ഭൗ​മ​ദി​ന​ത്തി​ല്‍ ഭൂ​മി​യെ പ​ച്ച പു​ത​പ്പി​ക്കാ​ന്‍ വീ​ട്ടി​ലും നാ​ട്ടി​ലും പ​ച്ച​ക്ക​റി എ​ന്ന മുദ്രാ​വാ​ക്യ​വു​മാ​യി സി ​പി എം

വെള്ളറട: ഭൗ​മ​ദി​ന​ത്തി​ല്‍ ഭൂ​മി​യെ പ​ച്ച പു​ത​പ്പി​ക്കാ​ന്‍ വീ​ട്ടി​ലും നാ​ട്ടി​ലും പ​ച്ച​ക്ക​റി എ​ന്ന മുദ്രാവാ​ക്യ​വു​മാ​യി സി ​പി എം വെ​ള​ള​റ​ട ഏ​രി​യാ​ ക​മ്മ​റ്റി ആ​രം​ഭി​ക്കു​ന്ന കാ​മ്പെ​യി​ന്‍​പ്ര​വ​ര്‍​ത്ത​നം ഏ​രി​യാ​ക്ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഡി​.കെ ശ​ശി പാ​ര്‍​ടി​ ഓ​ഫീ​സി​നു​മു​ന്നി​ല്‍ പച്ച​ക്ക​റിത്തൈ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

വി സ​നാ​ത​ന​ന്‍,ടി​എ​ല്‍ രാ​ജ്, പി​.കെ ബേ​ബി,ന​ളി​ന​കു​മാ​ര്‍,സു​രേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.​ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ലോ​ക്ക​ല്‍​ക​മ്മ​റ്റി ആ​രം​ഭി​ച്ച ഹ​രി​ത​അ​ടു​ക്ക​ള​ത്തോ​ട്ടം സ​മ​ഗ്ര​പ​ദ്ധ​തി ലോ​ക്ക​ല്‍ ക​മ്മ​റ്റി സെ​ക്ര​ട്ട​റി റ്റി.ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

കി​ളി​യൂ​ര്‍ ലോ​ക്ക​ല്‍​ക​മ്മ​റ്റി പ​ഞ്ചാ​കു​ഴി​യി​ല്‍ ന​ട​ത്തി​യ പ​ച്ച​ക്ക​റി ന​ട​ല്‍ ലോ​ക്ക​ല്‍​ക​മ്മ​റ്റി സെ​ക്ര​ട്ട​റി പ​ന​ച്ച​മൂ​ട് ഉ​ദ​യ​ന്‍ നി​ര്‍​വ്വ​ഹി​ച്ചു.​വെ​ള്ള​റ​ട ലോ​ക്ക​ല്‍​ക​മ്മ​റ്റി ആ​ന​പ്പാ​റ​യി​ല്‍ വെ​ള്ള​റ​ട​ഏ​രി​യാ​ക്ക​മ്മ​റ്റി സെ​ക്ര​ട്ട​റി​ഡി​കെ ശ​ശി നി​ര്‍​വ്വ​ഹി​ച്ചു.​

കു​ന്ന​ത്തു​കാ​ല്‍ ലോ​ക്ക​ല്‍​ക​മ്മ​റ്റി യു​ടെ ക്യാ​മ്പ​യി​ന്‍ കോ​ട്ടു​ക്കോ​ണ​ത്തു ഏ​രി​യാ സെ​ക്ര​ട്ട​റി ഡി​.കെ​ ശ​ശി നി​ര്‍​വ്വ​ഹി​ച്ചു. ഏ​രി​യാ​ക്ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജി ​കു​മാ​ര്‍,വി​എ​സ് ഉ​ദ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment