കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ വീണ്ടും സ​ർ​ക്കാ​ർ..!ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധമാക്കുമെന്ന് എ.​കെ ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കാ​റി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ഹെ​ൽ​മ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് വി​ഷ​യ​ത്തി​ൽ ആ​ദ്യ​പ​ടി​യാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ബൈ​ക്കി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ ജ്യോ​തി​ലാ​ല്‍ ക​ത്തു ന​ൽ​കി​യി​രു​ന്നു.

Read More

ക​ണ്ണി​ൽ മു​ള​കുപൊ​ടി വി​ത​റി യുവതിയുടെ മാ​ല ക​വ​ർ​ന്ന​കേ​സ്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; യുവതിയുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ്

വി​തു​ര: സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ ക​ണ്ണി​ൽ മു​ള​കു പൊ​ടി വി​ത​റി മൂ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത മൂ​ന്നു​പേ​രെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​തൊ​ളി​ക്കോ​ട് അ​ട​പ്പു​പാ​റ തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ എ​സ്. സി​ത്തു (21), പ​ര​പ്പാ​റ നീ​ല​ഗി​രി വീ​ട്ടി​ൽ മി​ഥു​ൻ എ​സ്. നാ​യ​ർ (21) പ​ര​പ്പാ​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ എം. ​ഉ​മ്മ​ർ​ഫ​റൂ​ക്ക് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് വി​തു​ര മാ​ങ്കാ​ട് സ്വ​ദേ​ശി​നിയാ​യ ശ്രു​തി (26)യു​ടെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ശ്രു​തി​യും കൂ​ട്ടു​കാ​രി​യും ബൈ​ക്കി​ൽ വ​രു​ന്പോ​ൾ വി​ജ​ന​മാ​യ വ​ന​മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം മാ​ല​മോ​ഷ്ടി​ച്ച​ത്. വി​തു​ര മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും ട​വ​ർ ലൊ​ക്കേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കേ​സി​ന് തു​മ്പു​ണ്ടാ​ക്കി​യ​ത്. പ്ര​തി​ക​ളി​ൽ ഫ​റൂ​ക്കി​നും മി​ഥു​നും യു​വ​തി​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ ദി​വ​സം വീ​ട്ട​മ്മ​യെ പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പേ​പ്പാ​റ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും പോ​ലീ​സ്…

Read More

തലസ്ഥാനത്ത് എടിഎം തട്ടിപ്പ് തുടര്‍ക്കഥയാവുന്നു;റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നും പണം അപഹരിച്ച കേസില്‍ മുംബൈ പോലീസിന്റെ സഹായം തേടിസൈബര്‍ സെല്‍

തി​രു​വ​ന​ന്ത​പു​രം: റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും എ​ടി​എം ത​ട്ടി​പ്പി​ലൂ​ടെ പ​ണം അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സൈ​ബ​ർ​സെ​ൽ മും​ബൈ​ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ​ഗ​ല​പു​രം പാ​ച്ചി​റ സ്വ​ദേ​ശി റ​ഹ്മ​ത്തു​ള്ള​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മം​ഗ​ല​പു​രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് സൈ​ബ​ർ സെ​ല്ലും മം​ഗ​ല​പു​രം പോ​ലീ​സും സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​സ്ബി​ഐ പ​ള്ളി​പ്പു​റം ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ടു​ള്ള റ​ഹ്മ​ത്തു​ള്ള​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഇ​ന്ന​ലെ ര​ണ്ട് ത​വ​ണ​യാ​യി നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് അ​പ​ഹ​രി​ച്ച​ത്. മും​ബൈ​യി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​താ​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​തെ​ന്ന് റ​ഹ്മ​ത്തു​ള്ള പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​സ്‌വേ​ഡ്, അ​ക്കൗ​ണ്ട് ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ത​ന്നെ വി​ളി​ക്കാ​തെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് റ​ഹ്മ​ത്തു​ള്ള പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി എ​ടി​എം ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വീ​ണ്ടും വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്.

Read More

ഷോക്കടിപ്പിച്ച് ഞെക്കിപ്പിഴിഞ്ഞ് പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നുവെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച് പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര ബ​ജ​റ്റി​ൽ മോ​ദി പ്രെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി​യു​ടെ വൈ​ദ്യു​തി നി​ര​ക്കി​ന്‍റെ പേ​രി​ലു​ള്ള ഷോ​ക്ക​ടി​പ്പി​ക്ക​ൽ. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​യി​ൽ​നി​ന്നും ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ഇ​പ്പോ​ഴും ക​ര​ക​യ​റി​യി​ട്ടി​ല്ല. അ​പ്പോ​ഴാ​ണ് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​ന്നി​ച്ചു നി​ന്ന് ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പോലീസിന് മാറ്റമൊന്നുമില്ല; റോഡ് വക്കില്‍ നിന്ന അധ്യാപകനെ ലാത്തിക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവം: കിളിമാനൂര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തി​രു​വ​ന്ത​പു​രം: റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​റെ ന​ടു​റോ​ഡി​ൽ ലാ​ത്തി​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ എ​സ്ഐ ബി.​കെ. അ​രു​ണി​ന് സ​സ്പെ​ൻ​ഷ​ൻ. എസ്ഐ അ​കാ​ര​ണ​മാ​യി അ​ധ്യാ​പ​ക​നാ​യ വി​ജ​യ​കു​മാ​റി​നെ മ​ർ​ദി​ച്ചെ​ന്ന ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റൂ​റ​ൽ എ​സ്പി പി.​കെ. മ​ധു​വാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​മാ​സം 28ന് ​രാ​ത്രി ഒ​ന്‍​പ​തു​മ​ണി​യോ​ടെ​യാ​ണു മ​ര്‍​ദ​നം ന​ട​ന്ന​ത്. കി​ളി​മാ​നൂ​ർ ചൂ​ട്ട​യി​ൽ വ​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വി​ജ​യ​കു​മാ​ർ ഓ​ട്ടോ കാ​ത്ത് നി​ന്ന​പ്പോ​ള്‍ ജീ​പ്പി​ലെ​ത്തി​യ എ​സ്ഐ അ​രു​ണ്‍ ലാ​ത്തി​വീ​ശി അ​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ലാ​ത്തി​യ​ടി​യി​ല്‍ വി​ജ​യ​കു​മാ​റി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കു​ത്ത​നെ കൂട്ടി; ബിപിഎൽ വിഭാഗക്കാർക്ക് നിരക്ക് വർധന ബാധകമാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനം നിരക്ക് വർധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎൽ വിഭാഗക്കാർക്ക് നിരക്ക് വർധന ബാധകമാകില്ല. 2019-22 കാലത്തേക്കുള്ള വർധനവാണിത്. കൂട്ടിയ വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് അധിക നിരക്ക് നൽകേണ്ടതില്ല. അതേസമയം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 18 രൂപയുടെയും 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 35 രൂപയുടെയും 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 42 രൂപയുടെ വർധനവുണ്ടാകും. 125 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ നിലവിലെ നിരക്കിൽ നിന്നും 60 രൂപ അധികം നൽകേണ്ടി വരും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 67 രൂപയുടെയും 175 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 90 രൂപയുടെയും വർധനവുണ്ടാകും. പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇനി 97 രൂപ അധികം നൽകണം.…

Read More

ഐസ്കട്ടകൾക്കിടയിലൂടെ നുരച്ച് പുഴുക്കൾ; തിരുവനന്തപുരം പാ​ള​യം മാ​ർ​ക്ക​റ്റി​ൽ പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​കൂ​ടി; ജീവനക്കാരെ ത​ട​യാ​ൻ ശ്ര​മി​ച്ച് മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ള​യം മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​കൂ​ടി. പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ മീ​നു​ക​ൾ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ ത​ട​ഞ്ഞു. ന​ല്ല മീ​നു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു വി​ൽ​പ്പ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. എ​ന്നാ​ൽ, വി​ൽ​പ്പ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഴ​കി​യ മീ​നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ൽ പ​ഴ​കി​യ മീ​നു​ക​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണു ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സ്വ​ർ​ണ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര​കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന സംഭവം; ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം ത​ല​സ്ഥാ​ന​ത്ത് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​ർ​ണ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് ഒ​ന്ന​ര​കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യി ആ​ഷി​ഖ്, സ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ തൃ​ശൂ​രി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ട് സി.​ഐ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മ​ണ​ക്കാ​ട് മു​ക്കോ​ല​യ്ക്ക​ൽ താ​മ​സി​ക്കു​ന്ന ബി​ജു​വി​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. തൃ​ശൂ​രി​ൽ നി​ന്ന് ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ൽ പു​ല​ർ​ച്ചെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ ബി​ജു വീ​ട്ടി​ലേ​യ്ക്ക് കാ​റി​ലേ​യ്ക്ക് വ​രു​ന്പോ​ഴാ​ണ് ഒ​രു സം​ഘം കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ അ​രു​മ​ന​യി​ലാ​ണ് ബി​ജു ജ്വ​ല്ല​റി ന​ട​ത്തു​ന്ന​ത്. ബി​ജു​വി​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​രു​ന്ന സം​ഘ​ത്തി​ൻ​റെ സി​സി​ടി​വി ദൃ​ശ്യ​വും കാ​റി​ന്‍റെ ന​ന്പ​രും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. കാ​റി​ന്‍റെ ന​ന്പ​ർ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ ല​ഭി​ച്ച…

Read More

ജയിലിൽ കിടന്ന് കൊണ്ട് പുതിയ മോഷണ പദ്ധതി ആസൂത്രണം ചെയ്തു;  ജയിലിൽ നിന്നു പുറത്തിറങ്ങി  ഉടൻ മോഷണം; പ്രതികളെ പോലീസ് കുടുക്കിയതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ൽ വ​ച്ച് മോ​ഷ​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ളി​ല്ലാ​തെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ ക​യ​റി​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. വ​ള്ള​ക്ക​ട​വ് ഖ​ദീ​ജ മ​ൻ​സി​ലി​ൽ നി​ന്നും ഇ​പ്പോ​ൾ പു​ഞ്ച​ക്ക​രി മു​ട്ട​ള​ക്കു​ഴി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷാ​രൂ​ഖ് ഖാ​ൻ (20), കൊ​ല്ലം, മേ​യ​നൂ​ർ ശാ​സ്താം​പൊ​യ്ക, രാ​ജ​മ​ല്ലി സ​ദ​ന​ത്തി​ൽ പ്ര​ശാ​ന്ത് (23) എ​ന്നി​വ​രെ​യാ​ണ് സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മ​ണ​ക്കാ​ട് കൊ​ഞ്ചി​റ​വി​ള ഭാ​ഗ​ത്ത് ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഈ ​വീ​ട്ടി​ൽ നി​ന്നും നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി​രു​ന്നു. വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്കും മോ​ഷ്ടി​ച്ചു. അ​ടു​ത്ത കാ​ല​ത്ത് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ മോ​ഷ്ടാ​ക്കാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്…

Read More

അശ്രദ്ധയുടെ മൊബൈയിൽ ദുരന്തം;  കി​ണ​റി​ന്‍റെ തൂ​ണി​ൽ ചാ​രി​യി​രു​ന്ന് ഫോ​ണ്‍ ചെ​യ്യുന്നതിനെട അബദ്ധത്തിൽ കിണറ്റിൽ വീണു;  മൂന്നു ദിവസം കിണറ്റിൽ കിടന്നയാൾക്ക് ജീവൻ തിരിച്ചുകിട്ടിയ സംഭവം ഇങ്ങനെ…

വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ല്‍ കു​ടു ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ഞ്ചി​റ ആ​ല​മു​ക്ക് വി​ള​യി​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പ്(38)​ആ​ണ് കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു വ​ള​പ്പി​ലെ കി​ണ​റി​ന്‍റെ തൂ​ണി​ൽ ചാ​രി​യി​രു​ന്ന് ഫോ​ണ്‍ ചെ​യ്തു കൊ​ണ്ടി​രി​ക്കെ തൂ​ൺ ഒ​ടി​ഞ്ഞ് കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.​ അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു.​ഇ​ന്ന​ലെ രാ​വി​ലെ കി​ണ​റി​നു സ​മീ​പ​ത്തു​കൂ​ടെ പോ​യ ഒ​രാ​ൾ കി​ണ​റി​നു​ള്ളി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ള്‍ തൊ​ട്ടി​യി​ല്‍ പി​ടി​ച്ച് നി​ല്ക്കു​ന്ന പ്ര​ദീ​പി​നെ കാ​ണു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ കി​ണ​റ്റി​ല്‍ നിന്നു പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് അ​ഗ്നി ശ​മ​ന സേ​ന​യെ​ത്തി യു​വാ​വി​നെ ക​ര​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More