സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ. ​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നും പ്ര​ഫ. എം.​കെ. സു​കു​മാ​ര​ൻ​നാ​യ​ർ, അ​ഡ്വ. അ​ശോ​ക് മാ​മ്മ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ 11-ാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ 2019 ന​വം​ബ​ർ ആ​റി​നാ​ണ് രൂ​പീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​ണു ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്.

Read More

ഡിവൈഎ​ഫ്ഐ ​നേ​താ​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി യൂ​ത്ത് കോൺഗ്രസുകാ​രു​ടെ ആക്രി ച​ല​ഞ്ച്

വെ​ഞ്ഞാ​റ​മൂ​ട്: ത​ല്ക്കാ​ലം രാ​ഷ്ട്രീ​യ​പ്പോ​രു​ക​ൾ​ക്ക് വി​ട. മ​നു​ഷ്യ സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ടി​യു​ടെ നി​റ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് സ്വ​പ്ര​യ​ത്ന​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ന​ഗ​രൂ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് വ്യ​ത്യ​സ്തമാ​യ പ്ര​വ​ർ ത്ത​ന​ത്തി​ലൂ​ടെ നാ​ടി​നാ​കെ മാ​തൃ​ക​യാ കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ യി​ൽ ക​ഴി​യു​ന്ന ഡി​വൈ​എ​ഫ്ഐ നേ ​താ​വി​ന് “സ്ക്രാ​പ്പ് ച​ല​ഞ്ചി’​ലൂ​ടെ ചി​കിത്സാസ​ഹാ​യം സ​മാ​ഹ​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ആ​ഴ്ച​ക​ൾ​ക്ക്മു​മ്പ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പെ​ട്ട് ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും വെ​ള്ള​ല്ലൂ​ർ കൊ​പ്പ​ത്തി​ൽ സ്വ​ദേ​ശി​യു​മാ​യ ലെ​നി​ന്‍റെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ക്രാ​പ്പ് ച​ല​ഞ്ചി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. വീ​ടു​ക ളി​ൽ​നി​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​ഴ് വ​സ്തു​ക്ക​ൾ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച് അ​ത് വി​റ്റ് കി​ട്ടു​ന്ന തു​ക ചി​കി​ത്സയ്ക്കായി ന​ൽ​കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ് അ​ന​ന്തു​കൃ​ഷ്ണ​ൻ,…

Read More

കോവിഡ് 19! പോ​ലീ​സു​കാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര്‍ക്കും രോ​ഗം ബാ​ധി​ക്കുന്നു; തലസ്ഥാനത്ത് ആശങ്ക പടരുന്നു

തി​രു​വ​ന​ന്ത​പു​രം: കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ സ്ഥി​തി അ​തീ​വ​ഗു​രു​ത​രം. പോ​ലീ​സു​കാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ൾ​പ്പെ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ആ​റ് പോ​ലീ​സു​കാ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​രി​ൽ ഒ​രാ​ൾ പൂ​ന്തു​റ​യി​ൽ ജോ​ലി ചെ​യ്ത, എ​ആ​ർ ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ്. റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ലും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സു​കാ​ര​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ആ​സ്ഥാ​നം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴു കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ സ്വ​യം വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​യ ശേ​ഷ​മാ​ണ് മേ​യ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​ത്. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ലെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും ര​ണ്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.…

Read More

ജ​ന​ങ്ങ​ളെ ഭീ​തി​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി: മ​ന്ത്രി കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​വി​ള​യി​ല്‍ 17,000 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടെ​ന്നു​ള്ള പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ജ​ന​ങ്ങ​ളെ ഭീ​തി​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഈ ​മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലാ​തെ ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ പു​ല്ലു​വി​ള​യി​ലെ ആ​റു വാ​ര്‍​ഡു​ക​ളി​ലാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ള്ള​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു​മു​ത​ൽ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ട​ത്തെ 14, 16, 18 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി മാ​റ്റി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് രോ​ഗ​വ്യാ​പ​ന​ത്തി​ന് കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള ഹൈ ​റി​സ്ക് ഗ്രൂ​പ്പി​ല്‍ പ്പെ​ട്ട 671 പേ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ക​യും അ​തി​ല്‍ 288 പേ​ര്‍ പോ​സി​റ്റീ​വ് ആ​കു​ക​യും ചെ​യ്തു. ടെ​സ്റ്റ് റി​സ​ള്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ല്ലു​വി​ള ക്ല​സ്റ്റ​റാ​യി സ​ര്‍​ക്കാ​ര്‍ ഇ​തി​നോ​ട​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​പു​ല്ലു​വി​ള ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ല​സ്റ്റ​റു​ക​ളി​ല്‍ എ​ല്ലാം കോ​വി​ഡ്…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത്: പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം; നടപടി സ​ഫേ​മ നി​യ​മ​പ്ര​കാ​രം

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ, സ​രി​ത്ത് എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം. ഇ​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​സ്വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നും റ​വ​ന്യൂ വ​കു​പ്പി​നും ക​സ്റ്റം​സ് ക​ത്ത് ന​ൽ​കി. പ്ര​തി​ക​ൾ മൂ​വ​രു​ടെ​യും ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ക​സ്റ്റം​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്ക് ത​ല​സ്ഥാ​ന​ത്ത് ബി​നാ​മി സ്വ​ത്തു​ക്ക​ൾ ഉ​ണ്ടെ​ന്ന വി​വ​ര​വും ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ​ഫേ​മ നി​യ​മ​പ്ര​കാ​ര​മാ​ണ് ക​സ്റ്റം​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​പ്പോ​ൾ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റം​സ് വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​നു​ള​ള അ​നു​മ​തി ബു​ധ​നാ​ഴ്ച ല​ഭി​ച്ചി​രു​ന്നു.

Read More

ശ​മ്പ​ള​ത്തെ ചൊ​ല്ലി ത​ർ​ക്കം; മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഏ​റ്റു​മു​ട്ടി; ആശുപത്രിയിലെത്തിയിട്ടും കലിപ്പുതീരാതെ ഇരുകൂട്ടരും; പിന്നീട് സംഭവിച്ചതിങ്ങനെ…

വെ​മ്പാ​യം: ശ​മ്പ​ള​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക്ര​ഷ​ർ യൂ​ണി​റ്റ് മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. വെ​മ്പാ​യം ക​റ്റ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നൂ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ആ​ക്ര​മ​ണ​ത്തി​ൽ വെ​മ്പാ​യം സ്വ​ദേ​ശി ബി​ജു (53), ക​റ്റ സ്വ​ദേ​ശി​ക​ളാ​യ അ​നൂ​പ് (32), മ​നു (28), അ​ജ​യ​ൻ (55), മ​ദ​പു​രം സ്വ​ദേ​ശി ശ്യാം​കൃ​ഷ്ണ (26), വെ​മ്പാ​യം സ്വ​ദേ​ശി റി​യാ​സ് (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. കൈ​യ്ക്ക് പ​രി​ക്കേ​റ്റ മ​നു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ തേ​ടി എ​ത്തി​യ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ലും ഇ​രു സം​ഘ​ങ്ങ​ളും ഏ​റ്റു മു​ട്ടി. ക്ര​ഷ​റി​ൽ ര​ണ്ടാം​ഘ​ട്ട ശ​മ്പ​ള വി​ത​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് ക്ര​ഷ​ർ അ​ട​ച്ചി​ട്ടി​രു​ന്നു. അ​തി​നു മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം കൊ​ടു​ത്തി​രു​ന്നി​ല്ല. പു​തി​യ മാ​നേ​ജ്മെ​ന്‍റ് ക്ര​ഷ​ർ തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ എ​ത്തി​യ​തോ​ടെ​യാ​ണ്…

Read More

ഓണം പട്ടിണിയിലാവരുത്; 88 ല​ക്ഷ​ത്തോ​ളം റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് സൗ​ജ​ന്യമായി നൽകുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 88 ല​ക്ഷ​ത്തോ​ളം വ​രു​ന്ന റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ/​വ​ൻ​പ​യ​ർ, ശ​ർ​ക്ക​ര, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, സാ​ന്പാ​ർ പൊ​ടി, വെ​ളി​ച്ചെ​ണ്ണ/​സ​ണ്‍​ഫ്ള​വ​ർ ഓ​യി​ൽ, പ​പ്പ​ടം, സേ​മി​യ/​പാ​ല​ട, ഗോ​ത​ന്പ് നു​റു​ക്ക് എ​ന്നി​ങ്ങ​നെ 11 ഇ​ന​ങ്ങ​ളാ​ണു കി​റ്റി​ലു​ണ്ടാ​കു​ക. ഓ​ഗ​സ്റ്റ് അ​വ​സാ​ന ആ​ഴ്ച​യോ​ടെ വി​ത​ര​ണം തു​ട​ങ്ങും. ഇ​തു​കൂ​ടാ​തെ മ​തി​യാ​യ അ​ള​വി​ൽ റേ​ഷ​ൻ ധാ​ന്യ​വി​ഹി​തം ല​ഭി​ക്കാ​ത്ത മു​ൻ​ഗ​ണ​നാ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റി​ൽ പ​ത്തു​കി​ലോ അ​രി വീ​തം 15 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും.

Read More

ഇ.​പി ജ​യ​രാ​ജ​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ മാ​റ്റി; സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് നടത്തിയെന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് പാർട്ടി അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ മാ​റ്റി. മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​സി സ​ജീ​ഷി​നെ​യാ​ണ് മാ​റ്റി​യ​ത്. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​ട​ക്കം പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് ഇ​യാ​ളെ മാ​റ്റി​യ​ത്. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ​ജീ​ഷ് രാ​ജി സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ജീ​ഷി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ സി​പി​എ​മ്മി​ന് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. കാ​യി​ക വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ടം സ​ജീ​ഷി​നാ​യി​രു​ന്നു. അ​തേ​സ​മ​യം ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ജീ​ഷ് ജോ​ലി​യി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞ​തെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ജ​യ​രാ​ജ​ന്‍റെ സ്റ്റാ​ഫി​ലെ ഒ​രാ​ള്‍​ക്കെ​തി​രെ കൂ​ടി പാ​ർ​ട്ടി​ക്ക് പ​രാ​തി ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Read More

കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14 ദിവസം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ 14 ദി​വ​സം ഒ​രു മു​റി​യി​ൽ ക​ഴി​യ​ണം. ഇ​വ​ർ​ക്ക് റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റും ന​ട​ത്തും. ഓ​രോ​രു​ത്ത​ര്‍​ക്കും ശു​ചി​മു​റി അ​ട​ക്ക​മു​ള്ള ഓ​രോ മു​റി​യും തൊ​ഴി​ലു​ട​മ​ക​ള്‍ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ ശേ​ഷം ജോ​ലി തു​ട​രാം.

Read More

വി​മാ​ന​ത്താ​വ​ള​ത്തിലെ പോലീസുകാരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി നോ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത്തു വി​വ​ര​ങ്ങ​ൾ സംബന്ധിച്ച് ഐ​ബി​യും ക​സ്റ്റം​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​രി​ൽ പ​ല​ർ​ക്കും പ​ല വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഐ​ബി​ക്കും ക​സ്റ്റം​സി​നും വി​വ​രം ല​ഭി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന സാ​ന്പ​ത്തി​ക സ്ഥി​തി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക സ്ഥി​തി​യി​ലാ​ണ് ഇ​വ​രി​ൽ പ​ല​രും ഇ​പ്പോ​ൾ ക​ഴി​യു​ന്ന​തെ​ന്ന് പ്രാ​ഥ​മി​ക​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ന്ധു​ക്ക​ളു​ടെ പേ​രു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളും വ​സ്തു​വ​ക​ക​ളും വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Read More