വാ​യ്പ​യെ​ടു​ത്ത​ത് അ​ഞ്ചു ല​ക്ഷം, എ​ട്ടു ല​ക്ഷം തി​രി​ച്ച​ട​ച്ചു; നാലുലക്ഷം ഇനിയും അടയ്ക്കണമെന്ന ബാങ്കിന്‍റെ പണത്തോടുള്ള ആർത്തിയുടെ കണക്കിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ർ​ന്ന് അ​മ്മ​യും മ​ക​ളും തീ ​കൊ​ളു​ത്തി​യ​ത് 15 വ​ർ​ഷം മു​ന്പ് എ​ടു​ത്ത വാ​യ്പ​യു​ടെ പേ​രി​ൽ. വീ​ട് വ​യ്ക്കാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ലേ​ഖ​യു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ എ​ടു​ത്ത​ത്. ഇ​തു​വ​രെ എ​ട്ടു ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു. 2010-ലാ​ണ് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​ത്. വീ​ട് വി​ൽ​പ്പ​ന ന​ട​ത്തി ക​ടം വീ​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​നി​യും നാ​ലു ല​ക്ഷം രൂ​പ കൂ​ടി അ​ട​യ്ക്കാ​നു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്കു​യാ​യി​രു​ന്നു. ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം സി​ജ​ഐം കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​നും പോ​ലീ​സും ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കാ​യി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. നാ​ലു ദി​വ​സ​ത്തി​ന​കം 6.80 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കു​ടും​ബം എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു. വീ​ടും സ്ഥ​ല​വും…

Read More

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​തി​യെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാശ്രമം; പത്തൊമ്പതുകാരിയായ മകൾ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മാതാവ് ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ. മാ​രാ​യ​മു​ട്ട​ത്ത് അ​മ്മ​യും മ​ക​ളു​മാ​ണ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. മ​ക​ൾ വൈ​ഷ്ണ​വി (19) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. അ​മ്മ ലേ​ഖ​യെ ഗു​രു​ത​ര പൊ​ള്ള​ലു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കാ​ന​റാ ബാ​ങ്കി​ൽ നി​ന്ന് ഇ​വ​ർ അ​ഞ്ച് ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​ത് പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​ക്കേ​ണ്ട​ത് 6,80,000 രൂ​പ​യാ​യി​രു​ന്നു. തി​രി​ച്ച​ട​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ ബാ​ങ്ക് ജ​പ്തി നോ​ട്ടീ​സ് അ​യ​ച്ചു. വീ​ടും സ്ഥ​ല​വും സ​മ്പാ​ദ്യ​വും ന​ഷ്ട​പ്പ​ടെും എ​ന്ന ഭീ​തി​യി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ ത​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ലേ​ഖ​യു​ടെ കു​ടും​ബ​ത്തി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

  കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽവീ​ട്ടി​ലെ കി​ണ​റ്റി​ൽ ;  പ്രത്യേക സ്കൂളിൽ പഠിക്കുന്ന അ​സ്‌​വാ​ദ്  അവധിക്ക് വീട്ടിലെത്തിയതായിരുന്നു

നേ​മം: കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​യ​ൽ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. പൊ​ന്നു മം​ഗ​ലം മേ​ലേ ച​രു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സീ​തി​യു​ടെ​യും ത​നൂ​ജ​യു​ടെ​യും മ​ക​ൻ അ​സ്‌​വാ​ദ്(8) നെ​യാ​ണ് അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടി​സം ബാ​ധി​ച്ച അ​സ്‌​വാ​ദ് പ്ര​ത്യേ​ക സ്കൂ​ളി​ൽ നി​ന്നാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. അ​പ്പോ​ൾ ത​ന്നെ വീ​ട്ടു​കാ​ർ നേ​മം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് തി​ര​ച്ച​ലി​നി​ടെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടു കൂ​ടി അ​സ്‌​വാ​ദി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ്നി ര​ക്ഷാ സേ​ന​യാ​ണ് കി​ണ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത് .

Read More

കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗ​വും രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി​യും ഇന്ന്;  മത്‌സരിച്ച മണ്ഡലങ്ങളിലെ ജയപരാജയ സാധ്യതകൾ വിലയിരുത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗ​വും രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യും ഇ​ന്ന് ചേ​രും. കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ലാ​ണ് യോ​ഗം. വോ​ട്ടെ​ണ്ണ​ലി​നു മു​ന്പ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്താ​നാ​ണ് യോ​ഗം. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ , ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ, സ്ഥാ​നാ​ര്‍​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.​ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ പ​രാ​ജ​യ സാ​ധ്യ​ത​ക​ള്‍ യോ​ഗം വി​ല​യി​രു​ത്തും. മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ല്‍ പാ​ല​ക്കാ​ട് ഒ​ഴി​കെ മ​റ്റെ​ല്ലാ സീ​റ്റു​ക​ളി​ലും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളും യോ​ഗം പ​രി​ശോ​ധി​ക്കും. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ രം​ഗ​ത്ത് പ​ല​രും സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഉ​യ​ര്‍​ന്നി​രു​ന്നു. പാ​ല​ക്കാ​ട് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് മോ​ഷ​ണം പോ​യെ​ന്ന കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ പ്ര​സ്താ​വ​ന യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.​ ക​ള്ള​വോ​ട്ട്, പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​ന്നി​വ​യും ച​ർ​ച്ച​യ്ക്കെ​ടു​ക്കും. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍…

Read More

ശാ​ന്തി​വ​നം ന​ശി​പ്പി​ക്ക​രു​ത്, പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ല; മു​ഖ്യ​മ​ന്ത്രി​ക്ക് സു​ധീ​ര​ന്‍റെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: പ​റ​വൂ​രി​ലെ ശാ​ന്തി​വ​ന​ത്തി​ൽ കെഎ​സ്ഇ​ബി ന​ട​ത്തി വ​രു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്തെ​ഴു​തി. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു​ള്ള​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി പൊ​തു​സ്വീ​കാ​ര്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. ശാ​ന്തി​വ​ന​ത്തെ ന​ശി​പ്പി​ക്കാ​തെ നി​ർ​ദ്ദി​ഷ്ട വൈ​ദ്യു​തി പ​ദ്ധ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. അ​മൂ​ല്യ​മാ​യ ശാ​ന്തി​വ​നം ന​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ ഇ​തു​പോ​ലൊ​ന്നു പു​ന​ർ​സൃ​ഷ്ടി​ക്കാ​ൻ ആ​ർ​ക്കു​മാ​കി​ല്ല. അ​തു​കൊ​ണ്ട് യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ ര​മ്യ​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കി ശാ​ന്തി​വ​ന​ത്തെ ര​ക്ഷി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് സു​ധീ​ര​ൻ അ​ഭ്യ​ർ​ഥി​ച്ചു. ട​വ​ർ നി​ർ​മി​ക്കാ​ൻ ഒ​രു സെ​ന്‍റി​ൽ താ​ഴെ സ്ഥ​ലം മാ​ത്രം മ​തി​യെ​ന്ന് പ​റ​ഞ്ഞി​രു​ന്ന ക​ഐ​സ്ഇ​ബി ശാ​ന്തി​വ​ന​ത്തി​ന്‍റെ അ​ക​ത്തു​ക​യ​റി 50 സെ​ന്‍റ് അ​ടി​ക്കാ​ടും മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വാ​ഭാ​വി​ക വ​നം വെ​ട്ടി ന​ശി​പ്പി​ച്ചെ​ന്നും പൈ​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യ ചെ​ളി പൂ​ർ​ണ​മാ​യും കാ​ടി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്ക​യെ​ന്നും…

Read More

മോ​ദി പി​ണ​റാ​യി വി​രു​ദ്ധ വി​കാ​രം യു​ഡി​എ​ഫി​ന്  20 സീ​റ്റും ജ​യി​ക്കാ​നാ​കു​ന്ന  സാഹചര്യം ഉണ്ടാക്കിയെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് 20 സീ​റ്റും ജ​യി​ക്കാ​നാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മോ​ദി പി​ണ​റാ​യി വി​രു​ദ്ധ വി​കാ​രം ഇ​തി​നു സ​ഹാ​യ​ക​ര​മാ​യെ​ന്നും യു​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കേ​ര​ള​ത്തി​ൽ ത​രം​ഗം ഉ​ണ്ടാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക്കെ​തി​രേ​യും ചെ​ന്നി​ത്ത​ല വി​മ​ർ​ശ​നം ന​ട​ത്തി. വി​ദേ​ശ​ത്ത് പോ​യി​ട്ട് കേ​ര​ള​ത്തി​നാ​യി എ​ന്ത് സ​ഹാ​യം കി​ട്ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എട്ടുകോടി രൂപ വിലവരുന്ന 25 കിലോ സ്വർണവുമായി യുവാവ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ  പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഡി​ആ‌​ർ​ഐ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25 കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് യാ​ത്ര​ക്കാ​രെ ഡി​ആ​ർ​ഐ​യും ക​സ്റ്റം​സ് അ​ധി​കൃ​ത​രും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​മാ​നി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ വി​മാ​ന​ത്തി​ലൂ​ടെ​യാ​ണ് സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. പി​ടി​യി​ലാ​യ തി​രു​മ​ല സ്വ​ദേ​ശി സു​നി​ലി​നെ​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ​യും ക​സ്റ്റം​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വി​പ​ണി​യി​ൽ എ​ട്ട് കോ​ടി​യി​ൽ​പ​രം രൂ​പ വി​ല​പി​ടി​പ്പു​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഡി​ആ​ർ​ഐ അ​ധി​കൃ​ത​ർ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഈ ​അ​ടു​ത്ത കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​വേ​ട്ട​യാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. നേ​ര​ത്തെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​യു​ക​യും ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി​രു​ന്നു.

Read More

വാക്കുതർക്കത്തിനിടെ അയൽവാസി ഗൃഹനാഥനെ കുത്തിക്കൊന്നു;  തടസം പിടിക്കാനെത്തിയ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ചു;  കടയ്ക്കലിൽ നടന്നത് ഞെട്ടിപ്പിക്കുന്ന കൊലപാതകം 

ക​ട​യ്ക്ക​ൽ: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കു​തി​ര​പ്പാ​ലം കി​ഴ​ക്കേ പൊ​ന്നം കോ​ട്ടു​വീ​ട്ടി​ൽ പ​രേ​ത​നാ​യ കോ​ല​പ്പ​ൻ പി​ള്ള​യു​ടെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​പി​ള്ള (ക​മ​ല​ൻ – 54) കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ ക​ട​യ്ക്ക​ൽ വെ​ളു​ന്ത​റ മ​ഞ്ജു​വി​ലാ​സ​ത്തി​ൽ ശ​ശി (60) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മ​ക​ൻ ഉ​ണ്ണി ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് വീ​ടി​നു സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. രാ​ധാ​കൃ​ഷ്ണ​പി​ള്ള ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. ഇ​ന്ന​ലെ കാ​ട്ടാ​മ്പ​ള്ളി ശി​ശു​മ​ന്ദി​ര​ത്തി​ന​ടു​ത്ത് ലോ​ഡിം​ഗി​നി​ട​യി​ൽ ചി​ല​രു​മാ​യി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. സ​ന്ധ്യ​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം വീ​ണ്ടും പു​റ​ത്തേ​ക്ക് പോ​യി. വീ​ടി​ന് സ​മീ​പം ശ​ശി​യും മ​ക​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കു​ത്തേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​ഹ​ള​ത്തി​നി​ട​യി​ൽ ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ഭാ​ര്യ പു​ഷ്പ(45) യ്ക്ക് ​കൈ​യി​ൽ കു​ത്തേ​റ്റു. വ​യ​റി​ൽ കു​ത്തേ​റ്റ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ഹ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഏ​റെ വൈ​കി​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. മൃ​ത​ദേ​ഹം…

Read More

ജോലി ഇപ്പം ശരിയാക്കാം..! ശി​വ​കു​മാ​റി​ന്‍റെ പി​എ​യു​ടെ മ​ക​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങിയതായി പരാതി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ വി.​എ​സ് ശി​വ​കു​മാ​റി​ന്‍റെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ മ​ക​ൾ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നു കേ​സ്. ശി​വ​കു​മാ​റി​ന്‍റെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ മ​ക​ൾ ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി ഇ​ന്ദു​ജ വി. ​നാ​യ​ർ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​താ​യാ​ണ് പ​രാ​തി. ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്താ​ണ് പ​ണം ത​ട്ടി​യ​ത്. ഇ​ന്ദു​ജ​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ലും മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

നിങ്ങളുടെ നഗ്നഫോട്ടോ ഞങ്ങളുടെ കൈയിലുണ്ട്; ഇന്‍റർനെറ്റിൽ പ്രചരിക്കാതിരിക്കാൻ പത്തുലക്ഷം തരണം;  സൈ​ബ​ർസെ​ൽ പോ​ലീ​സ് ച​മ​ഞ്ഞ്  പത്തുലക്ഷം  തട്ടിയ കേസിലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

പാ​ലോ​ട് : സൈ​ബ​ർ സെ​ൽ പോ​ലീ​സ് ച​മ​ഞ്ഞ് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. പാ​ലോ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ മ​ട​ത്ത​റ ഇ​ല​വു പാ​ലം തേ​രി​യി​ൽ ബ​ർ​ക്ക​ത്ത് മ​ൻ​സി​ലി​ൽ അ​ബു​ൽ​ഷി​ബു (44) ആ​ണ് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പി​ടി​യി​ലാ​യ​ത്. പ്ര​തി ഇ​ന്‍റ​ർ​നെ​റ്റ് കോ​ൾ മു​ഖാ​ന്ത​രം സൈ​ബ​ർ സെ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം ഒ​ന്ന​ര വ​ർ​ഷം മു​ന്പാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വീ​ട്ട​മ്മ​യു​ടേ​യും മ​ക്ക​ളു​ടേ​യും കു​ടും​ബ കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യി സം​സാ​രി​ച്ച് വി​ശ്വ​സി​പ്പി​ച്ച​ശേ​ഷം ചി​ല ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സൈ​ബ​ർ സെ​ല്ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് ഇ​ന്‍റ​ർ​നെ​റ്റി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി അ​തേ രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ വേ​ണം എ​ന്ന് ധ​രി​പ്പി​ച്ച് വീ​ട്ട​മ്മ​യു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം സ​ർ​ക്കാ​രി​ൽ പ​ത്ത് ല​ക്ഷം രൂ​പ കെ​ട്ടി വ​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.​ തു​ട​ർ​ന്ന്…

Read More