​പ്പി​ലി​ടി​ച്ച് തീ​പി​ടി​ക്കു​ക​യും ചെ​യ്തു

വെ​മ്പാ​യം: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് ആ​ലു​ന്ത​റ നീ​ർ​ച്ചാ​ലി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ (23), നെ​ടു​വേ​ലി ഇ​ടു​ക്കും​ത​ല ഞാ​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ഷേ​ക് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കും​ത​ല സ്വ​ദേ​ശി അ​രു​ണി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​സ്ഥാ​ന പാ​ത​യി​ൽ ക​ന്യാ​കു​ള​ങ്ങ​ര പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 10-നാ​ണ് സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

ബൈ​ക്കു​ക​ൾ ര​ണ്ടും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് അ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന ഒ​രു ജീ​പ്പി​ലേ​ക്ക് ഇ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബൈ​ക്കി​ലേ​ക്ക് തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യും ചെ​യ്തു.

നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​ന്ന​തി​നു മു​ന്നേ ത​ന്നെ സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​ക്കു​ക യാ​യി​രു​ന്നു.

പ​രി​സ​ര​ത്ത് ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി റോ​ഡ് വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് യാ​ത്രാ​യോ​ഗ്യം ആ​ക്കി​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ജീ​പ്പി​ലും ആം​ബു​ല​ൻ​സി​ലും ആ​യി​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Related posts

Leave a Comment