തിരുവനന്തപുരം: ആഭ്യന്തരവകുപ്പിലെ അഴിമതി സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളംകണ്ട എറ്റവും വലിയ അഴിമതിയാണ് പോലീസിൽ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. വിഴിഞ്ഞം കേസിലെ സിഎജി റിപ്പോർട്ടുവന്നപ്പോഴുള്ള വേഗത എന്തുകൊണ്ട് ഇപ്പോൾ കാണിക്കുന്നില്ല. സ്വന്തം വകുപ്പിലെ അഴിമതികൾ മൂടിവയ്ക്കാൻ മുഖ്യമന്ത്രിക്കാവില്ലെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടിയിലേക്കുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read MoreCategory: TVM
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം: സർക്കാരിന്റെ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് എതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സർക്കാരിന്റെ റിട്ട് ഹർജി തള്ളി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. നേരത്തെ, വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാൽ, ഹൈക്കോടതി തന്നെ വാദം കേൾക്കട്ടെയെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനെ കേന്ദ്ര സര്‍ക്കാരും എയര്‍പോര്‍ട്ട് അഥോറിറ്റിയും എതിര്‍ത്തില്ല. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട് പോയതിനാൽ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ…
Read Moreദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണം: ബാലാവകാശ കമ്മീഷൻ
കൊല്ലം: ഏഴുവയസുകാരി ദേവനന്ദയെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. വീട്ടിൽനിന്ന് കുറെ അകലത്തുള്ള പള്ളിക്കലാറ്റിലാണ് രാവിലെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അമ്മ തുണി കഴുകാൻ പോകുന്നതിനിടെ ഇത്രയും ദൂരം കുട്ടിവരില്ലെന്ന കണക്കുകൂട്ടലിലാണ് പരിസരവാസികൾ. മാത്രമല്ല ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്വഭാവം കുട്ടിക്കില്ലെന്നും അവർ പറയുന്നു. പ്രതിഷേധം ഉയർന്നതോടെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് സിറ്റിപോലീസ് കമ്മീഷണർ നാട്ടുകാർക്ക് ഉറപ്പുനൽകി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംഭവത്തിൽ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പോലീസിന്റെ അന്വേഷണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മുതൽ വൻജനാവലിയാണ് ഇളവൂരിലെ വീട്ടിലെത്തിയിരുന്നത്.…
Read Moreവിജിലൻസ് ഡിജിപിയുടെ കൈയിലെ കളിപ്പാവയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിജിലൻസിന് സർക്കാർ കൂച്ചുവിലങ്ങിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് ഡയറക്ടർ ആരെന്ന് ആർക്കും അറിയില്ല. ഡിജിപിയുടെ കൈയിലെ കളിപ്പാവയായി വിജിലൻസ് മാറിയെന്നും ചെന്നിത്തല ആരോപിച്ചു. വിജിലൻസിൽ ഇപ്പോൾ നിയമനം നടത്തുന്നതു ഡിജിപിയാണ്. ഡിജിപി വിജിലൻസിൽ നടത്തിയ നിയമനങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വെടിയുണ്ട കാണാതായ സംഭവത്തിൽ നടന്നത് 151 കോടിയുടെ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Moreയുവതിയെ ആക്രമിച്ച് മാല കവരാൻ ശ്രമം; ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് നൽകിയ വിവരം വെച്ച് മണിക്കുറുകൾക്കുള്ളിൽ പൊക്കി പോലീസ്
വിഴിഞ്ഞം: യുവതിയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിഴിഞ്ഞം കാഞ്ഞിരം വിള ലക്ഷംവീട് കോളനിയിൽ ശാന്തകുമാർ (35) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ വിഴിഞ്ഞം മുക്കോല ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിലാണ് സംഭവം. പ്രതി യുവതിയെ മർദിച്ച് മാല കവരാൻ ശ്രമിക്കുന്നതിനിടെ അതുവഴി സ്കൂട്ടറിൽ രണ്ട് യുവതികളെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇവർ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്എച്ച്ഒ എസ്. ബി. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതികൾ നൽകിയ സൂചന അനുസരിച്ച് നടത്തിയ തെരച്ചിലിൽ സംഭവ സ്ഥലത്ത് നിന്നും മാറി ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സ്ഥിരമായി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നയാളാണെന്നു പ്രതിയെ ഇന്ന്കോടതിയിൽ ഹാജരാക്കുമെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു. സിഐയുടെനേതൃത്വത്തിൽ എസ്ഐമാരായ എസ്. എസ്. സജി. രജീഷ് ബാബു, സിപിഒമാരായ എ.ജോസ്, അജി, ബിജുഎന്നിവരാണ്…
Read Moreകവളപ്പാറ ദുരന്തം : 462 കുടുംബങ്ങൾക്കു സ്ഥലംവാങ്ങാൻ ആറു ലക്ഷം വീതം
തിരുവനന്തപുരം: മലപ്പുറം കവളപ്പാറയിൽ 2019ലെ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങൾക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, പുഴ ഗതിമാറിയതിനെ തുടർന്ന് വാസയോഗ്യമല്ലാതായവർ, ജിയോളജി ടീം മാറ്റിപ്പാർപ്പിക്കുന്നതിന് ശിപാർശ ചെയ്ത കുടുംബങ്ങൾ എന്നിവർക്കു വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
Read Moreവിദ്യാർഥികൾക്ക് പഠിക്കേണ്ടതാണ്; പരീക്ഷക്കാലത്തു വൈദ്യുതി മുടക്കം ഉണ്ടാകരുതെന്ന് മന്ത്രി എം.എം. മണി
തിരുവനന്തപുരം: പരീക്ഷാക്കാലമായതിനാൽ വൈദ്യുതി തടസമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് വൈദ്യുതി ബോർഡിന് മന്ത്രി എം.എം. മണി നിർദേശം നൽകി. പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളിൽ യാതൊരു കാരണവശാലും വൈദ്യുതി തടസം ഉണ്ടാകാൻ പാടില്ല. മന്ത്രിയുടെ നിർദേശപ്രകാരം തടസമില്ലാതെ വൈദ്യുതി എത്തിക്കാൻ നടപടികൾ സ്വീകരിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു.
Read Moreഎസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ കേസ്; എസ്ഐ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ കേസിൽ നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച്. വ്യാജ കെയ്സുകൾ ഉണ്ടാക്കിയ എസ്ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ എസ്ഐയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കേസിൽ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിൽ കണക്കെടുപ്പ് ഉണ്ടായപ്പോൾ 350 വ്യാജ കേയ്സുകൾ ഉണ്ടാക്കി കണക്കെടുപ്പിൽ ഹാജരാക്കിയെന്ന കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് കസ്റ്റഡിയും അറസ്റ്റിനുള്ള നീക്കവും നടക്കുന്നത്. വെടിയുണ്ടകൾ നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
Read Moreഅധികൃതരുടെ നിബന്ധനകള്‍ക്ക് ഇവിടെ വിലയില്ല! നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സഞ്ചാരികൾക്ക് സർഫ് ബോർഡുകൾ വിതരണം ചെയ്യുന്നതായി പരാതി
വിഴിഞ്ഞം: നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി കോവളം ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് സർഫ് ബോർഡുകൾ വിതരണം ചെയ്യുന്നതായി പരാതി. ബോർഡുമായി തിരമുറിച്ച് കടന്ന ശേഷം തിരികെയെത്താൻ കഴിയാതെ അപകടത്തിൽപ്പെട്ട നിരവധി പേരെ അടുത്ത കാലത്തായി രക്ഷിക്കേണ്ടി വന്നെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു. നീന്താനറിയാവുന്നവർക്കും ആരോഗ്യമുള്ളവർക്കും മാത്രം ബോർഡുകൾ വിതരണം നടത്തണമെന്ന അധികൃതരുടെ നിബന്ധനകൾക്കും ഇവിടെ വിലയില്ലെന്നാണ് പരാതി. അപ്രതീക്ഷിതമായി ഉണ്ടാകുന്നകടലൊഴുക്കും തിരയടിയും കണക്കിലെടുക്കാതെ നീന്താനറിയാത്ത മലയാളികൾക്കും ഉത്തരേന്ത്യൻ സഞ്ചാരികൾക്കും ബോർഡുകൾ നൽകുന്നുണ്ട്. മണിക്കൂറിന് 150 രൂപ വരെയീടാക്കുന്ന സംഘം സഞ്ചാരികളുടെ സുരക്ഷക്ക് കാര്യമായ പരിഗണന നൽകുന്നില്ലെന്നുമാണ് ആക്ഷേപം.
Read Moreപ്രളയത്തേയും നിപയേയും പ്രതിരോധിക്കാൻ മുന്നിൽ നിന്നു; ജോലിസ്ഥിരതയും ശമ്പളവുമില്ലാതെ കെഎംസിഎൽ ജീവനക്കാർ അവഗണനയിൽ
എംജെ ശ്രീജിത്ത് തിരുവനന്തപുരം :ജോലിസ്ഥിരതയും ശന്പളവർധനയുമില്ലാതെ കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ. 2007ലാണ് ആരോഗ്യ വകുപ്പിന് കീഴിൽ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംസിഎൽ)രൂപീകരിച്ചത്. കോർപറേഷൻ രൂപീകരിച്ച് 13 വർഷം പൂർത്തിയായിട്ടും ഒരു ജീവനക്കാരനു പോലും സ്ഥിര നിയമനം നൽകാതെ സർക്കാർ കോർപറേഷനെ അവഗണിക്കുകയാണ്. എല്ലാ ജില്ലകളിലുമായി മെഡിക്കൽ സർവീസ് കോർപറേഷന്റ കീഴിൽ മൂന്നൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കോർപറേഷൻ രൂപീകരിച്ച കാലംമുതൽ ജോലി ചെയ്യുന്നവരാണ്. ചിലജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതല്ലാതെ മറ്റു ആനുകൂല്യങ്ങളോ ജോലി സ്ഥിരതയോ ഇതുവരെ ഉറപ്പു വരുത്തിയിട്ടില്ല. പല കോർപറേഷനുകളിലും അഞ്ചു വർഷം പൂർത്തിയാകാത്ത ജീവനക്കാരെപ്പോലും സ്ഥിരപ്പെടുത്തിയിട്ടും കെഎംസിഎല്ലിലെ ജീവനക്കാരോടുള്ള അവഗണന മാറി മാറി വന്ന എല്ലാ സർക്കാരുകളും തുടർന്നു. സംസ്ഥാനം നേരിട്ട മഹാ പ്രളയത്തിനേയും നിപയേയും കൊറോണയേയും പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന്റെ കീഴിൽ രാപ്പകൽ കഷ്ടപ്പെട്ട തങ്ങളോട് സർക്കാർ കരുണ…
Read More