പിണറായിയ്ക്ക് ലാവ് ലിൻ ബാധ; സ്പ്രിംഗ്ളർ കരാറിന്‍റെ സത്യാവസ്ഥ പുറത്ത് വന്നതിൽ മുഖ്യമന്ത്രിക്ക് വേവലാതിയെന്ന് ചെന്നിത്തല


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ലാവ് ലിൻ‍ബാധ പിന്തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിം ഗ്ളർ കരാറിന്‍റെ സത്യാവസ്ഥ പുറത്ത് വന്നതിൽ മുഖ്യമന്ത്രിക്ക് വേവ ലാതിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നടത്തുന്ന അഴിമതിയും കൊള്ളയും കണ്ടില്ലെന്ന് നടിയ്ക്കാ നാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം. സ്പ്രിംഗ്ളർ കരാർ എൽഡിഎഫിന്‍റെ പൊതുനയത്തിന് എതിരാണ്.

മുന്നണിയും പാർട്ടിയും കരാറിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കോ വിഡ് പ്രതിരോധത്തിനന്‍റെ പിന്തുണയോടൊപ്പം പറയേണ്ട കാര്യങ്ങ ൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷത്തോടും മാധ്യമപ്രവർത്തകരോടും കുതിര കയറുകയാണെന്നും ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related posts

Leave a Comment