ഇതല്ലാതെ വേറെ വഴിയില്ല; സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാൻ നാലരലക്ഷം സർക്കാർ ജീ​വ​ന​ക്കാ​രു​ടെ  2000 കോടി ഇനി ട്രഷറി അക്കൗണ്ടു വഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം ട്ര​​​ഷ​​​റി അ​​​ക്കൗ​​​ണ്ടു വ​​​ഴി​​​യാ​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും എം​​​പ്ലോ​​​യീ ട്ര​​​ഷ​​​റി സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്ക് സം​​​വി​​​ധാ​​​നം അ​​​ട​​​ക്കം ഇ- ​​​ടി​​​എ​​​സ്ബി അ​​​ക്കൗ​​​ണ്ടി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. അ​​​ടു​​​ത്ത മാ​​​സ​​​ത്തി​​​ന​​​കം അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ല​​​ര​​​ലക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി പ്ര​​​തി​​​മാ​​​സം 2,000 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് ശ​​​ന്പ​​​ള ഇ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 40 ശ​​​ത​​​മാ​​​നം തു​​​ക ഉ​​​ട​​​ന​​​ടി പി​​​ൻ​​​വ​​​ലി​​​ക്കാ​​​റി​​​ല്ല. ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കാ​​​റി​​​ല്ല. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​വി​​​ധ ബാ​​​ങ്കു​​​ക​​​ളി​​​ലെ സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ​​​ണം പോ​​​കു​​​ന്ന​​​ത്. ഈ ​​​തു​​​ക പൂ​​​ർ​​​ണ​​​മാ​​​യും ട്ര​​​ഷ​​​റി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ന​​​ട​​​പ​​​ടി. സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ട്ര​​​ഷ​​​റി​​​യി​​​ൽ സേ​​​വിം​​​ഗ്സ് സാ​​​ല​​​റി അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കേ​​​ണ്ടി​​​വ​​​രും. ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം അ​​​ട​​​ക്കം സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.…

Read More

യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് മോ​ദി; യോ​ഗ​യെ പ​ല​രും മ​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നുവെന്ന് പിണറായി വിജയൻ

റാ​ഞ്ചി; അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ൽ യോ​ഗ ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. രാ​ജ്യ​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് യോ​ഗാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​മു​ക്കെ​ല്ലാ​വ​ർ​ക്കും യോ​ഗ​യു​ടെ പ്രാ​ധാ​ന്യം ന​ന്നാ​യി അ​റി​യാ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇ​ത് എ​ല്ലാ​യ്പ്പോ​ഴും ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. നാ​മെ​ല്ലാ​വ​രും യോ​ഗ പ​രി​ശീ​ല​നം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ദി​യ്ക്കൊ​പ്പം 30,000 പേ​രാ​ണ് യോ​ഗ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ , ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​മാ​രും യോ​ഗാ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. യോ​ഗ​ദി​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു. ജാ​തി​മ​ത ഭേ​ദ​മെ​ന്യേ യോ​ഗ ആ​ർ​ക്കും പ​രി​ശീ​ലി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. യോ​ഗ​യെ പ​ല​രും മ​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ഇ​ത് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​മാ​ധാ​ന​വും ആ​രോ​ഗ്യ​വും നി​റ​ഞ്ഞ നാ​ട്…

Read More

കൊ​ച്ചി​യി​ൽ ഐ​എ​സ് ആ​ക്ര​മ​ണ​സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്;  സു​ര​ക്ഷ ശ​ക്ത​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ഐ​എ​സ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ൻ​റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. കൊ​ച്ചി​യി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് പോ​ലീ​സി​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.​ ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് ക​ത്തു​ക​ളാ​ണ് പൊ​ലീ​സി​ന് ഇ​ൻ​റ​ലി​ജ​ൻ​സ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്നി​ലാ​ണ് കൊ​ച്ചി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ കൊ​ച്ചി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

Read More

വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല; ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് മ​ന്ത്രി മൊ​യ്തീ​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു​ള്ള നി​സ​ഹ​ക​ര​ണം മൂ​ലം പ്ര​വാ​സി സം​രം​ഭ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ ശ​കാ​രി​ച്ച് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മ​ന്ത്രി ശ​കാ​രി​ച്ച​ത്. വ്യ​വ​സാ​യി​ക്ക് കെ​ട്ടി​ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​നാ​വ​ശ്യ കു​റി​പ്പു​ക​ൾ ഫ​യ​ലി​ൽ എ​ഴു​തു​ക​യാ​യി​രു​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ചീ​ഫ് ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ജി​ല​ൻ​സി​നോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Read More

ക​ല്ല​ട ബ​സി​ലെ പീ​ഡ​ന​ശ്ര​മം; ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സ്സി​ലെ പീ​ഡ​ന​ശ്ര​മ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ബ​സി​ലെ ഡ്രൈ​വ​റും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ ജോ​ണ്‍​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലാ​ണ് ബ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണോ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ക​ർ​ശ​ന​മാ​യി നീ​രീ​ക്ഷി​ക്കു​മെ​ന്നും എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടു​കാ​രി യു​വ​തി​യെ​യാ​ണ് ര​ണ്ടാം ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ബ​സ് മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം…

Read More

ബസിലെ പീഡനശ്രമം;  ക​ല്ല​ട ഓ​ഫീ​സി​നുനേ​രെ പ്ര​തി​ഷേ​ധം; ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സി​ൽ യു​വ​തി​യെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​രി​ൽ ക​ല്ല​ട​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി.ഓ​ഫീ​സി​ന്‍റെ വാ​തി​ലു​ക​ളും നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ല്ല​ട ബ​സി​ന്‍റെ ചി​ല്ലു​ക​ളും പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ത്തു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്.

Read More

ഉത്‌സവ സീസണിലെ വി​മാ​ന നി​ര​ക്ക് വ​ർ​ധ​ന; കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ സീ​സ​ണി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള വി​മാ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന നി​ര​ക്ക് വ​ർ​ധ​ന​യി​ൽ കേ​ന്ദ്രം ഇ​ട​പെ​ടാ​ത്ത​ത് കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. നോ​ർ​ക്ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​മാ​ന നി​ര​ക്കി​ൽ എ​ട്ട് ശ​ത​മാ​നം കു​റ​വ് ന​ൽ​കാ​മെ​ന്ന് ഒ​മാ​ൻ എ​യ​ർ​വേ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് ന​ൽ​കാ​നു​ള്ള വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഇവരെ അറിയുമോ ? വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച സം​ഘം സി​സി​ടി​വി കാമറയിൽ കു​ടു​ങ്ങി

മാ​റ​ന​ല്ലൂ​ർ: ഉൗ​രൂ​ട്ട​ന്പ​ല​ത്ത് പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച സം​ഘം സി​സി​ടി​വിയി​ൽ കു​ടു​ങ്ങി. ഉൗ​രൂ​ട്ട​ന്പ​ലം ഇ​റ​യ​ൻ​കോ​ടി​ൽ മു​റു​ക്ക​ാൻ​ക​ട ന​ട​ത്തു​ന്ന ദേ​വി​വി​ലാ​സ​ത്തി​ൽ സ​രോ​ജി​നി​യു​ടെ(80) മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം മോ​ഷ്ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ സി​ഗ​ര​റ്റി​നാ​യി എ​ത്തി​യ യു​വാ​ക്ക​ളാ​ണ് മാ​ല​പൊ​ട്ടി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചി​ല്ല​റ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ സി​ഗ​ര​റ്റ് വാ​ങ്ങാ​തെ മ​ട​ങ്ങി​യ യു​വാ​ക്ക​ൾ ചി​ല്ല​റ​യു​മാ​യി തി​രി​കെ എ​ത്തി​യാ​യി​രു​ന്നു വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഒ​രു പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച​ത്. മോ​ഷ്ടാ​ക്ക​ളു​ടെ പി​ന്നാ​ലെ സ​രോ​ജി​നി ഓ​ടി​യെ​ങ്കി​ലും അ​വ​ർ ക​ട​ന്ന് ക​ള​ഞ്ഞു. ക​ട​യു​ടെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​ന്വേഷ​ണം ആ​രം​ഭി​ച്ചു.

Read More

സ​മ​വാ​യ​ത്തി​ലൂ​ടെ മാ​ത്രം..! പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റ് ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ജി​സ്റ്റീ​രി​യ​ൽ അ​ധി​കാ​ര​മു​ള്ള ക​മ്മീ​ഷ​ണ​റേ​റ്റു​ക​ൾ പോ​ലീ​സ് സേ​ന​യി​ൽ ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് വി.​ടി ബ​ല്‍​റാം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക​മ്മീ​ഷ​ണ​റേ​റ്റ് തീ​രു​മാ​നം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ​മ​വാ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കു​ക​യു​ള്ളു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന ഭ​ര​ണം പോ​ലീ​സി​ന് ന​ൽ​കി​യെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം ശ​രി​യ​ല്ല. ന​ഗ​ര​ത്തി​ലെ പോ​ലീ​സി​ന് കൂ​ടു​ത​ൽ അ​ധി​കാ​രം കി​ട്ടു​ന്ന​തോ​ടെ ക്ര​മ​സ​മാ​ധാ​നം ഭ​ദ്ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

പ്രശ്ന പരിഹാരത്തിന്..! പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി  

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് യു​ഡി​എ​ഫ് ഇ​ട​പെ​ട​ൽ. പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫ് നേ​താ​ക്ക​ളുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എം.​കെ. മു​നീ​ർ എ​ന്നി​വ​രു​മാ​യാ​ണ് ജോ​സ​ഫ് ച​ർ​ച്ച ന​ട​ത്തി​യ​ത്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ആ​രാ​ക​ണ​മെ​ന്നു​ള്ള വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​കോ​പ​നം ഉ​ണ്ടാ​വ​രു​തെ​ന്നും നേ​താ​ക്ക​ൾ ജോ​സ​ഫി​നെ അ​റി​യി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്ന​താ​യും യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് കോ​ട്ട​മു​ണ്ടാ​കി​ല്ലെ​ന്നും ജോ​സ​ഫ് ഉ​റ​പ്പു ന​ൽ​കി.

Read More