കോ​വ​ളം ബൈ​പാ​സി​ൽ അപകടം; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്; പരിക്കേറ്റവർക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യത് വി​ദേ​ശ​വ​നി​ത​

കോ​വ​ളം: കോ​വ​ളം ബൈ​പാ​സി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പു​റ​കി​ൽബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്.പ​രി​ക്ക​റ്റ​വ​ർ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ വി​ദേ​ശ​വ​നി​ത​യു​ടെ ന​ട​പ​ടി​യുംശ്ര​ദ്ദേ​യ​മാ​യി. ബൈ​ക്ക് യാ​ത്രി​ക​രുംകോ​വ​ളം സ്വ​ദേ​ശി​ക​ളു​മാ​യ യു​വാ​ക്ക​ൾ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ ബൈ​പാ​സി​ൽ കൊ​ല്ലം​ത​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​വ​ളംബീ​ച്ചി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​റ്റി ഫാ​സ്റ്റ് ബ​സ് റോ​ഡ​രി​കി​ൽആ​ളി​റ​ക്കാ​നാ​യി നി​റു​ത്തി​യ​പ്പോ​ൾ തൊ​ട്ടു​പു​റ​കെ എ​ത്തി​യ ബൈ​ക്ക് ബ​സി​ന്‍റെ പു​റ​കി​ൽവ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണ ഒ​രാ​ളു​ടെ ഹെ​ൽ​മ​റ്റ്ര​ണ്ടാ​യി പി​ള​ർ​ന്നു.​അ​പ​ക​ട​ത്തി​ൽ ഒ​രാ​ളു​ടെ ക​ഴു​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.​

ഈസ​മ​യം ഇ​തു​വ​ഴി കാ​റി​ൽ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​യാ​യ വി​ദേ​ശ വ​നി​ത വാ​ഹ​നം നി​റു​ത്തിഇ​റ​ങ്ങി പ​രി​ക്കേ​റ്റ ഇ​രു​വ​ർ​ക്കും ഫ​സ്റ്റ് എ​യ്ഡ് ന​ൽ​കി. 108 ആം​ബു​ല​ൻ​സ് എ​ത്തിയു​വാ​ക്ക​ളെ മെ​ഡി​ക്ക​ൽ​കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് ഡോ​ക്ട​ർകൂ​ടി​യാ​യ വി​ദേ​ശ വ​നി​ത സ്ഥ​ല​ത്ത് നി​ന്നും പോ​യ​ത് .

Related posts