വിതുര: കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന ഫയർ ലൈൻ തെളിക്കൽ പ്രഹസനമാകുന്നു. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഫണ്ട് പാടെ വെട്ടിക്കുറച്ചതും, നിർമാണത്തിലെ അപാകവും കൂടിച്ചേരുന്നതോടെ കാട്ടു തീപടരാനുള്ള സാധ്യതകൾ പതിന്മടങ്ങായി വര്‍ധിച്ചു. ജില്ലയിൽ ഏറ്റവുമധികം വനമേഖലയുള്ള റേഞ്ചുകളിലാണ് തീപിടുത്ത സാധ്യത ഏറെയുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ വിതുര, നെടുമങ്ങാട് അഗ്നി രക്ഷാസേനാ യൂണിറ്റുകൾ ഇരുപതിലധികം സ്ഥലങ്ങളിലാണ് തീകെടുത്താനെത്തിയത്. കൂട്ടത്തില്‍ പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ അഞ്ച് ഏക്കറിലധികം വനമേഖല കത്തിപ്പോയതായിരുന്നു വലിയ സംഭവും. പൊന്മുടിയിലെ അതീവ സുരക്ഷാ മേഖലയിലാണ് കഴിഞ്ഞദിവസം വന്‍തീപിടിത്തം ഉണ്ടായത്. അപ്പർ സാനിറ്റോറിയത്തിലെ വയർലസ് സ്റ്റേഷനു സമീപത്തെ അഞ്ചര ഏക്കറിലധികം സ്ഥലത്തെ പുൽമേടുകൾ ഈ തീപിടിത്തത്തില്ക ത്തിയമർന്നു . സന്ദർശകർ വലിച്ചെറിഞ്ഞ സിഗരറ്റില്‍ നിന്നുള്ള തീപിടിത്തമാണെന്ന് വനപാലകർ പറയുന്നു. വാച്ച് ടവറിനു സമീപത്തുനിന്നാണ് തീപടർന്ന് തുടങ്ങിയത്. നിലവില്‍ പൊന്മുടി അപ്പര്‍സാനിറ്റോറിയത്തില്‍ വനംസംരക്ഷണസമിതിയുടെ ജീവനക്കാരുടെ എണ്ണവും തീരെക്കുറവാണ്.…
Read MoreCategory: TVM
അഗസ്ത്യകൂടത്തിൽ ശിവരാത്രിക്ക് കൊടുതി ഉത്സവം സമാപിച്ചു; ഊരുമൂപ്പന്മാര് മലയിറങ്ങി
വിതുര : നാല്‍പ്പത്തിയൊന്ന് ദിവസമായി നടക്കുന്ന അഗസ്ത്യകൂട സന്ദര്‍ശനത്തിന് സമാപനമായി. ജനുവരി 15ന് തുടങ്ങിയ അഗസ്ത്യകൂട തീര്‍ഥാടനത്തിന് ഗോത്രാചാര പൂജയോടെയാണ് സമാപനമായത്. ശിവരാത്രി ദിവസത്തില്‍ നടന്ന ഉത്സവത്തിനും ശിവരാത്രി പൂജകള്‍ക്കും ഊരുമൂപ്പന്മാര് നേതൃത്വം നല്കി. പ്രത്യേക പൂജകള്‍ക്കും ചപ്രം എഴുന്നള്ളിപ്പിനുമായി എത്തിയ ഊരുമൂപ്പന്മാര് ശനിയാഴ്ച്ച രാവിലെയോടെ മലയിറങ്ങും. ഭഗവാന്‍കാണി, അയ്യപ്പന്കാണി എന്നിവരുടെ മേല്‍നോട്ടത്തില്‍ അഞ്ചുപേരാണ് ശിവരാത്രി പൂജകള്‍ നടത്തുന്നത്. ചപ്രം എഴുന്നള്ളിപ്പോടെയാണ് ഈ വര്‍ഷത്തെ ശിവരാത്രി പൂജകള്‍ തുടങ്ങിയത്. കോട്ടൂര്‍ മുണ്ടണിപ്പാറ തമ്പുരാന് ക്ഷേത്രത്തില്‍ നിന്നുമാണ് എഴുന്നള്ളത്ത് പുറപ്പെട്ടത് . ഘോഷയാത്ര അതിരുമലയിലെത്തി. ഇവിടെ പ്രത്യേകം തയ്യാറാക്കിയസ്ഥലത്ത് ചാറ്റുപാട്ടും ഭജനയും പൂജകളും നടന്നു. പൊങ്കാലയോടെയാണ് ശിവരാത്രി പൂജകളാരംഭിച്ചത്. തുടര്‍ന്ന് അഗസ്ത്യമലയുടെ മുകളില്‍ പ്രതിഷ്ടിച്ചിട്ടുള്ള അഗസ്ത്യമുനിയുടെ വിഗ്രഹത്തില്‍ ഗോത്രാചാര പൂജകളും കൊടുതിയും നടത്തി. അഗസ്ത്യകൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശിവരാത്രി ഗോത്രപൂജകള്‍ നടക്കുന്നത്. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍…
Read Moreക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം! മധ്യവയസ്കൻ അറസ്റ്റിൽ; പോലീസ് പറയുന്നതിങ്ങനെ…
വെഞ്ഞാറമൂട്: ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കടത്തി കൊണ്ട് പോകാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പുല്ലമ്പാറ ,വെള്ളു മണ്ണടി, പടയം എസ്.പി. ഭവനിൽ സുരേഷ് കുമാർ (51) ആണ് അറസ്റ്റിലായത്. പോലീസ് പറയുന്നതിങ്ങനെ: വീടിനു സമീപത്തെ ക്ഷേത്രത്തിലേക്ക് അന്നദാനത്തിന് പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിലെത്തിയ പ്രതി കടത്തി കൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട ബൈക്ക് യാത്രികൻ ഓട്ടോ തടഞ്ഞ് നിർത്തിയെങ്കിലും പ്രതി കുട്ടിയുമായി കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്ഐ ബിനിഷ് ലാൽ, എഎസ്ഐ ശശി, സിപിഒമാരായ ഷാജി, അജിത്, ഷിബിലി എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
വെഞ്ഞാറമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് കടത്തി കൊണ്ട് പോയി സുഹൃത്തിന്റെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളല്ലൂർ തകരപ്പറമ്പ് മുളവനത്ത് ചരുവിള പുത്തൻവീട്ടിൽ ശ്യാംകുമാർ (20) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 18 ന് പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തി കൊണ്ടുപോകുകയും, പെൺകുട്ടിയെ കാണാനില്ലന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെതുടർന്നുള്ള അന്വേഷണത്തിൽ പ്രതിയുടെ സുഹൃത്തിന്റെ വീടായ ആലംകോട് കൊല്ലൂർ കോണത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കിളിമാനൂർ സിഐ കെ.ബി. മനോജ് കുമാർ, എസ്ഐമാരായ ,പ്രൈ ജു, സുരേഷ് കുമാർ, റാഫി, എഎസ്ഐ ഷാജി, എസ്സിപിഒമാരായ രജിത് രാജ്, ബിനു, പ്രദീപ്, റിയാസ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreനെയ്യാർഡാം കുന്നിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവം തടഞ്ഞു, ജലവിഭവ വകുപ്പിന്റെ ഭൂമിയിലാണ് ക്ഷേത്രമെന്ന് അധികൃതർ; 200 പേർക്കെതിരെ കേസ്
കാട്ടാക്കട : നെയ്യാർഡാം മരകുന്നം കുന്നിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവം സംഘർഷത്തിൽ കലാശിച്ചു. ജലവിഭവ വകുപ്പിന്റെ ഭൂമിയിലാണ് ക്ഷേത്രമെന്നുപറഞ്ഞ് പൊങ്കാല ഇടാനും പൂജനടത്താനും എത്തിയവരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നാമജപം നടത്തി പ്രതിഷേധിച്ച തി നൊടുവിൽ പൊങ്കാലയും ഇട്ടു. ഇതിനിടെ കാട്ടാക്കട തഹസീൽദാർക്കു നേരെ കൈയേറ്റമുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. നെയ്യാർഡാമിലെ മരകുന്നത്ത് സിംഹസഫാരിപാർക്കിനടുത്ത് കുന്നിൽ മഹാദേവക്ഷേത്രമുണ്ട്. ഇവിടെ സ്ഥിരമായി നാട്ടുകാർ പൂജയും മറ്റും നടത്താറുണ്ട്. ഇന്നലെ ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾ അടക്കമുള്ളവർ പൊങ്കാലയിടാൻ എത്തി. ഇവരെ പോലീസ് തടഞ്ഞു. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഈ ക്ഷേത്രം ഇരിക്കുന്ന ഭൂമി അടുത്തിടെ ജലവിഭവവകുപ്പ് ഏറ്റെടുത്തിരുന്നു. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളം എത്തിക്കാനുള്ള പ്ലാന്റിനായി പണികൾ നടന്നുവരികയാണ്. ഭൂമി ജല അഥോറിറ്റിക്ക് കൈമാറ്റം ചെയ്യാനുള്ള ഉത്തരവ് രണ്ടു ദിവസം മുൻപാണ്…
Read Moreരക്ഷാപ്രവർത്തനം ഏറെ ദുഷ്കരം! പുളി പറിക്കാൻ കയറിയ യുവാവ് മരത്തിൽ കുടുങ്ങി; ഒടുവില്‍…
വിഴിഞ്ഞം: കൂറ്റൻമരത്തിൽ പുളി പറിക്കാൻ കയറിയ യുവാവ് താഴെയിറങ്ങാൻ കഴിയാതെ മരത്തിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി. മുല്ലൂർ ചെറിയ കുഴിയം വിളമേക്കരൂകത്ത് വീട്ടിൽ രാജീവ (27) നെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കിടാരക്കുഴി ചേനവിള വീട്ടിൽ സതീഷ് കുമാറിന്റെ വീടിനു സമീപത്തെ പുളിയിൽ കയറിയ രാജീവൻ കൈ കാലുകൾ തളർന്ന് അവശനിലയിൽ കുടുങ്ങുകയായിരുന്നു. ഉടമസ്ഥൻ എറിഞ്ഞ് കൊടുത്ത കയർ കൊണ്ട് ബന്ധിച്ചിരുന്നതിനാൻ താഴെ വീഴാതെ പിടിച്ചിരുന്നു.വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വളരെ ഉയരത്തിൽ യുവാവ് കുടുങ്ങിയതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. സീനിയർ ഫയർമാൻ രാജശേഖരൻ നായർ ,എം.എസ്.ഹരി പ്രസാദ്, വി.ആർ.അരുൺകുമാർ എന്നിവർ ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ വലയുടെ ഉപയോഗിച്ച് യുവാവിനെ താഴെയിറക്കി. സ്റ്റേഷൻ ഓഫീസർ രാമമൂർത്തി ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ, ഫയർമാൻമാരായ മോഹനൻ, അഭിലാഷ് ,വൈജേന്ദ്രകുമാർ,…
Read Moreഎറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി; ഗതാഗതത്തിനു നിയന്ത്രണം; രണ്ടു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: എറണാകുളം-തൃശൂർ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കായംകുളം എന്നീ പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇതനുസരിച്ച് ഈ ട്രെയിനുകൾ നാളെ കോട്ടയത്തു സർവീസ് അവസാനിപ്പിക്കും. 29, മാർച്ച് ഒന്ന് തീയതികളിൽ നിലന്പൂർ-കോട്ടയം പാസഞ്ചർ കളമശേരിക്കും കോട്ടയത്തിനുമിടയിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ആലുവയ്ക്കും എറണാകുളത്തിനുമിടയിലും ഭാഗികമായി റദ്ദാക്കി. കോട്ടയം-നിലന്പൂർ പാസഞ്ചർ തിങ്കളാഴ്ച ഒരു മണിക്കൂർ 10 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ഇന്ന് പുറപ്പെടാനിരിക്കുന്ന തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് അര മണിക്കൂർ വൈകി പുലർച്ചെ ഒന്നിന് മാത്രമേ സർവീസ് ആരംഭിക്കൂ.
Read Moreരാഷ്ട്രീയ സാഹചര്യം ദോഷകരമല്ല; തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; ജനകീയ പദ്ധതികൾ പെട്ടെന്ന് പൂർത്തീകരിക്കാൻ നിർദേശം
തിരുവനന്തപുരം: തദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള പ്രവർത്തനങ്ങൾക്കു തയാറെടുക്കാൻ പാർട്ടി ഘടകങ്ങളോടു നിർദേശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിലവിലെ രാഷ്ട്രീയ സാഹചര്യം ദോഷകരമല്ലെന്ന വിലയിരുത്തലാണു സിപിഎം സെക്രട്ടേറിയറ്റിലുണ്ടായത്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനും ഇതുവഴി മുസ്ലിം സമുദായത്തെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ മുൻകൈയെടുത്തു തന്നെ നടത്തണമെന്നും സിപിഎം സെക്രട്ടറിയേറ്റ് നിർദേശം നൽകി. സർക്കാരിന്റെ ജനകീയ പദ്ധതികൾ വകുപ്പു തലത്തിൽ വിലയിരുത്തി പൂർത്തീകരിക്കാനുള്ളത് എത്രയും വേഗം തീർക്കണം. ഇതിനു മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കണം. ഭവന പദ്ധതിയായ ലൈഫ് മിഷനുമായി ബന്ധപ്പെട്ടു വീടിന്റെ താക്കോൽദാന ചടങ്ങുകൾ ജനകീയമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് സർക്കാരിനു നിർദേശം നൽകി.
Read Moreഅപകട കാരണം ടയർ പൊട്ടിയല്ല; അവിനാശി അപകടത്തിന്റെ ഉത്തവാദിത്വം ലോറി ഡ്രൈവർക്കെന്ന് മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: അവിനാശി അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്കെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. അപകട കാരണം ടയർ പൊട്ടിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടയർ പൊട്ടിയാണ് അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെന്നും മന്ത്രി പറഞ്ഞു. കണ്ടയ്നർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. തമിഴ്നാടിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെതിരേ പോലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു. കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
Read Moreരക്ത അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ വാവ സുരേഷ് സുഖം പ്രാപിച്ചു; ഇന്ന് ആശുപത്രി വിട്ടേക്കും
തിരുവനന്തപുരം: പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പാമ്പ് പിടിത്തക്കാരൻ വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ദിവസമാണ് സുരേഷിനെ ഐ.സി.യുവിൽ നിന്നും വാർഡിലേക്ക് മാറ്റിയത്. പത്തനാപുരത്ത് പാമ്പിനെ പിടികൂടിയശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം അതിനെ പൊതുജനങ്ങൾക്ക് മുന്നിൽ വീണ്ടും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് രക്ത അണലിയുടെ കടിയേറ്റത്. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ഒരാഴ്ചയിലേറെ കാലം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവസുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read More