തിരുവനന്തപുരം: സംസ്ഥാന പോലീസിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് ഡിഐജി ഹര്‍ഷിത അത്തല്ലൂരിയെ തിരുവനന്തപുരം അഡീഷണൽ കമ്മീഷണറായി നിയമിച്ചു. അവധി കഴിഞ്ഞെത്തിയ ആര്. നിശാന്തിനിയെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു. കൊല്ലം ക്രൈംബ്രാഞ്ച് എസിപി ആയിരുന്ന ബി. അശോകാണ് തിരുവനന്തപുരത്തെ റൂറൽ എസ്പി. തിരുവനന്തപുരം റൂറൽ എസിപിയായിരുന്ന പി.കെ. മധുവിനെ കൊല്ലം കമ്മീഷണറായും നിയമിച്ചു.
Read MoreCategory: TVM
കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു! സംസ്ഥാനത്തെ എപിഎൽ റേഷൻകാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം ഭാഗികമായി നിലച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എപിഎൽ റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിതരണം ഭാഗികമായി നിലച്ചു. മൂന്നുമാസത്തേക്ക് സംസ്ഥാനത്ത് വിതരണം ചെയ്യാനായി 13908 ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്. ജൂലൈ മുതൽ സെപ്റ്റംബർവരെ വിതരണം ചെയ്യാനായി 9264 ലിറ്റർ മണ്ണെണ്ണ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഒരുമാസം അരലിറ്റർവീതം വിതരണം ചെയ്യാൻ 4400 ലിറ്റർ മണ്ണെണ്ണ വേണം. മൂന്നുമാസത്തേക്ക് 3948 ലിറ്റർ മണ്ണെണ്ണയുടെ കുറവുണ്ടായത് പരിഹരിക്കണമെന്നാണ് കേന്ദ്രത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ കാർഡിനും അര ലിറ്റർ മണ്ണെണ്ണ വീതം നൽകി. സെപ്റ്റംബറിൽ നീല, പിങ്കുകാർഡുകാർക്ക് സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ വിതരണം നടത്തി. അതേസമയം സബ്സിഡി നിരക്കിൽ അനുവദിച്ചതിൽ ശേഷിക്കുന്ന മണ്ണെണ്ണ ഉപയോഗിച്ച്് എപിഎല്ലുകാർക്ക് അരലിറ്റർ വീതം നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായെങ്കിലും ഓണതിരക്കിനിടയിൽ ഫയൽ പാസായിട്ടില്ല.…
Read Moreകണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജി ഓഡിറ്റ് നടത്താത്തത് അഴിമതി പുറത്തു വരുമെന്ന ഭയം മൂലമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ നടക്കുന്ന അഴിമതിയും, അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന ഭയം കൊണ്ടാണ് അവിടെ സി എ ജിയുടെ ഓഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്കി.സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള, മുഖ്യമന്ത്രി അധ്യക്ഷനായ കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണ്. 1956 ലെ കമ്പനി നിയമത്തില്‍ സര്‍ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 51 ശതമാനത്തില്‍ കൂടുതല്‍ ഓഹരികളുള്ള കമ്പനികളെ ‘ഡീംഡ് ഗവണ്മെന്റ് കമ്പനികള്‍ എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഈ കമ്പനികള്‍ക്ക് സി എ ജി ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. 2013 ലെ കമ്പനി…
Read Moreഡോക്ടറെ കൈയേറ്റം ചെയ്ത പ്രതികളെ പിടികൂടിയില്ല; തിരുവനന്തപുരം ജില്ലയിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധ സമരം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധ സമരം. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. ഇതേത്തുടർന്ന് സർക്കാർ ആശുപത്രികളിൽ ഇന്ന് കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുളളൂ. ഒപി ഉണ്ടായിരിക്കില്ല. ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും.
Read Moreതലസ്ഥാനത്തെ ആക്രമണം വനിതാ ക്വട്ടേഷനോ? അമ്മയ്ക്കും മകനും വെട്ടേറ്റ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു; പരിക്കേറ്റ ശാരദയുടെ വനിതാ സുഹൃത്ത് സംശനിഴലിലെന്ന് പോലീസ്
തിരുവനന്തപുരം: വർക്കലയിൽ രാത്രി കടയടച്ച് വീട്ടിലേക്കു മടങ്ങിയ അമ്മയേയും മകനെയും ആക്രമിച്ച കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പോലീസ്. പ്രതികളെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. വർക്കല ഹെലിപ്പാഡിന് സമീപം കർണാടക ഗാർമെന്റ്സ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന കർണാടക സ്വദേശി ശാരദ (40), മകൻ സാഗർ (16) എന്നിവരെയാണ് ഒരു സംഘം ഇന്നലെ രാത്രിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. ശാരദയുടെ കാലിൽ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയും മകനെ മർദ്ദിക്കുകയും ചെയ്തെന്ന് ശാരദ പോലീസിൽ മൊഴി നൽകിയിരുന്നു. മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ശാരദ പോലീസിനോട് വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ ശാരദ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് ശാരദയുടെ ഒരു വനിതാ സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
Read Moreതലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; ഹെൽമെറ്റ് വച്ച് ബുള്ളറ്റിലെത്തിയയാളാണ് ആക്രമണം നടത്തിയതെന്ന് ബസ് ജീവനക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്ആര്‍ടിസി ബസിനെതിരെ കല്ലേറ്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസിനു നേരെയാണ് കല്ലേറുണ്ടായത്. തിരുവല്ലത്തിനടുത്തുവച്ച് സംഭവം. ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ ബസിന്റെ മുന്നിലും പിറകിലുമുള്ള ചില്ലുകള്‍ കല്ലേറിഞ്ഞു തകര്‍ത്തു. യാത്രക്കാര്‍ക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തേത്തുടർന്ന് ബസ് സര്‍വീസ് നിര്‍ത്തിവച്ചു. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളില്‍ കയറ്റിവിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകത്തിക്കുത്തിന് ശേഷമെത്തിയ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ തെറിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ കത്തിക്കുത്തിന് ശേഷം നിയമിതനായ പ്രിൻസിപ്പലിന് രണ്ടു മാസം കൊണ്ട് സ്ഥാനം തെറിച്ചു. കോളജിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ നിയമിതനായ പ്രഫ.സി.സി.ബാബുവിനാണ് സ്ഥലംമാറ്റം. കാലിക്കറ്റ് സർവകലാശാല പരീക്ഷ കണ്‍ട്രോളറായിട്ടാണ് മാറ്റം ലഭിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിൽ ചുമതലയേറ്റതു മുതൽ എസ്എഫ്ഐയുമായി അദ്ദേഹത്തിന് വിവിധ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സ്വന്തം നിലയ്ക്ക് അപേക്ഷ നൽകിയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞതെന്നും സൂചനയുണ്ട്.
Read Moreഅസുഖമുള്ളവർ ലീവെടുത്ത് വീട്ടിലിരിക്കണം! ഒടിഞ്ഞ കൈയുമായി ഡ്യൂട്ടിക്കെത്തിയ നഴ്സിനെ ഡോക്ടർ അധിക്ഷേപിച്ചതായി പരാതി; സംഭവത്തില്‍ ഡോക്ടറുടെ മറുപടി ഇങ്ങനെ…
അമരവിള: ഒടിഞ്ഞ കൈയിൽ പ്ലാസ്റ്ററിട്ട് ഡ്യൂട്ടിക്കെത്തിയ സ്റ്റാഫ് നഴ്സിനെ ഡോക്ടർ അധിക്ഷേപിച്ചതായി പരാതി. പെരുന്പഴുതൂർ സിഎച്ച്എസ്സിയിലെ സ്റ്റാഫ് നഴ്സ് ധനുവച്ചപുരം റോസ് നിവാസിൽ ടി .ആർ .ആശയാണ് ഡ്യൂട്ടി ഡോക്ടർക്കെതിരെ പരാതിയുമായി എത്തിയത്. ഇന്നലെ രോഗികളെ പരിശോധിക്കുന്നതിനിടയിൽ ഒരു രോഗിയുടെ ബിപി പരിശോധിക്കാൻ ഡോക്ടർ ആവശ്യപെട്ടെങ്കിലും കൈയിൽ പ്ലാസ്റ്റർ ഉള്ളതിനാൽ സാധിക്കില്ലെന്ന് ഡോക്ടറെ ആശ അറിയിച്ചു. എന്നാൽ അസുഖമുള്ളവർ ലീവെടുത്ത് വീട്ടിലിരിക്കണമെന്ന് പറഞ്ഞ് ഡോക്ടർ ആക്ഷേപിച്ചെന്നാണ് ആശയുടെ പരാതി. ഫാർമസിസ്റ്റ് ലീവായതിനാലാണ് സുഖമില്ലാതിരുന്നിട്ടും ഡ്യൂട്ടിക്കെത്തിയതെന്ന് ലിനി പറഞ്ഞു. ഹൃദ്രോഗിയായി ലിനി ആശുപത്രിയിൽ കുഴഞ്ഞ് വീഴുകയും ഉടൻ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകുന്നോരത്തോടെ മെഡിക്കൽകോളജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ സൗമ്യമായാണ് ആശയോട് പെരുമാറിയതെന്നും അസുഖമുള്ളതിനാണ് ലീവെടുക്കാൻ ആവശ്യപെട്ടതെന്നും ഡോക്ടർ പറഞ്ഞു. ഇന്ന് ആശ പോലീസിൽ പരാതി നൽകുമെന്നും ആശുപത്രിക്കുമുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും കെജിഎൻഎ ജില്ലാ സെക്രട്ടറി നിഷാ…
Read Moreവ്യാഴാഴ്ച മുതൽ വീണ്ടും വാഹന പരിശോധന; പിഴ ഈടാക്കില്ല; പകരം നിയമലംഘടനങ്ങൾ കോടതിയെ അറിയിക്കും
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഉയർന്ന പിഴ മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് വന്നതും ഓണക്കാലവും കണക്കിലെടുത്ത് നിർത്തിവച്ചിരുന്ന വാഹന പരിശോധനയാണ് വീണ്ടും തുടങ്ങുന്നത്. പരിശോധനകൾ തുടങ്ങുമെങ്കിലും ഉയർന്ന പിഴ ഈടാക്കില്ലെന്നാണ് സർക്കാർ വാഗ്ദാനം. പകരം നിയമലംഘടനങ്ങൾ കോടതിയെ അറിയിക്കും. സെപ്റ്റംബർ ഒന്നു മുതലാണ് രാജ്യത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തി തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ സംസ്ഥാനങ്ങൾ എല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കാതെ എങ്ങനെ സംസ്ഥാനങ്ങൾ പിഴ കുറയ്ക്കുമെന്നാണ് നിയമ വിദഗ്ധരുടെ സംശയം. മണിപ്പൂർ മാതൃകയിൽ എട്ട് നിയമലംഘനങ്ങൾക്ക് പിഴ പകുതിയായി കുറയ്ക്കണമെന്ന വാദവും നിലനിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച…
Read Moreഹൈക്കോടതിയും കൈവിട്ടു..! യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മൂന്നാം പ്രതി പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പോലീസിൽ കീഴടങ്ങി. കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി പൗഡിക്കോണം സ്വദേശി അമർ (21) ആണ് ഇന്ന് രാവിലെ കന്റോണ്‍മെന്റ് സിഐ. അനിൽകുമാറിന് മുൻപാകെ കീഴടങ്ങിയത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു ഇതേ തുടർന്നാണ് പ്രതി പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസുമായി പിടിയിലായവരുടെ എണ്ണം പത്തായി. അവശേഷിക്കുന്ന ഒൻപത് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാന പ്രതികളും എസ്എഫ്ഐ നേതാക്കളുമായി ശിവരഞ്ജിത്ത്, നസിം എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.
Read More