തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിയമമാക്കാൻ ഉടൻ ബിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തന നിരോധനത്തിനെതിരേ എം. സ്വരാജും വി.ടി. ബൽറാമും നൽകിയ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമോപദേശം സ്വീകരിക്കും. ഇതിനു ശേഷമാകും തുടർ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വിശദമാക്കി. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘരാവോ എന്നിവ സ്കൂളുകളിലും കോളജുകളിലും നടത്തുന്നത് വിലക്കിയാണ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്. വിദ്യാർഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്മെന്റുകളും രക്ഷാകർതൃസംഘടനകളും സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്.
Read MoreCategory: TVM
കുപ്പിവെള്ളത്തിന് 13 രൂപ മാത്രം; വില നിയന്ത്രണം നിലവിൽ വന്നു; അധികം വാങ്ങിയാൽ നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തി. 13 രൂപയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷം പരിശോധനകൾ കർശനമാക്കും. ബിഐഎസ് നിഷ്കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ. പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നത്. അനധികൃത കുടിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Read Moreവെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ; ഭർത്താവ് കുട്ടൻ പോലീസ് കസ്റ്റഡിയിൽ
വെഞ്ഞാറമ്മൂട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്കി. രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി. ഇങ്ങനെ കാണാതായപ്പോൾ കുട്ടികൾ അയൽക്കാരോട് പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം മറവ് ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Read Moreകേവിഡ് -19; സംസ്ഥാനത്തെ സാമ്പത്തിക നിലയേയും ബാധിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് – 19 സംസ്ഥാനത്തെ സാന്പത്തിക നിലയേയും പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ സാന്പത്തിക രംഗത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ ഭീഷണി കാരണം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലയ്ക്കാനും ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നത് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്ട്രിക്കല്‍ മേഖലകളെയെല്ലാം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കും. സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വെച്ചത് അവരുടെ സമ്പദ് ഘടനയെ താറുമാറാക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സംസ്ഥാനത്തെ ബാധിക്കും. മറ്റു രാജ്യങ്ങളിൽ കൊറോണ വൈറസ് പടര്‍ന്നതോടെ വിദേശികളുടെ വരവും വന്‍തോതില്‍ കുറഞ്ഞതായും ധനമന്ത്രി പറഞ്ഞു.
Read Moreപോലീസിൽ അഴിമതിയുടെ അഴിഞ്ഞാട്ടം ; ഡിജിപി ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പോലീസിൽ അഴിമതിയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും ഇതിന് കാരണക്കാരൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. പോലീസിലെ അഴിമതികളെ കുറിച്ച് സിബിഐ അന്വേഷിക്കണം. ഡിജിപിയെ മാറ്റി നിർത്തിക്കൊണ്ട് സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും പി.ടി.തോമസാണ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്. ഒരു രൂപ പോലും മൂലധനമില്ലാത്ത ഗാലക്സോണ്‍ കന്പനിക്ക് അഴിമതി നടത്താനുള്ള അവസരം ഡിജിപി ലോക്നാഥ് ബെഹ്റ ഒരുക്കിയെന്ന് പിടി.തോമസ് ആരോപിച്ചു. ബെഹ്റയെ മാറ്റിയില്ലെങ്കിൽ അഴിമതിയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരും. ഡിജിപി ബെഹ്റ മുഖ്യമന്ത്രിക്കെതിരെയുള്ള ലാവ്ലിൻ കേസിലെ പാലമാണ്. ലാവ്ലിൻ കേസും ഡൽഹിയും തമ്മിലുള്ള പാലം ബെഹ്റയാണ്. ഈ പാലം തകർന്നാൽ മുഖ്യമന്ത്രി അഗാധ ഗർത്തത്തിലേക്ക് വീഴുമെന്നും അദ്ദേഹം ആരോപിച്ചു.
Read Moreവെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മുഖ്യമന്ത്രി പറയുന്നു; ‘സിബിഐ അന്വേഷണം ആവശ്യമില്ല’
തിരുവനന്തപുരം: എസ്എപി ക്യാന്പിൽനിന്ന് തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. തോക്കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നഷ്ടപ്പെട്ട വെടിയുണ്ടകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് വെടിയുണ്ടകൾ വച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനൊന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സിഎജി റിപ്പോർട്ടിനെ സംബന്ധിച്ച് നിയമസഭ സമിതി പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനായി തുടരുന്നതിൽ അപാകതയില്ല. ആരോപണ വിധേയനെതിരെ അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിഎജി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സഭ ഇന്നു ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നു…
Read Moreകുടിവെള്ളം മുട്ടിച്ചുളള റോഡ് വികസനം തടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് മര്‍ദനം; പാലോട് ഗവൺമെന്റ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി
പാലോട് : മർദനത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പാലോട് ഗവ. ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. നന്ദിയോട് ആലംപാറ ഇടവിളാകത്തില് രാജേഷ് ഭവനില്‍ മോഹനചന്ദ്രന് (55) ആണ് സഹോദരിയുടെ വീടിനു സമീപത്ത് വച്ച് മർദനമേറ്റത്. പരിക്കേറ്റ മോഹനചന്ദ്രനെ പാലോട് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മോഹനചന്ദ്രന്റെ പുരയിടത്തിന് മുന്നിലെറോഡ് പണി നടക്കുന്നതുമായുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പറയുന്നു. റോഡ് പണിക്ക് വസ്തു വിട്ടു നല്‍കിയിട്ടും വീണ്ടും പുരയിടത്തിലെ കിണറും, വീടിന്റെകുറച്ചുഭാഗവും കൂടി വിട്ടു നല്‍കണമെന്ന കരാറുകാരന്റെ ആവശ്യം നിരസിച്ചതാണ് അക്രമത്തിനിടയാക്കിയത്. വീടും കുടിവെള്ളവും നഷ്ടമാകുമെന്ന അവസ്ഥയായപ്പോള്‍ മോഹനചന്ദ്രന് പണി തടഞ്ഞ് കോടതിയില്‍ നിന്നും സ്റ്റേ ഓഡര്‍ നേടിയിരുന്നു. ഇതില്‍ കുപിതരായവരാണ് സംഘം ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്ന് മോഹനചന്ദ്രന് പറഞ്ഞു.
Read Moreവെഞ്ഞാറമൂടിൽ കൊയ്യാറയ ആറര ഹെക്ടർ നെൽക്കൃഷി കട്ടുപന്നികൾ നശിപ്പിച്ചു; നഷ്ടപരിഹാരം വേണമെന്ന് കർഷകർ
വെഞ്ഞാറമൂട്: കൊയ്യാറയ പാടത്തിലെ നെൽക്കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ മൂന്നുതോട്ടിലെ ആറര ഹെക്ടർ നെൽക്കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വിളഞ്ഞ നെല്ലുകൾ കൊയ്യാൻ ഏതാനും ദിവസം ബാക്കി നിൽക്കെയാണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. കുമാരി, അജിത, രാധാകൃഷ്ണൻനായർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ, ബിനുകുമാർ എന്നിവരുടെ നെൽക്കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. കാട്ടുപന്നികളിൽ നിന്നും പ്രദേശത്തെ കൃഷിയെ സംരക്ഷിക്കുന്നതിന് സോളാർ വേലി കെട്ടുന്നതിനുള്ള പദ്ധതി ടെൻഡർ നടപടികളായെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശ്രീകണ്ഠൻ നായർ പറഞ്ഞു. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും കർഷക സംഘം ഏരിയാ പ്രസിഡന്റ് ആർ മുരളി , സെക്രട്ടറി എം.എസ്. രാജു എന്നിവർ ആവശ്യപ്പെട്ടു.
Read Moreപാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇന്ന് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച മൂന്നു മണിക്കൂർ ഇതേ അന്വേഷണ സംഘം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. എഴുതി തയ്യാറാക്കി നൽകിയ പല ചോദ്യങ്ങൾക്കും ഇബ്രാഹിം കുഞ്ഞ് നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കരാർ കന്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇന്നത്തെ ചോദ്യം ചെയ്യലിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്. ഇബ്രാഹിം കുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റേയും കരാറുകാരുടേയും മൊഴി അന്വേഷണ സംഘത്തിനു മുന്നിലുണ്ട് അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ ഇബ്രാഹിംകുഞ്ഞിനെ സംബന്ധിച്ച് അതി നിർണായകമാണ്.
Read Moreഅടച്ചുറപ്പുള്ള വീട് എന്ന ഓരോ കുടുംബത്തിന്റെയും ആഗ്രഹം സഫലമായി;ജനങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്ത 2.14 ലക്ഷം ജനങ്ങളുടെ ആഗ്രഹം സർക്കാർ പുതിയ വീട് നിർമ്മിച്ച് നൽകിയതിലൂടെ സഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ സന്തോഷം വിവിധ പ്രദേശങ്ങളിൽ കാണുന്നുണ്ട്. അടച്ചുറപ്പുള്ള വീട് എന്ന ഓരോ കുടുംബത്തിന്റെയും ആഗ്രഹമാണ് ഇന്ന് സഫലമായിരിക്കുന്നത്. ജനങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കരകുളം ഏണിക്കരയിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്റെ ഗൃഹപ്രവേശനചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, സി.ദിവാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവരും സംബന്ധിച്ചു. സംസ്ഥാന സർക്കാരിന്റെ സന്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ…
Read More