ഐ​സൊ​ലേ​ഷ​നി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് വേ​റി​ട്ടൊ​രു വി​ഷു ഒ​രു​ക്കി എ​സ്എ​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ; ആശംസകളുമായി ആരോഗ്യ മന്ത്രിയും


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ബാ​ധി​ച്ച് എ​സ്എ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​ട്ട്,13 വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ ഐ​സൊ​ലേ​ഷ​ന്‍ മു​റി​യി​ല്‍ വേ​റി​ട്ട വി​ഷു ആ​ഘോ​ഷം ഒ​രു​ക്കി എ​സ്എ​ടി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍.

ഐ​സൊ​ലേ​ഷ​ന്‍ മു​റി​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് വി​ഷു​ക്ക​ണി ഒ​രു​ക്കു​ക​യും പു​തു​വ​സ്ത്ര​ങ്ങ​ളും പാ​യ​സ​വും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണി​ഞ്ഞാ​ണ് ജീ​വ​ന​ക്കാ​ര്‍ കു​ട്ടി​ക​ള്‍​ക്ക് സ​ന്തോ​ഷ​മൊ​രു​ക്കി​യ​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ഷു ആ​ശം​സ​ക​ളു​മാ​യെ​ത്തി.

വാ​ര്‍​ഡി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രു​മാ​യും ന​ഴ്സു​മാ​രു​മാ​യും മ​ന്ത്രി സം​സാ​രി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.​കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രേ​യും മ​ന്ത്രി പ്ര​ശം​സി​ച്ചു.

ഈ ​വ​ര്‍​ഷ​ത്തെ വി​ഷു ആ​ഘോ​ഷം കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി സ​മ്മാ​നി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.​ എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. സ​ന്തോ​ഷ് കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​മോ​ഹ​ന്‍ റോ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment