തിരുവനന്തപുരം: ശബരിമലയിൽ രണ്ടു സ്ത്രീകളെ കയറ്റിയതിൽ പാർട്ടിക്കു പങ്കില്ലെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്ലെന്നും സിപിഎം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരുനുണ്ട്. അക്കാര്യത്തിൽ സർക്കാർ നിലപാടു ശരിയായിരുന്നൂവെന്നും എന്നാൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതു ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട പാർട്ടി മേഖലാ യോഗത്തിലെ റിപ്പോർട്ടിംഗിലാണു ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നു സിപിഎം വ്യക്തമാക്കുന്നത്.
Read MoreCategory: TVM
തിരുവന്തപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്ന സംഭവം; തൃശൂർ സ്വദേശികളായ രണ്ടു പോലീസ് പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരകിലോ സ്വർണം കവർന്ന കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മണക്കാട് മുക്കോലയ്ക്കൽ താമസിക്കുന്ന ബിജുവിനെ ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് ഇവർ കസ്റ്റഡിയിലായത്. തൃശൂരിൽ നിന്ന് ഗുരുവായൂർ എക്സ്പ്രസിൽ പുലർച്ചെ തലസ്ഥാനത്ത് എത്തിയ ബിജു വീട്ടിലേയ്ക്ക് കാറിലേയ്ക്ക് വരുന്പോഴാണ് ഒരു സംഘം കാർ തടഞ്ഞു നിർത്തി ആക്രമിച്ച് സ്വർണം കവർന്നത്. ഷാഡോ പോലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. കേരള തമിഴ്നാട് അതിർത്തിയായ അരുമനയിലാണ് ബിജു ജ്വല്ലറി നടത്തുന്നത്. ബിജുവിനെ ആക്രമിച്ച് സ്വർണം കവരുന്ന സംഘത്തിൻറെ സിസിടിവി ദൃശ്യവും കാറിന്റെ നന്പരും പോലീസിന് ലഭിച്ചിരുന്നു. കാറിന്റെ നന്പർ പരിശോധിച്ചതിലൂടെ ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ കസ്റ്റഡയിലെടുത്തത്. ഇവരെ ഫോർട്ട് എസി പ്രതാപൻനായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
Read Moreമകന്റെ മരണം കൊലപാതകം; അന്വേഷണം അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി അനന്ദുവിന്റെ അമ്മ
കാട്ടാക്കട: മകന്റെ മരണം കൊലപാതകമാണെന്ന് അമ്മയുടെ പരാതി. വട്ടിയൂർക്കാവ് തിട്ടമംഗലം കദളിക്കുഴിവിള കാർത്തികയിൽ അനിതാ ദേവിയാണ് മകൻ അനന്ദു ഭദ്രന്റെ (23) മരണത്തിൽ ദുരൂഹത ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഡിജിപി, ഹോം സെക്രട്ടറി തുടങ്ങി ഉന്നതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അനിതാ ദേവി പറയുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് അനിതയുടെ മകൻ അനന്ദു ഭദ്രനെ മലയിൻകീഴ് പെരുകാവ് പഴവീട് ദേവീക്ഷേത്രത്തിന് സമീപത്തെ ഇവരുടെ വാടക വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ ഭർത്താവിന്റെ മരണശേഷം അനിതയും മകനും മാത്രമാണ് താമസം. ഒരു സ്വകാര്യ സ്ഥാപനത്തിൽ അനിത ജോലിക്കു പോകുന്നുണ്ട്. അനന്ദു മാത്രമാണ് അന്ന് വീട്ടിൽ ഉണ്ടായിരുന്നത്. അപരിചിതരായ മൂന്നു പേർ ഈ സമയം വീട്ടിൽ വന്നു പോയതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകി. ഉച്ചത്തിൽ വഴക്കിടുന്ന ശബ്ദവും കേട്ടതായി പറയുന്നു. പക്ഷേ…
Read Moreതലസ്ഥാനത്ത് ജർമ്മൻ യുവതിയെ കാണാതായ സംഭവം; വഴിമുട്ടി അന്വേഷണ സംഘം
തിരുവനന്തപുരം: തലസ്ഥാനത്തു കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനെ കണ്ടെത്താനുള്ള അന്വേഷണം ഫലംകാണുന്നില്ല. ലിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ലിസയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ ബന്ധപ്പെടാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലിസയുടെ ബന്ധുക്കളുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജർമ്മൻ എംബസിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്ന് കൂടുതൽ എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അന്വേഷണ സംഘം. ലിസ വിമാന ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഒരിടത്തും താമസിച്ചതായ ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനം ഇറങ്ങിയെന്ന് തെളിയിക്കുന്ന തെളിവ് എമിഗ്രേഷൻ വിഭാഗം കൈമാറിയിട്ടുണ്ട്. തിരികെ രാജ്യത്തെ ഒരു വിമാനത്താവളം വഴി പോയതായുള്ള വിവരവും ലഭിച്ചിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും അയച്ചു കൊടുത്തിട്ടുണ്ട്. ലിസ മതം മാറിയെന്ന വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മതപരിവർത്തന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.…
Read Moreനെടുങ്കണ്ടം കസ്റ്റഡിമരണം; ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു ; ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷൻ അന്വേഷിക്കും
തിരുവനന്തപുരം: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന് മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷൻ കസ്റ്റഡിമരണം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. രാജ്കുമാറിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാജ്കുമാറിന്റെ ബന്ധുക്കളും ആക്ഷൻ കൗണ്‍സിലും നിയമസഭക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷം നിയമസഭയിൽ ഈ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത് സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടന്ന് വരികയാണ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐയെയും സിപിഒയെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി എസ്പിയ്ക്കും ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കൾക്കും രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ എസ്പിയുടെ നിർദേശാനുസരണമാണ് തങ്ങൾ…
Read Moreഎന്നും ആളെ കൊല്ലുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണോ? സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങൾ എണ്ണിപ്പറഞ്ഞ് ഷാഫി
തിരുവനന്തപുരം: പാർട്ടി കോടതിയുടെ ശൈലിയിലേക്കു കേരളത്തിലെ പോലീസ് മാറാൻ അനുവദിക്കരുതെന്ന് ഷാഫി പറന്പിൽ എംഎൽഎ. ലോക്കപ്പ് മർദനങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകവെയാണു ഷാഫിയുടെ പരാമർശം. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാർ കൊല്ലപ്പെട്ട ദിവസം തന്നെ ഓട്ടോ ഡ്രൈവർ ഹക്കീമും ക്രൂര മർദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ഇടയ്ക്കിടെ ആളെ കൊല്ലുക എന്നതു പോലീസിന്റെ രീതിയായി മാറിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച ഷാഫി പറന്പിൽ ആരോപിച്ചു. ഭാര്യയെ തല്ലിയാൽ തല്ലുന്നവനെ തല്ലിക്കൊല്ലാൻ പോലീസിന് അധികാരമുണ്ടെന്ന് ഒരു മന്ത്രിവരെ ചിന്തിക്കുന്പോൾ എങ്ങനെയാണ് ക്രമസമാധാനം നടപ്പാക്കുക. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനാണോ ഒറ്റപ്പെട്ട മരണം എന്നു പറയുന്നത്. പോലീസിന്റെ ഇടപെടലുകളിൽ ഈ സർക്കാരിന്റെ കാലത്തു മരിച്ചത് 32 പേരാണ്. പാർട്ടി കോടതിയുടെ ശൈലിയിലേക്കു പോലീസ്…
Read Moreവിദ്യാർത്ഥികൾക്ക് യാത്ര നിഷേധിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ; ബസ് പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് യാത്ര നിഷേധിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കല–കല്ലന്പലം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസ്സിന്റെ ഡ്രൈവർ അഖിൽ (31) നെയാണ് കല്ലന്പലം സിഐ. അനൂപ് ചന്ദ്രൻ, എസ്ഐമാരായ വിനോദ്, ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളെ സ്വകാര്യ ബസ്സുകളിൽ കയറ്റുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവർമാരോടും ജീവനക്കാരോടും വിദ്യാർഥികൾക്ക് യാത്ര അനുവദിക്കണമെന്ന് പോലീസ് താക്കീത് നൽകിയിരുന്നു. എന്നാൽ സ്വകാര്യ ബസ് ഡ്രൈവർമാരും ജീവനക്കാരും പോലീസിന്റെ നിർദേശം അവഗണിക്കുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് വീണ്ടും പരാതി നൽകിയതിനെ തുടർന്ന് കല്ലന്പലം സിഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥികളെ കയറ്റാതെ പോയ കാർത്തിക ബസ്സിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള…
Read Moreജർമ്മൻ യുവതി ലിസയെ കാണാതായ സംഭവം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കാണാതായ ജർമ്മൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ലുക്കൗട്ട് നോട്ടീസിന്റെ പകർപ്പുകൾ കൈമാറി. ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോളിന്റെയും വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം കേരളാ പോലീസ് തേടിയിട്ടുണ്ട്. അഡീഷണൽ കമ്മീഷണർ സഞ്ജയ്കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, എഎസ്പി. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലിസയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മൂന്ന് മാസം മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീട് കാണാതായെന്ന് കാട്ടി മാതാവ് ജർമ്മൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിന് ജർമനിയിൽ നിന്ന് പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. പിന്നീട് പരാതി…
Read Moreനെടുങ്കണ്ടം കസ്റ്റഡിമരണം; ഇടുക്കി എസ്പിക്കെതിരേ നടപടിക്കു സാധ്യത; പുതിയ ചുമതല നൽകില്ല
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിനെതിരെ നടപടിയുണ്ടാകും. വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് നീക്കുമെന്നും പുതിയ ചുമതല നൽകില്ലെന്നുമാണു റിപ്പോർട്ടുകൾ. കസ്റ്റഡിമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ട് സമർപ്പിച്ചശേഷമാകും തുടർനടപടി.
Read Moreഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് പിടിച്ചുപറി നടത്തുന്ന മൂന്നംഗസംഘം പോലീസ് പിടിയിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് പിടിച്ചുപറി നടത്തുന്ന മൂന്നംഗസംഘം റിമാന്‍ഡില്‍. ചാല കരിമഠം സ്വദേശി രാഹുല്‍ (28), നെടുമങ്ങാട് മഞ്ച വെള്ളൂര്‍ക്കോണം സ്വദേശി സജി സ്റ്റീഫന്‍ (25), മഞ്ച വെള്ളൂര്‍ക്കോണം പാതിരിയോട് സ്വദേശി നിധീഷ് (25) എന്നിവരാണ് റിമാന്‍ഡിലായത്. ആയിരൂപ്പാറ ശാസ്തവട്ടം സ്വദേശിനിയും മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നയാളുമായ അമ്പിളി (42) യുടെ പണം അടങ്ങിയ പഴ്സ് ഓട്ടോയില്‍ എത്തി കവര്‍ന്ന കേസിലാണ് പ്രതികള്‍ വലയിലായത്. 2013ല്‍ തൃക്കണ്ണാപുരം ആറ്റില്‍ സുഹൃത്ത് നന്ദുവിനെ തള്ളിയിട്ടുകൊന്ന കേസിലെ പ്രതിയാണ് രാഹുൽ. അതേവര്‍ഷം തന്നെ കിള്ളിപ്പാലം ബിവറേജസ് കുത്തിത്തുറന്ന് പണവും മദ്യവും കവര്‍ന്നതിനും അടിപിടി, മോഷണം എന്നിവയ്ക്കും ഇയാള്‍ക്കെതിരെ കേസുണ്ട്. സജി സ്റ്റീഫന്‍ നെടുമങ്ങാട് സ്റ്റേഷനില്‍ അടിപിടി, പിടിച്ചുപറി കേസുകളുണ്ട്. മെഡിക്കല്‍കോളജ് സിഐ കെ.എസ് .അരുണിന്റെ നേതൃത്വത്തില്‍ എസ്ഐ ആര്.എസ്. ശ്രീകാന്ത്, ക്രൈം എസ്ഐ ഗോപകുമാര്‍, സിപിഒമാരായ വിനീത്,…
Read More