തിരുവനന്തപുരം: ഭാര്യയെ മേശയുടെ കാൽ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം തടവ്. ഭാര്യ ഗോമതിഅമ്മ (58)യെ കൊലപ്പെടുത്തിയ പേരൂർക്കട മണ്ണാമൂല രേവതിയിൽ ബാലകൃഷ്ണൻ നായരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി ജഡ്ജി സി.ജെ. ഡെന്നിയുടെയാണ് വിധി. 2018 ഫെബ്രുവരി 15 നാണു സംഭവം.വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്ത്രങ്ങളും വീട്ടുവളപ്പിൽ കുഴിച്ചിട്ട ശേഷം വീടു പൂട്ടി പോയി. പ്രതി വർക്കലയിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ ചെന്നു സംഭവം പറഞ്ഞതിനെ തുടർന്ന് മകനെ വിവരമറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തിയ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗോമതി അമ്മയെ കണ്ടത്. ഗോമതി അമ്മയെ ഭർത്താവിനു സംശയമായിരുന്നു എന്ന് അയൽവാസി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഉപദ്രവം കാരണം മക്കളോടൊപ്പം താമസിച്ചിരുന്ന ഗോമതി…
Read MoreCategory: TVM
കനത്ത മഴയിൽ അണക്കെട്ടുകൾ തുറന്നു ; മഴയിൽ വ്യാപക നാശം; തോടുകൾ കരകവിഞ്ഞതോടെ റോഡുകളിൽ വെള്ളംകയറി
തിരുവനന്തപുരം: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ഇന്നലെ രാവിലെ എട്ടര മുതൽ വൈകുന്നേരം നാലുവരെ നെയ്യാറ്റിൻകരയിൽ മൂന്നും നഗരത്തിൽ രണ്ടും വെള്ളായണിയിൽ ഒന്നും സെന്റീമീറ്റർ മഴ പെയ്തു. ഞായറാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ നെടുമങ്ങാട് അഞ്ചും നെയ്യാറ്റിൻകര, വർക്കല നാലു വീതവും നഗരത്തിൽ മൂന്നും സെന്റീമീറ്റർ വീതം മഴ പെയ്തു. കനത്ത മഴയെ തുടർന്ന് പേപ്പാറ ഡാമിന്റെ ഒന്നും നാലും ഷട്ടറുകൾ അഞ്ചുവീതവും രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റീമീറ്ററും ഉയർത്തി.നെയ്യാറിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി ഉയർത്തി. വിതുര: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച മഴയിൽ മേഖലയിൽ വ്യാപകനാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നദികളും തോടുകളും കരകവിഞ്ഞതോടെ റോഡുകൾ പലതും വെള്ളത്തിലായി. മണിതൂക്കിൽ തോട് കരകവിഞ്ഞൊഴുകി പതിനേഴോളം വീടുകളിൽ വെള്ളം കയറി. വിതുര…
Read Moreഅതിരുതർക്കത്തിന്റെ പേരിൽ ഉന്തുംതളളും; ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
കാട്ടാക്കട : ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. ഊരൂട്ടമ്പലം ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം ഞായറാഴ്ച രാത്രിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. ഞായറാഴ്ച രാത്രിയിൽ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപം സുഹൃത്തിന്റെ ബൈക്കിൽ വന്നിറങ്ങിയപ്പോൾ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് രാഹുൽ മൊഴിനൽകി. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്തിനേയും സംഘം മർദിച്ചു. കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടുകാരും അയൽ വീട്ടുകാരും തമ്മിൽ അതിരുതർക്കം ഉന്തിലും തള്ളിലും കലാശിച്ചിരുന്നു. പരിക്കേറ്റ രാഹുൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreവൈദ്യശാലയുടെ മറവിൽ വാറ്റിയെടുത്തത് നാടൻ ചാരായം; ടച്ചിംഗിനായി കാട്ടുപന്നിയുടേയും മലയണ്ണാന്റെയും ഇറച്ചി; വിക്രമനും കൂട്ടാളിയും പോലീസ് വലയിൽ
വിതുര : വൈദ്യശാലയുടെ മറവിൽ ചാരായ നിർമാണവും കഞ്ചാവ് വിൽപ്പനയും നടത്തിയവരെ ചാരായവും കഞ്ചാവും വെടിയുണ്ടയും വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങളുമായി അറസ്റ്റ് ചെയ്തു. വിതുര ജംഗ്ഷനിൽ അഗസ്ത്യ എന്നപേരിൽ ആയുർവേദ വൈദ്യശാല നടത്തുന്ന പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69), സഹായിയായ കല്ലുവെട്ടാൻകുഴി ഫിറോസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരാണ് അറസ്റ്റിലായത്. വിക്രമന്റെ വീട്ടിൽ നിന്നും അരക്കിലോ കഞ്ചാവ്, മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ, എന്നിവയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. സഞ്ജുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ലിറ്ററോളം ചാരായവും 100 ലിറ്ററോളം വാഷും മറ്റ് വാറ്റുപകരണങ്ങളും മുപ്പതോളം വെടിയുണ്ടകളും പിടിച്ചെടുത്തത്. പോലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ ചാരായ നിർമാണത്തിലായിരുന്നു. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.പതിനഞ്ചോളം പോലീസുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ്…
Read Moreസ്റ്റിയറിംഗിന് ലോക്കായി, റോഡിൽ നിന്ന യുവതിയേയും ബൈക്ക് കാരേയും ഇടിച്ചു തെറിപ്പിച്ച് കെഎസ്ആർടിസി; കല്ലമ്പലത്ത് സംഭവിച്ചത്…
കാട്ടാക്കട : ബാലരാമപുരം കല്ലമ്പലത്തിനു സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനുൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നിന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് പോകുകകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിംഗ് ലോക്ക് വീണതിനെതുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രക്കാരാനായ കാരക്കോണം മെഡിൽക്കൽ കോളജിലെ ബയോ മെഡിക്കൽ വിഭാഗത്തിലെ ജീവനക്കാരൻ പാപ്പനംകോട് ചവനച്ചവിള അനുഗ്രഹ ഹൗസിൽ വിപിൻ ( 35), റോഡിൽ നിന്ന ആലുവിള പുത്തൻ വീട്ടിൽ മഞ്ചു (28), കാവുവിള സ്വദേശി രാജം (50), കെഎസ്ആർടി ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി അബ്ദുൾ സലാം (45), കണ്ടക്ടർ ഷൈനി (45) എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പോകാനായി ഭർത്താവിനെ കാത്ത് നിൽക്കുകയായിരുന്ന മഞ്ചുവിനു ബസ് ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ മെഡിക്കൽ…
Read Moreറെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ കാറുകൾ തല്ലിത്തകർത്ത സംഭവം; കരാറുകാർക്കെതിരേ കാർ ഉടമകൾ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം: തന്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്ത പൂജപ്പുര സ്വദേശി ഏബ്രഹാം (18)നെ പോലീസ് അറസ്റ്റ് ചെയ്തു. കാറുകളിൽ നിന്നുംമോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ശനി രാത്രി തന്പാനൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന 19 കാറുകളാണ് ഇയാൾ അടിച്ചു തകർത്തത്. ഇന്നലെ രാവിലെ കാറുകൾ എടുക്കാൻ ഉടമസ്ഥർഎത്തിയപ്പോഴാണ് കാറുകൾ തകർത്ത നിലയിൽ കണ്ടത്. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാൾ മാത്രമാണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കർ ഉൾപ്പെടെയുള്ളവ ഉൗരിയെടുക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അതേസമം പണം വാങ്ങി പാർക്കിംഗ് ഒരുക്കുന്നതിനു കരാർ എടുത്തവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് കാറുകൾ തകർക്കപ്പെട്ടതിനു പിന്നിലെന്ന് കാർ ഉടമകൾ പറഞ്ഞു. പണം നൽകിയാണ് കാർ പാർക്ക് ചെയ്തത്. കാർ…
Read Moreടഗുകളുടെ അഭാവം! ക്രൂ ചേഞ്ചിംഗിന് തിരിച്ചടിയാകുന്നു; കാരണമായി അധികൃതര്‍ പറയുന്നത് ഇങ്ങനെ…
വിഴിഞ്ഞം: കോവിഡ് നിയന്ത്രണങ്ങൾ മാറി വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ തുറന്നതും വിഴിഞ്ഞത്തെ ടഗുകളുടെ കുറവും ക്രൂ ചേഞ്ചിംഗ് മന്ദഗതിയിലാക്കി. ഒാഗസ്റ്റ് മാസത്തിൽ തൊണ്ണൂറോളം കപ്പലുകൾ ജീവനക്കാരെ ഇറക്കാനും കയറ്റാനുമായി വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരുന്നെങ്കിൽ സെപ്റ്റംബറിൽ നേർ പകുതിയിൽ താഴെയായി. സിംഗപ്പൂർ, കൊളംബോ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങൾ മാസങ്ങളോളമുള്ള അടച്ച് പൂട്ടലിനുശേഷം കഴിഞ്ഞ മാസം മുതൽ തുറന്ന് നൽകി. ക്രൂചേഞ്ചിംഗ് ആരംഭിച്ച ശേഷം വളരെ വേഗത്തിൽ അഞ്ഞൂറ് തികച്ച വിഴിഞ്ഞം തുറമുഖം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ കപ്പലടുപ്പിച്ച് മൈനർ പോർട്ടുകളിൽ ഇന്ത്യയിൽ ഒന്നാം നിരയിലെത്തി. കുറഞ്ഞ ചെലവിൽ ക്രൂ ചേഞ്ചിംഗ് നടത്താമെന്നതും അന്താരാഷ്ട്ര കപ്പൽ ചാനലിന് സമീപമെന്ന പ്രത്യേകതയും കണക്കിലെടുത്ത് പതിനൊന്നോളം ഏജന്റുമാരും താത്പര്യപൂർവ്വം ഇവിടഐത്തി. കാറ്റും കടൽക്ഷോഭവും വകവയ്ക്കാതെ ലോകത്താകമാനമുള്ള പത്ത് കപ്പലുകൾ വരെ ചില ദിവസങ്ങളിൽ തുറമുഖത്ത് നങ്കൂരമിട്ട് ലക്ഷ്യം പൂർത്തിയാക്കി മടങ്ങിയ…
Read Moreഷാര്‍ജയിലെ രാജകുടുംബത്തിലെ വസതിയിലെ ജോലിക്കാരന്! തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നു വെടിയുണ്ട പിടികൂടി; ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത് ഇങ്ങനെ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും വെടിയുണ്ട പിടികൂടി. വെള്ളറട മണ്ണാംകോണം സ്വദേശി ആദർശ് (33) നെ സുരക്ഷാ ജീവനക്കാർ വലിയതുറ പോലീസിന് കൈമാറി. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. ഷാർജയിലേക്ക് പോകുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഷാർജയിലെ രാജകുടുംബത്തിലെ വസതിയിൽ ജോലി നോക്കിവരികയായിരുന്നു യുവാവ്. അവധിക്ക് നാട്ടിൽ വന്നപ്പോൾ അവിടെ നിന്നും കൊണ്ടുവന്ന വെടിയുണ്ട തിരികെ കൊണ്ടു പോകുകയായിരുന്നുവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. .22 റൗണ്ട് റേഞ്ചിലുള്ള വെടിയുണ്ടയാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പേഴ്സിനകത്താണ് വെടിയുണ്ട വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.വിമാനത്താവള അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ; വ്യാജരേഖ ചമച്ച് രണ്ടുവർഷമായി ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് വലയിൽ കുടുക്കിയത്
പാലോട്: വ്യാജരേഖയുണ്ടാക്കി ഒളിവിൽ കഴിഞ്ഞ കള്ളനോട്ട് കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെന്നൂരിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് വടകര വൈക്കിലശേരി പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് ഹംജാദ് (26), കണ്ണൂർ തയ്യിൽ സജിനാ മൻസിലിൽ സജിന (30) എന്നിവരാണ് അറസ്റ്റിലായത്. ഹംജദിന്റെ തിരിച്ചറിയൽ കാർഡുകൾ വീട്ടുടമസ്ഥന് നൽകാതെ ഒപ്പമുള്ള യുവതിയുടെയും അമ്മയുടെയും തിരിച്ചറിയൽ രേഖകൾ നൽകിയാണ് വാടകച്ചീട്ട് എഴുതിയിരുന്നതെന്നും ഇവരുടെ ആധാർ കാർഡിലെ വിവരങ്ങളിൽ തിരുത്തൽ വരുത്തിയതാണെന്നും പോലീസ് പറഞ്ഞു. 2018ൽ കള്ളനോട്ട് കേസിൽജയിൽശിക്ഷ അനുഭവിച്ച ഹംജാദ് ജാമ്യത്തിലിറങ്ങിയശേഷം ബീമാപള്ളിയിലും പിന്നീട് തെന്നൂരും താമസമാക്കി. മൊബൈൽ ഫോൺ കടനടത്തുകയായിരുന്ന ഇയാളെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. കടയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ, പ്രിന്റർ എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. നെടുമങ്ങാട് എഎസ്പി രാജ്പ്രസാദിന്റെ നിർദേശപ്രകാരം പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐമാരായ നിസാറുദീൻ, ബാബുകാണി, ഗ്രേഡ് എസ്ഐമാരായ…
Read Moreആറ്റിങ്ങലിൽ വൻ തീപിടിത്തം ! കത്തിപ്പോയത് നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം; കാരണമായി പറയുന്നത് ഇങ്ങനെ…
ആറ്റിങ്ങല്‍: വ്യാപാര സ്ഥാപനമായ മധുരഅലുമിനിയം സ്റ്റോറില്‍ വൻതീപിടുത്തം. കെട്ടിടം ഏതാണ്ട് പൂർണമായി കത്തി നശിച്ചു. 33 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കച്ചേരിനട ബിടിഎസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മധുരഅലുമിനിയം സ്റ്റോറില്‍ ഇന്ന് 4.15-ഓടെയാണ് തീപിടുത്തമുണ്ടായത്. ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മകള്‍ സുനിത നടത്തുന്ന പാത്രക്കടയും സുനിതയുടെ മകള്‍ നടത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫയര്‍ഫോഴ്സിന്റെ പത്ത് യൂണിറ്റെത്തിയാണ് തീയണച്ചത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. തടികൊണ്ടുള്ള തട്ടോടുകൂടിയ ഇരുനില കെട്ടിടമണ് കത്തിപ്പോയത്. പാത്രക്കടയില്‍ 25 ലക്ഷം രൂപയുടെയും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ കടയില്‍ 8 ലക്ഷം രൂപയുടെയും സ്റ്റോക്കുണ്ടായിരുന്നതായി ഉടമസ്ഥര്‍ പറയുന്നു. വൈദ്യുതി ഷോര്‍ട്സര്‍ക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
Read More