കി​ഫ്ബി: മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ആ​ക്ടി​ലെ 14-ാം വ​കു​പ്പു​പ്ര​കാ​രം ഓ​ഡി​റ്റിം​ഗ് കി​ഫ്ബി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ ഇ​തേ നി​യ​മ​ത്തി​ലെ 20-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റിം​ഗി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കി​ഫ്ബി​യി​ൽ വേ​ണ്ട​ത് സി​എ​ജി​യു​ടെ സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റിം​ഗ് ത​ന്നെ​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ർ​ത്തി​ച്ചു. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ‌‌‌‌ കി​ഫ്ബി​യി​ൽ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ഓ​ഡി​റ്റിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കും സി​എ​ജി ഓ​ഡി​റ്റ് അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്കും ചെ​ന്നി​ത്ത​ല ക​ത്ത് ന​ൽ​കി​യി​രു​ന്നു. സി​എ​ജി ഓ​ഡി​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വ​സ്തു​ത​ക​ൾ​ക്കു വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണം കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Read More

രാഷ്ട്രദീപിക ചിത്രത്തെ ആധാരമാക്കി ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വി​ഭാ​ഗ​ത്തി​ന്‍റെ ഫ്ളോ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വി​ഭാ​ഗം ത​യ​റാ​ക്കി​യ ഫ്ലോ​ട്ടി​ന് ആ​ധാ​ര​മാ​യ​ത് രാ​ഷ്ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ത്രം. 2018-ലെ ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ദു​ര​ന്ത​മു​ഖ​ത്ത് ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് രാ​ഷ്ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ചി​ത്ര​മാ​ണ് ഫ്ളോ​ട്ടി​ന് ആ​ധാ​ര​മാ​യ​ത്. അ​ടി​മാ​ലി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണി​ന​ടി​യി​ൽ പെ​ട്ട കു​ട്ടി​യെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചി​ത്രം 2018 ആ​ഗ​സ്റ്റ് 9 ന് ​രാ​ഷ്ട്ര​ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. രാ​ഷ്ട്ര​ദീ​പി​ക ഫോ​ട്ടോ ഗ്രാ​ഫ​ർ ബി​ബി​ൻ സേ​വ്യ​ർ ആ​ണ് ഈ ​ചി​ത്ര​മെ​ടു​ത്ത​ത്. ഈ ​ചി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി ഫ്ളോ​ട്ട് ത​യ്യാ​റാ​ക്കാ​ൻ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു വി​ഭാ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More

ജയന്തനായിരുന്നു ശരി..! സി​പി​എം നേ​താ​വി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു; യുവതിയുടെ ആരോപണത്തിന് തെളിവില്ലെന്ന് ആഭ്യന്തരവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. യു​വ​തി​യു​ടെ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും ആ​രോ​പ​ണ​ത്തി​നു തെ​ളി​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ന​ട​പ​ടി. സി​പി​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന പി.​എ​ൻ. ജ​യ​ന്ത​നെ​തി​രെ​യാ​യി​രു​ന്നു ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ജ​യ​ന്ത​നും സ​ഹോ​ദ​ര​ൻ ജ​നീ​ഷും സു​ഹൃ​ത്ത് ഷി​ബു​വും ചേ​ർ​ന്ന സം​ഘം ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ര​ണ്ടു വ​ർ​ഷം മു​ന്പ് ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ന​ടി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ പാ​ർ​വ​തി എ​ന്നി​വ​ർ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തു വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് യു​വ​തി​യും ഭ​ർ​ത്താ​വും പീ​ഡി​പ്പി​ച്ച​വ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു​പ​റ​ഞ്ഞ​ത്. 2014ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ന​സി​ക സ​മ്മ​ർ​ദ്ദം കൂ​ടി​യ​പ്പോ​ൾ താ​നും ഭ​ർ​ത്താ​വും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ പേ​രാ​മം​ഗ​ലം സി​ഐ​യു​ടെ പെ​രു​മാ​റ്റ​മാ​ണു ത​ന്നെ ഏ​റ്റ​വും അ​ധി​കം വേ​ദ​നി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് ഇ​ട​പെ​ട്ടു പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ മൊ​ഴി മാ​റ്റി​പ്പ​റ​യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ…

Read More

കണികണ്ട് ഞെട്ടരുത്..! മി​ൽ​മ പാ​ൽ വി​ല വ​ർ​ധ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ; ലിറ്ററിന് 4 രൂപ വർധന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മി​ൽ​മ പാ​ൽ​വി​ല വ​ർ​ധ​ന വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. ലി​റ്റ​റി​ന് നാ​ല് രൂ​പ​യാ​ണ് കൂ​ടി​യി​ട്ടു​ള്ള​ത്. മ​ഞ്ഞ​നി​റ​മു​ള്ള ക​വ​റി​നും ഇ​ളം നീ​ല നി​റ​മു​ള്ള ക​വ​റി​നും 44 രൂ​പ​യാ​കും. ക​ടും നീ​ല ക​വ​റി​ന് ലീ​റ്റ​റി​ന് 46 രൂ​പ​യാ​ണ് വി​ല. കാ​വി, പ​ച്ച നി​റ​മു​ള്ള ക​വ​റു​ക​ളി​ലു​ള്ള കൊ​ഴു​പ്പ് കൂ​ടി​യ പാ​ലി​ന്‍റെ വി​ല 48 രൂ​പ​യാ​വും. ഇ​ന്ന് ചേ​ർ​ന്ന മി​ൽ​മ ഭ​ര​ണ സ​മി​തി യോ​ഗ​മാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. പു​തു​ക്കി​യ വി​ല​യി​ൽ 3.35 രൂ​പ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​ണ് ല​ഭി​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. ഈ ​മാ​സം ആ​റി​ന് മ​ന്ത്രി പി ​രാ​ജു​വി​ന്‍റെ അ​ദ്ധ്യ​ക്ഷ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം പാ​ല്‍ വി​ല കൂ​ട്ടാ​നു​ള്ള മി​ല്‍​മ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​രു​ന്നു. ഉ​ത്പാ​ദ​ന​ത്തി​നും വി​ത​ര​ണ​ത്തി​നു​മു​ള്ള ഉ​യ​ർ​ന്ന ചെ​ല​വ് ക​ണ​ക്കി​ലെ​ടു​ത്ത് ലി​റ്റ​റി​ന് ഏ​ഴ് രൂ​പ കൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ​യു​ടെ ആ​വ​ശ്യം.

Read More

സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ ആക്രമണം; ഒപി ബഹിഷ്ക്കരിച്ച് ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി ബ​ഹി​ഷ്ക​രി​ക്കു​ന്നു. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് ബ​ഹി​ഷ്ക​ര​ണം. പ​ള്ളി​ക്ക​ൽ സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​റെ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ കൈ​യേ​റ്റം ചെ​യ്ത​തി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ​പി ബ​ഹി​ഷ്ക​ര​ണം. കെ​ജി​എം​ഒ​യാ​ണ് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

Read More

പറയാതെ വയ്യ..! മൂന്നാർ പൊളിച്ചടുക്കിയ വിഎസ് മരട് ഫ്ലാറ്റ് പൊളിക്കലിനെക്കുറിച്ച് പറയുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മ​ര​ടി​ൽ തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച് നി​ർ​മി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ‌ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ‌ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്ചു​താ​ന​ന്ദ​ൻ. വി​ധി രാ​ജ്യ​ത്തെ നി​യ​മ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വി.​എ​സ് ചൂ​ണ്ടി​ക്കാ​ട്ടി. അ​ഴി​മ​തി​ക്കും നി​യ​മ​ലം​ഘ​ന​ത്തി​നു കൂ​ട്ട് നി​ൽ​ക്ക​രു​തെ​ന്നും ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഫ്ലാ​റ്റ് നി​ർ‌​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും സു​പ്രീം​കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ര​ടി​ലെ ഫ്ലാ​റ്റു​ട​മ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ട് സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി.​എ​സ്. അ​ച്ചുതാ​ന​ന്ദ​നും സി​പി​ഐ​യു​മെ​ല്ലാം കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് വൈ​കീ​ട്ട് ചേ​രാ​നി​രി​ക്കെ​യാ​ണ് വി​ധി​യെ അ​നു​കൂ​ലി​ച്ച് വി.​എ​സ് രം​ഗ​ത്തെ​ത്ത​യി​രി​ക്കു​ന്ന​ത്.

Read More

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ: വ്യ​ക്ത​ത തേ​ടി കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കുമെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കാ​നു​ള​ള നി​യ​മ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​യ്ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് ശേ​ഷം ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​യ​ർ​ന്ന പി​ഴ​ത്തു​ക നി​യ​മ​മാ​യെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല-​ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വൊ​ന്നും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് കേ​ര​ളം കേ​ന്ദ്ര​ത്തി​നെ സ​മീ​പി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ൽ നി​ന്നും മ​റു​പ​ടി ല​ഭി​ക്കും വ​രെ ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കേ​ണ്ടെ​ന്നും ബോ​ധ​വ​ത്ക​ര​ണം തു​ട​രാ​നും മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

Read More

പാലാ​രി​വ​ട്ടം പാ​ലം പു​തു​ക്കി പ​ണി​യും;  ഒ​രു വ​ര്‍​ഷംകൊണ്ട് പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന പ​ദ്ധ​തിയെന്ന്  മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം പു​തു​ക്കി പ​ണി​യാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ൻ ഇ ​ശ്രീ​ധ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​ക്ടോ​ബ​റി​ൽ പ​ണി തു​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഒ​രു വ​ര്‍​ഷ​ത്തി​ന​കം പ​ണി പൂ​ര്‍​ത്തി​യാ​കു​ന്ന പ​ദ്ധ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

പാ​ലാ​രി​വ​ട്ടം പാ​ലം നിർമാണത്തിൽ മു​ൻ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ​ത് കോ​ടി​ക​ളു​ടെ കൊ​ള്ള​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ പാ​ലം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ ഖ​ജ​നാ​വ് കൊ​ള്ള​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രെ​ക്കൊ​ണ്ട് വേ​ണ​മെ​ങ്കി​ലും സ​ർ​ക്കാ​രി​ന് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടു​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Read More

ഔ​ദ്യോ​ഗി​ക ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​എ​സി പ​രീ​ക്ഷ​ക​ൾ ഇ​നി മു​ത​ൽ മ​ല​യാ​ള​ത്തി​ലും ന​ട​ത്തു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​റും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ത​ത്വ​ത്തി​ൽ ധാ​ര​ണ ആ​യെ​ങ്കി​ലും സ​മ​രം തു​ട​രു​മെ​ന്ന് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പി​എ​സ്‍​സി ആ​സ്ഥാ​ന​ത്തി​ന് മു​മ്പി​ല്‍ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം പ​ത്തൊ​ൻ​പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് പ​രീ​ക​ൾ മ​ല​യാ​ള​ത്തി​ൽ കൂ​ടി ന​ട​ത്തു​ന്ന​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​പ​മാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 29 നാ​ണ് പി‍​എ​സ്‍​സി ആ​സ്ഥാ​ന​ത്ത് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി​യ​ത്. സാം​സ്ക്കാ​രി​ക നാ​യ​ക​രും പ്ര​തി​പ​ക്ഷ​വും ഐ​ക്യ​മ​ല​യാ​ളം പ്ര​സ്ഥാ​നം സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​എ​സ്‍​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

Read More