പേരൂര്‍ക്കട: മൂന്നുദിവസം നൂലില്‍ കുടുങ്ങി ആകാശത്തു കിടന്ന കാക്കയ്ക്ക് ഒടുവില്‍ പുനര്ജന്മം. തിരുവനന്തപുരം രാജാജി നഗര്‍ കലാഭവന്‍ മണി റോഡില്‍ ഒരു ഗ്യാസ് ഗോഡൗണിനു സമീപത്തുള്ള മരത്തിന്റെ ഉയരമുള്ള ശിഖരത്തിലാണ് കാക്ക നൂലില്‍ കുടുങ്ങി മൂന്നു ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. 18നാണ് സംഭവം. താഴത്തും ആകാശത്തുമല്ലാതെ കാക്കയുടെ ചിറകുകള് ഉള്‍പ്പെടെ കുരുങ്ങിയ അവസ്ഥയിലായിരുന്നു. പനവിള ചെമ്പകനഗര്‍ സ്വദേശിനി വള്ളിയമ്മ (53) യുടെ ഇടപെടലാണ് കാക്കയ്ക്ക് പുതുജീവിതം സമ്മാനിച്ചത്. ആദ്യം പലരും ഇവരെ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നാമത്തെ ദിനമായ തിങ്കളാഴ്ചയും കാക്കയ്ക്ക് ചലനവും ജീവനും ഉണ്ടെന്നു കണ്ടതോടെ ഇവരുടെ മനസ്സു പിടഞ്ഞു. പിന്നെ വൈകിയില്ല, ഉടന്‍തന്നെ ഫയര്ഫോഴ്സില്വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഓഫീസില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ തുളസീധരന്‍, അസി. സ്റ്റേഷന് ഓഫീസര്‍ നോബിള്‍, ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍മാരായ ലിജു, വിജിന്‍ലാല്‍, അരുണ്‍ലാല്‍, ഓഫീസര്‍ ശ്യാമളന് എന്നിവര്‍ ഉള്‍പ്പെടെ സംഘമാണ്…
Read MoreCategory: TVM
സ്വർണക്കടത്ത് കേസ്; സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടി; സരിത്തിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിച്ച് എൻഐഎ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി എന്‍എഐ കോടതി നീട്ടിയത്. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, കേസില്‍ തെളിവെടുപ്പിനായി എന്‍ഐഎ സംഘം സരിത്തിനെ കൊച്ചിയില്‍ എത്തിച്ചു. വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടക്കും.
Read More“കാറോടിച്ചത് ബാലഭാസ്കർ’;അലക്ഷ്യമായ ഡ്രൈവിംവ് അപകടത്തിന് ഇടയാക്കി; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടമരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ. അപകടസമയത്തു ബാലഭാസ്കറാണു വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് അർജുൻ കോടതിയെ സമീപിച്ചത്. ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്നു ഹർജിയിൽ പറയുന്നു. അതേസമയം, അപകടമുണ്ടായ സമയത്തു കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുനാണെന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന്റെ തലയ്ക്കു പരിക്കേറ്റതു മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണും ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ബാലഭാസ്കറിന്റെ അപകടമരണം വഴിതിരിച്ചുവിടുന്ന നിലയിൽ വെളിപ്പെടുത്തൽ നടത്തിയ കഐസ്ആർടിസി ഡ്രൈവർക്കു ഗൾഫിൽ ജോലി ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ചു ബാലഭാസ്കറിെൻറ ബന്ധുക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു അർജുന്റെ ഹർജി. താത്കാലിക ഡ്രൈവറായിരുന്ന അജിയ്ക്കെതിരേയാണ് ആരോപണം. ബാലഭാസ്കറിന്റെ മാനേജർമാർ ഉൾപ്പെട്ട സംഘത്തെ സ്വർണക്കടത്ത് കേസിൽ പിടികൂടിയിരുന്നു. ഇതിൽ കഐസ്ആർടിസിയിലെ താത്കാലിക…
Read Moreകേരളം ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാർ; വി.മുരളീധരനും കെ.സുരേന്ദ്രനും എതിരെ വിമർശനവുമായി മന്ത്രി മണി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും രൂക്ഷമായി വിമർശിച്ച് വൈദ്യുത മന്ത്രി എം.എം.മണി. മുഖ്യമന്ത്രി പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാർ, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വിമർശിക്കുന്നു. എം.എം. മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാര്, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തില്‍ 2000-ല്‍ അധികം ആളുകളെ…
Read Moreകോവിഡ്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി സമ്പർക്ക വ്യാപനം; തിരുവനന്തപുരത്ത് ലോക്ഡൗൺ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എണ്ണൂറിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ സന്പർക്ക രോഗവ്യാപനത്തിൽ ആശങ്കയേറി. ഇതേത്തടുർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് ബാധ രൂക്ഷമായ തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ആലപ്പുഴ, എറണാകുളം മേഖലകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിനെയും, കൊട്ടാരക്കര നഗരസഭയെയും റെഡ് കളര്‍ കോഡഡ് സെല്‍ഫ് ഗവണ്മെന്റായി പ്രഖ്യാപിച്ചു. എറണാകുളത്ത് ഒടുവിൽ രോഗം സ്ഥിരീകരിച്ച 98 പേരിൽ 84 പേരും സന്പർക്ക രോഗബാധിതരാണെന്നുള്ളത് ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം ജില്ലയിൽ 222 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ അതിൽ സന്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 203 ആണ്.
Read Moreപിണറായി സർക്കാർ നേരിടുന്ന ആരോപണം; സി പി എം അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി വിജയന് നേതൃത്വം നല്കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും കേരളത്തിലെ സി പിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സി പി എം അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷ പാതം, ക്രിമനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ടുഴലുകയാണ് സിപിഎം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാർ. കേരളത്തിലെ സിപിഎമ്മിന് സംസ്ഥാന ഭരണത്തില്‍ യാതൊരു നിയന്ത്രണവുമില്ലന്ന് ഈ സംഭവ വികാസങ്ങളോടെ വ്യക്തമായിരിക്കുകയാണ്. എന്‍ ഐഎയുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കത്തിൽ പറയുന്നു.
Read Moreതീരം കവിഞ്ഞ് തിരവരും; കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശതമായ കാറ്റിന് സാധ്യത; തീരദേശത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി വരെ തീരമേഖലയിൽ രണ്ടര മുതൽ 3. 3 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിയ്ക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പൊഴിയൂർ മുതൽ കാസർഗോഡ് വരയെുള്ള തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഈ മേഖലയിൽ കടലാക്രമണവും രൂക്ഷമാകാൻ സാധ്യതയുണ്ട്. കൂടാതെ ബുധനാഴ്ച്ചവരെ കേരള തീരത്ത് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശതമായ കാറ്റിനും സാധ്യതയുണ്ട് . ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
Read Moreതിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ; പുറത്തേക്ക് പോകുന്നതിനോ ഇവിടേക്ക് ആർക്കെങ്കിലും വരാനോ സാധിക്കില്ല
തിരുവനന്തപുരം: കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തീരദേശ മേഖലയിൽ നിന്നും ആർക്കെങ്കിലും പുറത്തേക്ക് പോകുന്നതിനോ ഇവിടേക്ക് ആർക്കെങ്കിലും വരാനോ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ അടക്കം പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ ചെയ്യും. പുല്ലുവിളയിലും പൂന്തുറയിലും ആളുകളിൽ പരിശോധന നടത്തുന്നുണ്ട്. പുല്ലുവിളയിൽ 51 പേർക്കും പൂന്തുറയിൽ 26 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreഅറ്റാഷെയുടെ ഗൺമാനെവിടെ ? കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ; എൻഐഎ കസ്റ്റഡിയിലെന്ന് സംശയം
തിരുവനന്തപുരം: യുഎഇ കോൺസലേറ്റ് അറ്റാഷെയുടെ ഗൺമാൻ എസ്.ആർ ജയഘോഷിനെ കാണാനില്ലെന്നു പരാതി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾക്കു അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ തിരികെ ഏൽപ്പിച്ചിരുന്നു. സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തു പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തതാണെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്. പോലീസ് സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന എൻഐഎ സംഘവുമായി ആശയവിനിമയം നടത്തി വരികയാണ്.
Read More‘എന്റെ യാത്രകൾ വീട്ടുകാർക്ക് അറിയാം’; നാലു വർഷമായി സ്വപ്നയുമായി പരിചയമുണ്ട്; തന്നോട് ഒരു സഹായവും സ്വപ്ന ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തനിക്ക് വ്യക്തിപരമായി വിഷമമുണ്ടാക്കിയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സത്യാവസ്ഥ കുടുംബത്തിന് അറിയാം. കഴിഞ്ഞ വർഷം അത്താണിയിൽ വെച്ച് സ്വപ്നയെ കണ്ടെന്ന എ.എൻ രാധാകൃഷ്ണന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റ് ഉന്നത ഉദ്യോഗസ്ഥയായിട്ടാണ് ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി സ്വപ്നയുമായി പരിചയമുണ്ട്. തന്നോട് ഒരു സഹായവും സ്വപ്ന ആവശ്യപ്പെട്ടിട്ടില്ല. ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് സ്വപ്നയോട് സംസാരിച്ചിട്ടുള്ളത്. ഒരു സ്റ്റാർട് അപ് എന്ന നിലയിലാണ് സന്ദീപിന്റെ കട ഉദ്ഘാടനം ചെയ്യാൻ പോയത്. സ്വപ്നയാണ് ക്ഷണിച്ചത്. പ്രാദേശിക നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. 14 തവണ യുഎഇയിൽ പോയിട്ടുണ്ട്. ഔദ്യോഗികവും വ്യക്തിപരവുമായ യാത്രകളായിരുന്നു അതെല്ലാം. വിദേശയാത്രയുടെ പേരിൽ പുകമറ തീർക്കാനാണ് ശ്രമം. യാത്രയുടെ രേഖകൾ പുറത്തുവിടാൻ തയ്യാറെന്നും പി.ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ പ്രതിപക്ഷ കൗശലമാണ്. ആരോപണങ്ങൾ പ്രതിപക്ഷം തന്റെ നേർക്ക് തിരിച്ചു…
Read More