വി​ര​മി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സത്തെ പമ്പായാത്ര; ടോം ​ജോ​സി​ന്‍റെ ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര ദു​രൂ​ഹ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ര​മി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ന്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും പ​ന്പ​യി​ലേ​ക്കു ഹെ​ലി​ക്കോ​പ്റ്റ​ർ യാ​ത്ര ന​ട​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം.

ഈ ​യാ​ത്ര​യ്ക്കു പി​ന്നാ​ലെ പ​ന്പ-​ത്രി​വേ​ണി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ണ​ൽ സൗ​ജ​ന്യ​മാ​യി നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​റ​ക്കി. സി​പി​എം നേ​താ​വ് ചെ​യ​ർ​മാ​നാ​യ ക​ണ്ണൂ​രി​ലെ കേ​ര​ള ക്ലേ ​ആ​ന്‍റ് സെ​റാ​മി​ക്സ് എ​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​നാ​ണ് മ​ണ​ൽ നീ​ക്കാ​നു​ള്ള ക​രാ​ർ ന​ൽ​കി​യ​ത്.

ഒ​രു ല​ക്ഷ​ത്തി​ലേ​റെ മെ​ട്രി​ക് ട​ണ്‍ മ​ണ​ലും മ​ണ്ണു​മാ​ണ് പ​ന്പ ത്രി​വേ​ണി​യി​ൽ കെ​ട്ടി​ട​ക്കി​ട​ക്കു​ന്ന​ത്. വ​നം മ​ന്ത്രി പ​റ​ഞ്ഞ​ത് ഇ​തി​നെ പ​റ്റി ഒ​ന്നും അ​റി​യി​ല്ലെ​ന്നാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ല​ഭി​ക്കേ​ണ്ട കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്ട​പ്പെ​ടു​മെ​ന്നും ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​മേ​ഖല സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത ഇ​ട​പാ​ടാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment