തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇതു കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുയിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു പോലീസ് ഉറപ്പ് വരുത്തണം. മുൻ ആഘോഷങ്ങൾക്ക് നിഷ്കർഷിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു വരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോർട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ…
Read MoreCategory: TVM
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം, എറണാകുളം സ്വദേശികൾ; സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത് 170പേർ
മലപ്പുറം/എറണാകുളം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മലപ്പുറത്ത് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രിയാണ് ഗണേശൻ മരിച്ചത്. കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി.വി. മത്തായി(67)ആണ് എറണാകുളത്ത് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി കളമശേരി മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു മത്തായി. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ എന്ഐവി ലാബിലേക്ക് അയച്ചു. ഇതോടെ സംസ്ഥാനത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി.
Read Moreശിവശങ്കർ വഞ്ചകൻ, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തെറ്റു ചെയ്തിട്ടില്ല: ജി. സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഞ്ചകനെന്നു മന്ത്രി ജി. സുധാകരൻ. അദ്ദേഹത്തിനു തക്കതായ ശിക്ഷ ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ല. നടന്നതു ഭരണത്തിന്റെ ഭാഗമായി മറ്റാളുകൾ ചെയ്ത കുറ്റമാണ്. അറിയാതെ ചെയ്ത കുറ്റങ്ങൾക്കു ഭരണഘടനാപരമായി പിണറായിക്കു ബാധ്യതയില്ല. ദുർഗന്ധം ശിവശങ്കർ വരെ മാത്രമേ എത്തിയിട്ടുള്ളൂവെന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷത്തിനു രാമായണമാസത്തിന്റെ സ്പിരിറ്റ് ഉൾക്കൊള്ളാനായില്ല. രാമായണ മാസമായിട്ടും പ്രതിപക്ഷം പിണറായിയെ വേട്ടയാടി. മാധ്യമങ്ങളോടു മാന്യമായി പെരുമാറാൻ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreവെള്ളം കോരുന്നതിനിടെ അമ്പത്തിയഞ്ചുകാരൻ വീണത് 30 അടി താഴ്ചയിലേക്ക്; രക്ഷകരായി ഫയർഫോഴ്സ്
വെഞ്ഞാറമൂട് : വെള്ളം കോരുന്നതിനിടെ കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. .നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂർ ചെറുകര പൊയ്കയിൽ ശശിമന്ദിരത്തിൽ ശശി (55) ആണ് മുപ്പത് അടിയോളം താഴ്ചയും പത്ത് അടിയോളം വെള്ളവുമുള്ള കിണറ്റിൽ കഴിഞ്ഞ ദിവസം അകപ്പെട്ടത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർമാരായ മനോഹരൻപിള്ള, സജിത് ലാൽ, സുരേഷ് ,സി.ആർ. ചന്ദ്രമോഹൻ, രജീഷ്, ശ്രീരൂപ്, ബിനു, സുമിത്, സുരേഷ് എന്നിവർ ചേർന്ന് ശശിയെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് ആമ്പുലൻസിൽ കേശവപുരം ആശുപത്രിയിലെത്തിച്ചു.
Read Moreമാത്യു കിണറ്റിലും, അൻസാരി ഉടുമുണ്ടിലും; ഫോർട്ട് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം; പ്രത്യേക സംഘം അന്വേഷിക്കും; ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വീണ്ടും ചർച്ചയാവുന്നു
തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിനെ സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ അന്വേഷണം എൽപ്പിച്ചു. ഇന്നലെ രാത്രി ഒന്പതരയോടെ ആണ് കരിമഠം കോളനി സ്വദേശിയായ അൻസാരി(39)യെ ഫോർട്ട് പോലീസ് സ്റ്റേഷനു സമീപത്തെ കോവിഡ് ഡിറ്റെക്ഷൻ സെന്ററിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശുചി മുറിയിൽ കയറിയ അൻസാരി കതക് തുറക്കാത്തതിനെ തുടർന്ന് പോലീസ് വാതിൽ തകർത്തപ്പോൾ അൻസാരി തൂങ്ങി നില്ക്കുന്നത് കണ്ടതായാണ് പോലിസ് പറയുന്നത്. ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 5.30നാണ് കിഴക്കേക്കോട്ടയ്ക്കു സമീപം വച്ച് ഒരാളിന്റെ മൊബൈൽ തട്ടിയെടുത്തെന്നാരോപിച്ച് അൻസാരിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. കസ്റ്റഡിയിലെടുത്തെ ങ്കിലും ഇക്കാര്യം സ്റ്റേഷൻ റജിസ്റ്ററിൽ രേഖപ്പെടുത്തുകയോ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആരോപണമുണ്ട്. മൊബൈൽ ഫോൺ ഉടമയോടു സ്റ്റേഷനിലെത്തി മൊഴി…
Read Moreചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് ക്രൂരമായി
ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് ക്രൂരമായി തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയിൽ കമ്പി വടികൊണ്ട് അടിച്ച് ഹിലാൽ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയിൽ കമ്പി വടികൊണ്ട് അടിച്ച് ഹിലാൽ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി.
Read Moreകരിപ്പൂർ സന്ദർശനം; ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി, മൂന്ന് മന്ത്രിമാർ സ്വയം നിരീക്ഷണത്തിൽ
തിരുവന്തപുരം: ഗവർണർ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാരും ഉൾപ്പെടെ സ്വയം നിരീക്ഷണത്തിൽ. കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഗവണറും മന്ത്രിമാരും ക്വാറന്റൈനിൽ പ്രവേശിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ ശ്രീരാമ കൃഷണൻ, മന്ത്രമാരായ കെ.കെ ശൈലജ, കെ.ടി ജലീൽ, എ.സി മൊയ്തീൻ എന്നിവരാണ് ക്വാറന്റൈനിലായത്. ഗവണറും സ്പീക്കറും മുഖ്യമന്ത്രിയും മറ്റ് മൂന്ന് മന്ത്രിമാരും ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ പങ്കെടുക്കാനാവില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും. കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ സംഭവത്തിനാണ് ഇതോടെ കോവിഡ് നിമിത്തമായിരിക്കുന്നത്. കരിപ്പൂരിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സബ് കളക്ടര്, അസിസ്റ്റന്റ് കളക്ടര്…
Read Moreആ മൊഴി സത്യമാകുമോ? ബാലഭാസ്കറിന്റെ മരണം; സോബിയെ കൂടെക്കൂട്ടി സിബിഐ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടന്ന സ്ഥലത്ത് ഇന്ന് സിബിഐ തെളിവു ശേഖരിക്കും. കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്താണ് അപകടം നടന്നത്. ബാലഭാസ്കറിന്റെ മരണം ആസൂത്രിതമാണെന്ന് മൊഴി നൽകിയ കലാഭവൻ സോബിയോട് ഇന്ന് പള്ളിപ്പുറത്തെത്താൻ സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കലാഭവൻ സോബിയുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുക. ക്രാഷ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന സിബിഐ നടത്തും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന് നായർ, ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരുനൽവേലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള പെട്രോൾ പന്പിൽ നിൽക്കുന്പോൾ കാറിലെത്തിയ ഒരു സംഘം പിന്നാലെ വരികയായിരുന്ന കാർ തല്ലിപ്പൊളിക്കുന്നത് കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. ആക്രമിക്കപ്പെട്ടത് ബാലഭാസ്കറിന്റെ കാറാണെന്നാണ് സോബി പറയുന്നത്. അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ പോലെയുള്ള ഒരാളെ കണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു. സോബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്…
Read Moreകോവിഡ് പരിശോധന നടത്തിയില്ലെന്ന കാരണത്തിൽ സർക്കാർ ആശുപത്രികളിൽ നിന്ന് തിരിച്ചയച്ച യുവതി ആംബുലൻസിൽ പ്രസവിച്ചു
കാട്ടാക്കട: കോവിഡ് പരിശോധന നടത്തിയിട്ടില്ലാത്തതിനാൽ സർക്കാർ ആശുപത്രികളിൽനിന്ന് തിരിച്ചയച്ച യുവതി ആംബുലൻസിൽ പ്രസവിച്ചു. കണ്ടല കണ്ണൻകോട് കിഴക്കേക്കര പുത്തൻവീട്ടിൽ ഷാന്റെ ഭാര്യ ആമിനയാണ്(23) ബുധനാഴ്ച ഉച്ചയോടെ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പരിശോധന നടത്തിവരികയായിരുന്ന ആമിന പ്രസവവേദനയെ ത്തുടർന്ന് രാവിലെ അവിടെയെത്തി. എന്നാൽ, സ്ഥിരമായി ഒ.പിയിൽ കാണിക്കുന്ന ഡോക്ടർ അവധിയിലാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ പൂജപ്പുരയിലെ സർക്കാർ ആശുപത്രിയിലേക്കയച്ചു. അവിടെ എത്തിയപ്പോൾ കോവിഡ് പരിശോധന നടത്തിയിട്ടുണ്ടോ എന്ന് അധികൃതർ ചോദിച്ചു. ഇല്ലെന്ന് മറുപടി നൽകിയതോടെ മറ്റേതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സ്വകാര്യ ആശുപത്രിയിലാണ്. ഇവർ ഇപ്പോൾ സുഖംപ്രാപിച്ചിരിക്കുകയാണ്ല
Read Moreപെട്ടിമുടി ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രിയും ഗവർണറും വ്യാഴാഴ്ച ഹെലിക്കോപ്റ്ററിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വ്യാഴാഴ്ച പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. ഹെലിക്കോപ്റ്റർ മാർഗമാണ് ഇരുവരും മൂന്നാറിലെത്തുക. കരിപ്പൂരിലും ഗവർണർക്കൊപ്പമാണു മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നത്. രാവിലെ ഒന്പതിനു മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലിൽ ഹെലിക്കോപ്ടറിൽ ഇറങ്ങുന്ന ഇവർ അവിടെ നിന്ന് അപകട സ്ഥലത്തേക്കു പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. നിലവിൽ പ്രശ്നങ്ങളില്ലെന്നാണു റിപ്പോർട്ട്. പ്രതികൂല കാലവസ്ഥയാണെങ്കിൽ യാത്ര മാറ്റിവെക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദുരന്തഭൂമിയിൽ മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രശ്നങ്ങളും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടൻ പ്രദേശം സന്ദർശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Read More