തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിൽ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു എസ്എഫ്ഐ നേതാക്കളെ പോലീസ് തിരയുന്നു. ചാല ഏരിയ കമ്മിറ്റി അംഗം നസീം, ശിവരഞ്ജിത്ത് എന്നിവരാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. ഇതിൽ നസീം തിരുവനന്തപുരം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ റോഡിലിട്ട് മർദ്ദിച്ച കേസിൽ പ്രതിയാണ്. നസീമും ശിവരഞ്ജിത്തുമാണ് കുത്തിയതെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കാന്പസിലെ നിരവധി വിദ്യാർഥികളും എസ്എഫ്ഐ നേതാക്കൾക്കെതിരേ രംഗത്തുവന്നു. കന്‍േറാണ്‍മെന്റ് അസിസ്റ്റൻഡ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. ട്രാഫിക് പോലീസിനെ മർദ്ദിച്ച സംഭവത്തിൽ നസീമിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇയാൾ ഒളിവിലാണെന്നായിരുന്നു പോലീസ് വിശദീകരണം. അതിനിടെ ഇയാൾ തലസ്ഥാനത്ത് മന്ത്രി എ.കെ.ബാലൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പോലീസ് വെട്ടിലായി. പിന്നാലെ ഇയാൾ കീഴടങ്ങി…
Read MoreCategory: TVM
കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിപിഎം പണ്ടുതൊട്ടേ പറയുന്നത്; ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് പിണറായി
തിരുവനന്തപുരം: ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പിഎസ്സി എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിപിഎം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്റെ തെളിവുകളാണിപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുകയെന്ന് പറയാന്‍ കഴിയില്ല. എന്നാൽ ബിജെപി പണം ഒഴുക്കുകയാണ്. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ട്. പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ, അത് പറയുന്നില്ലെന്നും തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നും പിണറായി വിജയന് പറഞ്ഞു. രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്ക്കാന് പാടുണ്ടോ- അദ്ദേഹം ചോദിച്ചു. വലിയ വിജയങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണോ നേതൃത്വം കൊടുക്കാൻ…
Read Moreബാലഭാസ്കറിന്റെ മരണം; രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറാക്കി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം ബാലഭാസ്കറിനെ ജ്യൂസ് കടയിൽ കണ്ടവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും എടുക്കും. ഫോറൻസിക് റിപ്പോർട്ട് കിട്ടിയശേഷം നുണപരിശോധനയിൽ തീരുമാനം എടുക്കും. വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം വന്നത്. അപകടമുണ്ടായ സമയത്ത് ആരാണ് കാർ ഓടിച്ചതാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
Read Moreകേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ഈ വർഷം കടപ്പത്രത്തിലൂടെ സമാഹരിച്ചത് 250 കോടി രൂപ
സ്വന്തം ലേഖകൻ തിരുവനന്തപുരം:സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ 250 കോടി രൂപ ബോണ്ട് വിപണിയിൽ നിന്നും സമാഹരിച്ചു. 100 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിച്ചതെങ്കിലും നിക്ഷേപകരുടെ വർദ്ധിച്ച താൽപര്യംമൂലം 150 കോടി രൂപ അധിക സമാഹരണം നടത്തുകയായിരുന്നു. കടപ്പത്രത്തിന് 8.99 ശതമാനം പലിശയും 7 വർഷത്തെ കാലാവധിയും ഉണ്ട്. നാലു വർഷം കഴിഞ്ഞ് കെ.എഫ്.സി ക്ക് കടപ്പത്രം തിരിച്ചെടുക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ കടപ്പത്രത്തിന് റിസർവ് ബാങ്കും സെബിയും അംഗീകരിച്ച രണ്ട് റേറ്റിംഗ് ഏജൻസികളിൽ നിന്നായി എഎ (സ്റ്റേബിൾ- എസ് ഒ) റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. കെ.എഫ്.സി ക്കു 2011 മുതൽ 6 തവണ ബോണ്ട് വഴി തുക സമാഹരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് കെ.എഫ്.സി യുടെ വായ്പാ ആസ്തിയിലുള്ള വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് കെ.എഫ്.സി യുടെ ചെയർമാൻ & മാനേജിംഗ്…
Read Moreഹെൽമറ്റും സീറ്റുബെൽറ്റും: ആദ്യം സംസ്ഥാനവ്യാപകമായി ഒരു മാസത്തെ ബോധവൽക്കരണം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നതിനു മുന്‍പായി സംസ്ഥാന വ്യാപകമായി ഒരു മാസത്തെ ബോധവൽക്കരണ പരിപാടിയുമായി ഗതാഗതവകുപ്പ്. ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്താനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് ബോധവത്ക്കരണ പരിപാടി ആരംഭിക്കുക. ഇതിനായി അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ ആലോചനായോഗം നടത്തും. ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി വിധി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ കത്തു നൽകിയിരുന്നു. കോടതി ഉത്തരവ് പാലിക്കാത്തവർക്ക് പരിരക്ഷ നൽകില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ കടുത്ത നിലപാടിനെ തുടർന്നായിരുന്നു നീക്കം.
Read Moreആ പട്ടിണി സർക്കാർ ഏറ്റെടുത്തു; സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഗോശാലയിലെ പശുക്കള്‍ പട്ടിണിയിൽ; തീറ്റയുമായി കേരള ഫീഡ്സ്
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമായി പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഗോശാലയിലെ പശുക്കള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരള ഫീഡ്സ് കാലിത്തീറ്റ നല്കാന് തയാറായത്. ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഭൂരിഭാഗവും കിടാരികളായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണെന്നു കണ്ട് വനംവന്യജീവി മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് കാലിത്തീറ്റ നല്‍കുന്നത്. ഇന്നലെ ഗോശാല സന്ദര്‍ശിച്ച മന്ത്രിക്കൊപ്പമെത്തിയ കേരള ഫീഡ്സ് അധികൃതരാണ് കാലിത്തീറ്റ പരിപാലകരെ ഏല്പിച്ചത്. കന്നുകാലികള്‍ക്ക് ഇത് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒരു സംഘം മൃഗ ഡോക്ടര്‍മാര്‍ ഇന്നുതന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അനുവദിച്ച മിടുക്കി കാലിത്തീറ്റ തികഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഇനിയും നല്കാന് തയാറാണെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു.
Read Moreകോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെങ്കിലും എംഎൽഎമാർക്ക് വിലയേറി; കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി എംഎം മണി ഫേസ്ബുക്കിൽ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് എംഎൽഎമാർക്ക് വിലയേറിയിട്ടുണ്ട് എന്നാണ് മന്ത്രി എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്. കർണാടകത്തിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതിനെ പരാമർശിച്ചാണ് മന്ത്രിയുടെ പരിഹാസം. ഇന്നു രാവിലെയാണ് ചിരിക്കുന്ന ഇമോജികളുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ ഒറ്റവരി പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. കർണ്ണാടകത്തിൽ കോൺഗ്രസ് എംഎൽമാർ കൂറുമാറിയ സംഭവം കോളിളക്കമുയർത്തിയതിനു പിന്നാലെയാണ് ഗോവയിൽ പ്രതിപക്ഷ നേതാവടക്കം പത്ത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.
Read Moreനടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കും
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുതിയതായി തുടങ്ങുന്ന പ്രത്യേക പോക്സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കും. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയിൽ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലാണ് ഇത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് സർക്കാർ തീരുമാനമെടുത്തത്. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയിൽ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് സർക്കാർ വിശദീകരണം. പോക്സോ കേസുകൾക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയിൽ പ്രത്യേക കോടതി സ്ഥാപിക്കാനാണ് മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസ് ഈ കോടതിയിൽ വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനുമായിരുന്നു തീരുമാനം.
Read Moreവട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാർഥി ചർച്ച തുടങ്ങി; കെ.മോഹൻകുമാറും ശാസ്തമംഗലം മോഹനും പരിഗണനയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ചു കോണ്‍ഗ്രസിൽ ചർച്ച തുടങ്ങി. മണ്ഡലത്തിലെ എംഎൽഎയായിരുന്ന കെ.മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയിച്ചതിനെത്തുടർന്നാണു വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു നിരവധി പേരുകളാണു കോണ്‍ഗ്രസ് ക്യാന്പുകളിൽ നിന്നും ഉയർന്നു കേൾക്കുന്നത്. ഇതിൽ വട്ടിയൂർക്കാവ് മണ്ഡലം നേരത്തേ നോർത്ത് മണ്ഡലമായിരുന്നപ്പോൾ നിയമസഭാംഗമായിരുന്ന കെ.മോഹൻകുമാറിന്റെ പേരിനാണ് ഇപ്പോൾ പ്രഥമ പരിഗണന. അദ്ദേഹം നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കൂടിയാണ്. മികച്ച എംഎൽഎയായിരുന്നുവെന്ന വിളിപ്പേരും മണ്ഡലത്തിൽ മോഹൻകുമാറിനുണ്ട്. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് നേതാവ് ശാസ്തമംഗലം മോഹന്റെ പേരും പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എൻഎസ്എസിന്റെ പിന്തുണയാണു ശാസ്തമംഗലം മോഹന്റെ പ്രതീക്ഷ. പഴയ നോർത്ത് മണ്ഡലമാണു പിന്നീടു വട്ടിയൂർക്കാവ് മണ്ഡലമായത്്. ഒരു കാലത്തു സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായിരുന്നു തിരുവനന്തപുരം നോർത്ത്. സിപിഎം നേതാവ് എം.വിജയകുമാർ നിയമസഭാ സ്പീക്കറായതും…
Read Moreവല്ലാത്ത കൂട്ടലായിപ്പോയി..! വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുൻപുണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വർധനവാണ് വൈദ്യുതി നിരക്കിലൂടെ സർക്കാർ വരുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോൾ, ഡീസൽ വിലവർധനവിലൂടെ കേന്ദ്രസർക്കാരും വൈദ്യുതി നിരക്ക് വർധനവീലൂടെ സംസ്ഥാന സർക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കിയത്. വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുൻപുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാരുണ്യ പദ്ധതി നിലനിർത്തണം. ഈ വിഷയത്തിൽ ധനമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലാണെന്നും ചെന്നിത്തല പറഞ്ഞു.
Read More