തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല പ്രചാരണായുധമാക്കുമോ എന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതിപ്രവേശനത്തിനെതിരെ മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റേ നിലപാട് എടുത്തില്ലെന്നും കോടിയേരി പറഞ്ഞു. ബിജെപി ധാരണ ആരോപണത്തിനൊപ്പം ശബരിമല വിഷയവും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പിന്നാലെ ശങ്കർ റേ പരസ്യമായി പറഞ്ഞിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നു വിശ്വാസപരമായ ആചാരങ്ങള്‍ മാറ്റിമറിക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നും ശങ്കർ റേ തുറന്നടിച്ചിരുന്നു. കോന്നിയിൽ കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തോടെയാണു ശബരിമല വിഷയം തെരഞ്ഞെടുപ്പുരംഗത്ത് മെല്ലെ ഉയർന്നുവരുന്നത്. പാലായിൽ പാലാരിവട്ടം പാലം അഴിമതി യുഡിഎഫിനെതിരേ എൽഡിഎഫ് ആയുധമാക്കിയിരുന്നു.
Read MoreCategory: TVM
വോട്ടർമാരെ കാണുന്ന തിരക്കിൽ സ്ഥാനാർഥികൾ; സൂക്ഷ്മപരിശോധന പൂർത്തിയായി; വട്ടിയൂർക്കാവിൽ എട്ടു സ്ഥാനാർഥികൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു ഇന്നലെ വട്ടിയൂർക്കാവിലെ സ്ഥാനാർഥികൾ. സ്ഥാനാർഥി പര്യടനത്തിനു മുന്‍പു മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെയും സാമുദായിക-മത നേതാക്കളെയും നേരിട്ടു കാണുന്നതിനാണു മൂന്നു സ്ഥാനാർഥികളും സമയം കണ്ടെത്തിയത്. ഇന്നും നാളെയുമായി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പരിപാടി തയാറാകും. ഇതിന്റെ തിരക്കിലാണു തെരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റികളും നേതാക്കളും. വർഷങ്ങളായി എങ്ങുമെത്താതെ കിടക്കുന്ന വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം മൂന്നു മുന്നണികളും പ്രചരണായുധമാക്കിക്കഴിഞ്ഞു. വികസനത്തിൽ ഇടതുസർക്കാർ രാഷ്ട്രീയം കലർത്തിയെന്ന ആരോപണവുമായി എംഎൽഎയായിരുന്ന കെ.മുരളീധരനും ജനപ്രതിനിധിയെന്ന നിലയിൽ വികസനത്തിനു മുരളീധരൻ മുൻകൈയെടുത്തില്ലെന്ന് ഇടതുമുന്നണിയും മണ്ഡലത്തിലെ ജനങ്ങളെ രണ്ടു മുന്നണികളും വർഷങ്ങളായി പറ്റിക്കുകയായിരുന്നൂവെന്നു ബിജെപിയും വാദങ്ങൾ ഉയർത്തുന്നതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വികസന ആശയസംവാദത്തിനു കൂടി വേദിയാകുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഡോ. കെ.മോഹൻകുമാർ മണ്ഡലത്തിൽ ഏറെ പരിചിതമായ രാഷ്ട്രീയ മുഖമാണ്. എംഎൽഎയായിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങൾ ഓർത്തെടുത്ത്…
Read Moreഗാന്ധി ഘാതകര്‍ ഗാന്ധിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഗാന്ധിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്വന്തം ജീവിതം സന്ദേശമാക്കിയ നേതാവാണ് ഗാന്ധി. ഗാന്ധി ഉയര്‍ത്തിപ്പിടിച്ച മ്യൂല്യങ്ങള്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നില്ക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാല്‍ രാജ്യത്തെ ഇന്ന് ഗാന്ധിയില്‍ നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Read Moreമകനെ ശരീരത്തോടു ചേർത്തുകെട്ടി യുവതി ആറ്റിൽ ചാടി; സാഹസികമായി രക്ഷിച്ചു യുവാക്കൾ; അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി അധികൃതർ
കാട്ടാക്കട : അഞ്ച് വയസായ മകനെ ശരീരത്തോടു ചേർത്ത് കെട്ടി കരമന ആറ്റിൽ ചാടിയ യുവതിയെ സ്ഥലവാസികളായ യുവാക്കൾ സാഹസികമായി രക്ഷപെടുത്തി. വിളപ്പിൽശാല സ്വദേശിനിയായ 25 വയസുള്ള യുവതിയാണ് മകനുമായി ആറ്റിൽ ചാടിയത്. ഇപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് മങ്കാട്ടുകടവ് പമ്പ് ഹൗസിനു സമീപം ആണ് സംഭവം. പമ്പ് ഹൗസ് ജീവനക്കാരായ മംഗൽ പ്രിയനും സജിത്തും സുഹൃത്തുക്കളായ വിളവൂർക്കൽ പെരുകാവ് സ്വദേശി അനിക്കുട്ടൻ, സജി, പ്രവീൺ, അഭിലാഷ് എന്നിവർ സംസാരിച്ചു നിൽക്കെയാണ് ഒരു കുട്ടി ആറ്റിലൂടെ കൈകാലുകൾ അടിച്ച് ഒഴുകി വരുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അനിക്കുട്ടൻ ആറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. സജിയും മംഗൽ പ്രിയനും സജിത്തും അഭിലാഷും പിന്നാലെ നീന്തി എത്തി. കുട്ടിയുടെ അടുത്ത് എത്തിയപ്പോഴാണു യുവതിയും കൂടെ ഉള്ളത്…
Read Moreകൂടെയിരുത്തി വാക്കിന് കുത്തി; കുമ്മനം സ്ഥാനാർഥിയെന്ന് രാജഗോപാൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം: വട്ടിയൂർകാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഒ.രാജഗോപാലിന്റെ നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ബിജെപി പാലമെന്ററി ബോർഡ് ചേർന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ കുമ്മനത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജഗോപാലിനെ വേദിയിലിരുത്തിയാണ് പ്രസംഗത്തിനിടെ ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്. അതേസമയം, രാജഗോപാലിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വട്ടിയൂർ കാവിൽ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാർഥിയെന്നുമായിരുന്നു രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തിൽ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
Read Moreഇത് ശരിക്കുള്ള പ്രൊഫൈൽ ആണോ വ്യാജ പ്രൊഫൈൽ ആണോ ? സെൻകുമാറിനെതിരെ അപകീർത്തികരമായ പോസ്റ്റ്: മൂന്നു പേർക്കെതിരെ കേസെടുത്തു
പേരൂർക്കട: മുൻ ഡി.ജി.പി സെൻകുമാറിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് പോലീസ് കേസെടുത്തു. സെൻകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ അപകീർത്തി ഉണ്ടാക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തിലാണ് സെൻകുമാർ പരാതി നൽകിയത്. ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റിട്ട മൂന്നു പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇത് ശരിക്കുള്ള പ്രൊഫൈൽ ആണോ വ്യാജ പ്രൊഫൈൽ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തിയാണ് അപകീർത്തികരമായ പോസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
Read Moreപിഎസ്സി പരീക്ഷാ ക്രമക്കേട്; നുണപരിശോധനയ്ക്ക് സമ്മതമല്ലെന്ന് പ്രതികൾ
തിരുവനന്തപുരം: പിഎസ്സി കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട് കേസിലെ ഒന്നും മൂന്നും പ്രതികളായ ശിവരഞ്ജിത്തും നസീമും നുണപരിശോധനയ്ക്ക് വിധേയരാവാൻ സമ്മതമല്ലെന്ന് കോടതിയെ അറിയിച്ചു. അഞ്ചാം പ്രതിയും മുൻ സിവിൽ പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുലിന്റെ കൈയക്ഷരം പരിശോധിക്കുവാൻ അനുമതി നൽകണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. ഗോകുലിന്റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഡയറിയിൽ ഇരുപതോളം പേരുടെ മൊബൈൽ നമ്പർ ഉണ്ടായിരുന്നു മൊബൈൽ നമ്പറുകൾ എഴുതിയ കൈയക്ഷരം തന്റേതല്ലെന്നതാണ് ഗോകുലിന്റെ വാദം. ഇതിനെ തുടർന്നാണ് അന്വേഷണ സംഘം ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി തെളിയിക്കുവാൻ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. കൂടാതെ കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളെയും ജയിലിനുള്ളിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. 2018 ജൂലൈ 22ന് പിഎസ്സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികൾ എസ്എംഎസ്…
Read Moreമരട് ഫ്ളാറ്റിലെ എല്ലാ താമസക്കാരെയും പുനരധിവസിപ്പിക്കേണ്ട ബാധ്യത സർക്കാരിനില്ല: ഏറെ ജാഗ്രത പുലർത്തേണ്ട കാര്യത്തിൽ വി.എസ് ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: മരട് ഫ്ളാറ്റിലെ എല്ലാ താമസക്കാർക്കും പുനരധിവാസം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സമാനമായ നിയമലംഘനങ്ങൾ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്കു പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അതുകൊണ്ടുതന്നെ ജാഗ്രത വേണമെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുന്പോൾ സർക്കാർ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങൾ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്വഴക്കം സൃഷ്ടിക്കും. മരടിലെ ഫ്ലാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാർപ്പിട സൗകര്യം ഉള്ളവർക്ക് പുനരധിവാസം നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാൽ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സർക്കാരിനു മുന്പിലുണ്ട്. അവരേക്കാൾ മുൻഗണനയോ, അവർക്ക്…
Read Moreസീരിയൽ നടിക്ക് പ്രതിഫലം നൽകാൻ വനിതാ കമ്മീഷൻ ഉത്തരവ്; പണം നൽകാതിരിക്കാൻ സംവിധായകൻ പറഞ്ഞ കാരണം ഇങ്ങനെ…
തിരുവനന്തപുരം: സീരിയലിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടിയുടെ പരാതിയിൽ ഇടപെട്ട് വനിതാ കമ്മീഷൻ. പ്രതിഫലത്തുക മുഴുവൻ ഒരു മാസത്തിനകം കമ്മീഷൻ ഓഫീസിൽ ഹാജരാക്കി നടിക്ക് നൽകണമെന്ന് വനിതാ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തിൽ വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലാണ് ഉത്തരവ് നൽകിയത്. സീരിയൽ നഷ്ടമായിരുന്നുവെന്ന് വാദിച്ചാണ് സംവിധായകൻ പണം നൽകാതെയിരുന്നത്. രണ്ടര വർഷമായിട്ടും പണം നൽകാതിരുന്നതിനെത്തുടർന്നാണ് കമ്മീഷനെ സമീപിച്ചതെന്ന് നടി പറഞ്ഞു. ധാരണയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ഭാര്യയുടെ ഗർഭം സംബന്ധിച്ച് വിവരാവകാശം ശേഖരിച്ച് ഭർത്താവ് കമ്മീഷനിൽ ഹാജരാക്കിയ വിചിത്ര സംഭവവും കമ്മീഷൻ അദാലത്തിലുണ്ടായി. താൻ പതിമൂന്ന് മാസം ഗർഭിണിയാണെന്നും പ്രാർഥനയിലൂടെയാണ് താൻ ഗർഭിണിയാണെന്ന ദർശനം ലഭിച്ചതെന്നും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ പറഞ്ഞപ്പോൾ വേറെ വഴിയില്ലാതെയാണ് താൻ ഗർഭം സംബന്ധിച്ച് ആശുപത്രിയിൽ നിന്നും വിവരാവകാശം തേടിയതെന്ന്…
Read More15 വർഷത്തിലേറെയായി മോഷണം നടത്തിയിരുന്നയാൾ പിടിയിൽ; ഇതോടെ കവടിയാറിൽ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പോലീസ്
തിരുവനന്തപുരം: നഗരത്തിൽ 2005 മുതൽ നിരവധി മോഷണങ്ങൾ നടത്തിവന്നയാളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കവടിയാർ ജവഹർ നഗർ ടിസി 9/814 (1), ചരുവിളാകത്ത് വീട്ടിൽ കലകുമാർ (55)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. കവടിയാർ ജവഹർ നഗർ മേഖലയിൽ വർഷങ്ങളായി മോഷണം നടത്തിയിരുന്ന ഇയാളെ നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റോടെ കൂടി 2005 മുതൽ നടന്ന നിരവധി മോഷണകേസുകൾ തെളിഞ്ഞു. 2005 ഒക്്ടോബറിൽ ജവഹർ നഗർ സി സ്ട്രീറ്റ്, ഹൗസ് നന്പർ ഒന്പതിന്റെ അടുക്കളവാതിൽ കുത്തിപൊളിച്ച് അകത്തു കയറി സ്വർണവള, 6000 രൂപ വിലയുള്ള മൊബൈൽ ഫോണ്‍, 3000 രൂപ മോഷണം നടത്തിയത്, ജവഹർ നഗർ ഇ സ്ട്രീറ്റ് രമ വിഹാർ വീടിന്റെ രണ്ടാം നിലയിലെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറി ഒന്നര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ…
Read More