തിരുവനന്തപുരം: എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമ പ്രവർത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ പ്രവർത്തകർക്ക് പ്രതികരിക്കാൻ പലപ്പോഴും ഭയമാണ്. എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവരാണ് അവർ. അതിനാല്‍ അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധമൊന്നും സിനിമക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഭരണഘടനയുടെ പവിത്രത സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഒന്നിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയെ സംരക്ഷിക്കുകയും അതിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കയും ഓരോ പൗരന്റെയും അവകാശവും കടമയുമാണ്. സിനിമ അടക്കം ആവിഷ്ക്കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറിയെന്നും അദ്ദേഹം വിമർശിച്ചു.
Read MoreCategory: TVM
കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളായ തൗഫിക്, അബ്ദുൾ ഷെമിം എന്നിവർ ഉടുപ്പിയിൽ പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തൗഫിക്, അബ്ദുൾ ഷെമിം എന്നി വരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ കർണാടകയിലെ ഉടുപ്പിയിൽ റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടുപ്പിയിലെ ഇന്ദ്രാണി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കാറിലെത്തിയ നാൽവർ സംഘമാണ് വിൽസനെ ആക്രമിച്ചത്. തൗഫികും അബ്ദുൾ ഷെമിമും വിൽസനെ വെടിവച്ചു. മറ്റു രണ്ടു പേർ കാറിൽ ഇരുന്നു. ഇവരെ കൂടി പിടികിട്ടേണ്ടതുണ്ട്. ഇവർക്കായി തമിഴ്നാട്-കേരള പോലീസ് സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്. പിടിയിലായ പ്രതികൾക്ക് തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.…
Read Moreതെരഞ്ഞെടുപ്പ് വരുന്നു; പൗരത്വ സമരത്തിൽ സംസ്ഥാന സർക്കാരിനെ അധികകാലം പിന്തുണക്കാനാവില്ലെന്ന് ശശി തരൂർ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ എൽഡിഎഫ് സർക്കാരിനെ അധികകാലം പിന്തുണക്കാനാവില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പുകൾ അടുത്ത് വരുമ്പോൾ പല കാര്യങ്ങളിലും ഒറ്റയ്ക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും തിരുവനന്തപുരം എംപി ഡൽഹിയിൽ പറഞ്ഞു. നിയമഭേദഗതിയിലെ കോടതി നടപടികളിൽ കാലതാമസം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് അറിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം, ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ നൽകിയ സൂട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 23ന് പരിഗണിക്കാനിരിക്കെയാണ് കേരളവും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ പഞ്ചാബും സുപ്രീംകോടതി…
Read Moreകോവളം ബൈപാസിൽ അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയത് വിദേശവനിത
കോവളം: കോവളം ബൈപാസിൽ കെഎസ്ആർടിസി ബസിന്റെ പുറകിൽബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്.പരിക്കറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ വിദേശവനിതയുടെ നടപടിയുംശ്രദ്ദേയമായി. ബൈക്ക് യാത്രികരുംകോവളം സ്വദേശികളുമായ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30ഓടെ ബൈപാസിൽ കൊല്ലംതറയിലായിരുന്നു അപകടം. കോവളംബീച്ചിലേയ്ക്ക് പോവുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസ് റോഡരികിൽആളിറക്കാനായി നിറുത്തിയപ്പോൾ തൊട്ടുപുറകെ എത്തിയ ബൈക്ക് ബസിന്റെ പുറകിൽവന്നിടിക്കുകയായിരുന്നു. ഇടിച്ച് റോഡിലേക്ക് വീണ ഒരാളുടെ ഹെൽമറ്റ്രണ്ടായി പിളർന്നു.അപകടത്തിൽ ഒരാളുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. ഈസമയം ഇതുവഴി കാറിൽ എത്തിയ വിനോദ സഞ്ചാരിയായ വിദേശ വനിത വാഹനം നിറുത്തിഇറങ്ങി പരിക്കേറ്റ ഇരുവർക്കും ഫസ്റ്റ് എയ്ഡ് നൽകി. 108 ആംബുലൻസ് എത്തിയുവാക്കളെ മെഡിക്കൽകോളെജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ഡോക്ടർകൂടിയായ വിദേശ വനിത സ്ഥലത്ത് നിന്നും പോയത് .
Read Moreചല്ലി മുക്കിൽപുലി ഇറങ്ങിയെന്ന പ്രചാരണം; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ചിത്രങ്ങള്‍ സഹിതം; വ്യാജമെന്ന് റേഞ്ച് ഓഫീസർ
പാലോട്: ചല്ലിമുക്ക് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങിയതായി സോഷ്യൽമീഡിയയിൽ പ്രചരിച്ച ചിത്രങ്ങളും വാർത്തകളും വ്യാജമാണെ് റേഞ്ച് ഓഫീസർ. വാർത്ത കളുടെ അടിസ്ഥാനത്തിൽ പാലോട് റേഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ഫ്ലയിംഗ് സ്ക്വാഡും വനപാലകരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ലഭിച്ചില്ല. അതു കൊണ്ട് തന്നെ പൊതു ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും റേഞ്ച് ഓഫീസർ അറിയിച്ചു.പൊതു ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുന്നതിന് വേണ്ടി ഇനിയും തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഡ്യൂട്ടിക്കിടെ എസ് ഐ യെ വെടിവച്ചുകൊന്നവർ കൊടും കുറ്റവാളികൾ ; തമിഴ് നാട്ടിലെ ബി ജെ പി നേതാവ് എം ആർ ഗാന്ധിയെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതികള്‍
പാറശ്ശാല :അതിർത്തിയിലെ കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടെ പോലീസിനെ വെടിവച്ചുകൊന്നവർ കൊടുംകുറ്റവാളികളെന്നു പോലീസ് .സംഭവവുമായി ബന്ധപെട്ടു ഗർകോവിൽ കൊട്ടാര വട്ടവിള മാലിക്ക് ദിനകർ നഗറിലെ ആതങ്കരായി തെരുവിൽ വീട്ടു നമ്പർ 88 ൽ തൗഫീഖ് (27 ), തിരുവിതാംകോട് അടപ്പുവിള പാതർ സ്ട്രീറ്റിൽ വീട്ടു നമ്പർ 1 /183 എ-യിൽ അബ്ദുൽ ഷമീം എന്നിവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. തൗഫീഖിൻറെ പേരിൽ കുളച്ചൽ പോലീസ് സ്റ്റേഷനിൽ 86 /2015 ,382/2015 ,ഏർവാടി പോലീസ് സ്റ്റേഷനിൽ 160 /2015 ചെന്നൈയിലെ പുഴാതിസ്റ്റേഷനിൽ 1591 /2015 പൂനമല്ലേ സ്റ്റേഷനിൽ 227 /2018 തിരുവള്ളുവർ സ്റ്റേഷനിൽ 158 /2019 എന്നീ കേസുകളും നിലവിലുണ്ട്. അബ്ദുൽ ഷമീമിന്റെ പേരിൽ തക്കല സ്റ്റേഷനിൽ 601 /2012 861 /2012 963/2012 06 /2013 65 /2013 70 /2013 നേസമണി നഗർ സ്റ്റേഷനിൽ 149…
Read Moreഇനി എല്ലാം ശരിയാവും; ടൂറിസ്റ്റ് ബസുകൾക്ക് കളർ കോഡ്, കുടിവെള്ള ടാങ്കിന് ഇനി നീലനിറം, മാലിന്യ ടാങ്കിനു ബ്രൗണ്‍ നിറവും
തിരുവനന്തപുരം: കുടിവെള്ള ടാങ്കിനു നീലനിറവും മാലിന്യ ടാങ്കിനു ബ്രൗണ്‍ നിറവും നൽകാൻ ട്രാൻസ്പോർട്ട് അഥോറിറ്റി തീരുമാനിച്ചു. മലിന ജലം കൊണ്ടുപോകുന്ന ടാങ്കിൽ കുടിവെള്ളം കൊണ്ടുപോകുന്നതായി നിയമസഭാ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മലിനജലം കൊണ്ടുപോകുന്ന ടാങ്കുകളിൽ ജിപിഎസ് ഘടിപ്പിക്കും. ഇതോടെ അതതു മേഖലയിലെ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർക്ക് മലിനജല ടാങ്കുകളുടെ നീക്കം നിരീക്ഷിക്കാനാകും. ടൂറിസ്റ്റ് ബസുകൾക്കുള്ള കളർ കോഡ് സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് നീല,വെള്ള, ബ്രൗണ്‍ നിറങ്ങളാണ് നിർദേശിച്ചത്. അടുത്ത സിഎഫ് ടെസ്റ്റിനായി പെയിന്റിംഗ് നടത്തുന്നതു മുതൽ ഇതു പ്രാബല്യത്തിലാകും. ബസുകളിൽ യാതൊരുവിധ ഗ്രാഫിക്സും ഇനിമേൽ പാടില്ല. അധികമായി ഫിറ്റ് ചെയ്തിരിക്കുന്ന ലൈറ്റുകൾ, അനുമതിയുള്ളതിൽ കൂടുതലുള്ള സൗണ്ട് സിസ്റ്റം എന്നിവ അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. 13 സ്വകാര്യ ബസ് റൂട്ടിന് പെർമിറ്റ് പുതുക്കി നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ട്രാൻസ്പോർട്ട് അഥോറിറ്റി ചെയർപേഴ്സണ്‍ ശ്രീലേഖ, ജോയിന്റ്…
Read Moreഎതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്നു കരുതുന്ന മോദിയും അമിത്ഷായും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസന് രാജ്ഭവനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത “ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന ആശയത്തെ മോദിയും ഷായും ചേര്‍ന്ന് തകര്‍ത്തു. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഇരുവര്‍ക്കും. മതത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണു ശ്രമം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഒരു വിഭാഗത്തിനു നിഷേധിക്കുന്നു. പൗരത്വത്തിന് മതം അടിസ്ഥാന യോഗ്യതയാക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്. കേരള ഗവര്‍ണർ ബിജെപിയുടെ നേതാവിനെ പ്പോലെയാണ് സംസാരിക്കുന്നത്. ഭീതിപടര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാമെന്നുള്ള മോദിയുടെയും ഷായുടെയും നീക്കം നടക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.കെപിസിസി മുൻ പ്രസിഡന്റ്…
Read Moreഒന്നും ഇങ്ങോട്ട് തരുന്നില്ല; സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നൽകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാന്പത്തിക വർഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തിൽനിന്നു കിട്ടേണ്ടത് 10,233 കോടി രൂപയാണ്. എന്നാൽ കിട്ടിയത് 1,900 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പിൽ 1,215 കോടിയും നെല്ല് സംഭരണത്തിൽ 1,035 കോടിയും ലഭിക്കാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഖജനാവ് ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണും ട്രഷറി നിയന്ത്രണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ ബില്ലുകൾ മാത്രം ഉടൻ മാറി നൽകും. ബാക്കി ചെലവുകൾ പണലഭ്യത അനുസരിച്ച് മാത്രമായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Read Moreകുടുംബ വഴക്കിനെ തുടർന്ന് യു വാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; പരിക്കേറ്റ അനീഷിന്റെ നിലഗുരുതരം
തിരുവനന്തപുരം: കുടുംബ വഴക്കിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഴൂർ പെരുങ്ങുഴി റെയിൽവെ സ്റ്റേഷന് സമീപം ചരുവിള വീട്ടിൽ താമസിക്കുന്ന അനിൽകുമാർ (41) നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുങ്ങുഴി അനുപമാ ജംഗ്ഷന് സമീപം കരിക്കാട്ടു വിളവീട്ടിൽ അനീഷിനെ (35) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- അനീഷിന്റെ സഹോദരൻ അഭിലാഷിന്റെ ഭാര്യ പിതാവാണ് പ്രതി അനിൽകുമാർ. അനിൽകുമാറും ബന്ധുക്കളും ചേർന്ന് അഭിലാഷിനെ ഇന്നലെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അനീഷ് ഇക്കാര്യം ചോദിക്കാൻ അനിൽകുമാറിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതി പ്രകോപിതനായി അനീഷിനെ കുത്തിവീഴ്ത്തിയത്. വയറിൽ ആഴത്തിൽ മൂന്ന്്് കുത്തേറ്റ അനീഷിനെ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അനീഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചിറയിൻകീഴ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ…
Read More