തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള ദേശീയ അവകാശ നിയമത്തിന്റെ ഭാഗമായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതികൾ, ആശയവിനിമയം, വെബ്സൈറ്റ് തുടങ്ങിയ എല്ലാവിധ മേഖലകളിലും ഭിന്നശേഷിക്കാർ/Specially Abled/PWD എന്ന വാക്കുകൾ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ നിർദേശിച്ചു. അംഗപരിമിതർ/Handicaped/Disabled എന്ന വാക്കുകൾ പൂർണമായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു.
Read MoreCategory: TVM
ഡ്രൈ ഡേ ഒഴിവാക്കില്ല; കാര്യമായ മാറ്റങ്ങളില്ലാതെ സര്‍ക്കാരിന്റെ മദ്യ നയം ഏപ്രില്‍ ഒന്നുമുതല്‍
തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയുള്ള സര്‍ക്കാരിന്റെ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. അബ്കാരി ഫീസുകള്‍ കുട്ടിയതാണ് ഒരു പ്രധാന തീരുമാനം. എന്നാല്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണം എന്ന നിര്‍ദേശം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്നതു സംബന്ധിച്ചും കരട് മദ്യനയത്തില്‍ പരാമര്‍ശമില്ല. കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. സിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വര്‍ധനയുണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി. പബ്ബുകള്‍ തുടങ്ങുന്നതില്‍ തെറ്റില്ല എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് വിവാദ തീരുമാനങ്ങളിലേയ്ക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Read Moreപരസ്യമദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിപരിക്കേൽപിച്ചു; അഞ്ചാം നാൾ മരണത്തിന് കീഴടങ്ങി ഡാനിഷ്; സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായതായി സൂചന
കുന്നിക്കോട്(കൊല്ലം): പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശിവരാത്രി ദിവസം ചക്കുവരയ്ക്കല്‍ ഇണ്ടിളയപ്പന് ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ സമീപത്ത് പരസ്യ മദ്യപാനവും മദ്യവില്പനയും ശ്രദ്ധയില്‍ പെട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ചക്കുവരയ്ക്കല്‍ ഡെയ്സി ഭവനില്‍ ഡാനിഷ് ബാബു(30)വിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡാനിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ വിഷ്ണു,ബിനു,റോബിന് അലക്സാണ്ടര്‍ എന്നിവരെ പോലീസ് പിടികൂടിയതായി വിവരമുണ്ട്. ഘോഷയാത്രയ്ക്കിടെ സമീപത്തെ വായനശാലയ്ക്ക് സമീപം പരസ്യമദ്യവില്പന നടത്തിയത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രതികള്‍ ഡാനിഷിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുന്നിക്കോട് സി ഐ മുബാറക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Read Moreഒളിച്ചോട്ടങ്ങള്‍ അവസാനിക്കുന്നില്ല! രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതിയും യുവാവും അറസ്റ്റിൽ…
വെഞ്ഞാറമൂട്: പത്തു വയസിൽ താഴെ പ്രായമുള്ള രണ്ട് പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ കാമുകനൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. ചിന്ത്രനെല്ലൂർ തുണ്ടിൽ വീട്ടിൽ ദിവ്യ (27), കാമുകൻ ചിന്ത്രനെല്ലൂർ വിളയിൽ രാജേഷ് (അപ്പു,29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നാണ് നടപടി. കിളിമാനൂർ സിഐ മനോജ് കുമാർ, എസ്ഐമാരായ പ്രൈജു, അബ്ദുള്ള, ഷാജി, റാഫി, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.
Read Moreഎസ്എസ്എൽസി മൂല്യനിർണയം; അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: 2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്എസ്ടിമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകർ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ 26ന് മുമ്പ് പ്രഥമാധ്യാപകർക്ക് നൽകണം. പ്രഥമാധ്യാപകർക്ക് 27 മുതൽ iExaMS ൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിച്ചശേഷം Confirm ക്ലിക്ക് ചെയ്ത് അപേക്ഷാസമർപ്പണം പൂർത്തീകരിക്കണം. അവസാന തീയതി മാർച്ച് ആറ്.
Read Moreപോക്സോ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക് പ്രത്യേക കോടതി ആറ്റിങ്ങലിലും
ആറ്റിങ്ങല്‍ : പോക്സോ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക് പ്രത്യേക കോടതി ആറ്റിങ്ങലിലും ആരംഭിക്കാൻ നടപടികളായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുവാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി കേരളത്തിലെ 28 സ്ഥലങ്ങളില്‍ അതിവേഗ കോടതികള്‍ക്ക് ശിപാര്‍ശ ചെയ്തു. ജില്ലയില്‍ നാല് കോടതികളാണ് ഇത്തരത്തില്‍ അനുവദിച്ചത്. ഇതിലൊന്നാണ് ആറ്റിങ്ങലിലേത്. ബി.സത്യന് എംഎല്‍എ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടിന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. തസ്തികകളും അനുവദിച്ചു. നിലവില്‍ ആറ്റിങ്ങല്‍ കോര്‍ട്ട് സെന്ററില്‍ കെട്ടിടം ഒഴിവില്ലാത്തതിനാല്‍ ബാര്‍ അസോസിയേഷന് ഹാള്‍ ഏറ്റെടുക്കും. നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഇന്ന് ആറ്റിങ്ങല്ബാര് അസോസിയേഷന് ഹാള്‍ സന്ദര്‍ശിക്കും. കുടുംബ കോടതി അനുവദിച്ചപ്പോഴും ബാര്‍ അസോസിയേഷന് ഹാളിലാണ് ആരംഭിച്ചത്.…
Read Moreഎഡിജിപിയുടെ മകൾ ഡ്രൈവറെ മർദിച്ച കേസിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : ബറ്റാലിയൻ എഡിജിപി സുധേഷ്കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിലുള്ള അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്.ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു കേസുകളും അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ്. കേസുകളിൽ എഫ്ഐആർ റദാക്കുന്നതിനായി പ്രതികളായ ഡ്രൈവർ ഗവാസ്കറും എഡിജിപിയുടെ മകൾ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉത്തരവ് വന്നിട്ടില്ല. കേസന്വേഷണം പൂർത്തിയാക്കി എത്രയും വേഗം…
Read Moreസ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന യുവാവിനെ ഒന്നേകാൽ കിലോ കഞ്ചാവുമായി പിടികൂടി. ക്രിമിനൽ കേസുകളിലടക്കം പ്രതിയായ മണ്ണടിക്കോണം സ്വദേശിയായ അജീഷ്കുമാറിനെയാണ് നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സച്ചിനും സംഘവും പിടികൂടിയത്. കഞ്ചാവു പൊതികളുമായി ചില്ലറ വിൽപനയ്ക്കായി എത്തിയ പ്രതിയെ നെയ്യാറ്റിൻകര റെയിൽവെ റോഡിൽ വച്ചാണ് പിടികൂടിയത്. ഈ മാസം നെയ്യാറ്റിൻകര ഭാഗത്ത് നടത്തിയ വ്യാപക പരിശോധനയിൽ പിടികൂടൂന്ന പത്താമത്തെ പ്രതിയാണ് അജീഷ്. സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ കെ ഷാജു ജയശേഖർ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,ശങ്കർ, പ്രശാന്ത് ലാൽ, വിനോദ്, പ്രസന്നൻ, രാജേഷ്,ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreപാക് നിർമിത വെടിയുണ്ട കണ്ടെത്തിയ സംഭവം; കൂടുതൽ പരിശോധനയ്ക്ക് വെടിയുണ്ടകൾ ഹൈദരാബാദിലെ ഫോറൻസിക് ലാബിലേക്ക്
തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതമെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവ വിശദമായ പരിശോധനയ്ക്കും തുടർ അന്വേഷണത്തിനുമായി ഹൈദ്രാബാദിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയക്കും. തുടർ അന്വേഷണത്തിന് സഹായിക്കുന്ന ചില തെളിവുകൾ അന്വേഷണം നടത്തുന്ന സംഘത്തിന് ലഭിച്ചിട്ടുണ്ട്. വെടിയുണ്ടകളുടെ നിർമ്മാണം പഴക്കം ലോഹം തുടങ്ങിയവ വ്യക്തമായി മനസിലാക്കുന്നതിനും വെടിയുണ്ടകളിൽ നിന്ന് വിരലടയാളം അടക്കം ലഭിക്കുന്നതിനുമായാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് മനസിലായ സാഹചര്യത്തിൽ എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ തുടർ അന്വേഷണത്തിന് സഹായകമാകുന്ന ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന അന്വേഷണ സംഘം യോഗം ചേർന്ന് വിശദമായി ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
Read Moreസ്കൂൾ ബസുകളിൽ എൻഫോഴ്സ്മെന്റ് ആര്‍ടിഒമാരുടെ പരിശോധന; 365 വാഹനങ്ങള്‍ക്ക് നാലരലക്ഷം രൂപ പിഴ
നെടുമങ്ങാട് : സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് താലൂക്കിലെ വിവിധപ്രദേശങ്ങളില്‍ വാഹനപരിശോധന നടത്തി. പിഴവുകള്‍ കണ്ടെത്തിയ 365-വാഹനങ്ങളില്‍ നിന്നായി നാലരലക്ഷം രൂപ പിഴ ഈടാക്കി. പ്രധാനമായും സ്കൂള്വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച ഡ്രൈവര്‍മാരേയും സുരക്ഷാ മാനദണ്ഡമില്ലാതെ കുട്ടികളെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. അധികഭാരം കയറ്റിയതും നികുതി ഒടുക്കാത്തതുമായ 18-വണ്ടികൾ പിടികൂടി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 15-പേര്‍ക്കെതിരേയും ഹെല്‍മറ്റ് ധരിക്കാത്ത 96-പേര്‍ക്കെതിരേയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ഏഴ് വാഹനഉടമകള്ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. കൂടാതെ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത 18-വണ്ടികള്‍ക്കും, സീറ്റ്ബല്‍റ്റ് ധരിക്കാത്ത 24-ഡ്രൈവര്‍മാര്‍ക്കും പിഴചുമത്തിയിട്ടുണ്ട്. തുടര്‍ന്നങ്ങോട്ട് എല്ലാമാസവും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ കര്‍ശനമായ ട്രാഫിക്ക് പരിശോധനയുണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു.
Read More